പന്നിയുടെ ഹൃദയം ലഭിച്ച ഡേവിഡ് ബെന്നറ്റ് മരണത്തിന് കീഴടങ്ങി

ബാൾട്ടിമോർ (മെരിലാന്റ്): ശസ്ത്രക്രിയയിലൂടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ വ്യക്തിയെന്ന ചരിത്രം സൃഷ്ടിച്ച മെരിലാന്റിലെ ഡേവിഡ് ബെന്നറ്റ് (57) മരണത്തിനു കീഴടങ്ങി. ഏകദേശം രണ്ട് മാസം മുമ്പ് (ജനുവരി 7-ന്), ചരിത്രപരമായ ട്രാന്‍സ്‌പ്ലാന്റ് സ്വീകരിച്ച ബെന്നറ്റ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ശസ്ത്രക്രിയ നടത്തിയ മെരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റര്‍ (UMMC) ബുധനാഴ്ച അറിയിച്ചു. മരണകാരണം ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ദിവസങ്ങൾക്കുമുമ്പ് ആരോഗ്യനില വഷളായിത്തുടങ്ങിയതായി ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ച, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് കാർഡിയാക് സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടറും സർജറി പ്രൊഫസറുമായ ഡോ. മുഹമ്മദ് എം മൊഹിയുദ്ദീൻ പറഞ്ഞു. ഈ പുതിയ പരീക്ഷണത്തെ ബെന്നറ്റിന്റെ മകൻ ആശുപത്രിയെ പ്രശംസിക്കുകയും അവയവങ്ങളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഇത് സഹായിക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ അദ്ദേഹം സുഖം പ്രാപിക്കില്ലെന്ന്…

COVID-19 കേസുകൾ, മരണങ്ങൾ ആഗോളതലത്തിൽ കുറയുന്നു: ലോകാരാഗ്യ സംഘടന

ആഗോളതലത്തിൽ പുതിയ കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കഴിഞ്ഞ ആഴ്‌ചയിൽ കുറയുന്നത് തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞു. പശ്ചിമ പസഫിക്കില്‍ മാത്രമേ കോവിഡ്-19ന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ബുധനാഴ്ച പുറത്തിറക്കിയ കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ, കഴിഞ്ഞ ആഴ്ചയിൽ പുതിയ COVID-19 അണുബാധകൾ 5% കുറഞ്ഞതായും, ഇത് ഒരു മാസത്തിലേറെ മുമ്പ് ആരംഭിച്ച കുറയുന്ന പ്രവണത തുടരുന്നുവെന്നും യു എന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. മരണങ്ങളും 8% കുറഞ്ഞു, കഴിഞ്ഞ രണ്ടാഴ്ചയായി ആഗോളതലത്തിൽ രോഗബാധ കുറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പടിഞ്ഞാറൻ പസഫിക്കിൽ മാത്രമാണ് കൊറോണ വൈറസ് കേസുകളിൽ വർധനയുണ്ടായത്. അവിടെ 46% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിൽ ഹോങ്കോങ്ങിൽ പ്രതിദിനം 150 മരണങ്ങൾ രേഖപ്പെടുത്തി. ഇത് 1 ദശലക്ഷം ആളുകൾക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ്. വളരെ…

റഷ്യക്കെതിരെ സാമ്പത്തിക യുദ്ധം അഴിച്ചുവിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: ഊർജ വിപണിയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ട് അമേരിക്ക റഷ്യയ്ക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതായി ക്രെം‌ലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാശ്ചാത്യ ഉപരോധങ്ങൾ “വിദ്വേഷം നിറഞ്ഞതും സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നു മാത്രമല്ല, ഗൗരവമായി ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു” എന്ന് പെസ്കോവ് പറഞ്ഞു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ വിദേശ ആസ്തി മരവിപ്പിക്കുന്നത് മുതൽ റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി നിരോധിച്ചതു കൂടാതെയാണ് വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയുടെ മേൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ “പ്രധാന സ്രോതസ്സിനെ” വെട്ടിക്കുറയ്ക്കുന്നതിന് റഷ്യൻ എണ്ണയുടെയും മറ്റ് ഊർജ്ജ ഇറക്കുമതിയുടെയും നിരോധനം പ്രഖ്യാപിച്ചു. പ്രതികരണത്തെക്കുറിച്ച് മോസ്കോ ഇപ്പോൾ വളരെ ഗൗരവമായി ചിന്തിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച പറഞ്ഞു.…

