ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ മലയാളീ സംഘടനാ നേതാക്കളോട് നേരിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പരിചയപ്പെടുവാനായി കോൺസുൽ ജനറലിനെ സന്ദർശിച്ച മലയാളീ സംഘടനാ നേതാക്കളായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്), ബിജു ചാക്കോ, മാത്യുക്കുട്ടി ഈശോ, സിബി ഡേവിഡ്, രാജു എബ്രഹാം എന്നിവരോടായി ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് കോൺസുൽ ജനറൽ ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കയിൽ ടാൻസാനിയാ എന്ന രാജ്യത്തെ ഇന്ത്യൻ ഹൈ കമ്മീഷണർ ആയി 2021 മുതൽ 2024 ജനുവരി ആദ്യവാരം വരെ പ്രവൃത്തിച്ചതിന് ശേഷം ജനുവരി മദ്ധ്യത്തോടെ അദ്ദേഹം ന്യൂയോർക്കിൽ കോൺസുൽ ജനറലായി…
Category: AMERICA
ന്യൂയോർക്ക് സിറ്റി സബ്‌വേകളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും, ഗവർണർ ഹോച്ചുൾ
ന്യൂയോർക്ക്: ന്യൂയോർക്കിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 750 ദേശീയ ഗാർഡ്‌സ്മാൻമാരെയും 250 സ്റ്റേറ്റ് ട്രൂപ്പർമാരെയും ന്യൂയോർക്ക് സബ്‌വേ സിസ്റ്റത്തിലേക്ക് വിന്യസികുമെന്നു ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു ഫെബ്രുവരിയിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പ്ലാറ്റ്‌ഫോമുകളിൽ പട്രോളിംഗിനായി 1,000 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു എന്നാൽ ക്രമരഹിതമായ ആക്രമണങ്ങൾ തുടരുന്നു, അടുത്തിടെ ജോലിക്കിടെ നിരവധി ട്രാൻസിറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. എ ട്രെയിനിലെ കണ്ടക്ടറെ വെട്ടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച യൂണിയൻ താൽക്കാലികമായി സർവീസ് നിർത്തിവച്ച നടപടി ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന് യോജിച്ചതല്ല..ട്രെയിൻ ദൂരേക്ക് നീങ്ങുമ്പോൾ ഒരു അജ്ഞാത അക്രമി എറിഞ്ഞ ഗ്ലാസ് കുപ്പിയിൽ തട്ടിയതായി മറ്റൊരു വനിതാ കണ്ടക്ടർ പറഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് ആയുധങ്ങൾ കൊണ്ടുവരുന്നത് തടയാൻ നാഷണൽ ഗാർഡ് പ്രാഥമികമായി സ്റ്റേഷനിലെ ബാഗുകൾ പരിശോധിക്കും. “അവരുടെ ജോലിയിലേക്കോ കുടുംബത്തെ സന്ദർശിക്കുന്നതിനോ ഡോക്ടറെ സന്ദർശിക്കുന്നതിനോ പോകുന്ന ആരും അവരുടെ അടുത്തിരിക്കുന്ന…
സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ട്രംപിനെ കടന്നാക്രമിച്ച് ജോ ബൈഡൻ; അമേരിക്കന്‍ ജനാധിപത്യം അപകടത്തിലാണെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: വ്യാഴാഴ്ച തൻ്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രസംഗത്തിൻ്റെ തുടക്കത്തിൽ, “കോൺഗ്രസിനെ ഉണർത്താനും അമേരിക്കൻ ജനതയ്ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും” താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യവും ജനാധിപത്യവും” അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലേക്ക് പോയതിന് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച