കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ യുവാവിനെതിരെ പരാതി നൽകിയ വനിതാ വ്‌ളോഗർ വീണ്ടും രംഗത്തെത്തി. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര ഉണ്ടാകുമായിരുന്നില്ലെന്നും ആ സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷം കഠിനമായിരുന്നു എന്ന് വ്‌ളോഗർ പറഞ്ഞു.
2023-ലാണ് ഇപ്പൊള്‍ അറസ്റ്റിലായ സവാദ് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ വെച്ച് വനിതാ വ്ലോഗറെ ലൈംഗികമായി പീഡിപ്പിച്ചത്. ആ സംഭവത്തിൽ സവാദ് അറസ്റ്റിലായിയുന്നു. എന്നാല്‍, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. അതിനുശേഷം വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് നടന്നത്. കഴിഞ്ഞയാഴ്ച മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നൽകിയ പരാതിയിൽ ഇന്നലെ വീണ്ടും സവാദിനെ അറസ്റ്റ് ചെയ്തു.
“അന്ന് ഞാൻ പറഞ്ഞത് ആളുകൾ വിശ്വസിച്ചിരുന്നെങ്കിൽ, ഇത് സംഭവിക്കുമായിരുന്നില്ല. നിയമം ശക്തമായിരുന്നെങ്കിൽ, സവാദിന് ഇങ്ങനെ പുറത്തിറങ്ങി നടക്കാൻ കഴിയുമായിരുന്നില്ല. മറ്റ് ഇരകൾ ഉണ്ടാകുമായിരുന്നില്ല. കൂടുതൽ ഇരകളുണ്ട്. പലരും എനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഞാൻ പീഡനത്തിന് ഇരയായിട്ടുണ്ട്. എന്റെ മുഖം മറയ്ക്കേണ്ടതില്ല. സവാദ് വീണ്ടും പുറത്തുവരരുത്. അന്ന് പലതും സംഭവിച്ചു. എനിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നു. അന്ന് ഇൻസ്റ്റാഗ്രാം തുറക്കാൻ ഞാൻ ഭയപ്പെട്ടു. ആളുകൾ എന്നെ ‘സിപ്പ്’ എന്ന് വിളിച്ചു. ആ സംഭവം എന്നെ മാനസികമായി വിഷമിപ്പിച്ച ഒരു കാര്യമാണ്. നീതി ലഭിച്ചു. അന്ന് എനിക്ക് നീതി ലഭിച്ചിരുന്നെങ്കിൽ, ഇന്ന് താൻ പീഡനത്തിന് ഇരയായി എന്ന് കരുതി മറ്റൊരു പെൺകുട്ടി അവിടെ ഇരിക്കില്ലായിരുന്നു,” വ്‌ളോഗർ പറഞ്ഞു.