ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ അമ്മ ഊണ് പദ്ധതിക്ക് തുടക്കമായി

ഷിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അമ്മ ഊണ്” പദ്ധതിക്ക് തുടക്കമായി. ഇടവകയിലെ ഓരോ കൂടാരയോഗത്തിലെയും വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയതായി വാങ്ങുന്ന ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം കൂടാരയോഗത്തിലെ അമ്മമാർ വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നു. ഓരോ ഞായറാഴ്ചയും വിവിധ കൂടാരയോഗ വിമൺസ് മിനിസ്ട്രിയുടെ ആത്മാർത്ഥ സഹകരണത്തിൽ പദ്ധതി വലിയ വിജയമായി മാറി.

പ്രധാന സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ ട്രംപിന് മുൻതൂക്കമുണ്ടെന്ന് സർവ്വേ റിപ്പോർട്ട്

ന്യൂയോർക് :ഞായറാഴ്ച പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് കണക്കുകൾ പ്രകാരംമുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനെകാൾ മുന്നിട്ടു നിൽക്കുന്നു . അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ വോട്ടർമാരിൽ ട്രംപ്  മുന്നിട്ടുനിൽക്കുമ്പോൾ ബൈഡൻ വിസ്‌കോൺസിനിൽട്രംപിനെ പിന്നിലാക്കുന്നുവെന്ന് പോളിംഗ് ഡാറ്റ കാണിക്കുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച്,സാധ്യതയുള്ള വോട്ടർമാരെ മാത്രം കണക്കാക്കിയാൽ വിസ്കോൺസിനും മിഷിഗനും ഒഴികെ എല്ലായിടത്തും ട്രംപ് മുന്നിലാണ് പോൾ ചെയ്ത ആറ് സംസ്ഥാനങ്ങളും സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇലക്ടറൽ കോളേജിൽ നിർണായകമായിരിക്കും. ഈ പ്രവണത 2024-ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 30 വയസ്സിന് താഴെയുള്ള വോട്ടർമാർ, ഹിസ്പാനിക് വോട്ടർമാർ, ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാർ, നഗര വോട്ടർമാർ എന്നിവരുൾപ്പെടെ നിരവധി പ്രധാന ജനസംഖ്യാ വിഭാഗങ്ങളിൽ പ്രസിഡന്റിന്റെ സംഖ്യകൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രചാരണത്തെയും നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. “ഇരു…

ഫ്ലാഷ്ബാക്ക്: എൽബിഎസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ് :  “ഓർമ്മയുണ്ടോ ഈ മുഖം?” എന്ന അന്വർത്ഥമായ ടാഗ് ലൈനുമായി എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്-ൻറെ നോർത്ത് അമേരിക്ക പൂർവവിദ്യാർത്ഥിസംഗമം ഒക്ടോബർ 27, 28 തീയതികളിലായി ഡാലസിൽ വച്ച് നടത്തപ്പെട്ടു. 1997-2006 വരെയുള്ള ബാച്ചുകളിൽ നിന്നായി 70-ഇൽ പരം പൂർവ്വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ കൂട്ടായ്മ , എൽ ബി എസ് കോളേജിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായി മാറി. ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ, ഗ്രേപ്-വൈനിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു ഈ പുനഃ സമാഗമം. തിരക്കുകൾക്കും പ്രാരാബ്ദ്ധങ്ങൾക്കും ഒരിടവേള കൊടുത്തു പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കാനും, ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവർക്കും സമ്മാനിക്കാനും, പിന്നെയാ പഴയ പതിനെട്ടുകാരിയിലേക്കും പത്തൊൻപതുകാരനിലേക്കും അവരെയൊന്നു തിരിച്ചുനടത്തിക്കാനുമുള്ള, അബ്രാഹാം തോമസിൻറെ നിസ്വാർഥചിന്തയിൽ നിന്നാണ് ഫ്ലാഷ്ബാക്ക് പിറവിയെടുക്കുന്നത്. പിന്നീട് ഭാരവാഹിത്വം (ഷാജിൻ ജോസഫ്,…

