ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കണം: അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു

ഷിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആവശ്യപ്പെട്ടു. ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ ഏറ്റവും അധികം താമസിക്കുകയും, ഏറ്റവും കൂടുതല്‍ ബിസിനസ് ഉടമകളും, പ്രത്യേകിച്ച് അനേകം ടെക്‌നോളജി കമ്പനികളും ഉള്ള നഗരങ്ങളില്‍ ഒന്നാണ് ഷിക്കാഗോ. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ടെക്‌നോളജി. ഹെല്‍ത്ത് കെയര്‍, സാമ്പാദ്യ- നിക്ഷേപ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, ഗവണ്‍മെന്റ് സര്‍വീസുകള്‍, ഐ.ടി, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ രംഗങ്ങളില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എ.ഇ.ഐ.ഒ…

സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാര്‍ ചാണയില്‍

ന്യൂയോര്‍ക്ക്: നീണ്ട മുപ്പത്തഞ്ച് വര്‍ഷമായി മലയാളി സമൂഹത്തെ സദാ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് ഇപ്പോഴത്തെ ഒരു അനിവാര്യ ധാര്‍മിക ചുമതലയാണെന്ന് ഡാ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്‌നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണ്. ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്‌നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത…

സണ്ണിവെയ്ല്‍ സ്വാതന്ത്രദിന റാലി ആകര്‍ഷകമായി

സണ്ണിവെയ്ല്‍ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി 246 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകര്‍ഷകമായി. കടുത്ത ചൂടിനെ പോലും അവഗണിച്ചു റാലിയില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് സണ്ണിവെയ്ല്‍ സിറ്റി ഹോംസ്റ്റെയിലുള്ള ന്യൂഹോപ് കോര്‍ണറില്‍ എത്തിചേര്‍ന്നത്. സൈക്കിളുകളിലും വാഹനത്തിലും, കാല്‍നടയായും മുന്നേറി നീങ്ങിയ റാലി ന്യൂഹോപ്, ഓര്‍ഡഗേറ്റ്, ക്രീക്ക് വുഡ്, ബീവര്‍, ഓര്‍ച്ചാര്‍ഡ്, ഹിഡന്‍ ലേക്ക്, ഈഗിള്‍ ക്രസ്റ്റ് എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയശേഷം ലേക്ക് സൈഡില്‍ സമാപിച്ചു. സണ്ണിവെയ്ല്‍ മലയാളി മേയര്‍ സജി ജോര്‍ജ്ജ്, സണ്ണിവെയ്ല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ഫിലിപ്പ് സാമുവേല്‍, രാജന്‍കുഞ്ഞ്, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. പാന്‍ഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡിന് പതിവില്‍ കവിഞ്ഞ് കുട്ടികളുടേയും, യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും ധാരാളം പേര്‍ നിരന്നിരുന്നു.…

ഉക്രേനിയൻ സൈന്യത്തെ പരിശീലിപ്പിക്കാൻ യുഎസ് പദ്ധതിയിടുന്നു: അംബാസഡർ

ഉക്രേനിയൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള സാധ്യത യുഎസ് പരിഗണിക്കുകയാണെന്ന് കിയെവിലെ അമേരിക്കൻ അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് പറഞ്ഞു. നിർദ്ദിഷ്‌ട തുകയോ പദ്ധതിയോ എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ പെന്റഗണിലെ ഉദ്യോഗസ്ഥരുമായി ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചുവെന്ന് എനിക്ക് പറയാൻ കഴിയുമെന്ന് അവര്‍ പ്രസ്താവിച്ചു. മുൻനിരയിൽ ഉക്രെയ്നിന്റെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ സഹായം വാഷിംഗ്ടണിൽ നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്നും അംബസഡര്‍ കൂട്ടിച്ചേർത്തു. റഷ്യയുടെ വർദ്ധിച്ചുവരുന്ന യുദ്ധത്തിന് മറുപടിയായി, യുഎസ് സർക്കാർ കിയെവിന് 4.6 ബില്യൺ ഡോളർ പ്രതിരോധ സഹായം കൈമാറിയതായി ജൂൺ 15 ന് ഉക്രെയ്നിലെ യുഎസ് എംബസി അറിയിച്ചു. 26,500 ജാവലിനും മറ്റ് കവച വിരുദ്ധ സംവിധാനങ്ങളും, 1,400 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങളും, 108 ഹോവിറ്റ്‌സറുകളും, 75,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും യുഎസ് യുക്രെയ്‌നിന് നൽകിയതായി എംബസി അധികൃതര്‍ പറഞ്ഞു. യുക്രെയിനിന്റെ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്…

