കനേഡിയൻ ഓഷ്യൻ പ്ലേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം

നാലര പതിറ്റാണ്ടോളമായി സമർപ്പിത പൗരോഹിത്യ ജീവിതം നയിച്ചു കൊണ്ടു ഗാനരചനയിലും ആധ്യാത്മിക ദാർശനീക പ്രഭാഷണ രംഗത്തും ഗ്രന്ഥരചനയിലുമായി പ്രചോദിത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ ഏറ്റവും പുതിയ സംഗീത ആൽബമാണ് ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം’. കാനഡയിലെ ഹാലിഫാക്സിൽ മൂന്നു പതിറ്റാണ്ടുകാലമായി താമസിക്കുന്ന ഫാ.പിച്ചാപ്പിള്ളി, ദൃശ്യഭംഗിയാൽ അനുഗ്രഹീതയായ ഹാലിഫാക്സിനെ വിശേഷിപ്പിക്കുന്ന ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ട്’ എന്ന പേരു തന്നെയാണ് ഇവിടുത്തെ ഗാനനിർമാതാക്കളായ ഹെവൻലി ഹാർപുമായി യോജിച്ചിറക്കുന്ന തന്റെ ആൽബത്തിന്റെ അവതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ‘‘കാത്തിരിപ്പിനൊടുവിൽ കാലത്തിന്റെ തികവിൽ’’എന്നാരംഭിക്കുന്ന ഗാനത്തിൽ ക്രിസ്തുവിന്റെ പിറവിയേകുന്ന പ്രത്യാശാഭാവങ്ങളും ഭക്തിയുടെ ദീപ്തിയും നിറ‍ഞ്ഞു നിൽക്കുന്നു. എളിമയോടെയുളള മനുഷ്യ ജീവിതത്തിനു ലഭ്യമാകുന്ന സമാധാനവും തിരുപ്പിറവിയുടെ പ്രസക്തിയുമെല്ലാം ലളിതസുന്ദരമായ ദേവവാക്കുകളുടെ അകമ്പടിയിൽ ഫാ.പിച്ചാപ്പിള്ളി ഇവിടെ കുറിച്ചിരിക്കുന്നു. പ്രവാസ ലോകത്തും കേരളത്തിലും ക്രിസ്മസിനോടനുബന്ധിച്ചു തിരുപ്പിറവിയെ ഓർമപ്പെടുത്തിക്കൊണ്ട് അനേകം ഗാനാൽബങ്ങൾ പ്രകാശിതമാകാറുണ്ടെങ്കിലും കനേഡിയൻ കടൽ കളിസ്ഥലത്തു…

ചിക്കാഗോ മാർത്തോമ ഗ്ലീഹാ കത്തീഡ്രൽ പള്ളിയുടെ നേതൃത്വത്തിൽ ഷോര്‍ട്ട് ഫിലിം ഒരുങ്ങി

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്ന ‘ഹീലിംഗ് സ്റ്റെപ്പ്സ്’ ഷോർട്ട് ഫിലിമുമായി ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ. ‘ഹീലിംഗ് സ്റ്റെപ്സ്’ എന്ന പേരിട്ട ഈ ഷോർട്ട് ഫിലിം കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്നു. ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്തുന്നതിന് നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും ​​ഈ ഷോർട്ട് ഫിലിം നമുക്ക് തരുന്നു. ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ളവർ എല്ലാം തന്നെ പള്ളിയിലെ അംഗങ്ങളാണ്. ഈ ഷോർട്ട് ഫിലിമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പള്ളിയിലെ തന്നെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോയൽ പയസ് ആണ്, മറ്റൊരു കഥാപാത്രമായി വേഷമിട്ടത് ജോസഫ് വില്യം തെക്കേത്തുമാണ്. ഈ ഷോർട്ട് ഫിലിമിന്റെ ആശയം ഫാദർ തോമസ് ​​കടുകപ്പിള്ളിയുടെയാണ്. പ്രൊഡക്ഷൻ ഡിസൈനർ സജി വർഗീസ് കാവാലവും ചായാഗ്രഹണം പ്രതീഷ് തോമസും നിർവഹിച്ചു. ഇതിൻറെ കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് റോമിയോ കാട്ടൂക്കാരൻ…

പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ വീണ്ടുമൊരു ക്രിസ്മസ് കരോള്‍

ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച്‌ കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ്‌ രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ്‌ തോറുമുള്ള ക്രിസ്‌മസ്‌ കരോള്‍ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ്‌ കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന്‌ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്‌മസ്‌ സന്ദേശം നല്‍കി ക്രിസ്‌മസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌. വികാരി അച്ചനും കരോളിംഗില്‍ സജീവമായി പങ്കെടുത്തു. ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ വിണ്ണിൽ…

ഷീബ അമീറും സൊലസും പിന്നെ നമ്മൾ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്‌റ്റണിൽ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവർക്കായി വേണ്ട സഹായങ്ങൾ നാം ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട ഒരു വിഭാഗമാണ് കുഞ്ഞുങ്ങൾ. അവരുടെ ആകുലതകൾ നമ്മെയെല്ലാം വേട്ടയാടും, ഉത്തരമില്ലാത്ത ചോദ്യം പോലെ. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി ഒരു അമ്മ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്. ഇതിനോടകം തന്നെ അമേരിക്കൻ മലയാളികളുടെ നിരവധി സഹായഹസ്തം സ്വീകരിച്ചിട്ടുള്ള ഷീബ അമീറിന് ഇനിയും സഹായങ്ങൾ എത്തേണ്ടതുണ്ട്. അവരുടെ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. ‘പ്രകാശമുള്ള വീട്’ അല്ലെങ്കില്‍ ‘സാന്ത്വനം’ എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സ്ഥാപനം ചിന്തകളുടെ ഇരുട്ടിൽ പെട്ടുപോയ മാതാപിതാക്കൾക്ക് ഒരു വെളിച്ചം തന്നെയാണ്. പൂർണ്ണ ആരോഗ്യമുള്ള…

കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് സാങ്ക്ട്സ് 23 ഗംഭീരമായി

കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് കരോൾ ” ക്രിസ്മസ് സാങ്ക്ട്സ് 23″ ഡിസംബർ 22 ന് വൈകിട്ട് 7മണിക്ക് പള്ളിയിൽ വച്ച് നടത്തപ്പെട്ടു . ഇടവക വികാരി റവ.ജോജി ജേക്കബിന്റെ അധ്യക്ഷതയിൽ മുതിർന്ന ഇടവകാംഗം ശ്രീ ജോസഫ് ചാക്കോയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിൽ , കാൽഗറിയിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ്‌ അഭിവന്ദ്യ ഗ്രിഗറി കെർ വിൽസൺ ക്രിസ്മസ് സന്ദേശം നൽകി . ഇടവക ഗായസംഘ അംഗങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു കൂടാതെ ഇടവകയുടെ സൺഡേ സ്കൂൾ കുട്ടികളുടെയും, യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ ഇടവകയുടെ ധനശേഹരണാർത്ഥം സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ 2024 ഏപ്രിൽ 28 ന് നടക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വിതരണ ഉത്‌ഘാടനം ആർച്ച് ബിഷപ്പ്‌ അഭിവന്ദ്യ ഗ്രിഗറി കെർ ആദ്യ ടിക്കറ്റ് അനൂപ് ജോസിന് നൽകി നിർവഹിച്ചു…

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സമാധാനപരമായ അധികാര കൈമാറ്റമെന്നു ട്രംപ്

വാഷിംഗ്‌ടൺ ഡി സി :2024 ൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, തനിക്ക് ശേഷം അടുത്ത പ്രസിഡന്റിന് സമാധാനപരമായി അധികാരം കൈമാറുമെന്ന് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രതിജ്ഞയെടുത്തു. യാഥാസ്ഥിതിക റേഡിയോ ഹോസ്റ്റ് ഹ്യൂ ഹെവിറ്റുമായി വെള്ളിയാഴ്ച നടത്തിയ വിശാലമായ അഭിമുഖത്തിൽ, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത പ്രസിഡന്റിന് സമാധാനപരമായി അധികാരം കൈമാറുമെന്ന് ട്രംപ് പറഞ്ഞു.2020 ലെ മത്സരത്തിന്റെ ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിൽ ട്രംപിന്റെ പങ്കിന് കുറ്റാരോപിതനായെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്റെ തെറ്റായ അവകാശവാദങ്ങൾ വെള്ളിയാഴ്ച അദ്ദേഹം ആവർത്തിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ സമാധാനപരമായി അധികാരം കൈമാറുമോ എന്ന ചോദ്യത്തിന് “തീർച്ചയായും,” ട്രംപ് ഹെവിറ്റിനോട് പ്രതികരിച്ചു. “ഇത്തവണ ഞാൻ അത് ചെയ്യും. പിന്നെ എന്താണെന്ന് ഞാൻ പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, അതിന് ധാരാളം തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. 2024ലെ പ്രസിഡൻഷ്യൽ മൽസരം അടുത്തിരിക്കുകയും ന്യൂ ഹാംഷെയർ പ്രൈമറിക്ക്…

യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാരുടെ ഒഴുക്ക് ബൈഡന്‍ ഭരണകൂടത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

വാഷിംഗ്ടൺ: മെക്‌സിക്കോയിൽ നിന്ന് ദിവസവും എത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ആവശ്യമായ സം‌വിധാനങ്ങളില്ലാതെ, യുഎസ് അതിർത്തി പട്രോളിംഗില്‍ നിരവധി സംസ്ഥാനങ്ങള്‍ പ്രതിസന്ധിയിലായത് പ്രസിഡന്റ് ജോ ബൈഡന് റിപ്പബ്ലിക്കന്മാരില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ബോർഡർ ഉദ്യോഗസ്ഥർ സമീപ ആഴ്ചകളിൽ ഏകദേശം 10,000 പ്രതിദിന ക്രോസിംഗുകൾ കണക്കാക്കിയിട്ടുണ്ട്. 2022 ഒക്‌ടോബർ മുതൽ 2023 സെപ്‌റ്റംബർ വരെ കര വഴിയെത്തിയ 2.4 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ചൊവ്വാഴ്ച, ടെക്‌സാസിലെ ഈഗിൾ പാസിലും എൽ പാസോയിലും ചരക്ക് തീവണ്ടികൾ വഴി രേഖകളില്ലാതെ യു എസിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം കാരണം അധികൃതർ റെയിൽവേ അടച്ചു. കാലിഫോർണിയയിലെയും അരിസോണയിലെയും എൻട്രി പോയിന്റുകൾ പോലെ ഡിസംബർ ആദ്യം മുതൽ ഈഗിൾ പാസിൽ കാറിൽ അതിർത്തി കടക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചു. അതിർത്തി പ്രശ്നത്തിൽ ബൈഡന്റെ ബോധപൂർവമായ നിഷ്ക്രിയത്വം…

സുരൻ സീതലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു

ഫ്ലോറിഡ :നവംബർ 2 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് കാണാതായ ഫ്ലോറിഡയിലെ എയർപ്ലെയിൻ മെക്കാനിക്ക്  സുരൻ സീതലിനെ (36) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി  സംശയിക്കപ്പെടുന്നവരിൽ ഒരാൾ പണം കടം വാങ്ങിയ ആളാണ്, അധികൃതർ ആരോപിക്കുന്നു. തിങ്കളാഴ്ച, യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസ് “മിയാമി-ഡേഡ് നിവാസിയായ സുരൻ സീതലിനെ അക്രമാസക്തമായ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുള്ളതായി” അധികാരികൾ ആരോപിക്കുന്ന മൂന്ന് പേർക്കെതിരെ കുറ്റം ചുമത്തി. യുഎസ് അറ്റോർണി ഓഫീസ് പറയുന്നതനുസരിച്ച്, ഡിസംബർ 28 ന് സീതാറാമിന്റെയും ഹണ്ടറുടെ വാദം കേൾക്കൽ ജനുവരി 2 നും . സിംഗിന്റെ വാദം കേൾക്കൽ ജനുവരി 3 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.ഫെഡറൽ കുറ്റപത്രത്തിൽ കുറ്റം ചുമത്തിയാൽ, സീതാറാം, സിംഗ്, ഹണ്ടർ എന്നിവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഒരു ഫെഡറൽ ഗ്രാൻഡ് ജൂറി, ബ്രോവാർഡ് കൗണ്ടി നിവാസികളായ…

യുഎസ് വിട്ടുനിന്നതിനെത്തുടർന്ന് ഗാസയുടെ സഹായം യുഎൻ രക്ഷാസമിതി വര്‍ദ്ധിപ്പിക്കുന്നു

