ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതി 41 കാരനായ മൈക്കൽ ഡിവെയ്ൻ സ്മിത്തിൻ്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കി. വധശിക്ഷ നടപ്പാക്കൽ പ്രക്രിയ വ്യാഴാഴ്ച രാവിലെ 10:09 ന് ആരംഭിച്ച് 10 മിനിറ്റിലധികം നീണ്ടുനിന്നതായും . 10:14 ന് സ്മിത്ത് അബോധാവസ്ഥയിലാണെന്ന് സംസ്ഥാന ജയിൽ ഡയറക്ടർ സ്റ്റീവൻ ഹാർപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഒരു ആത്മീയ ഉപദേഷ്ടാവ് സ്മിത്തിൻ്റെ അഭ്യർത്ഥന പ്രകാരം മരണ മുറിയിൽ ചേർന്നു, ഡയറക്ടർ പറഞ്ഞു. അന്തേവാസി അവസാന ഭക്ഷണം ആവശ്യപ്പെട്ടില്ല. 2002 ഫെബ്രുവരി 22-ന്, 40-കാരിയായ ജാനറ്റ് മൂറും 24-കാരനായ സ്റ്റോർ ക്ലാർക്ക് ശരത് പുല്ലൂരും വെവ്വേറെ സംഭവങ്ങളിലാണ് വധിക്കപ്പെട്ടത്. അന്ന് 19 വയസ്സുള്ള സ്മിത്ത്, ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു, മൂറിനെ അവളുടെ അപ്പാർട്ട്മെൻ്റിൽ വെച്ച് തൻ്റെ മകനെ തിരയുന്നതിനിടയിലും തുടർന്ന് അദ്ദേഹം സൗത്ത്…

സങ്കീർത്തനങ്ങളുടെ ദിവസം സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ ഡാളസിൽ

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ – എ ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം. നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്, സെന്റർ സെക്രട്ടറി സഖറിയ…

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു

ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ഏപ്രില്‍ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്). സിജു വി ജോർജാണ് പ്രോഗ്രാം കോർഡിനേറ്റർ. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സണ്ണി…

ഫിലഡൽഫിയായിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ പൊതുദർശനവും സംസ്‌കാരവും വെള്ളി, ശനി ദിവസങ്ങളിൽ

ഫിലഡൽഫിയ: ഏപ്രിൽ 1-ന് തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസിന്റെ പൊതുദർശനവും ശുശ്രൂഷകളും ഏപ്രിൽ 5 ന് വെള്ളിയാഴ്ച (നാളെ) വൈകുന്നേരം 5 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലും, സംസ്‌ക്കാര ശുശ്രൂഷകളും പൊതുദർശനവും ഏപ്രിൽ 6 ന് ശനിയാഴ്ച രാവിലെ 8:45am മുതൽ 10:45am വരെയുള്ള സമയങ്ങളിലും ഫെയർലെസ് ഹിൽസിലുള്ള സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം പതിനൊന്നരയോടുകൂടി റോസ്ഡേയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (3850 Richlieu Rd, Bensalem, PA 19020). സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. അബു പീറ്റർ, വെരി റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, വെരി റവ. യേശുദാസൻ പാപ്പൻ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാ.…