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ്‌ സഹായമഭ്യര്‍ത്ഥിച്ചു

ടെക്സസ്‌: സെന്‍ട്രല്‍ ടെക്സസ്‌ മക്ക്ഗ്രിഗര്‍ സിറ്റിയില്‍ നിന്നും തട്ടികൊണ്ടുപോയ 14 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ്‌ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ഇരുവരുടെയും ജീവന്‍ അപകടത്തിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഒരാഴ്ച മുമ്പു ജൂണ്‍ 29നാണ്‌ ആയിഷ ലിന്‍ക്രോസ്‌ (14), എമിലി സോളമന്‍ (14) എന്നിവരെ അവസാനമായി വാക്കോ സൗത്ത്‌ ഈസ്റ്റില്‍ നിന്നും 20 മൈല്‍ “അകലെയുള്ള മെല്‍ഗ്രീഗര്‍ സ്ട്രീറ്റില്‍ നിന്നും കാണാതായത്‌. ക്രോസ്സിന് അഞ്ച് അടി 2 ഇഞ്ച്‌ ഉയരവും, 105 പൌണ്ട്‌ തൂക്കവും കറുത്ത മുടിയും ഉണ്ട്‌. സോളമന്‍ അഞ്ചടി ഒരിഞ്ചു ഉയരവും 175 പൗണ്ട് തൂക്കമുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ മെക്ക്‌ ഗ്രിഗര്‍ പോലീസ്‌ ഡിപ്പാര്‍ട്ട്മെന്റിനെ 254 840 2855 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇവരെ കണ്ടെത്തുന്നതിന്‌ ആംബര്‍ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. സാധാരണ കുട്ടികളെ കാണാതായാല്‍ 12 മണിക്കൂറിനകം…

ഹൈലാന്റ് പാര്‍ക്ക് വെടിവെയ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

ഹൈലാന്റ്‌ (ചിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കു നേരെ വീടിന്റെ ടെറസ്സില്‍ നിന്നും ഓട്ടോമാറ്റിക്‌ റൈഫിള്‍ ഉപയോഗിച്ചു വെടിവെച്ചതിനെ തുടര്‍ന്ന്‌ 6 പേര്‍ മരിക്കുകയും 30 ല്‍ പരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന ഇരുപത്തിരണ്ടുകാരന്‍ റോബര്‍ട്ട്‌ ഇ. ക്രിമൊ എന്ന യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ്‌ പിടികൂടി. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ വെടളിപ്പെടുത്തിയിട്ടില്ല. നോര്‍ത്ത്‌ ചിക്കാഗോയില്‍ നിന്നും ഏകദേശം 25 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈലാന്റില്‍ സ്വാതന്ത്രദിനറാലിയില്‍ പങ്കെടുക്കുവാന്‍ കുട്ടികളും, യുവാക്കളും, മാതാപിതാക്കളും ഉള്‍പ്പെടെ വലിയൊരു ജനക്കൂ എത്തിയിരുന്നു. റാലിക്കു നേരെ വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെട്ട വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാഫിക്ക്‌ സ്റ്റോപ്പില്‍ വെച്ചാണ്‌ പോലീസ്‌ പിടികൂടിയത്‌. യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങി. വെടിയേറ്റവരില്‍ മുതിര്‍ന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. 26 പേരെ ഹാന്റ്‌ പാര്‍ക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും…

ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി

ന്യൂജേഴ്‌സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത. മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു. മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ…

കെ സി ചിറ്റാർ നിര്യാതനായി

ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴു മണിയോടെയാണ് വിടവാങ്ങിയത്. 1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു. പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്റ് അനിൽ ആറന്മുള അനുസ്മരിച്ചു. പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ…

ജയ കുളങ്ങര ക്നാനായ മന്നന്‍-മങ്ക പ്രോഗ്രാം ചെയര്‍പെഴ്സണ്‍

ഒഹായോ: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യനാപോളിസിലെ ക്നായി തോമാ നഗറില്‍ വച്ച്‌ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ ഏറ്റവും വാശിയേറിയതും ഇമ്പമേറിയതും മുഴുവന്‍ കാണികളുടെയും പ്രശംസ പിടിച്ചു പറ്റുന്നതുമായ ക്നാനായ മന്ന൯-മങ്ക മത്സരത്തിന്റെ പ്രോഗ്രാം ചെയര്‍പേഴ്‌സണായി ജയ കുളങ്ങരയെ തെരഞ്ഞെടുത്തു. സംഘടനാ മികവുകൊണ്ടും കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും മികവ്‌ തെളിയിച്ച ജയ കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഇത്തവണത്തെ ക്നാനായ മന്നന്‍-മങ്ക മത്സരം വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നതും രസകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്ന്‌ കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ഡോ. ദിവ്യ വള്ളിപ്പടവില്‍ പറഞ്ഞു. ജയ കുളങ്ങരയോടൊപ്പം ഈ മത്സരത്തിന്റെ കോ- ചെയേഴ്സായി ലിസ്‌ ജോസഫ്‌, ജാക്വലിന്‍ ജേക്കബ്‌ താമറാത്ത്‌, ഷീബ ചെറുശ്ശേരില്‍, ജസി പള്ളിക്കിഴക്കേതില്‍ എന്നിവരെയും തെരഞ്ഞെടുത്തതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അറിയിച്ചു. കേരള റൗണ്ട്, ടാലന്റ് റൗണ്ട്, പ്ലാറ്റ്ഫോം റൗണ്ട് എന്നീ മൂന്ന്‌ ഇനങ്ങളിലായാണ്‌ ക്നാനായ മന്നന്‍-മങ്ക…