വാഷിംഗ്ടണ്: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സംഘർഷവും നയതന്ത്ര അനിശ്ചിതത്വവും തുടരുന്നതിനിടെ, ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് സഹായം നൽകുന്ന വിഷയത്തിൽ ശ്രീലങ്കയ്ക്ക് അമേരിക്കയുടെ കർശന മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ഇറാനിയൻ ടാങ്കറുകൾക്ക് ഭക്ഷണം, ഇന്ധനം, കുടിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് തുടർന്നാൽ യുഎസ് ഉപരോധ നടപടികളുടെ പരിധിയിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉപരോധങ്ങളും മേഖലയിലെ സംഘർഷസാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് ശ്രീലങ്ക പുതിയ നയതന്ത്ര പ്രതിസന്ധിയുടെ കേന്ദ്രത്തിലാകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ കപ്പലുകളിലെ ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അവശ്യവസ്തുക്കളും ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അമേരിക്കയുടെ എതിർപ്പിന് കാരണമായിരിക്കുന്നത്. കപ്പലുകളിലെ ജീവനക്കാർ നേരിടുന്ന സാഹചര്യം മാനുഷിക പ്രശ്നമായി ശ്രീലങ്കയിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നുണ്ടെങ്കിലും, ഇറാനിയൻ കപ്പലുകളിലേക്കുള്ള സാധനവിതരണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കൊളംബോയിലെ യുഎസ് എംബസി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ശ്രീലങ്കൻ വിദേശകാര്യ…
Category: AMERICA
ഷൂ മാറ്റിയിട്ടതിനും ടോയ്ലറ്റിൽ ഇരുന്നു മൂത്രമൊഴിച്ചതിനും 4 വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിക്കു 55 വർഷം തടവ് ശിക്ഷ
ഷൂ മാറ്റിയിട്ടതിനും ടോയ്ലറ്റിൽ ഇരുന്നു മൂത്രമൊഴിച്ചതിനും 4 വയസ്സുകാരനായ ബന്ധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 55 വർഷം തടവ് ശിക്ഷ ലഭിച്ചു.ഇന്ത്യാനയിലെ ലഫായെറ്റിൽ നടന്ന സംഭവത്തിൽ മോൺട്രെൽ ഡിയോണ്ടെ ജോളി (36) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. 4 വയസ്സുകാരനായ കെയന്ദ്രെ ജോളി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷൂ മാറി ധരിച്ചതിനും ഇരുന്നു മൂത്രമൊഴിച്ചതിനും പ്രതി കുട്ടിയെ നിരന്തരം ശിക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭിന്നലിംഗത്തിൽ വാൾ സിറ്റ് (Wall sit) ചെയ്യിക്കുന്നതിനിടെ കുട്ടിയുടെ തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമായത്. 2023 ജൂലൈ 28-ന് കുട്ടി ബോധരഹിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 1-ന് മരണമടഞ്ഞു. തലയേറ്റ മർദ്ദനമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കൊലപാതകം, കുട്ടിയെ അവഗണിച്ചതിലൂടെയുണ്ടായ പരിക്കുകൾ, ഗൗരവമേറിയ ബാറ്ററി കുറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കോടതി 55 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
തന്മാത്രകൾ (കവിത): ജയൻ വർഗീസ്
