വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞു നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച ഫിലാഡൽഫിയക്കാരനു $9.1മില്യൺ നഷ്ടപരിഹാരം

ഹിലാഡൽഫിയ: ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ മൂന്ന് പതിറ്റാണ്ടോളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം ജയിലിൽ നിന്ന് മോചിതനായ ഫിലാഡൽഫിയക്കാരൻ  വാൾട്ടർ ഒഗ്രോഡിനു നഷ്ടപരിഹാര തുകയായി  9.1 മില്യൺ ഡോളർ ലഭിക്കുന്നതിന്  നഗരവുമായി ധാരണയിലെത്തി. 1988 ജൂലൈയിൽ 4 വയസ്സുള്ള ബാർബറ ജീൻ ഹോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം വാൾട്ടർ ഒഗ്രോഡിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കാസ്റ്റർ ഗാർഡൻസിന്റെ വീടിന് മുന്നിലെ ഒരു കട്ടിലിൽ ടെലിവിഷൻ ബോക്സിൽ നിറച്ച നിലയിൽ  കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ ഡിഎൻഎ തെളിവുകൾ ഒഗ്രോഡിനെ  കുറ്റകൃത്യ സ്ഥലവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഒഗ്രോഡ് രണ്ടുതവണ വിചാരണയ്ക്ക് വിധേയനായി – 1996 ഒക്ടോബറിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ആദ്യത്തേത് മിസ് ട്രയലായി പ്രഖ്യാപിക്കപ്പെട്ടു. പോലീസ് തന്റെ കുറ്റസമ്മതം നിർബന്ധിച്ചെന്നും 28 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം മൂന്ന് വർഷം മുമ്പ് ഒരു കോമൺ പ്ലീസ്…

ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കോളജ് തലത്തിലും ഹൈസ്കൂള്‍ തലത്തിലുമായി 16 ടീമംഗങ്ങള്‍ പങ്കെടുത്ത ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് പ്രസിഡണ്ട് ജോഷി വള്ളിക്കളം ഉദ്ഘാടനം ചെയ്തു. മൗണ്ട് പ്രോസ്പക്ടിലുള്ള ‘റെക്പ്ലക്സില്‍’ വെച്ചാണ് ടൂര്‍ണമെന്‍റ് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം എട്ട് വരെ നടത്തപ്പെട്ടത്. ഹൈസ്കൂള്‍ തലത്തില്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയും കോളജ് തലത്തില്‍ രണ്ടു ഗ്രൂപ്പായി ഏകദേശം 200-ഓളം ടീമംഗങ്ങളും 400-ഓളം കാണികളുമാണ് ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരത്തില്‍ കോളജ് തലത്തില്‍ ഒന്നാം സമ്മാനം നേടിയത് ‘നോ മേഴ്സി’. കാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് ഹുസൈന്‍ ആന്‍ഡ് സാറാ മിര്‍സയാണ്. ടീമംഗങ്ങളായി സിറിള്‍ മാത്യു, ടോണി അഗസ്റ്റിന്‍, ജെസ്വിന്‍ ഇലവുങ്കല്‍, അമല്‍ ഡെന്നി, ജസ്റ്റിന്‍ കൊല്ലമന, ഗ്രാന്‍റ് എറിക്, കോര മാത്യു, ജോബിന്‍ വര്‍ഗീസ്, റോബിന്‍ ഫിലിപ്, അബ്രഹാം മണപ്പള്ളില്‍ എന്നിവരാണ്.…

