ഹൂസ്റ്റൺ: ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ പതാക ഉയർത്തൽ നടത്തി. സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് വികാരി ഫാ.പി എം ചെറിയാൻ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കൊടിയേറ്റ് നിർവഹിച്ചത്. മലങ്കര സഭയുടെ മാർത്തോമൻ പൈതൃകം എന്നും കാത്തുസൂക്ഷിക്കുകയും, ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറുന്നതുമായ സത്യസഭയാണ് ഓർത്തഡോക്സ് സഭയെന്നും, എല്ലാ സഭാ വിശ്വാസികൾക്കും പരിപൂർണ്ണമായ സമാധാനം ഉണ്ടാകട്ടെ എന്നും ഫാ. ചെറിയാൻ ആശംസിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഐപ്പ് തോമസ് പ്രമേയം അവതരിപ്പിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ട്രഷറർ മാത്യൂസ് ജോർജ്, സെക്രട്ടറി ജിനു തോമസ്, ജോയിൻറ് ട്രഷറർ പ്രേം ഉമ്മൻ, ജോയിൻറ് സെക്രട്ടറി ജോഷ്വാ ജോർജ് ഉൾപ്പെടെ 13 പേർ അടങ്ങുന്ന മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ ചുമതല ഏറ്റെടുക്കുകയും ചെയ്തു.…
Category: AMERICA
നിത്യാ രാമനെ സിറ്റി കൗൺസിലിലേക്ക് എൻഡോഴ്സ് ചെയ്ത് ലോസ് ഏഞ്ചൽസ് ടൈംസ്
ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ എൻഡോഴ്സ്ചെയ്യുമെന്ന് പ്രമുഖ ദിന പത്രമായ ലോസ് ഏഞ്ചൽസ് ടൈംസ് അറിയിച്ചു ലോസ് ഏഞ്ചൽസ് ടൈംസ് 2020 നവംബറിലെ നിത്യയുടെ പ്രാരംഭ തിരഞ്ഞെടുപ്പിന് ശേഷം അവർ നൽകിയ സമഗ്ര സംഭാവനകളെ തിരിച്ചറിഞാണു സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും നിത്യ രാമന് പിന്തുണ നൽകി നൽകിയിരിക്കുന്നത്. 2024-ലെ ലോസ് ഏഞ്ചൽസ് തിരഞ്ഞെടുപ്പ് മാർച്ച് 5-ന് നടക്കും. നവംബർ 5-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന കക്ഷിരഹിത പ്രൈമറിയിൽ വോട്ടർമാർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും. സിറ്റി കൗൺസിലിലെ പതിനഞ്ചിൽ ഏഴ് സീറ്റുകളും തെരഞ്ഞെടുപ്പിന് നടക്കും. 17 വർഷത്തെ തുടർച്ചയായി ഒരു കൗൺസിൽ സ്ഥാനാർത്ഥിയെ പുറത്താക്കിയ താരതമ്യേന പുതുമുഖം എന്ന നിലയിലുള്ള അവരുടെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡിന് പത്രം നിത്യാരാമനെ അഭിനന്ദിച്ചു. “ലോസ് ഏഞ്ചൽസിലെ നിർണായക…
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ജോ ബൈഡനും ഗാസയില്‍ സമ്പൂര്‍ണ്ണ വെടിനിർത്തലിന് ആഹ്വാനം ചെയ്തു
വാഷിംഗ്ടൺ: ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ അഭ്യർത്ഥിച്ചു. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേലിന് സമയം അനുവദിക്കുന്നതിനായി ആറ് ആഴ്ചത്തെ ഇടവേള വേണമെന്ന ബൈഡന്റെ അഭിപ്രായത്തോട് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി. തെക്കൻ നഗരമായ റഫയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് പറഞ്ഞ അബ്ദുല്ല രാജാവ്, ജോർദാനില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനെതിരെ മുന്നറിയിപ്പും നല്‍കി. ബന്ദികളെ മോചിപ്പിക്കുന്നതുള്‍പ്പടെ വിപുലമായ കരാറിൻ്റെ ഭാഗമായി ഗാസ മേഖലയിൽ കുറഞ്ഞത് ആറാഴ്ച യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന് ബൈഡന്‍ പറഞ്ഞു. “ഞങ്ങൾക്ക് ഇപ്പോൾ ഒരു ശാശ്വത വെടിനിർത്തലാണ് ആവശ്യം. ഈ യുദ്ധം അവസാനിപ്പിക്കണം,” ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് ആഹ്വാനം ചെയ്തു. ആക്രമണത്തിന് ശേഷം ആദ്യമായാണ് അബ്ദുല്ല രാജാവ്…
സാറാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ (Commack) താമസിക്കുന്ന പുന്നവേലി കണ്ണംതാനത്തു മാത്യു കുര്യൻറെ (പ്രസാദ്) ഭാര്യ സാറാമ്മ മാത്യു (അമ്മുക്കുട്ടി – 73) നിര്യാതയായി. മല്ലപ്പള്ളി മംഗലത്തു കുടുംബാംഗമാണ് പരേത. ഏലിയാമ്മ ജോർജുകുട്ടി, മറിയാമ്മ കിണറ്റുകര, റേച്ചൽ വർഗീസ്, ശോശാമ്മ വർഗീസ്, ബെന്നി മംഗലത്തു (എല്ലാവരും ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഫെബ്രുവരി 16-നു വൈകുന്നേരം 5:00 മുതൽ 9:00 വരെ ബ്രാഞ്ച് ഫ്യൂണറൽ ഹോമിൽ (2115 Jericho Turnpike, Commack, NY 11725) വെച്ചും സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച്ച ഫെബ്രുവരി 17-നു രാവിലെ 9:00 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45N. Service Road, Dix Hills, NY 11746) തുടർന്ന് സെമിത്തേരിയിൽ (498 Sweet Hollow Rd. Melville, New York 11747) വെച്ചും നടക്കും. ലൈവ് സ്ട്രീം https://sojimediausa.com/live/
“തിരഞ്ഞെടുപ്പ് ഇടപെടൽ” വിചാരണ മാറ്റിവയ്ക്കണമെന്ന് ട്രംപ് സുപ്രീം കോടതിയോട്
വാഷിംഗ്ടൺ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് ഇടപെടൽ വിചാരണ നീട്ടിവെക്കണമെന്നു സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു . 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാൻ താൻ ഗൂഢാലോചന നടത്തിയ ആരോപണങ്ങളിൽ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ശ്രമങ്ങൾ അദ്ദേഹത്തിനു ബാലറ്റിൽ തുടരാനുള്ള അവസരം നഷ്ടപെടുത്തുമോ എന്ന ആശങ്കയായിരിക്കാം പ്രത്യേക അപ്പീൽ ജസ്റ്റിസുമാർ കേസ് കേട്ട് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ അഭിഭാഷകർ തിങ്കളാഴ്ച കോടതിയിൽ അടിയന്തര അപ്പീൽ നൽകിയിരിക്കുന്നത് . സുപ്രീം കോടതിയുടെ ഓപ്ഷനുകളിൽ അടിയന്തര അപ്പീൽ നിരസിക്കുന്നത് ഉൾപ്പെടുന്നു, ഇത് വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ വിചാരണ നടപടികൾ പുനരാരംഭിക്കാൻ യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനെ പ്രാപ്തനാക്കും. മാർച്ച് ആദ്യം വിചാരണ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇമ്മ്യൂണിറ്റി പ്രശ്നത്തിൽ വാദം കേൾക്കുമ്പോൾ കോടതിക്ക് കാലതാമസം നീട്ടാനും…
അമ്മയൊരു സംജ്ഞയാണ് (കവിത): സതീഷ് കളത്തില്‍
(കവിയും ഡോക്യുമെൻറേറിയാനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത) ‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്; അതു ഞങ്ങളുടെ അമ്മയായിരുന്നു; അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്; അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു; ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ, ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു; അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ ആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ, അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല; അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല; ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ! അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്, ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും അരിനുറുക്കിൻറെ ഉപ്പുമാവുമായിരുന്നു. ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത് അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു! അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി, അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!…
ന്യൂയോർക്കിലെ ബ്രോങ്ക്സ് സബ്‌വേ സ്‌റ്റേഷനില്‍ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: ഇന്ന് (തിങ്കളാഴ്ച) ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറിയിച്ചു. ബ്രോങ്ക്‌സിലെ മൗണ്ട് ഈഡൻ സബ്‌വേ സ്‌റ്റേഷനിലും സമീപത്തുമാണ് വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 4-ാം നമ്പർ ലൈനിലെ ബ്രോങ്ക്‌സ് സബ്‌വേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് റിപ്പോർട്ട് ചെയ്തു. മൗണ്ട് ഈഡൻ അവന്യൂ സ്റ്റേഷനിലെ നോർത്ത്‌ബൗണ്ട് പ്ലാറ്റ്‌ഫോമിലാണ് ഇന്ന് വൈകുന്നേരം 4:45 ന് ശേഷം സംഭവം നടന്നത്. വെടിയേറ്റവരിൽ ഒരാൾ ഏരിയാ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അതേസമയം മറ്റു അഞ്ച് ഇരകളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ADVISORY: Due to an active police investigation, please avoid the area of Jerome Ave between Inwood Ave and…
