നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം: റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി, രാജി ആവശ്യപ്പെട്ട് നേതാക്കള്‍

നെബ്രസക്കാ: നെബ്രസക്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടന്‍ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്ില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കളളം പറഞ്ഞുെവന്നും ഫെഡറല്‍ ജൂറി കണ്ടെത്തി. മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ജൂറി വിധിച്ചത്. നൈജീരിയന്‍ ബില്യനയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്ബിഐയ്ക്ക് കൈമാറിയത് തുടങ്ങി 12 ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഓരോ ചാര്‍ജിനും 5 വര്‍ഷം വീതമാണ് ശിക്ഷ ലഭിക്കുക. ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സ പെലോസിയും (ഡെമോക്രാറ്റ്) മൈനോറിട്ടി ലീഡറും കാലിഫോര്‍ണിയയില്‍ നിന്നുള്ള അംഗവുമായ കെവിന്‍ മെക്കാര്‍ത്തിയും (റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടല്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവയ്ക്കണമെന്ന് കെവിന്‍ മെക്കാര്‍ത്തി…

യു.എസ് സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൗസ്. പോളണ്ടിലെ ജി2.എ അരീനയില്‍ 82ാമത് എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഉക്രെയ്‌നിലെ സ്്രതീകളും കുട്ടികളും റഷ്യന്‍ ടാങ്കിനു നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കാണാം. സാധാരണ ഉരെകയ്ന്‍ ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം. ഈ പ്രസ്താവനയാണ് ബൈഡന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന ധാരണയിലെത്തിയത്. മാര്‍ച്ച് 25നായിരുന്നു ബൈഡന്‍ പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ റഷ്യന്‍ ഉക്രെയ്ന്‍ തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടില്ലെന്ന്…

യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഏഒസി

ന്യുയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനു വേണ്ടി അരയൂം തലയും മുറുക്കി പ്രവര്‍ത്തന രംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രോഗ്രസ്സ് വിഭാഗത്തിന്റെ ഭാഗമായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ ക്രാര്‍ട്ടസ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 24ന് ന്യുയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കടബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്ന് എ.ഒ.സി പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020ലെ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍ നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി ബൈഡന്‍ വിജയത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍ നിന്ന് അവരെ അകറ്റുന്നതെന്നും അവര്‍ പറഞ്ഞു. 10,000 ഡോളറിന്റെ…

അമേരിക്കയിലും, ഇന്ത്യയിലും ഫുൾ ടൈം നഴ്സിങ് കോഴ്‌സു പഠിക്കുന്ന ഇന്ത്യൻ  വിദ്യാർത്ഥികൾക്ക്‌ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT)സ്‌കോളർഷിപ്പിന് ക്ഷണിച്ചു.

ഡാളസ് : നഴ്സിംഗ് പഠനചെലവ്  താങ്ങാൻ കഴിയാത്തവരും, ഉന്നത മാർക്കുള്ള നഴ്സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് സ്കോളർഷിപ്പ്  ഏർപ്പെടുത്തി സാമ്പത്തിക സഹായം നൽകുകയാണ് ഐനന്റ് അസോസിയേഷൻ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളിൽ സാമൂഹിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐനന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷൻ കോൺഫറൻസിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷൻ നോർത്ത് ടെക്സാസ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. സ്കോളർ ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂൺ 1 ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : indianamericannurses@gmail.com www.ianant.org https://ianant.org/scholarship/

ചരിത്രം കുറിക്കാന്‍ കെ എച് എന്‍ എ ശുഭാരംഭം

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന് ശനിയാഴ്ച. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അസിം ആര്‍ മഹാജന്‍, സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദര്‍ശന മനയത്ത്(യൂണി. ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍), ഡോ. അരുണ്‍ വര്‍മ്മ (പ്രസിഡണ്ട് സീതാറാം ഫൌണ്ടേഷന്‍ യു എസ് എ) എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും. .ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വര്‍ണാഭമായ ചടങ്ങായിരിക്കും നടക്കുക ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ 2001 ല്‍ യു.എസില്‍ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) . സ്ഥാപിതമായ നാള്‍ മുതല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ ജീവകാരുണ്യ- സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍…

ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കുന്നു; ചൈനയും ഇന്ത്യയും വിട്ടു നിന്നു