ബ്ലാക്ക് പാന്തറിന്റെ സ്റ്റണ്ട്മാൻ 3 കുട്ടികളുമായി കാർ അപകടത്തിൽ കൊല്ലപ്പെട്ടു

അറ്റ്ലാന്റ: “ബ്ലാക്ക് പാന്തർ”, “അവഞ്ചേഴ്‌സ്” എന്നീ സിനിമകളിലെ പ്രവർത്തനത്തിന് പേരുകേട്ട സ്റ്റണ്ട്മാനും നടനും ആയോധന കലാകാരനുമായ താരാജ റാംസെസ്, ജോർജിയയിൽ കഴിഞ്ഞയാഴ്ച ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു .അദ്ദേഹത്തിന് 41 വയസ്സായിരുന്നു. മിസ്റ്റർ റാംസെസ് തന്റെ രണ്ട് പെൺമക്കളായ 13 വയസ്സുള്ള സുന്ദരിയും 8 ആഴ്ച പ്രായമുള്ള നവജാത മകൾ ഫുജിബോയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. മറ്റ് രണ്ട് കുട്ടികളെ വാഹനത്തിൽ നിന്ന് രക്ഷപെടുത്തി , 10 വയസ്സുള്ള മകന്റെ നില ഗുരുതരമാണ്. ഇയാളുടെ 3 വയസ്സുള്ള കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളിവുഡ് സ്റ്റണ്ട്മാൻ തന്റെ അഞ്ച് കുട്ടികളുമായി ഹാലോവീൻ രാത്രി ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ അന്തർസംസ്ഥാന പാതയിൽ പിക്കപ്പ് ട്രക്ക് ഒരു എക്സിറ്റ് റാമ്പിലേക്ക് തിരിഞ്ഞു, ഒരു ട്രാക്ടർ-ട്രെയിലറുമായി കൂട്ടിയിടിചാണ് അപകടം ഉണ്ടായത് അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ശവസംസ്‌കാരച്ചെലവുകൾക്കായി കുടുംബത്തെ സഹായിക്കുന്നതിനായി ഒരു GoFundMe…

മാർത്തോമാ യുവജനസഖ്യം ഏകദിന സമ്മേളനം നവംബർ 11ന് ഡാളസിൽ

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് “സെന്റർ എ” ഏകദിന പഠന സമ്മേളനം നവംബർ 11ന് ശനിയാഴ്ച നടത്തപ്പെടുന്നു. മാർത്തോമ ചർച്ച് ഓഫ് കരോൾട്ടൺ യുവജനസഖ്യം (1400 W Frankfort Rd, Carrollton, TX) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച്‌ വികാരി റവ. ഫാ. ഐസക് ബി പ്രകാശ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. “കുരിശ് രക്ഷയുടെ ആയുധം” (1 കൊരിന്ത്യർ 1:18) എന്ന ചിന്താവിഷയം ആകുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് . സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം മീറ്റിംഗിൽ പങ്കെടുക്കുന്ന വിവിധ യുവജനസഖ്യം ശാഖ അംഗങ്ങൾക്ക് വേണ്ടി ബൈബിൾ ചോദ്യോത്തര മത്സരവും ക്രമീകരിച്ചിരിക്കുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് , സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമ ചർച്ച്, ഒക്ലഹോമ മാർത്തോമ…

1985ൽ 329 പേർ കൊല്ലപ്പെട്ട കനിഷ്‌ക ബോംബ് സംഭവം ആവർത്തിക്കുമെന്ന് ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

മോണ്‍‌ട്രിയോള്‍: 1985ൽ 329 പേർ കൊല്ലപ്പെട്ട കനിഷ്‌ക ബോംബ് സംഭവം ആവർത്തിക്കുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ ഏജൻസികൾ പൂർണ ജാഗ്രതയിലാണ്. കാനഡ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജസ്റ്റിസ് ഫോർ സിഖ് (എസ്എഫ്ജെ) നേതാവാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നവംബർ 19ന് ശേഷം എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലായേക്കുമെന്നും പന്നൂന്‍ പറഞ്ഞു. ഇന്ത്യയിലെ യുവാക്കളെ പ്രേരിപ്പിക്കാനാണ് പന്നൂന്‍ ശ്രമിക്കുന്നതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടുതൽ ജാഗ്രത ആവശ്യമുള്ള എല്ലാ പ്രധാന നഗരങ്ങളിലും പൂർണ്ണ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പന്നൂന്‍ ലോകമെമ്പാടും സ്വതന്ത്രമായി വിഹരിക്കുന്നതും ഒരു രാജ്യവും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തതും ഏറെ ആശങ്കാജനകമാണ്. എന്നാല്‍, പന്നൂന്‍ കാര്യമായി ഒന്നും ചെയ്യാൻ കഴിവുള്ളവനല്ല…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു

ഫ്ലോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ടഅതിഥിതികളും ഭദ്രദീപം കൊളുത്തിനിർവഹിച്ചു. ഉൽഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു ഗംഭീര സ്വീകരണവും നൽകി. നവംബർ 5, ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു. 1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉത്ഘാടന വേളയിൽ തൻ്റെ…

ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ അമ്മ ഊണ് പദ്ധതിക്ക് തുടക്കമായി

ഷിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അമ്മ ഊണ്” പദ്ധതിക്ക് തുടക്കമായി. ഇടവകയിലെ ഓരോ കൂടാരയോഗത്തിലെയും വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയതായി വാങ്ങുന്ന ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം കൂടാരയോഗത്തിലെ അമ്മമാർ വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നു. ഓരോ ഞായറാഴ്ചയും വിവിധ കൂടാരയോഗ വിമൺസ് മിനിസ്ട്രിയുടെ ആത്മാർത്ഥ സഹകരണത്തിൽ പദ്ധതി വലിയ വിജയമായി മാറി.