ബൈഡൻ, കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും, ജനുവരി 6 ലെ ക്യാപിറ്റോള്‍ ആക്രമണത്തെ കുറിച്ചും പരാമര്‍ശിച്ചു. ജനപ്രതിനിധിസഭയുടെയും സെനറ്റിൻ്റെയും സംയുക്ത സമ്മേളനത്തിന് മുമ്പ് സംസാരിച്ച ബൈഡൻ, പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിച്ചില്ലെങ്കിൽ മറ്റ് നേറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിച്ചതിന് ട്രംപിനെ നേരിട്ട് വിമർശിച്ചുകൊണ്ടാണ് തൻ്റെ പരാമർശം ആരംഭിച്ചത്. “ഇപ്പോൾ എൻ്റെ മുൻഗാമി, ഒരു മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ്, പുടിനോട് പറയുന്നു,…
ഓർമകളുടെയും പ്രത്യാശയുടെയും തിരി തെളിയിച്ച് KCAG രജത ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു
2024 മാർച്ച് 3 ന്, KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട്, ഊഷ്മളത നിറഞ്ഞ സദസ്സിൽ, ഓർമ്മകളുടെയും പ്രത്യാശയുടെയും തിരി തെളിയിച്ച് ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. വർണ്ണാഭമായ ഈയവസരത്തിൽ വിശിഷ്ട അതിഥികളായി KCCNA യുടെ ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രഷറർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും സന്നിഹിതരായിരിന്നു. KCAG യുടെ ആദരണീയരായ മുൻ പ്രസിഡന്റ്മാരുടെ സാന്നിധ്യം ചടങ്ങുകൾക്ക് ഏറെ മാറ്റുകൂട്ടി. അറ്റ്ലാന്റാ തൊമ്മൻ ഗജവീരൻറെ അകമ്പടിയോടെ, ചെണ്ടമേളങ്ങളും താലപ്പൊലികളുമായി മാർ ക്നായി തൊമ്മനെയും (റോയ് ഇടത്തിൽ) വിശിഷ്ട അതിഥികളെയും വേദിയിലേക്ക് ആനയിക്കുകയും സെക്രട്ടറി ബിജു വെള്ളാപ്പള്ളിക്കുഴിയിൽ ഏവർക്കും ഊഷ്മളമായ സ്വാഗതമരുളുകയും ചെയ്തു. പരിപാടികൾക്ക് നേതൃത്വം നൽകിയ, സിൽവർ ജൂബിലി ആഘോഷകമ്മിറ്റയുടെ ചെയർമാൻ ബിജു തുരുത്തുമാലിയും , KCAG പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും,…
അയല്‍ക്കാരന്‍ (ചെറുകഥ): സാംസി കൊടുമണ്‍
യാഖുബും അബുവും സ്‌നേഹിതരും അയല്‍ക്കാരും ആയിരിക്കുമ്പോള്‍ തന്നെ അവരുടെ ദൈവങ്ങള്‍ രണ്ടായിരുന്നു എന്നുള്ളത് അവരുടെ ഇടയില്‍ നാളിതുവരെ ഒരു പ്രശ്‌നമായി അവര്‍ക്കു തോന്നിയിട്ടില്ല. അവരുടെ പരസ്പര സ്‌നേഹവും ബഹുമാനവും അവര്‍ക്കു ചുറ്റുമുള്ള മറ്റു താമസ്സക്കാര്‍ക്കിടയില്‍ പലപ്പോഴും സംസാര വിഷയം ആകാറുണ്ട്. രണ്ടു ദൈവങ്ങളുടെആരാധകരായ അവര്‍ക്കിടയിലെ ഈ മൈത്രി എങ്ങനെ സാധ്യമാകും എന്നുള്ളതായിരുന്നു മറ്റുള്ളവരെ അലട്ടിക്കൊണ്ടിരുന്നത്. അല്ലെങ്കില്‍ അവര്‍ ആരുടെ ചേരിയില്‍ എന്നുള്ള ചോദ്യത്താല്‍ എല്ലാവരും പരസ്പരം നോക്കുന്നതു കാണുമ്പോള്‍ അവര്‍ രണ്ടാളും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ച് തങ്ങളുടെ ദൈവങ്ങളെ അവരവരുടെ അതിരിനുള്ളില്‍ കുടിയിരുത്തും. ദൈവങ്ങള്‍ക്ക് അതിരുവിട്ട് പുറത്തുപോകാന്‍ അനുവാദം ഇല്ലായിരുന്നു. അതിനു കാരണം കയറൂരിവിട്ട ദൈവങ്ങളാണ് ഭൂമിയിലെ എല്ലാ സമാധാനക്കേടുകള്‍ക്കും കാരണമെന്ന് അവര്‍ രണ്ടുപേരും അനുഭവങ്ങളില്‍ നിന്നും പഠിച്ചവരായതിനാലാണ്. യാഖൂബ് യഹോവയായ യഹൂദഗോത്ര ദൈവത്തിന്റെ പിന്‍മുറക്കാരന്‍ ആണെങ്കിലും ഒരു സന്ദേഹിയായിരുന്നു. യഹോവ ജനിക്കുന്നതിനു മുമ്പ് ഈ…
