യോങ്കേഴ്‌സ് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം മാർച്ച് 3-ന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ, ഫിലിപ്പ് തങ്കച്ചൻ (ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗമുണ്ടായിരുന്നു. വികാരി ഫാ. ഫിലിപ്പ് സി. എബ്രഹാമിൻറെ അഭാവത്തിൽ ഫാ. ഗീവർഗീസ് വറുഗീസ് (ബോബി) കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഷിബു തരകൻ സമ്മേളനത്തിൻ്റെ മുഖ്യ ചിന്താ വിഷയം അവതരിപ്പിക്കുകയും കോൺഫറൻസിന്റെ മറ്റുവിശദാംശങ്ങൾ നൽകുകയും ചെയ്തു. മാത്യു വർഗീസ് സുവനീറും റാഫിളും സംബന്ധിച്ച വിവരങ്ങൾ…
Category: AMERICA
അന്തരിച്ച മാത്യു പി മാത്യൂസിന്റ പൊതുദർശനം ഡാളസിൽ മാർച്ച് 9,10 തീയതികളില്‍
ഡാളസ്: അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം മാർച്ച് 9 ,10 തീയതികൾ ഡാളസിൽ. ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകനാണു മാത്യു പി. മാത്യൂസ് (സാബു – 50) . കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി . സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. മക്കൾ: സാറാ, ഹന്നാ , ജോഷ്വ മെമ്മോറിയൽ സർവീസ് – 2024 മാർച്ച് 9,10 വെള്ളി,ശനി സമയം :6:30PM – 9:00PM, റിസർക്ഷൻ ചർച് : 4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, TX, 75088 സംസ്കാര ശുശ്രുഷ : മാർച്ച് 12 ചൊവാഴ്ച സമയം:ചൊവ്വാഴ്ച 10:30 AM ചാൾസ് ഡബ്ല്യു സ്മിത്ത് ഫ്യൂണറൽ ഹോം 2343 ലേക്ക്…
എം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച
ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റർഫെയ്‌ത് ഇഫ്താർ സംഗമം മാർച്ച് 24 ഞായറാഴ്ച, റോയൽ ആൽബർട്ട് പാലസിൽ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 600ൽ പരം മലയാളികൾ പരിപാടിയിൽ പങ്കെടുക്കും. ന്യൂജേഴ്സി ഗവൺമെന്റ് ഉദ്യോഗസ്ഥർ, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സഘടനാ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ അതിഥികളായെത്തും. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്റർഫെയ്‌ത് ഇഫ്താർ, ന്യൂജേഴ്സിയിലെ മലയാളികൾക്ക് വേറിട്ട അനുഭവമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുത്ത ഇഫ്താറിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ലഭിച്ചത്. വൈവിധ്യമായ പരിപാടികൾക്ക് പുറമെ യുവതലമുറയുടെ സജീവ സാന്നിധ്യം ഇപ്രാവശ്യത്തെ ഇഫ്താറിന്റെ പ്രത്യേകതയായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. സംഘാടക സമിതി ചെയർമാനായി സമദ് പൊന്നേരിയെയും മുഖ്യ രക്ഷാധികാരിയായി എരഞ്ഞിക്കൽ ഹനീഫയെയും തെരെഞ്ഞെടുത്തു. ഫിറോസ് കോട്ടപ്പറമ്പിൽ, അസ്‌ലം…
മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
മുത്തശ്ശിയായ് ഞാൻ! എനിക്കുണ്ടു മക്കളും മുത്തം തരാൻ പേരകുട്ടികളും! മുത്തുകളാണവർ എന്റെയമൂല്യമാം മുത്തുകൾ, മങ്ങാത്ത പൊന്മുത്തുകൾ! പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ നേരമേ പോവതറിയുകില്ല! തട്ടിയുറക്കിയും താരാട്ടു പാടിയും തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ! ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി ആന കളിയ്ക്കുന്നു രണ്ടു പേരും! എന്നിട്ടതൊന്നുമേ പോരാതിരുവരും എന്നെ പിടിച്ചു കുതിരയാക്കും! നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ ഗത്യന്തരമില്ലാത്തക്കാലത്തിൽ, ചൊല്ലട്ടെയെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ തെല്ലും സമയം ലഭിച്ചതില്ല! പുത്രസൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ എത്രയോ ദമ്പതിമാരിഹത്തിൽ! സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും സന്തതിയില്ലേലതർത്ഥ ശൂന്യം! ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ തന്നിതാ ദൈവം അവസരവും! മുത്തുകളാണവരെന്റെ അമൂല്യമാം മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!
