ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ ഇന്റർനാഷണൽ വനിതാ ദിനാഘോഷം “ജ്വാലാ മുഖി” മാർച്ച് 16-ആം ശനിയാഴ്ച രാവിലെ 10:30 നു സൂം പ്ലാറ്റഫോമിൽ കൂടി സംഘടിപ്പിച്ചിരിക്കുന്നു “ഉൾപെടുത്തലിന്റെ പ്രചോദനം” എന്ന ഈ വർഷത്തെ ഇന്റർനാഷണൽ വനിതാ ദിനാഘോഷത്തിന്റെ ചിന്താവിഷയം കേന്ദ്രീകരിച്ചു, സമൂഹത്തിലെ എല്ലാ തലങ്ങളിലേയും വനിതകളുടെ ശാക്തീകരണവും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ട വനിതകളെ കൂടി ഉൾപ്പെടുത്തി , അവരേയും അംഗീകരിച്ചു നടപ്പിലാക്കുന്ന കർമ്മപദ്ധതികളാണ് ഈ വർഷം വനിതാ ദിനത്തിൽ WMC അമേരിക്ക റീജിയൻ വനിതാ ഫോറം ലക്ഷ്യമിടുന്നത് അമേരിക്ക റീജിയൻ വനിതാ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കുന്നത് ഇന്ത്യയിലെ പ്രമുഖ നർത്തകിയും മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. നീന പ്രസാദാണ് . പ്രശസ്ത സാമൂഹ്യപ്രവർത്തകയും സ്ത്രീകളുടെ പുനരധിവാസത്തിനായി അക്ഷീണം പരിശ്രമിക്കുന്ന അഡ്വ. ആശ ഉണ്ണിത്താൻ പരിപാടിയിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കും . പ്രസിദ്ധ…
Category: AMERICA
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ അബ്രഹാം വര്‍ഗീസ്
ഹൂസ്റ്റൺ : സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കുന്ന അവസരമാക്കി ഈ നോമ്പ് കാലം മാറ്റണമെന്ന് റവ ഫാ അബ്രഹാം വർഗീസ് അച്ചൻ ഉധബോധിപ്പിച്ചിച്ചു.വായിൽ നിന്നും വരുന്ന വ്യർത്ഥ വാക്കുകളാണ് മനുഷ്യരെ അശുദ്ധരാക്കുന്നതെന്നും, നിശ്ശബ്ദതയിലാണ് ആത്മാവിന്റെ ശബ്‍ദം കേൾക്കുവാൻ കഴികയുള്ളൂവെന്നും അച്ചൻ പറഞ്ഞു.ദൈവവചന പഠനത്തിലും , പ്രാര്ഥനയിലും ഉറ്റിരിക്കുന്ന അവസരമായി ഈ കാലഘട്ടം മാറണമെന്നും അച്ചൻ കൂട്ടിച്ചേർത്തു. കത്തോലിക്ക സഭയിലെ വിശുദ്ധന്മാരുടെയും ,വിശുദ്ധമതികളുടെയും ജീവിതത്തിലുടനീളം സംസാരത്തിൽ മിതത്വം പാലിച്ചതും മറ്റുള്ളവരോട് അനുകമ്പാപൂർവം പെരുമാറാൻ കഴിഞ്ഞുവെന്നതുമാണ് അവരുടെ ജീവിതവിജയത്തിന് നിധാനമായത് ,അവരുടെ മാതൃക അനുകരണീയമാണെന്നും അച്ചൻ പറഞ്ഞു. 513-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ മാർച്ച് 12 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സുഭാഷിതങ്ങളിൽ നിന്നുള്ള അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹോളി ഘോസ്റ്റ് മലങ്കര കത്തോലിക്ക ചര്ച്ച വികാരി റവ ഫാ അബ്രഹാം കുളത്തുംഗൽ. .സമ സഹോദരങ്ങളുടെ മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന…
മിന്നൽ മുരളി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ജനങ്ങൾ ഉറ്റു നോക്കുന്ന ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തുന്ന തൃശൂരിൽ അവർ സ്‌ഥാനാർത്ഥിയാക്കിയിരിക്കുന്നത് ആറു വർഷത്തിൽ ഏറെയായി ഉറക്കമില്ലാതെ അവിടെ പ്രവർത്തിക്കുന്ന ശക്തനായ സുരേഷ് ഗോപിയെ ആണ്. ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് തൃശൂരിൽ സിപിഐക്കു കിട്ടാവുന്ന ഏറ്റവും പ്രതിച്ഛായ ഉള്ള നേതാവും മുൻ മന്ത്രിയും ആയ വി എസ് സുനിൽ കുമാർ ആണ്. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൃശൂരിൽ അദ്ദേഹത്തിന്റെ പല രാഷ്ട്രീയ തീരുമാനങ്ങൾക്കും കരുനീക്കങ്ങൾക്കും മൂക സാക്ഷിയായ മുരളി മന്ദിരം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ യുഡിഎഫിനായി കളത്തിലിറങ്ങുന്നത് എൺപതുകളുടെ മധ്യത്തിൽ സേവാദൾ പ്രവർത്തകനായി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുകയും രാഷ്ട്രീയ ഭീഷ്മാചാര്യൻ കരുണാകരന്റെ മകനായി പോയതുകൊണ്ട് കിങ്ങിണി കുട്ടൻ എന്ന പേരിൽ പരിഹസിക്കപെടുകയും…
മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ മാർച്ച് 15 മുതൽ 31 വരെ; ഡോ. കലാമണ്ഡലം ജോണിൻറെ ലൈവ് പെർഫോമൻസ്
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററിൽ അരങ്ങേറുവാൻ പോകുന്നത്. ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോൻറെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവെക്കുന്നത്. തിയേറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ (Misha Shulman) എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ…
ബൈഡന് എല്ലാ ഇസ്രായേലികളുമായും പ്രശ്‌നങ്ങളുണ്ട്, തനിക്കല്ല: നെതന്യാഹു
താനും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിലുള്ള ബന്ധത്തിലെ പ്രതിസന്ധി യഥാർത്ഥത്തിൽ ബൈഡനും എല്ലാ ഇസ്രായേലികളും തമ്മിലുള്ള “വിയോജിപ്പാണ്” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ബഹുഭൂരിപക്ഷം ഇസ്രായേലികളും എതിർക്കുന്നുവെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. “താങ്കള്‍ക്ക് എന്നോട് ഒരു പ്രശ്നവുമില്ല. ഇസ്രായേലിലെ മുഴുവൻ ജനങ്ങളോടുമാണ് നിങ്ങൾക്ക് പ്രശ്നം. കാരണം, അവർ മുമ്പെങ്ങുമില്ലാത്ത വിധം ശരിക്കും ഐക്യപ്പെട്ടിരിക്കുന്നു, ഹമാസിനെ നശിപ്പിക്കാൻ ഐക്യപ്പെട്ടിരിക്കുന്നു, ഇസ്രായേൽ രാഷ്ട്രത്തിന് ഭീഷണിയായേക്കാവുന്ന ഗാസയിലേത് പോലെയുള്ള മറ്റൊരു പലസ്തീനിയൻ ഭീകര രാഷ്ട്രം നമുക്കുണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പാക്കുന്നു,” നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡൻ്റുമായുള്ള ഭിന്നത ഹമാസുമായുള്ള തടവുകാരുടെ കൈമാറ്റ ചർച്ചയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇസ്രയേലും അമേരിക്കയും ഒന്നാണെന്ന് ലോകം തിരിച്ചറിയുന്നിടത്തോളം കാലം ഒരു പ്രശ്നവുമില്ലെന്ന് നെതന്യാഹു എടുത്തു പറഞ്ഞു. യുഎസും ഇസ്രായേലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഹമാസിനെ…
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
വാഷിംഗ്‌ടൺ ഡി സി : ഹൗസ് സീറ്റുകൾക്കും ഇലക്ടറൽ കോളേജിനും വേണ്ടിയുള്ള വിഭജന ആവശ്യങ്ങൾക്കായി അനധികൃത കുടിയേറ്റക്കാരെ സെൻസസിൽ കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം സെനറ്റ് ഡെമോക്രാറ്റുകൾ തടഞ്ഞു. 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുകയും ദശലക്ഷക്കണക്കിന് അനധികൃത വിദേശികൾ തെക്കൻ അതിർത്തിയിൽ അതിക്രമിച്ച് കയറുകയും ചെയ്യുമ്പോൾ, തിരഞ്ഞെടുപ്പ് സമഗ്രത ഉയർത്തിപ്പിടിക്കുന്ന റിപ്പ്ബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങളെ തകർക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു. ഭാവിയിലെ ഏത് സെൻസസിലും യുഎസ് പൗരത്വ ചോദ്യം ഉൾപ്പെടുത്താൻ സെൻസസ് ബ്യൂറോ ആവശ്യപ്പെടും. 460 ബില്യൺ ഡോളറിൻ്റെ ചെലവ് പാക്കേജിൽ ഭേദഗതി ചേർക്കാൻ സെന. ബിൽ ഹാഗെർട്ടി (R-TN) നിർദ്ദേശിച്ചു.51 ഡെമോക്രാറ്റുകളും സ്വതന്ത്രരും ബില്ലിനെതിരെ വോട്ട് ചെയ്തു.
കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ആഘോഷിച്ചു
കൊളംബസ് (ഒഹായോ): ഫെബ്രുവരി 04, 2024, ഞായറാഴ്ച വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഭക്ത്യാദരങ്ങളോടെ കൊളംബസ് സെന്റ്. മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ആഘോഷിച്ചു. വിശുദ്ധ ചാവറയച്ചന്റെ രൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം, മിഷൻ ഡയറക്ടർ റവ.ഫാ.ഡോ. നിബി കണ്ണായി ആഘോഷപൂർവ്വമായ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനയ്ക്കു ശേഷം നൊവേനയും ലദീഞ്ഞും നടന്നു. തുടർന്ന്, പൊതുയോഗവും സെയിന്റ്. ചാവറാ വാർഡ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. റവ.ഫാ.ഡോ. നിബി കണ്ണായി, ട്രസ്റ്റിമാരായ ശ്രീ ദിപു പോൾ, ശ്രീ ജിൻസൺ സാനി, ചാവറാ വാർഡ് പ്രസിഡണ്ട് ശ്രീ ചെറിയാൻ മാത്യു എന്നിവർ ചടങ്ങിൽ മുഘ്യ അതിഥികൾ ആയിരുന്നു. കുട്ടികൾ അവതരിപ്പിച്ച ചാവറയച്ചന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സ്കിറ്റ് പ്രോഗ്രാം ഏറെ ആസ്വാദ്യകരവും വിഞ്ജാനപ്രദവുമായിരുന്നു. അതിനു ശേഷം, സെയിന്റ് ചാവറാ യൂണിറ്റ് ഒരുക്കിയ സ്‌നേഹവിരുന്നിൽ മിഷൻ കൂട്ടായ്മയിലെ എല്ലാവരും പങ്കെടുത്തു. കൊളംബസില്‍ നിന്നും…
സ്കൂൾ ബസ് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു
സ്പ്രിംഗ്ഫീൽഡു( ഇല്ലിനോയിസ്): പടിഞ്ഞാറൻ ഇല്ലിനോയിസിൽ ഇന്ന് രാവിലെ സ്പ്രിംഗ്ഫീൽഡിന് പടിഞ്ഞാറ് റഷ്‌വില്ലിൽ സ്കൂൾ ബസ് സെമി ട്രക്കിൻ്റെ പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറഞ്ഞു. പാർക്ക്‌വ്യൂ റോഡിൽ യുഎസ് 24-ൽ രാവിലെ 11:30-ഓടെയാണ് സംഭവം. മണൽ കയറ്റിയ ട്രക്ക് കിഴക്കോട്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മൂന്ന് പ്രീ-കിൻ്റർഗാർട്ടൻ വിദ്യാർത്ഥികളെ വഹിച്ചുള്ള ബസ് എതിർദിശയിൽ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചു.അപകടകാരണം എന്തായിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മണിക്കൂറുകളോളം റോഡ് അടച്ചു. ബ്രൗണിംഗിൽ നിന്നുള്ള 72-കാരനായ ഡേവിഡ് കൗഫൽ,റഷ്‌വില്ലെയിൽ നിന്നുള്ള 57 കാരിയായ ആഞ്ചല സ്പൈക്കർ,മരിയ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 5 വയസ്സുകാരി,ആൻഡ്രൂ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ നോഹ ഡ്രിസ്കോൾ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടവരെന്നു ഷൂയ്‌ലർ…
കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വാർഷിക ധ്യാനം മാർച്ച് 16,17 തീയതികളില്‍
കൊളംബസ് (ഒഹായോ): കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ ബ്രദർ. സന്തോഷ് കരുമത്ര (Bro. Santhosh Karumathra) നയിക്കുന്ന വാർഷിക ധ്യാനം മാർച്ച് 16, 17 തീയതികളിൽ നടത്തപ്പെടും. ധ്യാനത്തിൽ പങ്കെടുത്തു ദൈവവചനത്താലും, വിശുദ്ധ കൂദാശകളാലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയുവാനായി ഏവരെയും ക്ഷണിക്കുന്നു. കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.
നിയന്ത്രണം നഷ്ടപ്പെട്ട അപകടത്തിൽ ബിഎംഡബ്ല്യു രണ്ടായി പിളർന്നു 2 മരണം
ഹൂസ്റ്റൺ, ടെക്സസ്- തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി വൈകി ബിഎംഡബ്ല്യു ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മരി ച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല . ഡ്രൈവർ ഫോണ്ട്രൻ റോഡിന് സമീപം സൗത്ത് മെയിൻ സ്ട്രീറ്റിൽ 100 മൈൽ വേഗതയിൽ പോകുകയായിരുന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡരികിൽ നിന്ന് 10 മണിയോടെ മറിഞ്ഞതായാണ് ഹൂസ്റ്റൺ പോലീസ് വിശ്വസിക്കുന്നത്. തുടർന്ന് ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു ഇടിച്ചു, വാഹനം രണ്ട് കഷ്ണങ്ങളാക്കി, എച്ച്പിഡി പറഞ്ഞു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സഹ യാത്രക്കാരനെ ഏരിയാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് മദ്യത്തിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും എന്നാൽ മദ്യപാനത്തിൻ്റെ സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പോസ്റ്റ്‌മോർട്ടത്തിൻ്റെ ഭാഗമാകുമെന്നും എച്ച്പിഡി പറഞ്ഞു.