അന്താരാഷ്ട്ര വനിതാ ദിനത്തിൽ NAMMAL കൂട്ടായ്മ കാൽഗറിയിലെ രണ്ട് വനിതകളെ ആദരിച്ചു

കാൽഗറി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് കാൽഗറിയിലെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ രണ്ട് വനിതകളെ ആദരിച്ച് നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് & ലിറ്ററേച്ചർ ( NAMMAL). വ്യത്യസ്തമായ രചനാശൈലി കൊണ്ട് കാനഡയിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ എഴുത്തുകാരി ഷാഹിത റഫീക്, കുറഞ്ഞ പ്രായത്തിൽത്തന്നെ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കൊച്ചു മിടുക്കിയും കാനഡ മലയാളികളുടെ അഭിമാനവുമായ ഗോഡ്‍ലി മേബിൾ എന്നിവരെയാണ് ഈ വനിതാ ദിനത്തിൽ നമ്മൾ കൂട്ടായ്മ ആദരിച്ചത്. കാനഡയിലെ മലയാളി എഴുത്തുകാർക്കിടയിൽ വളരെ ശ്രദ്ധേയയാണ് കാൽഗരിയിൽ നിന്നുമുള്ള ഷാഹിത റഫീക്. ഏകാന്തതയും വിഷാദവും ബന്ധങ്ങളുടെ തീവ്രതയും പിൻവിളികളുടെ തേങ്ങലുകളുമൊക്കെ കഥാ തന്തുക്കളായ 40-ഓളം ചെറു കഥകളുടെ സമാഹാരമായ ‘ഓർമ്മകളുടെ ഒറ്റത്തുരുത്ത്’ എന്ന ഷാഹിതയുടെ പുസ്തകം ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഇന്ത്യൻ വനിതയും…

വിമുക്ത ഭടന്മാര്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: ബൈഡന്‍

ഡാളസ്: വിമുക്ത ഭടന്മാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യപ്രവണത തടയുന്നതിനുള്ള ക്രിയാത്മക പരിപാടികള്‍ക്ക് ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്വകാര്യ സന്ദര്‍ശനത്തിനു ഡാളസില്‍ എത്തിയതായിരുന്നു പ്രസിഡന്റ്. ചൊവ്വാഴ്ച (മാര്‍ച്ച് 8) ഉച്ച കഴിഞ്ഞു 3 മണിയോടെ ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ വെറ്ററന്‍സ് അഫയേഴ്‌സ് ആശുപത്രി സന്ദര്‍ശിച്ചു രോഗികളുമായി സംസാരിച്ച ശേഷം 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലാണു ബൈഡന്‍ തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷമായി റഷ്യന്‍ ജയിലില്‍ കഴിയുന്ന നോര്‍ത്ത് ടെക്‌സസില്‍ നിന്നുള്ള മറീന്‍ റീഡിന്റെ കുടുംബാംഗങ്ങളുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു. വിമുക്തഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിനു ഭരണകൂടം മുന്തിയ പരിഗണന നല്‍കുമെന്നും ശ്വാസകോശ സംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ കൂടി ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ബൈഡന്‍ പറഞ്ഞു. യുദ്ധ മേഖലകളില്‍ ഉപേക്ഷിക്കപ്പെടുകയോ അവശേഷിക്കപ്പെടുകയോ ചെയ്യുന്ന യുദ്ധ സാമഗ്രികള്‍ കത്തിച്ചു കളയുന്നതു കൂടുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്കഉ കാരണമാകാം എന്നും…