സോസമ്മ മാമ്മൻ (മണി – 72) സാൻ അന്റോണിയായിൽ അന്തരിച്ചു
സാൻ അന്റോണിയാ (ടെക്സാസ്): സതേഷ് മാമ്മന്റെ ഭാര്യ സോസമ്മ മാമ്മൻ (മണി) 72 സാൻ അന്റോണിയായിൽ അന്തരിച്ചു. നീറംപ്ലാക്കൽ കുടുംബത്തിൽ 1952 മെയ് 20 ന് പി.എം. മറിയാമ്മ വറുഗീസും മക്കപ്പുഴ, റാന്നി, കേരളം, ഇന്ത്യ. ആറ് മക്കളിൽ മൂത്ത മകളായിരുന്നു. ടാറ്റ മെയിൻ ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്ന് ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടി, ഇന്ത്യയിലെ ജംഷഡ്പൂരിലെ ടാറ്റ മെയിൻ ഹോസ്പിറ്റലിൽ കുറച്ചുകാലം ജോലി ചെയ്തു. സോസമ്മയും സതീഷും 1980 ഡിസംബർ 1-ന് ടെക്‌സാസിലെ സാൻ അൻ്റോണിയോയിലേക്ക് കുടിയേറി. 30 വർഷം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, 9-ാം നില – ജനറൽ മെഡിസിനിൽ RN ആയി സേവനമനുഷ്ഠിച്ചു. മൂത്തമകൻ പ്രവീൺ മാമ്മനും ഭാര്യ സൈറ മാമ്മനും; ഇളയ മകൻ പ്രകാശ് മാമ്മൻ; 3 പേരക്കുട്ടികൾ, എലീഷ, നെഹെമിയ, ഷെക്കീന മാമ്മൻ; അവളുടെ സഹോദരൻ ജേക്കബ് (തമ്പി)…
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തനോത്ഘാടനം പ്രൗഡോജ്ജലമായി
സൗത്ത് ഫ്ലോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2024 പ്രവർത്തനവർഷത്തിലെ പ്രവർത്തനോത്ഘാടനം പ്രൗഡോജ്ജലമായി. കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന ജനാവലിയെ സാക്ഷി നിർത്തിക്കൊണ്ട് അമേരിക്കൻ മലയാളികളുടെ അഭിമാനമായ ടെക്സാസ് ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്‌ജ് സുരേന്ദ്രൻ പാട്ടീൽ ഉത്ഘാടനം നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു. ജന്മനാടിന്റെ പൈതൃകവും, സംസ്‌കാരവും കാത്തു സൂക്ഷിക്കുകയും, അത് പുതിയ തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ മഹനീയവും, അഭിനന്ദനാർഹവുമാണെന്ന് ജഡ്‌ജ് സുരേന്ദ്രൻ പാട്ടീൽ പറഞ്ഞു. കേരള സമാജം കാലാകാലങ്ങളായി നടത്തി വരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെയും അദ്ദേഹം അനുമോദിച്ചു. ചടങ്ങിന് സെക്രട്ടറി നിബു പുത്തേത്ത് സ്വാഗതവും , ട്രഷറർ ജെറാൾഡ് പെരേര നന്ദിയും പറഞ്ഞു. സ്നേഹ തോമസും, ജെൻസി മാത്യുവും എം.സി മാരായിരുന്നു. രഞ്ജന വാരിയർ…
പി എ മാത്യു (അനിയൻ-75) നാട്ടിൽ നിര്യാതനായി
ഡാളസ്: റാന്നി മന്ദമരുതി പുളിയിലേത്ത് പരേതനായ ഗീവറുഗീസ് എബ്രഹാമിന്റെയും പരേതയായ വല്യത്ത് അന്നമ്മ എബ്രഹാമിന്റെയും മകൻ പി എ മാത്യു (അനിയൻ-75) ഇന്ന് (3/7 /2024) നാട്ടിൽ നിര്യാതനായി. പരേതന്റെ ഭാര്യ റോസമ്മ മാത്യു വിളവിനാൽ കുടുംബാംഗമാണ്. മക്കൾ:ബിന്ദു മാത്യു (Uk), ബിജു മാത്യു (ഡാളസ്), ബിനു മാത്യു (കാനഡ). മരുമക്കൾ: ആഞ്ചലോ മാത്യൂസ്, പ്രദീക്ഷ മാത്യു & ഷൈനി ചാക്കോ. കൊച്ചുമക്കൾ: ആരോൺ, ആഞ്ചലോ, സ്റ്റെഫിനി