ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു.

ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു.

മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു.

സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ)

സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റജി മാത്യു 405 361 7402

Print Friendly, PDF & Email

Leave a Comment

More News