പ്രധാന സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ ട്രംപിന് മുൻതൂക്കമുണ്ടെന്ന് സർവ്വേ റിപ്പോർട്ട്

ന്യൂയോർക് :ഞായറാഴ്ച പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് കണക്കുകൾ പ്രകാരംമുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനെകാൾ മുന്നിട്ടു നിൽക്കുന്നു . അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ വോട്ടർമാരിൽ ട്രംപ്  മുന്നിട്ടുനിൽക്കുമ്പോൾ ബൈഡൻ വിസ്‌കോൺസിനിൽട്രംപിനെ പിന്നിലാക്കുന്നുവെന്ന് പോളിംഗ് ഡാറ്റ കാണിക്കുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച്,സാധ്യതയുള്ള വോട്ടർമാരെ മാത്രം കണക്കാക്കിയാൽ വിസ്കോൺസിനും മിഷിഗനും ഒഴികെ എല്ലായിടത്തും ട്രംപ് മുന്നിലാണ് പോൾ ചെയ്ത ആറ് സംസ്ഥാനങ്ങളും സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇലക്ടറൽ കോളേജിൽ നിർണായകമായിരിക്കും. ഈ പ്രവണത 2024-ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 30 വയസ്സിന് താഴെയുള്ള വോട്ടർമാർ, ഹിസ്പാനിക് വോട്ടർമാർ, ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാർ, നഗര വോട്ടർമാർ എന്നിവരുൾപ്പെടെ നിരവധി പ്രധാന ജനസംഖ്യാ വിഭാഗങ്ങളിൽ പ്രസിഡന്റിന്റെ സംഖ്യകൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രചാരണത്തെയും നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. “ഇരു…

ഫ്ലാഷ്ബാക്ക്: എൽബിഎസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ് :  “ഓർമ്മയുണ്ടോ ഈ മുഖം?” എന്ന അന്വർത്ഥമായ ടാഗ് ലൈനുമായി എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്-ൻറെ നോർത്ത് അമേരിക്ക പൂർവവിദ്യാർത്ഥിസംഗമം ഒക്ടോബർ 27, 28 തീയതികളിലായി ഡാലസിൽ വച്ച് നടത്തപ്പെട്ടു. 1997-2006 വരെയുള്ള ബാച്ചുകളിൽ നിന്നായി 70-ഇൽ പരം പൂർവ്വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ കൂട്ടായ്മ , എൽ ബി എസ് കോളേജിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായി മാറി. ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ, ഗ്രേപ്-വൈനിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു ഈ പുനഃ സമാഗമം. തിരക്കുകൾക്കും പ്രാരാബ്ദ്ധങ്ങൾക്കും ഒരിടവേള കൊടുത്തു പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കാനും, ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവർക്കും സമ്മാനിക്കാനും, പിന്നെയാ പഴയ പതിനെട്ടുകാരിയിലേക്കും പത്തൊൻപതുകാരനിലേക്കും അവരെയൊന്നു തിരിച്ചുനടത്തിക്കാനുമുള്ള, അബ്രാഹാം തോമസിൻറെ നിസ്വാർഥചിന്തയിൽ നിന്നാണ് ഫ്ലാഷ്ബാക്ക് പിറവിയെടുക്കുന്നത്. പിന്നീട് ഭാരവാഹിത്വം (ഷാജിൻ ജോസഫ്,…

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു

മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ  ആഗോള വ്യാപകമായി വേൾഡ് സൺ‌ഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5 ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമാഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഇടവക വികാരി റവ ഷൈജു  സി ജോയ് അച്ചൻ , സൺഡേസ്കൂൾ സൂപ്രണ്ട് തോമസ് ഈശോ , സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേത്വത്വത്തിൽ   പള്ളി പരിസരത്തു നിന്നും പതാകകൾ കൈകളിലേന്തി ,ഘോഷയാത്രയായി ദേവാലയത്തിനകത്തേക്കു പ്രവേശിച്ചു .പ്രത്യേകം തയാറാക്കിയ ലോക സൺഡേ സ്കൂൾ ദിന ആരാധനയോടെ ശുശ്രുഷകൾ ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു  സി ജോയ് മുഖ്യ കാര്മീകത്വം വഹിച്ചു . ജോതം പി സൈമൺ ,ബേസിലാൽ ജോർജ് എന്നിവർ സഹ…