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു

മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ  ആഗോള വ്യാപകമായി വേൾഡ് സൺ‌ഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5 ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമാഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഇടവക വികാരി റവ ഷൈജു  സി ജോയ് അച്ചൻ , സൺഡേസ്കൂൾ സൂപ്രണ്ട് തോമസ് ഈശോ , സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേത്വത്വത്തിൽ   പള്ളി പരിസരത്തു നിന്നും പതാകകൾ കൈകളിലേന്തി ,ഘോഷയാത്രയായി ദേവാലയത്തിനകത്തേക്കു പ്രവേശിച്ചു .പ്രത്യേകം തയാറാക്കിയ ലോക സൺഡേ സ്കൂൾ ദിന ആരാധനയോടെ ശുശ്രുഷകൾ ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു  സി ജോയ് മുഖ്യ കാര്മീകത്വം വഹിച്ചു . ജോതം പി സൈമൺ ,ബേസിലാൽ ജോർജ് എന്നിവർ സഹ…

മലയാളി നഴ്സിനെ കുത്തി വീഴ്ത്തി കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ

ഡാളസ്: മലയാളി നേഴ്‌സിനെ കുത്തി വീഴ്ത്തിയതിനു ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ. ഫ്ളോറിഡയിലെ ബ്രോവാഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടയം മോനിപ്പളളി ഉരാളിൽ വീട്ടിൽ പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയ് (27) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവായ ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ (നെവിൻ-37) യാണ് കോടതി ശിക്ഷ വിധിച്ചത്. മയാമിയിലെ കോറൽ സ്പ്രിംഗിലുള്ള ബ്രോവാഡ് ഹെൽത്ത് ഹോസ്പിറ്റിൽ നഴ്സായിരുന്ന മെറിൻ ജോലി സ്ഥലത്തു നിന്ന് മടങ്ങുന്നതിനിടെയാണ് ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ ഒളിച്ചിരുന്ന് നെവിന്‍ ഈ ക്രൂരകൃത്യം നടത്തിയത്. സംഭവം നടന്നത് 2020 ജൂലൈ 28 ആയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് കൊടുത്ത് വേര്‍പിരിഞ്ഞു താമസിക്കുന്നതിനിടയിലാണ് പ്രതി ഈ ക്രൂരത കാട്ടിയത്.

ശബരിമല വിമാനത്താവളം നിർമാണ പ്രവർത്തങ്ങൾ ഉടൻ; സർവേയും അതിർത്തി നിർണയവും 2023 ഡിസംബർ ആദ്യ വാരത്തിൽ പൂർത്തിയാകും

ഡാളസ്: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർവേയും അതിർത്തി നിർണയും അടുത്ത ആഴ്ചയിൽ ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ. ഇതോടൊപ്പം കമ്പനി അതിരുകല്ല് സ്ഥാപിക്കും. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് പദ്ധതിക്കുള്ള സർവേ നടത്തി അതിർത്തി നിർണയിക്കുക. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഒഴിവാക്കി ആദ്യം സ്വകാര്യസ്ഥലം അളന്ന് അതിരുകല്ല് സ്ഥാപിക്കുന്നതിൽ പരാതികൾ ഉയർന്നതോടെയാണ് എസ്റ്റേറ്റിലും സ്വകാര്യ ഭൂമിയിലും ഒരുമിച്ച് സർവേ നടത്തി അതിരുകല്ല് സ്ഥാപിക്കാൻ തീരുമാനിച്ചത്. സർവേയിലൂടെ അതിർത്തി നിർണയിച്ച് ഓരോ മീറ്റർ അകലത്തിലും കല്ല് സ്ഥാപിച്ച് അടയാളപ്പെടുത്തും. ഒരു മാസത്തിനുള്ളിൽ സർവേയും അതിർത്തി നിർണയവും പൂർത്തിയാക്കാനാണ് കേരള വ്യവസായ വികസന കോർപറേഷൻ കമ്പനിക്ക് നിർദേശം നൽകിയിരിക്കുന്നത്. വളരെ ത്വരിതഗതിയിൽ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തങ്ങൾ നടത്തുവാനുള്ള നീക്കത്തിലാണ് കേരള വ്യവസായ വികസന കോർപറേഷൻ. എന്നാൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ വക്താവ് പലവിധ…