അതിജീവനത്തിന്റെ ആകുലതകളിൽ ഭൂമിയെൻ വാലന്റയിൻ (കവിത): ജയൻ വർഗീസ്
മഞ്ഞിന്റെ മസ്ലിൻ മനോഹര നൂപുര മഞ്ജരീ നീയെന്റെ ഭൂമി, നാണം കവിൾചോപ്പി ലാലിംഗനത്തിന്റെ ചാരുത പേറും കിനാവിൽ, എങ്ങൊയനന്തമാം കാല നിരാമയ കാതരമായിരിക്കുമ്പോൾ, നിന്നിലാണുണ്മയായ് ജീവൻ തളിർക്കുന്ന ബന്ധുര ഭ്രൂണ നികുജ്ഞം ! പോകാൻ വിടില്ല ഞാൻ നിന്നെ യെൻ ജീവന്റെ ജീവനായ് ചേർത്തു പിടിക്കും ! കാലാന്തരങ്ങൾ കഴിഞ്ഞാലുമെൻ സഹ ജീവികൾക്കായി നീ വേണം. നിന്റെ മുലക്കാമ്പിൽ നിന്ന് ചുരത്തുമീ ധന്യം നുകർന്നിരിക്കുമ്പോൾ, ആരൊക്കെയോ കൊലക്കത്തി ചുഴറ്റുന്നു ക്രൂരം കുഴിച്ചു മൂടീടാൻ
നേറ്റോ സൈനിക സഖ്യത്തെക്കുറിച്ച് ട്രംപിൻ്റെ പരാമര്‍ശം മുഖവിലക്കെടുക്കേണ്ടതില്ലെന്ന് ഫിന്‍ലാന്‍ഡ് നിയുക്ത പ്രസിഡന്റ്
യുഎസ് മുന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സൈനിക സഖ്യത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ മുഖവില്യ്ക്കെടുക്കേണ്ടതില്ലെന്നും, തൻ്റെ രാജ്യം ശാന്തത പാലിക്കണമെന്നും, നേറ്റോ അംഗത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഫിൻലാൻഡിൻ്റെ നിയുക്ത പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബ് തിങ്കളാഴ്ച പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മുൻനിരക്കാരനായ ട്രംപ്, നേറ്റോയ്ക്കുള്ള സംഭാവനകൾ നല്‍കുന്നതില്‍ ഏതെങ്കിലും രാജ്യം പിന്നിലാണെങ്കിൽ റഷ്യയുടെ ഭാവി ആക്രമണത്തിൽ നിന്ന് നേറ്റോ അംഗങ്ങളെ താന്‍ സംരക്ഷിക്കുകയില്ലെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. “അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഫിന്നിഷ് തെരഞ്ഞെടുപ്പിൽ നിന്ന് വളരെ വ്യത്യസ്തമാണ്, വാചാടോപം വളരെ ശക്തമാണ്. ഈ ഘട്ടത്തിൽ ശാന്തമായിരിക്കുകയും നമ്മുടെ നേറ്റോ അംഗത്വം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു,” സ്റ്റബ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. അയൽരാജ്യമായ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് മറുപടിയായി കഴിഞ്ഞ വർഷം ഏപ്രിലിൽ നേറ്റോയിൽ പ്രവേശനം…
സാൻ ഫ്രാൻസിസ്കോയിൽ ജനക്കൂട്ടം വെയ്‌മോ സെൽഫ് ഡ്രൈവിംഗ് വാഹനം അഗ്നിക്കിരയാക്കി
സാന്‍ഫ്രാന്‍സിസ്കോ: സാൻഫ്രാൻസിസ്കോയിൽ ജനക്കൂട്ടം പടക്കം ഉപയോഗിച്ച് Waymo സെൽഫ് ഡ്രൈവിംഗ് കാർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ഇത് യുഎസിൽ ഇതുവരെ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നേരെ നടന്ന ഏറ്റവും വിനാശകരമായ ആക്രമണമാണെന്ന് ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയും അധികാരികളും പറഞ്ഞു. ശനിയാഴ്ച രാത്രി നഗരത്തിലെ ചൈന ടൗണില്‍ തെരുവിലൂടെ നീങ്ങിയിരുന്ന ഒരു വെള്ള സ്‌പോർട് യൂട്ടിലിറ്റി വാഹനത്തെ ഒരു ജനക്കൂട്ടം വളഞ്ഞതായി കമ്പനി വക്താവ് പറഞ്ഞു. ചൈനയുടെ ചാന്ദ്ര പുതുവത്സരം ആളുകൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു എന്ന് സംഭവത്തിൻ്റെ വീഡിയോകൾ പോസ്റ്റ് ചെയ്ത സാക്ഷിയായ മൈക്കൽ വന്ദി മാധ്യമങ്ങളോട് പറഞ്ഞു. ഒരാൾ വെയ്‌മോ വാഹനത്തിൻ്റെ ഹുഡിലേക്ക് ചാടി അതിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തു. ആൾക്കൂട്ടത്തിൽ ചിലർ കൈയടിച്ചപ്പോൾ 30 സെക്കൻഡിനുശേഷം മറ്റൊരാളും ഹുഡിലേക്ക് ചാടുകയും അതുകണ്ട് മറ്റുള്ളവര്‍ ചുറ്റും കൂടി ചില്ലുകൾ തകർക്കുകയും വാഹനത്തിന് തീ കൊടുക്കുന്നതുമാണ് പിന്നീട് കാണാന്‍…