അമ്മിണി ചാക്കോ (78) മേലയിൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ കല്ലിശ്ശേരി മേലയിൽ എം.സി. ചാക്കോയുടെ (കുഞ്ഞുമോൻ) ഭാര്യ അമ്മിണി ചാക്കോ (ഇരവിപേരൂർ സെൻ്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക) ഡാളസിൽ അന്തരിച്ചു. ഇരവിപേരൂർ കോയിപ്പുറത്തുപറമ്പിൽ കെ. ഒ.തോമസിൻ്റെയും മറിയാമ്മ തോമസിന്റെയും മകളാണ് പരേത. 1995 മുതൽ 2000 വരെ വാർഡ് ഇരവിപേരൂർ പഞ്ചായത്തു മെംബറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: പരേതയായ മിനി ചാക്കോ, പരേതനായ മനോജ് ചാക്കോ, വിനോദ് ചാക്കോ (യുഎസ്), മഞ്ചേഷ് ചാക്കോ (യുഎസ്). മരുമക്കൾ: മിൽസി മനോജ്, ക്രിസ്റ്റി ചാക്കോ, സ്റ്റെഫി ചാക്കോ (എല്ലാവരും ഡാളസ്, യുഎസ്) പൊതുദർശനം മാർച്ച് 08 വെള്ളിയാഴ്ച വൈകുന്നേരം 5 PM മുതൽ 8 PM വരെ സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (727 Metker St, Irving, TX 75062) നടക്കും. സംസ്കാര ശുശ്രൂഷകൾ മാർച്ച് 09 ശനിയാഴ്ച രാവിലെ 11 മണിക്ക്…
ഫോമാ “ടീം യുണൈറ്റഡ്” ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ് മീഡിയ – മസാറ്റോ ഇവെന്റ്സ് – ഐ.പി.സി.എൻ.എ സംഗമത്തിൽ തിളങ്ങി നിന്നു
ന്യൂജേഴ്‌സി: പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ ഷിജോ പൗലോസിന്റെ ട്വിലൈറ് മീഡിയായും ടോം ജോസഫിന്റെ ഇവൻറ് മാനേജ്‌മന്റ് ഗ്രൂപ്പ് ആയ മസാറ്റോ ഇവൻറ്സും ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി സംഘടിപ്പിച്ച മലയാളീ സംഗമത്തിൽ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യുണൈറ്റഡ്” ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോൾ ഫോമായെ 2024-2026 കാലാവധിയിൽ നയിക്കുവാൻ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാർഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യർഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോൾ “ടീം യുണൈറ്റഡ്” ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് ഏവർക്കും വേറിട്ടൊരനുഭവമായി. ട്വിലൈറ് മീഡിയയുടെ 15-മത് വാർഷികവും പ്രസ്…
ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ 2024-26 ലെ ഫോമ സ്ഥാനാര്‍ത്ഥികളുടെ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ മാര്‍ച്ച് 9 ശനിയാഴ്ച
ഷിക്കാഗോ: ഫോമയുടെ 2024-26-ലെ കമ്മിറ്റിയില്‍ വിവിധ തസ്തികകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഫോമ സെന്‍ട്രല്‍ റീജിയന്‍ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 9 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് സെന്റ് മേരീസ് ക്നാനായ ഹാളിലാണ് (7800 Lyons St., Morton Grove) പരിപാടി. പുതിയ ഭരണ നേതൃത്വത്തിലേക്ക് ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളെയെല്ലാം അണിനിരത്തികൊണ്ട് അവര്‍ക്കുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായി പറയുന്നതിനും, അസോസിയേഷന്‍ പ്രതിനിധികളെ നേരില്‍ കാണുന്നതിനും പരിചയപ്പെടുന്നതിനുമുള്ള ഒരു സുവര്‍ണ്ണാവസരമാണിത്. സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ ഫാമിലി ഫെസ്റ്റ്, വനിതാ ദിനം, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് എന്നീ പരിപാടികള്‍ക്കിടയില്‍ വളരെ സമയബന്ധിതമായി നടത്തുന്ന ഒരു പരിപാടിയാണ് മീറ്റ് ദി കാന്‍ഡിഡേറ്റ്. സ്ഥാനാര്‍ത്ഥികളായി പാനലായും സ്വതന്ത്രരായും മത്സരിക്കുന്ന 3/8/2024 വരെ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്: തോമസ് ടി. ഉമ്മന്‍ (പ്രസിഡന്റ്), സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂപ് ശ്രീധരന്‍…