ഫാ. ബിൻസ് ചേത്തലിൽ ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി. വികാരിയായി ചുമതലയേറ്റു

ഷിക്കാഗോ തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക ദൈവാലയത്തിന്റെ പുതിയ അസി. വികാരിയായി ഫാ. ബിൻസ് ചേത്തലിൽ ശ്രുശ്രൂഷ ഏറ്റെടുത്തു. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരിയായും ഫിലഡൽഫിയ സെൻറ് ജോൺ ന്യൂമാൻ മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് നിയമിതനായത്. തിരുഹൃദയ ഫൊറോന ഇടവക എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ അച്ചനെ സ്വീകരിക്കുകയും വി. കുർബ്ബയ്ക്ക് മുമ്പായി സ്വാഗതം ചെയ്തു. ദൈവജനത്തിനായി വി. കുർബ്ബാന അർപ്പിക്കുകയും ശുശ്രൂഷ ചെയ്ത് കടന്ന്പോയ എബ്രഹാം മുത്തോലത്ത് അച്ചനെ പ്രത്യേകം സ്മരിക്കുകയും വികാരി തോമസ്സ് മുളവനാൽ അച്ചനെ നന്ദിയോടെ ഓർക്കുകയും ചെയ്ത് എല്ലാവരുടെയും ആത്മാത്ഥമായ പ്രാർത്ഥനയും സഹകരണവും അപേക്ഷിക്കുകയും ചെയ്തു.  

അമ്മയെ കുത്തികൊലപ്പെടുത്തിയ കേസിൽ മകളെ 30 വർഷം തടവിന് ശിക്ഷിച്ചു

ഹൂസ്റ്റൺ: 2021-ൽ സ്വന്തം അമ്മ ടെറി മെൻഡോസയെ (51) കൊലപ്പെടുത്തിയ കേസിൽ മകൾ എറിക്ക നിക്കോൾ മക്‌ഡൊണാൾഡിനെ 30 വർഷം തടവിന് ശിക്ഷിച്ചതായി .ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് നവംബർ 03-ന് അറിയിച്ചു. അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുപോലെ നടിക്കുകയും ചെയ്ത മകൾക്കാണ് തടവു  ശിക്ഷ ലഭിച്ചത്. 2021 ഓഗസ്റ്റിൽ, മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ചിരുന്ന എറിക്ക നിക്കോൾ മക്‌ഡൊണാൾഡ് — അവളുടെ അമ്മയുടെ വില്ലോബ്രൂക്ക് ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ ജനലിലൂടെ കടന്നുകയറി കുത്തിക്കൊലപ്പെടുത്തി. തുടർന്ന് അവൾ പോയി, വസ്ത്രം മാറി മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് മടങ്ങി, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നടിച്ചു, ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറഞ്ഞു. മക്‌ഡൊണാൾഡ് നുഴഞ്ഞുകയറ്റക്കാരിയാണെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മക്ഡൊണാൾഡിന്റെ അമ്മ ടെറി മെൻഡോസ (51) ആണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ മക്‌ഡൊണാൾഡ് കുറ്റസമ്മതം നടത്തി,  ഹരജിയുടെ…

