കാൽഗറി : കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ (91) അന്തരിച്ചു . ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ് ആണ് ഭാര്യ . മക്കൾ ഫിലിപ് ജേക്കബ് , എബ്രഹാം ജേക്കബ്. മരുമകൾ സെലീന ജേക്കബ് , ചെറുമകൾ സാഷാ റിയ ജേക്കബ്. ഇന്ത്യൻ ആർമിയിലും , ബോംബെ ഭാഭാ അറ്റോമിക് റിസേർച് സെന്ററിലും, സേവനം അനുഷ്ട്ടിച്ചതിന് ശേഷം കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ഫോർട്ട് മാക് മറിയിൽ “സൺകോർ” ഓയിൽ കമ്പനിയിൽ സേവനം അനുഷ്ടിച്ചിരുന്നു . കാനഡ ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം വസിച്ചിരുന്ന അദ്ദേഹവും ഭാര്യയും കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെയിന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് താമസിച്ചിരുന്നത്. നൂറു കണക്കിന് കുടിയേറ്റ വ്യക്തികളെ അവരുടെ ആരംഭ ഘട്ടത്തിൽ സഹായിച്ചട്ടുള്ള ചാക്കോച്ചൻ , കാൽഗരിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ സ്ഥിരം…
Category: AMERICA
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ ,ടിജോ & ആർച്ചന , നിധിൻ & മേഴ്‌സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്. പൊതുദര്‍ശനം…
പ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാൻസിസ് അന്തരിച്ചു
നാഷ്‌വില്ലെ, ടെന്നസി: 1950-കളിലും 60-കളിലും സംഗീത ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച പ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാൻസിസ് 87-ആം വയസ്സിൽ അന്തരിച്ചു. ജൂലൈ 17 വ്യാഴാഴ്ച, ഫ്രാൻസിസിന്റെ ദീർഘകാല സുഹൃത്തും കോൺസെറ്റ റെക്കോർഡ്‌സിന്റെ പ്രസിഡന്റുമായ റോൺ റോബർട്ട്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. “അതിശക്തമായ വേദന”യെ തുടർന്ന് രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് അവരുടെ മരണം. ജൂലൈ 2-ന് താൻ ആശുപത്രിയിലാണെന്നും വേദനയുടെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും ഫ്രാൻസിസ് തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഗീത ചാർട്ടുകളിൽ നിരവധി ഗാനങ്ങൾ ഹിറ്റാക്കിയ ഫ്രാൻസിസ്, എക്കാലത്തെയും മികച്ച വിൽപ്പനയുള്ള വനിതാ ഗായികമാരിൽ ഒരാളാണ്. 1960-ൽ “എവരിബഡീസ് സംബഡീസ് ഫൂൾ” എന്ന ഗാനം ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ആ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗായികയായി അവർ മാറി. ഈ വർഷം ആദ്യം ടിക്…
ലോസ് ഏഞ്ചൽസിൽ വൻ സ്ഫോടനം: 3 ഷെരീഫ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം,നടുങ്ങി ലോസ് ഏഞ്ചൽസ്
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്കൈലസ് സെന്റർ ട്രെയിനിംഗ് അക്കാദമിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് ഡെപ്യൂട്ടിമാർ കൊല്ലപ്പെട്ടു. 160 വർഷത്തിലേറെയായി വകുപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണിത്. കിഴക്കൻ ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്. ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആർസൻ എക്സ്പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥർ രാവിലെ 7:30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാർക്കിംഗ് ലോട്ടിൽ വെച്ച് സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച സാന്താ മോണിക്കയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അതിശക്തമായിരുന്നുവെന്നും ചില്ലുകൾ ചിതറുകയും ആളുകൾ നിലവിളിക്കുകയും ചെയ്തതായി ജീവനക്കാർ വെളിപ്പെടുത്തി. സ്ഥലത്ത് വെച്ച് തന്നെ മരിച്ച ഡെപ്യൂട്ടിമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ വെള്ളിയാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ…
