താരിഫ് യുദ്ധത്തിനിടയിലും ഇന്ത്യൻ സൈന്യം അലാസ്കയിലെത്തി; യുഎസ് സൈന്യവുമായി സംയുക്ത സൈനികാഭ്യാസം നടത്തും

യുഎസിലെ ഫോർട്ട് വെന്റ്‌വർത്തിൽ നടന്ന 21-ാമത് യുദ്ധ് അഭ്യാസ് 2025-ൽ ഇന്ത്യൻ ആർമി സംഘം പങ്കെടുത്തു. സെപ്റ്റംബർ 1 മുതൽ 14 വരെ ഈ അഭ്യാസത്തിൽ ഹെലിബോൺ ഓപ്പറേഷനുകൾ, പർവത യുദ്ധം, യുഎഎസ്/കൌണ്ടർ-യുഎഎസ്, സംയുക്ത തന്ത്രപരമായ അഭ്യാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിശീലനം ഉൾപ്പെടും. മദ്രാസ് റെജിമെന്റിലെയും യുഎസ് 11-ാമത് എയർബോൺ ഡിവിഷനിലെയും സൈനികർ ഒരുമിച്ച് ലൈവ്-ഫയർ, ഉയർന്ന ഉയരത്തിലുള്ള യുദ്ധം, യുഎൻ സമാധാന പരിപാലന ദൗത്യങ്ങൾ എന്നിവയ്ക്കായി തയ്യാറെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിൽ താരിഫ് യുദ്ധം നടക്കുന്നതിനിടയില്‍ ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘം അമേരിക്കയിലെ അലാസ്കയിലെ ഫോർട്ട് വെന്റ്‌വർത്തിൽ എത്തി. സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസ് 2025’ ന്റെ 21-ാമത് പതിപ്പിൽ അവർ പങ്കെടുക്കും. ചൊവ്വാഴ്ച ഈ വിവരങ്ങൾ നൽകിയ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ…

ഒരുമ “പൊന്നാണ നക്ഷത്രരാവ്” റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി അരങ്ങേറി

ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ‘ഒരുമ’ 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ ,നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി. സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന് പ്രതീകത്മകമായി റിവർസ്റ്റോൺ ബാൻഡിൻ്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി ,മേയർ,ജഡ്ജ്,പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ,ഒരുമ എക്സിക്യൂട്ടിവുകൾ,ഇതര സംഘടനാ പ്രതിനിധികൾ എന്നിവരൊത്ത് ഗംഭിര വരവേൽപ്പോടെ വേദിയിൽ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി. ഒരുമ പ്രസിഡൻ്റ്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആൻറണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി പോലീസ്ക്യാപ്റ്റൻ…

പി. സി. മാത്യു ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

ഡാളസ്: ഗാർലാൻഡ് മേയർ ഡിലൻ ഹെഡ്രിക്, മലയാളി സമൂഹത്തിന് അഭിമാനമായി പി. സി. മാത്യുവിനെ നഗരത്തിലെ ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (TIF) നമ്പർ 2 സൗത്ത് ബോർഡിലേക്ക് നിയമിച്ചു. ഓഗസ്റ്റ് 19-ന് നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഗാർലാൻഡിന്റെ പുനരുജ്ജീവനത്തിന് ലക്ഷ്യമിട്ടുള്ള ഈ ബോർഡിന്റെ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയാണ്. നഗരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ നിയമനമെന്ന് മേയർ കത്തിൽ വ്യക്തമാക്കി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച മേയർ, അദ്ദേഹത്തിന്റെ കഴിവുകളിലും പ്രതിബദ്ധതയിലും തനിക്കും സിറ്റി കൗൺസിലിനും വലിയ വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (GIC) നിലവിലെ ഗ്ലോബൽ പ്രസിഡന്റായ പി.സി. മാത്യു, ഡാലസ് കേരള അസോസിയേഷൻ ഉൾപ്പെടെ നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാർലാൻഡ് സിറ്റി കൗൺസിൽ…