ഭക്തിയും ശക്തിയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഭക്തിയിൽ ഭഗവാനെ വാഴ്ത്തി നാം വണങ്ങുന്ന ഭക്തിതാൻ ഭഗവാന്റെ ശക്തിയെന്നറിക നാം! ഭക്തിയെന്നതു സർവ്വ സമ്പൂർണ്ണ സമർപ്പണം മുക്തി നേടുവാനനുയോജ്യമാം ഉപാധിയും! ഭക്തിയും പര്യാപ്തമാം ജ്ഞാനവും, വൈരാഗ്യവും സിദ്ധിക്കിൽ മഹോന്നത ഭാഗ്യമായ്‌ കരുതീടാം! വൈരാഗ്യം സമ്പാദിപ്പാനെളുതല്ലതികഷ്ടം കൈവരൂമനായാസംസാധകൻ യത്നിക്കുകിൽ! ധനവും, പ്രതാപവും പ്രൗഢിയുമുണ്ടെന്നാലും ധന്യമല്ലതു ഭക്തിയാർജ്ജിപ്പാനപര്യാപ്തം! ഭക്തനു ജീവിതത്തിൽ വേണ്ടതു നിസ്വാർത്ഥമാം ഭക്തിയാണതു തന്നെ കാംക്ഷിപ്പു ഭഗവാനും! ഭഗവാൻ പ്രാർത്ഥിക്കുമ്പോൾ അർജുനൻ “ചോദിച്ചഹോ! ഭക്തവത്സലനങ്ങു, പ്രാർത്ഥിപ്പതാരെ? ചൊൽക!” ഭഗവാനുടൻ തന്റെ യക്ഷികൾ തുറന്നോതി, “ഭക്തൻ താൻ മമ ശക്തി, അവനെ പ്രാർത്ഥിപ്പൂ ഞാൻ”! ഭക്ഷണം തൊട്ടെല്ലാമേ നല്‍കുമാ ഭഗവാനെ തൽക്ഷണം വണങ്ങണം കിട്ടിയാലുടൻ തന്നെ! കിട്ടിയെന്നാകിൽ നന്ദി, വാഴ്ത്തലായ്, പുകഴ്ത്തലായ് കിട്ടിയില്ലേലോ നിന്ദ, വെറുപ്പായ്, വൈരാഗ്യമായ്‌! ഓർക്കുവിൻ തന്ത്രത്താലോ സാന്ദ്രമാം മന്ത്രത്താലോ ഒക്കുകില്ലാർക്കും കൈക്കലാക്കുവാൻ ഭഗവാനെ! ആകാംക്ഷാഭരിതനായ്, കാത്തിരുന്നീടു മീശൻ കാംക്ഷിപ്പതോന്നേയുള്ളൂ, ഭക്തിയും, വിശുദ്ധിയും! ക്ഷേത്രമെന്നാലെന്തെന്നതാദ്യം നാം…

മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് ഏപ്രില്‍ 13 ന്

ഡാളസ് :നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 10:30നു കരോള്‍ട്ടണിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസില്‍ നടക്കുന്നു ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റെയ്ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്റര്‍ മീറ്റിംഗിന്റെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും ‘ഗാര്‍ഡന്‍ ഓഫ് ഈഡന്‍’ എന്ന വിഷയത്തെ കുറിച്ച്ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9 നു ആരംഭിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു സെന്റര്‍ മീറ്റിംഗിലേക്ക് എല്ലാവരെയും മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ എബ്രഹാം തോമസ് (സെന്റര്‍ പ്രസിഡന്റ്) സിബി മാത്യു (സെന്റര് സെക്രട്ടറി) സിബിന്‍ തോമസു (സെന്റര് വൈസ് പ്രസിഡന്റ്), സിബു മാത്യു(സെന്റര്‍ ട്രഷറര്‍)

ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ന്യൂയോർക്ക് ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഹെംപ്സ്റ്റഡിൽ ഉള്ള ഗുരു മന്ദിരത്തിൽ വച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മാർച്ച് 31 ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്. പ്രസിഡണ്ട് ആയി സജി കമലാസനൻ, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ, ട്രഷറാർ സന്തോഷ് ചെമ്പാൻ, വൈസ് പ്രസിഡന്റ് ഭാസ്കരൻ രാഘവൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് എട്ടിക്കമലയിൽ, ജോയിന്റ് ട്രഷറാർ അനിത ഉദയ് എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോർഡ് മെമ്പർമാരായി ജനാർദ്ദനൻ അയ്യപ്പൻ, റെനിൽ ശശീന്ദ്രൻ, വിനയ രാജ് , ബോബി ഗംഗാധരൻ, പ്രസന്ന ബാബു എന്നിവരെയും തെരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി ബാബുരാജ് പണിക്കർ, ഷീജ സോമൻ, അജയൻ ഗോപാലൻ, ഗീത അനിൽ, സ്വർണകുമാർ മാധവൻ എന്നിവരെയും തെരെഞ്ഞെടുത്തു. തദവസരത്തിൽ…

ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി

ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മളമായ സ്വീകരണം നല്‍കി  ഏപ്രിൽ 3 ബുധനാഴ്ചയാണ് സ്വീകരണം ഒരുക്കിയത് .രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസ്  ഷോ റൂമിന് മുൻവശം  അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ  എത്തിച്ചേർന്ന സിനാനെ  എതിരേൽക്കുവാൻ ഡാളസ്  ഫോർത്തവർത്ത മെട്രോപ്ലെക്സിനിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു . സിനാന്റെ സാഹസികത നിറഞ്ഞ യാത്രയുടെ  അമേരിക്കയിലെ പ്രധാന സ്‌പോണ്‍സര്‍ ജോയ് ആലുക്കാസിനെ പ്രതിനിധീകരിച്ചു ഫറാഹ് സ്വാഗതം ആശംസിച്ചു . തുടർന്ന് സിനാൻ തന്റെ യാത്രയുടെ ലക്ഷ്യങ്ങളെ ക്കുറിച്ചു വിശദീകരിച്ചു. കൂടിയിരുന്നവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു സിനാൻ മറുപടി നൽകി  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് , ഡാളസ്സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. യൂത്ത് ഓഫ് ഡാളസ് ക്ലബ്ബ്:  ജിജി…

വേൾഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയൻറെ പതിനാലാമതു ബൈനിയൽ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

ഒർലാണ്ടോ: ലോകമെബാടും പടർന്നു പന്തലിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗണ്‍സിലിൻറെ ശക്തമായ റീജിയനുകളിൽ ഒന്നായ അമേരിക്ക റീജിയന്റെ പതിനാലാമത്‌ ബൈനിയൽ കോൺഫ്രൻസിനായി എല്ലാ സജീകരണങ്ങളും പൂർത്തിയായതായി കോൺഫ്രൻസ് ചെയർമാൻ അശോക് മേനോൻ, കോ -ചെയർമാൻമാരായ രഞ്ജി ജോസഫ്, സോണി കണ്ണോട്ടുതറ, പി.ആർ.ഓ Dr. അനൂപ് പുളിക്കൽ എന്നിവർ അറിയിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഏപ്രിൽ 5 ,6,7 തീയതികളിലാണ് പ്രസ്‌തുത കോൺഫ്രൻസ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിണൽ ഭാരവാഹികളെ കൂടാതെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രൊവിൻസുകളിൽനിന്നായി പ്രതിനിധികളും പങ്കെടുക്കുന്നു. പ്രമുഖ സിനിമ സംവിധായകനായ ഷൈസൺ ഔസേഫ് മുഘ്യ അതിഥിയായി പങ്കെടുക്കുന്നു. ബൈനിയൽ കോൺഫറൻസ് പ്രഖാപിച്ചു അധികം താമസിക്കാതെ തന്നെ ബുക്ക് ചെയ്‌ത എല്ലാ റൂമുകളും രെജിസ്ട്രേഷൻ പൂർത്തിയാക്കിയത് തന്നെ കോൺഫറൻസിന്റെ വിജയമായി കാണുന്നതായി അമേരിയ്ക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ്…

ഡോ. കലാ ഷഹി ടീമിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്ന് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്നും ഫൊക്കാനയുടെ ഭാവി പ്രതീക്ഷയായി രാജേഷ് മാധവൻ നായർ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ആണ് രാജേഷ് മത്സരിക്കുന്നത്. 2015 ൽ അമേരിക്കയിലെത്തിയ അദ്ദേഹം സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി ജോലിയിയിൽ പ്രവേശിച്ചു. 2016 മുതൽ 2021 വരെ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന രാജേഷ് കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2021 ൽ ഫ്ലോറിഡയിലെ താമ്പയിലേക്ക് മാറിയ രാജേഷ് മലയാളി അസോസിയേഷൻസ് ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ലൈഫ് മെമ്പറും, സജീവ പ്രവർത്തകനുമാണ്. കേരളത്തിലും നിരവധി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച രാജേഷ് മാധവൻ നായർ മികച്ച ഒരു സംഘാടകൻ കൂടിയാണ്. ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിൻ്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്. ഈ…