അമേരിക്കയിലേക്ക്‌ അനധികൃതമായി കടക്കാൻ ശ്രമം; ഇന്ത്യക്കാരുടെ എണ്ണം ഏറിവരുന്നു

ഡാളസ്: 2022 ഒക്ടോബർ ഒന്ന്‌ മുതൽ സെപ്‌തംബർ 30 വരെയുള്ള കാലയളവിൽ അമേരിക്കയിലേക്ക്‌ അനധികൃതമായി കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാർ അറസ്‌റ്റിലായെന്ന്‌ യുഎസ്‌ കസ്‌റ്റംസ്‌ ആൻഡ്‌ ബോർഡർ പ്രൊട്ടക്ഷൻ റിപ്പോർട്ട് ചെയ്തു. മെക്സിക്കോ കാനഡ എന്നി രാജ്യങ്ങളുടെ അതിർത്തി വഴി ആണ് നുഴഞ്ഞു കയറുവാൻ ശ്രമിച്ചത്. ഇതിൽ മലയാളികൾ വളരെ കുറവാണ്. ഗുജറാത്ത്‌,പഞ്ചാബ്‌ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ ഭൂരിഭാഗവും . കാനഡാ അതിർത്തിവഴി കടക്കാൻ ശ്രമിച്ച 30,010 പേരും മെക്‌സിക്കോ വഴികടക്കാൻ ശ്രമിച്ച 41,770 പേരും അറസ്‌റ്റിലായി എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ നിയമ വിരുദ്ധമായി അമേരിക്കൻ ബോർഡർ നുഴഞ്ഞു കയറുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ തുക പ്രതിഫലമായി വാങ്ങി ചില ട്രാവൽ ഏജൻസികൾ ആണ് ഇക്കൂട്ടരെ അമേരിക്കയിലേക്ക് എത്തിക്കാൻ സഹായിക്കുന്നത്. ഫ്രാൻസിസ് വഴി മെക്‌സിക്കോയിലെത്തി അവിടെനിന്ന്‌ അമേരിക്കയിലേക്ക്‌ കടക്കാൻ ശ്രമിച്ചവരും ഉണ്ടന്നാണ്…

“ഇസ്രായേൽ-ഹമാസ് സംഘർഷം” ആരുടെയും കൈകൾ ശുദ്ധമല്ല’: ഒബാമ

വാഷിങ്ങ്ടൺ : ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ സങ്കീർണതകൾ അവഗണിക്കുന്നതിനെതിരെ മുൻ പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നൽകി, “നമ്മളെല്ലാവരും പങ്കാളികളാണ്”. “നിങ്ങൾക്ക് പ്രശ്നം പരിഹരിക്കണമെങ്കിൽ, നിങ്ങൾ മുഴുവൻ സത്യവും ഉൾക്കൊള്ളണം. ആരുടേയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാവരും ഒരു പരിധിവരെ പങ്കാളികളാണെന്നും നിങ്ങൾ സമ്മതിക്കണം, ”ശനിയാഴ്ച പുറത്തിറക്കിയ പോഡ് സേവ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ പ്രസിഡൻറ് സ്ഥാനത്തെ കുറിച്ച് ഒബാമ ചോദിച്ചു, “ശരി, എനിക്ക് മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ?” പരസ്‌പരവിരുദ്ധമെന്ന് തോന്നുന്ന ഒന്നിലധികം സത്യങ്ങൾ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് മുൻ പ്രസിഡന്റ് വാദിച്ചു: ഹമാസിന്റെ പ്രവർത്തനങ്ങൾ “ഭയങ്കരമാണ്”, എന്നാൽ “അധിനിവേശവും ഫലസ്തീൻകാർക്ക് സംഭവിക്കുന്നതും” “അസഹനീയമാണ്”. ഹമാസിനെതിരായ യുദ്ധത്തിന്റെ മനുഷ്യച്ചെലവ് അവഗണിക്കുന്ന ഇസ്രായേലിന്റെ ഏത് നടപടിയും “ആത്യന്തികമായി തിരിച്ചടിയായേക്കാം” എന്ന് ഒബാമ മുമ്പ് സംഘർഷത്തെക്കുറിച്ച് സംസാരിച്ചു. വെള്ളിയാഴ്ച ചിക്കാഗോയിലെ ഡെമോക്രസി ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് 44-ാമത് പ്രസിഡന്റ് പറഞ്ഞു,…