ആയുഷ് വകുപ്പും ആയുഷ് മിഷന്‍ കേരളയും സം‌യുക്തമായി 11-ാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. യോഗയെ ഒരു കലാരൂപമായി സ്വീകരിക്കണമെന്നും അതിന്റെ തത്വശാസ്ത്രങ്ങളും പ്രമാണങ്ങളും ഉൾപ്പെടുത്തി ഒരു ജീവിതരീതിയായി കാണണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, എഡിഎം കലാ ഭാസ്‌കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ ദേശീയ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടറോടൊപ്പം യോഗയിൽ പങ്കെടുത്തു.

സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്‍ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമന്തളി സ്വദേശി ശ്രീലക്ഷ്മി സാജന്‍, നാഷണല്‍ ആയുഷ് മിഷന്‍ യോഗാ ഇന്‍സ്ട്രക്ടര്‍ എന്നിവരുടെ യോഗാ ഡാന്‍സ് അരങ്ങേറി.

എഡിഎം കല ഭാസ്‌കര്‍, ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജഷി ദിനകര്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ടി രേഖ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുള്‍ സലാം, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍, മുന്‍ നാച്ചുറല്‍പതി ആന്‍ഡ് യോഗ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പ്രദീപ് ദാമോദരന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ‘യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം.

Print Friendly, PDF & Email

Leave a Comment

More News