മണ്ണിൽ പൂക്കുന്ന മനുഷ്യ സ്വപ്‌നങ്ങൾ (കവിത): ജയൻ വർഗീസ്

എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങൾ ? എന്തിനായ് ഞാനറി യാതെ ഞാൻ മണ്ണിന്റെ ബന്ധുരകൂട്ടിൽ കിളിമകളായ് ? നേരറിവിന്റ മനയോല – യിൽ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങൽ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാർത്തായ് എന്നെ പൊതിയുന്ന മോഹങ്ങളിൽ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകൾ ക്കെന്തൊരു ചന്ദന ച്ചാർ സുഗന്ധം ! ഒന്ന് പുണർന്നുറ ങ്ങട്ടെ ഞാൻ എന്റെയീ മണ്ണിൻ മനോഹര സ്വപ്നങ്ങളിൽ എങ്ങും തുടിക്കുന്ന ജീവന്റെ താളമായ് എന്റെയും ചുംബന സൗകുമാര്യം ? ഇല്ല – വിടർന്നാൽ കൊഴിയണമെന്നതീ മണ്ണിൻ മനം പോലെ ന്യായ സൂത്രം ഏതോ നിയമക നീതി പീഠങ്ങളായ്‌ എന്റെയും പിന്നിൽ ഞാൻ കണ്ടു നിന്നെ ? കൊന്നും കൊലവിളി – ച്ചാർത്തുമീ മണ്ണിലെ പുണ്ണായ് വളർന്ന തലമുറകൾ ഒന്നൊഴിയാതെ…

കേരള ക്ലബിന്റെ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തപ്പെട്ടു

ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 30-ന് ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോര്‍ഡിനേറ്റേഴ്‌സായ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി, ബെന്‍ കുര്യന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി. കേരള ക്ലബിലെ വനിതകള്‍ ഒരുക്കിയ പൂക്കളം വളരെ നയന മനോഹരമായിരുന്നു. സോളി കുര്യന്‍ പൊതു സമ്മേളനത്തിന്റെ എം.സിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതം പ്രസംഗം നടത്തി. ഡോ. സാല്‍ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജാനെറ്റ്…

പാസ്റ്റർ ജെയിംസ് ജോർജ് ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭ സീനിയർ ശുശ്രൂഷകൻ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിൽ ഒന്നായ ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജെയിംസ് ജോർജ് ചുമതലയേറ്റു. 7 വർഷം സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് പാസ്റ്റർ ജെയിംസ് ജോർജ് നിയമിതനായത്. അടൂർ സ്വദേശിയായ പാസ്റ്റർ ജെയിംസ് ജോർജ് ഡാളസ് റ്റാബർനാക്കൾ ഐ.പി.സി സഭാംഗമാണ്. ഡാളസ് ക്രിസ് വെൽ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജോയ്സ്. മക്കൾ: ജോബിൻ, ജസ്റ്റിൻ. സഭയുടെ അസോസിയേറ്റ് പാസ്റ്റർ ജോഷ്വാ മുതലാളി, സഭ സെക്രട്ടറി റെജി വർഗീസ്, സഹ ശുശ്രൂഷകന്മാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. റീജൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആശംസ അറിയിച്ചു.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള നേതൃപരിശീലനം ടാമ്പയിലെ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ സമാപിച്ചു

ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ അവതരിപ്പിച്ച “ഇന്റർപേഴ്സണൽ കമ്മ്യൂണിക്കേഷൻ” എന്ന പരിശീലന പരിപാടി 2025 ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെ ഫ്ലോറിഡയിലെ ടാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ചു. പാസ്റ്റർ ഫാ. ജിമ്മി ജെയിംസ്, ഹൈസ്കൂൾ വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും പള്ളി സൗകര്യങ്ങൾ യുവാക്കൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ എജുക്കേഷൻ വൈസ് പ്രസിഡന്റ് മിസ്സ് എസ്ലിൻ ലിയോൺ 16 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ന്യൂയോർക്കിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായ ഡോ. ആനി പോൾ (റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫാ. ജിമ്മി ജെയിംസും സംസാരിച്ചു. ഈ പരിശീലനം, ടോസ്റ്റ് മാസ്റ്റേഴ്സിന്റെ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗിന്റെ വിപുലീകരണമായാണ് ഒരുക്കിയത്. ഓരോരുത്തരുടെയും വ്യക്തിഗത ആശയവിനിമയ ശൈലികൾ തിരിച്ചറിയുക,…