ഗൂഗിളും ഇന്ത്യൻ ആപ്പുകളും തമ്മിൽ കരാർ ഒപ്പിട്ടു; തീരുമാനം 120 ദിവസത്തിനകം നടപ്പില്‍ വരും
സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ആപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ആശങ്കകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നീക്കത്തിൽ, വിവിധ ഇന്ത്യൻ ആപ്പുകളുമായി ഗൂഗിൾ ഒരു സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഈ കരാർ ടെക് വ്യവസായത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു, പ്രത്യേകിച്ചും ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൻ്റെ പശ്ചാത്തലത്തിൽ. ഇന്ത്യയുടെ ഡിജിറ്റൽ വിപണിയിലെ പ്രമുഖ ടെക് കമ്പനികളുടെ ആധിപത്യത്തെ ചുറ്റിപ്പറ്റിയുള്ള സൂക്ഷ്മപരിശോധനയ്ക്കും ചർച്ചകൾക്കും ഇടയിലാണ് ഗൂഗിളും ഇന്ത്യൻ ആപ്പുകളും തമ്മിലുള്ള കരാർ. ന്യായമായ മത്സരം, ഡാറ്റ സ്വകാര്യത, വരുമാനം പങ്കിടൽ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. കരാറിൻ്റെ പ്രധാന പോയിൻ്റുകൾ ന്യായമായ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത: ഇന്ത്യൻ ആപ്പ് ഇക്കോസിസ്റ്റത്തിൽ ന്യായവും സുതാര്യവുമായ സമ്പ്രദായങ്ങൾ ഉറപ്പാക്കുക എന്നതാണ് കരാറിൻ്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ആപ്പ് സ്റ്റോർ നയങ്ങൾ, വരുമാനം പങ്കിടൽ, ഉപയോക്തൃ ഡാറ്റയിലേക്കുള്ള ആക്‌സസ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നത് ഇതിൽ…
യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു താഴെ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍
സാന്‍ഫ്രാന്‍സിസ്കോ: 249 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ജപ്പാനിലെ ഒസാക്കയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777-200 വിമാനം പറന്നുയര്‍ന്നയുടനെ അതിന്റെ ഒരു ചക്രം ഊരിത്തെറിച്ച് താഴേക്കു വീണത് പരിഭ്രാന്തി പരത്തി. അപകടത്തെ തുടർന്ന് വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. ഭാഗ്യവശാൽ, യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാന്‍ ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഒരു ചക്രം ഊരി താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേല്‍ വീണത്. ചക്രം പലയിടത്തും പാർക്ക് ചെയ്തിരുന്ന കാറുകളിൽ പതിച്ചതിനെ തുടർന്ന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകര്‍ത്തിയ റഡാർബോക്‌സ്, കേടായ വാഹനങ്ങളുടെ അനന്തരഫലങ്ങളും കാണിക്കുന്നു. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബോയിംഗ് 777-200 സജ്ജമാണെന്ന് യുണൈറ്റഡ് എയർലൈൻസ് ഉറപ്പുനൽകി. കാരണം, നഷ്ടപ്പെട്ടതോ കേടായതോ ആയ ടയറുകളായാലും വിമാനത്തിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയും. സംഭവത്തെത്തുടര്‍ന്ന്…
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം.
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സിന് ഡാളസിൽ ഇന്ന് തുടക്കം. ഇന്ന് (വെള്ളി) വൈകിട്ട് 3 മണിക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് തുടക്കം കുറിക്കുന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് സമാപിക്കും. റവ. ഏബ്രഹാം കുരുവിള (ലബക്ക് ), റവ. ജോൺ കുഞ്ഞപ്പി (ഒക്ലഹോമ ) എന്നിവർ മുഖ്യ ലീഡേഴ്സ് ആയ കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം Church On Mission Everywhere (Matthew 28:20) എന്നതാണ്. ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള…