പ്രണയേശ്വരീ മമ ഹൃദയ ഭാവത്തിലെ പ്രാണവാഞ്ജലീ സുമ തർപ്പണങ്ങൾ, പ്രിയ വസുന്ധരേ സ്വീകരിക്കൂ നിന്റെ മറവി തൻ മാണിക്യ മൺ ചുവപ്പിൽ ! അലയുകയായിരു – ന്നിന്നലെ കാലമാം അലയാഴിയിൽ ഒരു പരമാണുവായ്, പരിഗണിച്ചെന്നെ പുണർന്നതീ ജീവിത പരിണാമ സൗഭാഗ്യ വർത്തമാനം ! പാലൊളിച്ചന്ദ്രികാ നീരിൽ കുളിപ്പിച്ചു താരാട്ടു പാട്ടിന്റെ കാറ്റിലാട്ടി, തേനും വയമ്പും നിവേദിച്ചു ലാളിച്ച ജീവിതപ്പാതയിൽ കൈ പിടിച്ചു ! തിന്നും കുടിച്ചു മിണ ചേർന്നും സ്വപ്നങ്ങൾ നെഞ്ചോട് ചേർത്തും പുണർന്നുറങ്ങീ, എങ്കിലും ഇന്നിതാ വച്ചൊഴിയുന്നെന്റെ ചങ്കിലെ സ്വപ്ന നിറ കുടങ്ങൾ ! ആദി – അനന്തമാ മാദി വിളിക്കുന്നു കാലകേയന്റെ കളിയരങ്ങിൽ, ആരോ ഘടിപ്പിച്ച മൂല ഭാവങ്ങളെ വേണമാ ശിൽപ്പി – ക്കുടച്ചു വാർക്കാൻ ! പോവുകയാണ് മടങ്ങി യെൻ കാലടി – പ്പാടുകൾ പോലും മറഞ്ഞു പോകും, എന്നുമുണ്ടാവും പ്രപഞ്ച ഭാവത്തിന്റെ…
ഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ; റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകൻ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ 2026 ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. കൺവെൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ (2411 5th St., Stafford, TX 77477) നടക്കുന്ന കൺവെൻഷനിൽ പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായിരിക്കും. സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ഫാ. ഡേവിസ് ചിറമേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും Accident Care and Transport Service (ACTS)-ന്റെയും സ്ഥാപകനാണ്. വൃക്കരോഗികൾക്ക് ചികിത്സാ സഹായം, ഡയാലിസിസ്, വൃക്കദാന ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിച്ചുവരുന്നു. 2009-ൽ അപരിചിതനായ ഒരാൾക്ക്…
കശ്മീർ വിഷയത്തിൽ പാക്കിസ്താന്റെ നീക്കത്തിന് തിരിച്ചടി; യുഎൻ സംവിധാനത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി ഗുട്ടെറസ്
ഇസ്ലാമാബാദ്/ന്യൂയോര്ക്ക്: ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ വീണ്ടും സജീവമാക്കാനുള്ള പാക്കിസ്താന്റെ ശ്രമങ്ങൾക്കിടെ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎൻ സുരക്ഷാ കൗൺസിലിന്റെ ഘടനയെയും പ്രവർത്തനക്ഷമതയെയും കുറിച്ച് നിർണായക നിരീക്ഷണങ്ങൾ നടത്തി. കശ്മീർ സംബന്ധിച്ച പഴയ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ടുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിനു പകരം, നിലവിലെ സുരക്ഷാ കൗൺസിലിന്റെ പ്രതിനിധിത്വം, നിയമസാധുത, തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശേഷി എന്നിവയിലെ പരിമിതികളാണ് ഗുട്ടെറസ് ചൂണ്ടിക്കാട്ടിയത്. ഇസ്ലാമാബാദ് സന്ദർശനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് കശ്മീർ വിഷയം ഉയർന്നുവന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ ഇപ്പോഴും പൂർണമായി നടപ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രാദേശിക മാധ്യമ പ്രവർത്തകൻ, ഏഴ് പതിറ്റാണ്ടിലേറെയായി വിഷയം തീർപ്പാകാതെ തുടരുന്നതിന്റെ കാരണവും പ്രമേയങ്ങൾ നടപ്പാക്കാൻ യുഎന്നിന് എന്തെല്ലാം സംവിധാനങ്ങളുണ്ടെന്നും ചോദിച്ചു. ചോദ്യത്തിന് മറുപടി നൽകിയ ഗുട്ടെറസ്,…
ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നിൽ ‘ഇസ്ലാമിക അധിനിവേശമെന്ന്’ ട്രംപിന്റെ വിവാദ പരാമര്ശം