യുണൈറ്റഡ് നേഷൻസ്: ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കുന്നതിനുള്ള യു എ ഇയുടെ പ്രമേയം യുഎൻ സെക്യൂരിറ്റി കൗൺസിൽ വെള്ളിയാഴ്ച അംഗീകരിക്കുകയും ഒരാഴ്ചത്തെ വോട്ട് കാലതാമസത്തിനും തീവ്രമായ ചർച്ചകൾക്കും ശേഷം അടിയന്തിര നടപടികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. അമേരിക്കയുടെ വീറ്റോ ഒഴിവാക്കാനാണ് ഈ നീക്കം. ഇസ്രായേലും ഹമാസും തമ്മിലുള്ള 11 ആഴ്‌ചത്തെ യുദ്ധത്തിൽ ഗാസയിൽ മരണസംഖ്യ ഉയരുന്നതിലും ഫലസ്തീൻ എൻക്ലേവിൽ വഷളായ മാനുഷിക പ്രതിസന്ധിയിലും ആഗോള രോഷത്തിനിടയിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തയ്യാറാക്കിയ പ്രമേയം അംഗീകരിക്കാൻ 15 അംഗ കൗൺസിലിനെ അനുവദിക്കുന്നതിൽ നിന്ന് യുഎസ് വിട്ടുനിന്നു. റഷ്യ ഒഴികെ ബാക്കിയുള്ള കൗൺസിൽ അംഗങ്ങൾ പ്രമേയത്തിന് വോട്ട് ചെയ്തു. വാഷിംഗ്ടണിനെ കീഴടക്കാനുള്ള ഉന്നതതല ചർച്ചകളെത്തുടർന്ന്, ഗാസയിലെ 2.3 ദശലക്ഷം ആളുകൾക്കുള്ള എല്ലാ സഹായ വിതരണങ്ങളിലും ഇസ്രായേലിന്റെ നിയന്ത്രണത്തെ പ്രമേയം ലഘൂകരിക്കുന്നില്ല. ഈജിപ്തിൽ നിന്നുള്ള റഫ ക്രോസിംഗിലൂടെയും ഇസ്രായേലി നിയന്ത്രണത്തിലുള്ള…

കാലിഫോർണിയ നെവാർക്കിലെ സ്വാമിനാരായണ ക്ഷേത്രം വികൃതമാക്കിയതായി പോലീസ്

നെവാർക്ക് (കാലിഫോർണിയ): ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ എന്ന് സംശയിക്കുന്നവർ കാലിഫോർണിയയിലെ നെവാർക്കിലുള്ള സ്വാമിനാരായണ ക്ഷേത്രം വികൃതമാക്കിയതായി പോലീസ് പറഞ്ഞു, ഹിന്ദു ക്ഷേത്രത്തിന്റെ പുറം ഭിത്തി ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി. നശീകരണത്തെക്കുറിച്ച് നെവാർക്ക് പോലീസ് സർവീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. “ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭക്തരിലൊരാൾ, കെട്ടിടത്തിന്റെ പുറം ഭിത്തിയിൽ കറുത്ത മഷിയിൽ ഹിന്ദു വിരുദ്ധവും ഇന്ത്യാവിരുദ്ധവുമായ ചുവരെഴുത്തുകൾ കണ്ടെത്തി, ഉടൻ പ്രാദേശിക ഭരണകൂടത്തെ വിവരമറിയിച്ചു,” ക്ഷേത്രത്തിന്റെ വക്താവ് ഭാർഗവ് റാവൽ പറഞ്ഞു. അഡ്മിനിസ്ട്രേഷൻ, എഎൻഐയോട് പറഞ്ഞു. അതിന്റെ ചുവരിൽ ഇന്ത്യൻ വിരുദ്ധ ചുവരെഴുത്തുകൾ കണ്ടപ്പോൾ ക്ഷേത്ര അധികാരികൾ ഞെട്ടിപ്പോയെന്നും വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വെളിച്ചം വീശിക്കൊണ്ട്, നെവാർക്ക് നഗരത്തിന്റെ പോലീസ് ക്യാപ്റ്റൻ ജോനാഥൻ അർഗ്വെല്ലോ പറഞ്ഞു, ‘ലക്ഷ്യപ്പെടുത്തിയ പ്രവൃത്തി’ അന്വേഷിക്കുകയാണെന്ന്. “ഗ്രാഫിറ്റിയെ അടിസ്ഥാനമാക്കി, ഇതൊരു…