വധശിക്ഷ : തടവുകാരന്റെ ഹൃദയ നിയന്ത്രണ ഉപകരണം ഓഫാക്കാൻ കോടതി ഉത്തരവ്
നാഷ്‌വില്ലെ, ടെന്നസി (എപി): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ ബൈറൺ ബ്ലാക്കിന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഹൃദയ നിയന്ത്രണ ഉപകരണം (Implantable Cardioverter-Defibrillator – ICD) വിഷം കുത്തിവെക്കുമ്പോൾ പ്രവർത്തനരഹിതമാക്കാൻ ടെന്നസി അധികൃതരോട് ജഡ്ജി റസ്സൽ പെർകിൻസ് ഉത്തരവിട്ടു. ഓഗസ്റ്റ് 5-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, ഉപകരണം പ്രവർത്തിക്കുന്നത് ഞെട്ടലിനും കടുത്ത വേദനയ്ക്കും കാരണമായേക്കാമെന്ന അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് വിധി. മാരകമായ കുത്തിവെപ്പിന് തൊട്ടുമുമ്പ് ഉപകരണം നിർജ്ജീവമാക്കണമെന്നും ഇതിനായി മെഡിക്കൽ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് വധശിക്ഷ വൈകിപ്പിക്കില്ലെന്നും സംസ്ഥാനത്തിന് ഇത് അധികഭാരം ഉണ്ടാക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. എന്നിരുന്നാലും, ഉപകരണം നിർജ്ജീവമാക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിനെ എത്രയും വേഗം കണ്ടെത്താനാകുമെന്ന് വ്യക്തമല്ല. സംസ്ഥാനം വിധിക്കെതിരെ അപ്പീൽ നൽകാൻ സാധ്യതയുണ്ട്. 1988-ൽ കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ബ്ലാക്കിന് വധശിക്ഷ വിധിച്ചത്.
‘ഓതിരം 2025’ മെഗാ ഷോയുമായി ദിവാൻ കളരി സംഘ൦ – കിക്കോഫ് വൻ വിജയം
ഹ്യൂസ്റ്റൺ: കഴിഞ്ഞ ആറ് വർഷമായി ഹൂസ്റ്റണിലെ നൂറിലധികം ആളുകളെ കളരി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന ദിവാൻ കളരി ആൻഡ് മാർഷ്യൽ ആർട് അക്കാദമി അവരുടെ ആദ്യത്തെ കളരിപ്പയറ്റ് ഷോയുമായി എത്തുകയാണ്. സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഒക്ടോബർ 5, 2025 നാണ് ഷോ അരങ്ങേറുക. കഴിഞ്ഞദിവസം മിസോറി സിറ്റിയിലെ അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലീ മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ എന്നിവർ ഒരുമിച്ച് പരിപാടിയുടെ മുഖ്യ സ്പോൺസർ ഷിജിമോൻ ജേക്കബിന് ആദ്യ ടിക്കറ്റ് നൽകി കിക്കോഫ് ചെയ്തു. പരിപാടിയുടെ തുടക്കത്തിൽ മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ, സ്പോൺസർ ഷിജിമോൻ ജേക്കബ്, ജഗന്നാഥൻ ചിറയിൽ, ഇന്ദിര ജഗന്നാഥൻ, ദിവാൻ…
ഡോ. എം. അനിരുദ്ധന്‍ – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര
ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്‍ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്‍റേയും പള്ളികളുടെ ബേസ്മെന്‍റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഷെറാട്ടണ്‍ സെന്‍ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്‍റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്…
എപ്സ്റ്റീന്‍ ഫയല്‍: റൂപർട്ട് മർഡോക്കിനും വാള്‍ സ്ട്രീറ്റ് ജേണലിനുമെതിരെ ട്രംപ്