വിദ്യാഭ്യാസ പ്രശ്നങ്ങളല്ല പ്രതിഷേധങ്ങളുടെ യഥാർഥ കാരണമെന്ന് യുഎസ് പ്രസിഡന്റ്; കൂട്ട കുടിയേറ്റത്തെയും ഇസ്ലാമിനെയും ബന്ധപ്പെടുത്തി ആരോപണം വാഷിംഗ്ടണ്/പാരിസ്: ഫ്രാൻസിൽ ശക്തിപ്രാപിക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ കൂട്ട കുടിയേറ്റത്തോടും ഇസ്ലാമിനോടും ബന്ധപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം വിവാദമാകുന്നു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രശ്നങ്ങളല്ല ഫ്രാൻസിലെ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ യഥാർഥ കാരണമെന്നും, രാജ്യത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള കുടിയേറ്റവും ഇസ്ലാമിന്റെ വർധിച്ചുവരുന്ന സ്വാധീനവുമാണ് അതിനു പിന്നിലെന്നുമാണ് ട്രംപിന്റെ അവകാശവാദം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ചൊവ്വാഴ്ച പങ്കു വെച്ച കുറിപ്പിലാണ് ട്രംപ് ഫ്രാൻസിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചത്. പ്രതിഷേധങ്ങളെ സ്കൂൾ സംവിധാനത്തിലെ പ്രശ്നങ്ങളായി മാത്രം കാണാനാകില്ലെന്നും അനിയന്ത്രിതമായ കൂട്ട കുടിയേറ്റമാണ് ഫ്രാൻസ് നേരിടുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നും അദ്ദേഹം ആരോപിച്ചു. “ഇത് സ്കൂളുകളെക്കുറിച്ചല്ല; ഇസ്ലാം അത് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു” എന്ന തരത്തിലുള്ള കടുത്ത പരാമർശവും…
എച്ച്-1ബി വിസയിൽ തട്ടിപ്പും തൊഴിലാളി ചൂഷണവും? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ്മാന്
ജെ.ഡി. വാൻസിനും മാർക്കോ റൂബിയോയ്ക്കും ഉൾപ്പെടെ കത്ത്; വിസ ആശ്രിതത്വം മുതലെടുത്ത് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിക്കുന്നുവെന്ന് ആരോപണം വാഷിംഗ്ടണ്: അമേരിക്കയിലെ എച്ച്-1ബി വിസ സംവിധാനത്തിൽ തട്ടിപ്പും തൊഴിലാളി ചൂഷണവും നടക്കുന്നതായുള്ള പരാതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റിച്ച് മക്കോർമിക് രംഗത്ത്. വിദേശ തൊഴിലാളികളുടെ വിസ ആശ്രിതത്വം ചില തൊഴിലുടമകൾ ദുരുപയോഗം ചെയ്യുന്നതായും ഇതിന്റെ പ്രത്യാഘാതം അമേരിക്കൻ തൊഴിലാളികളെയും തൊഴിൽ വിപണിയെയും ബാധിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫെഡറൽ ഭരണകൂടത്തോട് കർശന നടപടി ആവശ്യപ്പെട്ടത്. ഒക്ടോബർ ആറിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട ഉന്നത ഭരണകൂട ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് മക്കോർമിക് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. തൊഴിൽ അധിഷ്ഠിത കുടിയേറ്റേതര വിസ പദ്ധതികളിലെ ക്രമക്കേടുകളും ദുരുപയോഗങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഫെഡറൽ ഏജൻസികൾ ഏകോപിത അന്വേഷണം…
പാറേൽ മരിയൻ തീർഥാടന കേന്ദ്ര സമുച്ചയം നവംബർ 2026-ൽ യാഥാർഥ്യമാകുന്നത് നാടിന് നേട്ടമോ? നഷ്ടമോ? (അവലോകനം): ജോർജ് നെടുവേലിൽ
രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട, തുടങ്ങിയും മുടങ്ങിയുമുള്ള നിർമ്മാണ പ്രവർത്തനനങ്ങൾക്കും, കാത്തിരുപ്പുകൾക്കും വിരാമമിട്ടുകൊണ്ട് ചങ്ങനാശ്ശേരിയിലെ മരിയൻ തീർഥാടന കേന്ദ്രം 2026 നവംബർ 21-ന് കൂദാശ ചെയ്യപ്പെടുമെന്ന മംഗളവാർത്ത അനേകരുടെ മനം കുളിർപ്പിക്കുന്നതാണ്. ആ ശുഭദിനത്തിൻറെ മുന്നോടിയായി ചങ്ങനാശ്ശേരി അതിരൂപാതയിലെ ദൈവജനത്തോട് രൂപതാമേലാളന്മാർ നൂറുദിന പ്രാർത്ഥനാ യജ്ഞത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഭക്തി കുത്തിയൊഴുകുന്ന ദിനങ്ങളായിരിക്കും കൂദാശകർമ്മങ്ങൾക്കു മുമ്പുള്ള നൂറുദിനങ്ങൾ എന്നാണ് ഒരു പുരോഹിതന്റെ നിരീക്ഷണം! ഭക്തി ലഹരി തലയ്ക്കു പിടിച്ചതുകൊണ്ടോ മസ്തിഷ്ക്കപ്രഷാളനത്തിനു വശംവദരായതുമൂലമോ ചില സ്ത്രീകൾ മരിയൻ ഭക്തിയുടെ മഹാത്മത്തെയും മായാജാലത്തെയും യൂട്യുബിലും മറ്റും വിശദീകരിച്ചുതുടങ്ങിയിരിക്കുന്നത് കാണുകയുണ്ടായി. സഭാംഗങ്ങളെ വിശ്വാസികളെന്നു വിശേഷിപ്പിക്കുന്നത് രണ്ടാം വത്തിക്കാൻ സൂനഹദോസ് തള്ളിക്കളഞ്ഞതാണ്.സഭാംഗങ്ങളെ ദൈവജനമെന്നാണ് സൂനഹദോസ് വ്യാഖ്യാനിച്ചതും വിശേഷിപ്പിച്ചതും.സൂനഹദോസിൻറെ സമാപനസായാഹ്നം മുതൽ സൂനഹദോസ് കൈക്കൊണ്ട തീരുമാനങ്ങൾ അട്ടിമറിക്കുന്നതിലാണ്ചില മെത്രാന്മാർ ജാഗരൂകരായിരിക്കുന്നത്. ദൈവജനത്തെ സേവിക്കുവാൻ അവർക്കു താല്പര്യമില്ല. മൊണ്ണവിശ്വാസികളെ അടിമകളാക്കി അടക്കിഭരിക്കാനാണ് അവർക്കുമോഹം. ഇന്ത്യയിലെ മെത്രാൻമ്മാരിലേറെയും മേൽപ്പറഞ്ഞ…
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഒക്ടോബർ 9-ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ അമേരിക്കയുടെ വടക്ക്–കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജിയണൽ കൺവൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ യഥാക്രമം സെൻറ് ജോൺസ് മാർത്തോമ്മാ പള്ളി (ക്യൂൻസ് വില്ലേജ് ), സെൻറ് തോമസ് മാർത്തോമ്മാ പള്ളി (യോങ്കേഴ്സ്), സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളി എന്നിവിടങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി (CSS) സെക്രട്ടറിയുമായ റവ. സാം കോശി ടി. മുഖ്യ പ്രസംഗകനായിരിക്കും. കൺവൻഷൻ യോഗങ്ങൾക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ കൺവൻഷൻ ഉത്ഘാടനം നിർവ്വഹിക്കും. കൺവൻഷന്റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും…
ലോസ് ആഞ്ചലസ് കോൺസുലേറ്റിൽ ഇന്ത്യൻ സമൂഹം ഗാന്ധി ജയന്തി ആചരിച്ചു
കാലിഫോർണിയ: മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തോടനുബന്ധിച്ച് ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ദക്ഷിണ കാലിഫോർണിയയിലും നെവാഡയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ സഹകരണത്തോടെ എൽ.എ. ലേക്ക് ഷ്രൈനിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. കമ്മ്യൂണിറ്റി നേതാക്കളുമായി കോൺസുറൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ സംവദിക്കുകയും ഗാന്ധിയൻ ദർശനങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനുപുറമേ, ലാസ് വെഗാസ്, സാൻ ഡീഗോ എന്നിവിടങ്ങളിൽ “സ്വസ്ഥ് ഭാരത്, വിക്ഷിത് ഭാരത്” എന്ന പ്രമേയത്തിൽ ആരോഗ്യ റണ്ണുകളും സംഘടിപ്പിച്ചു. വിവിധ തലമുറകളിൽപ്പെട്ട നിരവധി ഇന്ത്യൻ പ്രവാസി കുടുംബങ്ങൾ ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു..