യു‌എസും പാശ്ചാത്യ സഖ്യകക്ഷികളും ഉക്രെയ്‌നിലെ സൈനിക നടപടിയെച്ചൊല്ലി റഷ്യയുടെ മേൽ സമ്മർദ്ദം ശക്തമാക്കി, കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ സേനയെ ശക്തിപ്പെടുത്താനും കിയെവിനുള്ള സൈനിക സഹായം വർദ്ധിപ്പിക്കാനും മോസ്കോയ്‌ക്കെതിരായ ഉപരോധം കർശനമാക്കാനും സമ്മതിച്ചു. വ്യാഴാഴ്ച ബ്രസൽസിൽ നടന്ന നേറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ എന്നിവയുടെ അഭൂതപൂർവമായ ട്രിപ്പിൾ ഉച്ചകോടിയിലാണ് അയൽവാസിക്കെതിരായ റഷ്യയുടെ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, പാശ്ചാത്യ നേതാക്കൾ തീരുമാനമെടുത്തത്. “ഞങ്ങളുടെ ദീർഘകാലത്തേക്കുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ ഞങ്ങൾ സമ്മതിച്ചു. ഉക്രെയ്നിന് കൂടുതൽ പിന്തുണ നൽകാനും റഷ്യയിൽ ചെലവ് ചുമത്തുന്നത് തുടരാനും ഞങ്ങൾ സമ്മതിച്ചു,” നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നേറ്റോ ഇതിനകം പതിനായിരക്കണക്കിന് അധിക സൈനികരെ അതിന്റെ കിഴക്കൻ ഭാഗത്തേക്ക് അയച്ചിട്ടുണ്ടെന്നും ബൾഗേറിയ, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ നാല് പുതിയ യുദ്ധ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിലെ സഖ്യശക്തികൾക്കായി…

ഏറ്റവും വലിയ ഐസിബിഎം പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുഎസുമായുള്ള ദീർഘകാല ഏറ്റുമുട്ടലിന്റെ മുന്നറിയിപ്പ്

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിച്ചതായി ഉത്തര കൊറിയ സ്ഥിരീകരിച്ചു. ഇതോടെ അത്തരം പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് അന്ത്യം കുറിച്ചു. ICBM-ന്റെ “പുതിയ തരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹ്വാസോംഗ്-17-ന്റെ വ്യാഴാഴ്ച നടത്തിയ വിക്ഷേപണത്തിൽ കിം ജോങ് ഉന്‍ സന്നിഹിതനായിരുന്നു. 2017 ന് ശേഷമുള്ള ആണവ-സായുധ രാജ്യത്തിന്റെ ആദ്യത്തെ സമ്പൂർണ്ണ ഐസിബിഎം പരീക്ഷണമാണിത്. യുഎസിനെതിരായ ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി പ്യോങ്‌യാങ് പരീക്ഷിച്ച എല്ലാ മിസൈലുകളേക്കാളും ഉയർന്നതും കൂടുതലും സഞ്ചരിച്ചതായി അവകാശപ്പെട്ടു. പ്യോങ്‌യാങ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. പരമാവധി 6,248 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുകയും 67 മിനിറ്റ് പറക്കലിനിടെ ജപ്പാൻ കടലിൽ പതിക്കുന്നതിന് മുമ്പ് 1,090 കിലോമീറ്റർ ദൂരം പറക്കുകയും ചെയ്തു, 2020 ഒക്ടോബറിൽ…

കേരള മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധർ മൂർദാബാദ്

നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സിൽവർ ലൈൻ സർവ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം. ഇരിപ്പിടങ്ങൾ മറിച്ചിടുകയും കംപ്യൂർ പിഴുതെറിയുകയും മേശകളിൽ കയറി താണ്ഡവ ന്രത്തം ചെയുകയും ചെയ്ത നിയമസഭാ സാമാജികരെ ഒരിക്കലും വികസന വിരോധികളെന്നു വിശേഷിപ്പിക്കാനാകില്ല .ഇടതു പക്ഷം ചെയ്തത് ഒരു സത്കര്മമാണ് . ഉമ്മൻ ചാണ്ടി സർക്കാറിന്റെ “ജനദ്രോഹ കടശ്ശിബഡ്ജറ്റ്” , “അഴിമതി വീരനെന്നും””കൈക്കൂലി വിദഗദ്ധനെന്നും” ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും വിളിച്ചു കൂക്കുകയും ചെയ്ത , കെ എം മാണി സാർ (ഇന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലുണ്ണിയായ ജൊസ്‌ കെ മാണിയുടെ പിതാവ്) അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ പ്രകടിപ്പിച്ചു ബഡ്ജറ്റ് കോപ്പികൾ വലിച്ചു…

കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ഫോമാ ഫാമിലി ടീം; കേരള സെന്ററിൽ നിന്ന് തുടക്കം

ന്യൂയോർക്ക്: അമേരിക്കൻ ഐക്യ നാടുകളിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ, കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടിം. അമേരിക്കൻ മലയാളി കുടിയേറ്റത്തിൻ്റെ പ്രതീകമായി, എന്നും തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ വച്ചാണ് ട്രൈ സ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികൾക്ക് തിരികൊളുത്തുന്നത്‌. ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയിൽ, ന്യൂയോർക്കിലെ മെട്രോ, എമ്പയർ റീജിയണിൽ നിന്നായി വിവിധ മലയാളി സാംസ്ക്കാരിക സംഘടനാ നേതാക്കളും, ഫോമായുടെ അഭ്യുതകാംക്ഷികളും, ഫോമായുടെ ഈ ഭരണസമിതിയിലെ പ്രസിഡൻ്റ് അനിയൻ ജോർജ് ഉൾപ്പടെ മുൻ പ്രസിഡൻറുമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗ സംഘടനാ പ്രതിനിധികളെയും പ്രവർത്തകരെയും നേരിട്ടു കണ്ടു, 2022-24 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിൽ സ്ഥാനാർത്ഥികളായി, ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ, ട്രഷററായി ജൊഫ്രിൻ ജോസ്,…