മക്ക്‌ഡൊണാള്‍ഡ്, സ്റ്റാര്‍ബക്‌സ്, പെപ്‌സി റഷ്യന്‍ സേവനം അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍:  യുക്രെയ്‌നെ കീഴടക്കുന്നതിനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധം. പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ അഭ്യര്‍ഥന അംഗീകരിക്കാതേയും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചു, ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ പാലായനം ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യ തയാറാകാത്ത സാഹചര്യത്തില്‍ അമേരിക്ക ആസ്ഥാനമായി റഷ്യയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ മെക്ക് ഡൊണാള്‍ഡ്, സ്റ്റാര്‍ ബക്ക്‌സ്, പെപ്‌സി തുടങ്ങിയ റസ്റ്ററന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചു. 62,000 ജീവനക്കാരുള്ള 850 മെക്ക് ഡോണാള്‍ഡ് റസ്റ്ററന്റുകള്‍ അടച്ചു പൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മെക്ക് ഡൊണാള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് കെംപ്‌സിബിന്‍സ്‌ക്കി അറിയിച്ചു. 30 വര്‍ഷമായി മെക്ക് ഡൊണാള്‍ഡ് റസ്റ്ററന്റ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന യുക്രെയ്ന്‍ ജീവനക്കാര്‍ക്ക് മുഴുവന്‍…

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; മാക്രോണും ബ്ലിങ്കനും ചർച്ച നടത്തി

ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്‌ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ ധാരണയായതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇരുവരും പാരീസിലാണ് കൂടിക്കാഴ്ച നടത്തിയത്. “ഉക്രെയ്നിലെ യുദ്ധം തുടരുന്നിടത്തോളം കാലം പ്രസിഡന്റ് പുടിനും കൂട്ടാളികൾക്കും കാര്യമായ നിരോധനം ചുമത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമം കുറയ്ക്കുന്നതിനും ക്രെംലിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുമായി സെക്രട്ടറിയും പ്രസിഡന്റും നിലവിലുള്ള നയതന്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതായി പ്രൈസ് പറഞ്ഞു. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവ് പരിമിതപ്പെടുത്തുന്നതിനുള്ള 2015 ലെ കരാറിനെ പരാമർശിച്ച്, “ഇറാനുമായി അടുത്ത ഏകോപനം തുടരാനും വിയന്നയിൽ ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരാനും അവർ സമ്മതിച്ചു,” അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരായ ഐക്യം ശക്തിപ്പെടുത്താനും വാഷിംഗ്ടണിന്റെ…

ന്യൂജേഴ്‌സി ബാപ്‌സ് വോളണ്ടീയര്‍മാര്‍ സഹായ ഹസ്തവുമായി പോളണ്ടില്‍

ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്‌സിയില്‍നിന്നുള്ള വോളണ്ടിയര്‍മാര്‍ യുക്രെയ്‌നില്‍നിന്നും യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ഥികള്‍ക്ക് കൈതാങ്ങായി പോളണ്ടില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ബാപ്‌സ് വോളണ്ടിയര്‍മാര്‍ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബാപ്‌സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാന്പില്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂജേഴ്‌സി റോബിന്‍ഹല്ലായില്‍നിന്നുള്ള ഒരു സംഘം വോളണ്ടിയര്‍മാരാണ് പോളിസ് നഗരമായ റെസോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടന സഹായ ഹസ്തവുമായി യുക്രയ്ന്‍ അതിര്‍ത്തിയില്‍ സേവനത്തിനെത്തിയിരിക്കുന്നത്.

യു എസ് – മെക്‌സിക്കോ അതിർത്തിയിലെ രഹസ്യ കുഴികളിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്‌സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു. അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്‌ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല. സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം…

ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…