മാത്യു, സ്റ്റീവ് മാത്യു സ്നേഹ മാത്യു, ആൻഡ്രൂ ബിനു പരേതനായ എബ്രഹാം ബിനു. പരേതൻ റാന്നിയിലെ ഒരു പ്രമുഖ രാഷ്രീയ പ്രവർത്തകനും നല്ലൊരു സംഘാടകനുമായിരുന്നു. മുൻ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തു അംഗവും ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമതി അംഗവുമായിരുന്നു. വർഷത്തിലൊരിക്കൽ മക്കളെ സന്ദർശിക്കനെത്തുന്ന അനിയൻ ഡാളസിലെ മലയാളിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. ശവസംസ്‌കാരം മന്ദമരുതി ബെഥേൽ…
2024 ലെ തിരഞ്ഞെടുപ്പ്: ജോ ബൈഡനെ സംവാദത്തിന് വെല്ലുവിളിച്ച് ട്രംപ്
വാഷിംഗ്ടണ്‍: 2024ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനെ ഒരു സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തൻ്റെ റിപ്പബ്ലിക്കൻ പ്രാഥമിക എതിരാളി നിക്കി ഹേലിയുമായുള്ള മത്സരത്തിന് സൂപ്പര്‍ ചൊവ്വാഴ്ച തിരശ്ശീല വീണതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, രാജ്യം നേരിടുന്ന നിർണായക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞു. “നമ്മുടെ രാജ്യത്തിൻ്റെ നന്മയ്ക്ക്, ജോ ബൈഡനും ഞാനും അമേരിക്കയ്ക്കും അമേരിക്കൻ ജനതയ്ക്കും വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നത് പ്രധാനമാണ്. അതിനാൽ, എപ്പോൾ വേണമെങ്കിലും എവിടെയും ഏതെങ്കിലും സ്ഥലത്ത് ഞാൻ സംവാദങ്ങൾക്ക് ഞാന്‍ തയ്യാറാണ്,” ട്രംപ് എഴുതി. തൻ്റെ അവസാന റിപ്പബ്ലിക്കൻ എതിരാളിയായ നിക്കി ഹേലി മത്സരത്തിൽ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ സംവാദങ്ങൾക്കുള്ള ആഹ്വാനം. പ്രാഥമിക സംവാദങ്ങൾ ഒഴിവാക്കിയതിന്…
തോല്‍വി സമ്മതിച്ച് നിക്കി ഹേലി തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് നിക്കി ഹേലി പിന്മാറി
സൗത്ത് കരോലിന: സൗത്ത് കരോലിന മുൻ ഗവർണറും യുഎന്നിലെ മുൻ അംബാസഡറുമായ ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി റിപ്പബ്ലിക്കൻ പ്രൈമറി മത്സരത്തിൽ നിന്നു പിന്മാറി..മത്സരത്തിൽ നിന്നു പിന്മാറിയെങ്കിലും ഡൊണാൾഡ് ട്രംപിനെ എൻഡോർസ് ചെയ്യാതേയും വിജയത്തിൽ ആശംസകൾ അറിയിച്ചുമാണ് തന്റെ പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയത്. സൂപ്പർ ട്യുസ്‌ഡേ പ്രൈമറികളിൽ ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പാക്കിയതോടെ ഹേലി പിന്മാറാൻ തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ ഇലക്ഷൻ രംഗത്ത് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാർത്ഥിയായി. ട്രംപ് ഇതിനകം 995 ഡെലിഗേറ്റുകളെ നേടിയപ്പോൾ ഹേലിക്ക് 89 മാത്രമാണ് ലഭിച്ചത് . നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം. ‘എൻ്റെ പ്രചാരണം താൽക്കാലികമായി നിർത്തേണ്ട സമയമായി. സൂപ്പർ ചൊവ്വ ഫലങ്ങൾ എതിരായ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ ഒരു പ്രസംഗത്തിൽ ഹേലി പറഞ്ഞു. പാർട്ടിയിലും പുറത്തും തന്നെ പിന്തുണയ്ക്കാത്തവരുടെ വോട്ട് നേടേണ്ടത് ഡൊണാൾഡ്…