വാഷിംഗ്ടണ്‍: എപ്സ്റ്റീനെക്കുറിച്ചുള്ള വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് “വ്യാജ വാർത്ത” യാണെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ് റൂപർട്ട് മർഡോക്കിനും ന്യൂസ് കോർപ്പിനും ഡബ്ല്യുഎസ്ജെയ്ക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കത്ത് വ്യാജമാണെന്ന് താൻ ഇതിനകം അറിയിച്ചിരുന്നെന്ന് ട്രംപ് അവകാശപ്പെട്ടു, പക്ഷേ റിപ്പോർട്ട് ഇപ്പോഴും പ്രസിദ്ധീകരിക്കുകയാണ്. ഓസ്‌ട്രേലിയൻ മാധ്യമ വ്യവസായി റൂപർട്ട് മർഡോക്കിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാൾ സ്ട്രീറ്റ് ജേണലിനും (WSJ) എതിരെ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി പ്രതികരിച്ചു. ട്രംപും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് WSJ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു, ഇതിനെ ട്രംപ് ശക്തമായി എതിർക്കുകയും WSJ, ന്യൂസ് കോർപ്പ്, മർഡോക്ക് എന്നിവർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിനെ “വ്യാജ വാർത്ത” എന്ന് വിളിക്കുകയും ചെയ്തു. എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിൽ (2003) അയച്ചതും ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി സുഹൃത്തുക്കൾ ഒപ്പിട്ടതുമായ…
എന്തുകൊണ്ടാണ് ഇന്ത്യയിലെ ഓരോ അന്വേഷണവും സംശയിക്കപ്പെടുന്നത്? (എഡിറ്റോറിയല്‍)
ഇന്ത്യയിലെ ഏത് തരത്തിലുള്ള അന്വേഷണവും സംശയാസ്പദമായി മാറുന്നത് അത്ഭുതകരമാണ്. അന്വേഷണ ഏജൻസിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും അതിന്റെ അന്വേഷണ റിപ്പോർട്ട് സംശയത്തിലാകുകയും ചെയ്യുന്നു. അന്വേഷണ ഏജൻസി സെബിയോ സിബിഐയോ ജെപിസിയോ എഎഐബിയോ ഏതുമായിക്കൊള്ളട്ടേ, കണ്ടെത്തലുകൾ ആളുകൾ അന്ധമായി അംഗീകരിക്കുന്നതോ വെല്ലുവിളിക്കാത്തതോ ആയ ഒരു അന്വേഷണ റിപ്പോർട്ടും ഇല്ല. അടുത്തിടെ, അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് നിരവധി ചോദ്യങ്ങൾ ഉയര്‍ന്നത്. അമേരിക്കൻ കമ്പനിയായ ബോയിംഗിനെ രക്ഷിക്കാൻ യഥാർത്ഥത്തിൽ ശ്രമം നടക്കുന്നുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം? രണ്ടാമത്തെ ചോദ്യം വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്? മൂന്നാമത്തെ ചോദ്യം റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് അതെങ്ങനെ ചോർന്നു? അമേരിക്കൻ മാധ്യമങ്ങൾ അതിനെക്കുറിച്ച് എങ്ങനെ…
മിസ്സിസ്സാഗയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 18 മുതല്‍ 26 വരെ
മിസ്സിസ്സാഗ: കേരളത്തിന്റെ ചെറുപുഷ്പവും സഹനപുത്രിയും, മിസ്സിസ്സാഗ കത്തിഡ്രല്‍ ഇടവകയുടെ മധ്യസ്ഥയും ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷപൂര്‍വ്വം ആചരിക്കുവാന്‍ ഇടവക സമൂഹം തയാറെടുപ്പുകള്‍ തുടങ്ങി. 2025 ജൂലൈ 18 വെള്ളിയാഴ്ച കൊടിയേറുന്ന തിരുന്നാള്‍ ജൂലൈ 27 ഞായറാഴ്ച സമാപിക്കും. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളെ സമര്‍പ്പിച്ചു അവയുടെ നിയോഗാര്‍ത്ഥം, ജൂലൈ 18 മുതല്‍ 26 വരെ ദിവ്യവലിയും നൊവേനയും നടത്തും. ജൂലൈ 18 വെള്ളി: വൈകുന്നേരം 7 മണിക്ക്, കത്തീഡ്രല്‍ ഇടവക വികാരി അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അച്ചന്‍ കൊടി ഉയര്‍ത്തുന്നത്തോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും. തുടര്‍ന്ന് മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കു ചേര്‍ന്ന് ഇടവക സമൂഹം ഒന്നായി തിരുനാള്‍ ദിനങ്ങളിലേക്ക് പ്രവേശിക്കുന്നു. അന്നേ ദിനത്തിലെ ദിവ്യബലിയില്‍…