ഐ. എ. പി. സി ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 6 ന്

കാൽഗറി : ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ   സെമിനാർ  “കഥ പറച്ചിൽ ” സെപ്തംബർ 6 , ശനിയാഴ്ച്ച രാവിലെ 8 .00 (M S T) ന്  സൂമിൽ സംഘടിപ്പിക്കുന്നു.   പ്രമുഖ പത്രപ്രവർത്തകനും , മാതൃഭൂമി എഡിറ്ററുമായ എം.പി  സൂര്യദാസ് മുഖ്യാതിഥി ആയിരിക്കും . പങ്കെടുക്കാൻ താത്പ്പര്യപ്പടുന്നവർ www.indoamericanpressclub.com/albertaseminar എന്ന ലിങ്ക് ഉപയോഗിച്ചോ ,  (Meeting ID: 870 0820 8324 Passcode: 477671) പാസ്സ്‌കോഡ്  ഉപയോഗിച്ചോ പങ്കെടുക്കാവുന്നതാണ് . വാർത്ത : ജോസഫ് ജോൺ, കാൽഗറി

ഇന്ത്യന്‍ ബ്രാഹ്മണർക്കെതിരെ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ; എതിര്‍പ്പുമായി ഇന്ത്യ

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ സമീപകാല പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ നവാരോ ചോദ്യം ചെയ്തു, “ഇന്ത്യ ക്രെംലിനിലെ അലക്കുശാല മാത്രമാണ്” എന്നും “ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു” എന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “മഹാനായ നേതാവ്” എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം റഷ്യയ്ക്കും ചൈനയ്ക്കും ഒപ്പം നിൽക്കുന്നത് എന്തുകൊണ്ടാണെന്ന്” ചോദ്യം ചെയ്യുകയും ചെയ്തു. നവാരോയുടെ പരാമർശങ്ങൾ ഇന്ത്യൻ നേതാക്കളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ഇത് അദ്ദേഹത്തിന്റെ “വാർദ്ധക്യ കോപത്തിന്റെ” ഫലമാണെന്ന് വിശേഷിപ്പിക്കുകയും ഒരു പ്രത്യേക ജാതിയെ പരാമർശിച്ച് രാഷ്ട്രീയ വാദങ്ങൾ ഉന്നയിക്കുന്നത് “ലജ്ജാകരവും അപകടകരവുമാണ്”…

എസ്‌സി‌ഒ “സ്വേച്ഛാധിപത്യ മാന്യന്മാരുടെ ലീഗ്”; ചൈനയും റഷ്യയും ഇന്ത്യയോട് കൂടുതൽ അടുക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ദോഷം ചെയ്യും: ജോണ്‍ ബോള്‍ട്ടണ്‍

പതിറ്റാണ്ടുകളായി സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും ഇന്ത്യയെ അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, ട്രംപിന്റെ നയങ്ങൾ ഈ ശ്രമത്തെ മാറ്റിമറിച്ചുവെന്നും ബോൾട്ടൺ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പം പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കാജനകമാണെന്നും ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിൽ ട്രം‌പിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ആശങ്ക പ്രകടിപ്പിച്ചു. ഈ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾക്ക് മോശം വാർത്തയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകൾ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സി‌ഒ ഉച്ചകോടിയിൽ മോദി, ഷി ജിൻപിംഗ്, വ്‌ളാഡിമിർ പുടിൻ എന്നിവരുടെ സാന്നിധ്യം ആഗോള രാഷ്ട്രീയത്തിലെ മാറ്റത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയെ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നു.…