മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: വെരി റവ. കോശി പി പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ (മുംബൈ) ശ്രീമതി മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ ഒക്‌ടോബർ 26-ന് അന്തരിച്ചു. പദ്‌മശ്രീ ഡോ. ശോശാമ്മ പരേതയുടെ സഹോദരിയാണ് മക്കൾ : ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്‌ലാന്റ്, ഒറിഗൺ, എൽസ പൃഥു ജോർജ്ജ്. കൊച്ചുമക്കൾ: ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ), മറിയേൽ ജോർജ് പ്ലാമൂട്ടിൽ. സംസ്കാര ശുശ്രൂഷ: ഒക്‌ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക് (Joseph W. Sorce Funeral Home, 34N SummitSt., PearlRiver, NewYork10965). തുടർന്ന് 11മണിക്ക് സംസ്കാരം അസൻഷൻ സെമിത്തേരി (650 Saddle River Rd., Airmont, NewYork10952). കൂടുതൽ വിവരങ്ങൾക്ക്: ജോർജ്ജ് കോശി (971) 392-5943.  

ഹെല്‍ത്ത് കെയര്‍ രംഗത്തെ അദൃശ്യമായി പ്രവര്‍ത്തിച്ച നായകരെ സ്മരിച്ച് മാര്‍ക്ക് കുടുംബ സംഗമം

ഷിക്കാഗോ: ശ്വാസകോശ സംബന്ധമായ രോഗത്തിനടിമപ്പെട്ടവരുടെ ചികിത്സയിലും ജീവന്‍ നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച പ്രൊഫഷണലുകളുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് മലയാളി അസ്സോസിയേഷന്‍ ഓഫ് രെസ്പിരേറ്ററി കെയറിന്റെ (MARC) ഈ വര്‍ഷത്തെ കുടുംബസംഗമം നടത്തി. ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളാണ് സമ്മേളനത്തിന് വേദിയായത്. മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം നാഡന്‍ സോള്‍ ലൈവ് ഓര്‍ക്കസ്ട്രാ ട്രൂപ്പ് ഒരുക്കിയ നാല് മണിക്കൂര്‍ നീണ്ടു നിന്ന സംഗീത വിരുന്നും, അവ പകര്‍ന്ന താളത്തിനൊത്ത് ചുടവ് ചലിപ്പിച്ച യുവതീയുവാക്കളുടെ ആവേശ നൃത്തങ്ങളും മാര്‍ക്ക് സമ്മേളനത്തെ അവിസ്മരണീയമാക്കി. വൈകീട്ട് 6:00 മണിക്ക് സോഷ്യല്‍ ഔവറോടുകൂടി കുടുംബ സംഗമം ആരംഭിച്ചു. ഈ സമയം ഓര്‍ക്കസ്ട്രാട്രൂപ്പ് തുടര്‍ച്ചയായി ആലപിച്ച ഇമ്പമാര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ കുടുംബസംഗമത്തില്‍ കുളിര്‍മയുള്ള ഒരു അനുഭൂതി പരത്തി. കൃത്യം 7.30ന് ആരംഭിച്ച പൊതുസമ്മേളനത്തില്‍ സ്ഥാനം ഒഴിഞ്ഞ…

അഡ്വ. ജയ്‌സൺ ജോസഫിനും വി.പി. സജീന്ദ്രനും ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രനും, വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജയ്‌സൺ ജോസഫിനും ഷിക്കാഗോയിലെ കോൺഗ്രസ് പ്രവർത്തകരും മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ ജോർജ് പണിക്കർ സദസ്സിനെ സ്വാഗതം ചെയ്തു. രണ്ടു കോൺഗ്രസ് നേതാക്കന്മാർക്കും ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കക്ഷി രാഷ്ട്രീയഭേദമെന്യേ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഏവരോടും നന്ദിയുണ്ടെന്നും പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. തദവസരത്തിൽ ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ഫ്രാൻസിസ് കിഴക്കേകുറ്റ്, സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, ടോമി അമ്പനാട്ട്…

ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ല; എല്ലായിടത്തും ബോംബാക്രമണം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഐക്യരാഷ്ട്ര സഭ

പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഗസ്സയിലെ നിലവിലെ സാഹചര്യം അഭൂതപൂർവമാണ്. ഹമാസിനെ തുടച്ചുനീക്കാൻ ഇസ്രയേൽ കരയിൽ ആക്രമണം നടത്തിയാൽ ഗാസയിലെ മരണസംഖ്യ ഇനിയും വർധിക്കും. ന്യൂയോര്‍ക്ക്: ഗാസ മുനമ്പിലെ ഒരു പ്രദേശവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) വീണ്ടും ഇസ്രായേലിനെതിരെ. ഇസ്രായേൽ ഇപ്പോൾ ഗാസയിലും കര ആക്രമണം നടത്തുകയാണ്. അതോടൊപ്പം, ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. “ആളുകൾക്ക് അസാധ്യമായ തിരഞ്ഞെടുപ്പുകളല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഗാസയിൽ ഒരിടത്തും സുരക്ഷിതമല്ല. വടക്കൻ ഗാസയിലെ ജനങ്ങളോട് തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തീവ്രവാദികളും അവരുടെ ഒളിത്താവളങ്ങളും അവർ പോകുന്നിടത്തെല്ലാം തങ്ങള്‍ ലക്ഷ്യം വയ്ക്കുമെന്നും പറയുന്നു,” ഫലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ ലിൻ ഹേസ്റ്റിംഗ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ ഗാസയിൽ വ്യാഴാഴ്ച മണിക്കൂറുകളോളം ഇസ്രായേൽ സൈനികരും ടാങ്കുകളും കരയിൽ ആക്രമണം നടത്തിയ സമയത്താണ് ഗാസയെ സംബന്ധിച്ച…

കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 -ന് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഒന്‍പതാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. മല്‍സരത്തിന് വിവിധ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എസ് എം…

ഇസ്രായേലിനെ പിന്തുണച്ച നരേന്ദ്ര മോദിക്കും ഇന്ത്യൻ ഗവൺമെന്റിനും താനേദർ നന്ദി അറിയിച്ചു

വാഷിംഗ്ടൺ, ഡിസി -പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ അമേരിക്കൻ പ്രവാസികളും ആഗോള ഇന്ത്യൻ പ്രവാസികളും ഇന്ത്യയിലെ ജനങ്ങളും  ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിനെ ശക്തമായി പിന്തുണച്ചതിൽ ഡെട്രോയിറ്റിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ യു എസ്കോൺഗ്രസ് അംഗം ശ്രീ താനേദർ നന്ദി രേഖപ്പെടുത്തി. ഭീകര സംഘടനയായ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ  ഹമാസിന്റെ മാരകമായ ഭീകരാക്രമണത്തിന്ശേഷം പലസ്തീൻ അനുകൂല റാലിയെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന്  താനേദർ സംഘടനയുടെ  അംഗത്വത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു  . “ന്യൂയോർക്ക് നഗരത്തിലെ വിദ്വേഷം നിറഞ്ഞതും യഹൂദവിരുദ്ധവുമായ റാലി” എന്നാണ്  താനേദാർ റാലിയെ , വിശേഷിപ്പിച്ചത് .ഇത് കോൺഗ്രസിലെ മറ്റ് പുരോഗമനവാദികളും അപലപിച്ചു. “നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിവേചനരഹിതമായ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടുന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം, തീവ്രവാദത്തെ അതിന്റെ എല്ലാ…

ഫിലഡല്‍ഫിയയില്‍ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സിന്റെ സംയുക്തസമ്മേളനംഒക്ടോബര്‍ 15 ശനിയാഴ്ച്ച ചിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയസാന്നിദ്ധ്യത്തില്‍ നടന്നു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിക്ക് ശേഷമാണ് സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും സൗഹൃദം പുതുക്കുന്നതിനായി ദേവാലയഹാളില്‍ ഒത്തുകൂടിയത്. സീറോമലബാര്‍ ഇടവകയുടെ സ്ഥാപനത്തിനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും പിന്നില്‍ നിസ്തുല സേവനം ചെയ്ത നൂറോളം സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും ഒത്തുചേരലിനെത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, 24 ന്യൂസ് ചാനലിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറുമായ പി.പി. ജയിംസും സീനിയേഴ്‌സിന് ആദരവുകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ…

ഉക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ ഉത്തരവുകൾ പാലിക്കാൻ വിസമ്മതിക്കുന്ന റഷ്യന്‍ സൈനികരെ റഷ്യ വധിക്കുകയാണെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുക്രൈനുമായി റഷ്യ നടത്തുന്ന യുദ്ധവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാത്ത സൈനികരെ റഷ്യൻ സൈന്യം വധിക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റഷ്യൻ കമാൻഡർമാർ ഉക്രേനിയക്കെതിരെ പീരങ്കി ഉപയോഗിക്കുന്നതില്‍ നിന്ന് പിൻവാങ്ങാൻ ശ്രമിച്ചാൽ മുഴുവൻ യൂണിറ്റുകളേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് കിർബി പറഞ്ഞു. ക്രെംലിൻ, റഷ്യൻ പ്രതിരോധ മന്ത്രാലയം, യുഎസിലെ റഷ്യൻ എംബസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായത്തിനുള്ള അഭ്യർത്ഥനകളോട് ഉടൻ പ്രതികരിച്ചില്ല. വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവും വൈറ്റ് ഹൗസ് ആരോപണങ്ങളെക്കുറിച്ച് പരാമർശിച്ചില്ല. എന്നാൽ, ഉക്രെയ്‌നിന് 150 മില്യൺ ഡോളറിന്റെ ഏറ്റവും പുതിയ സൈനിക സഹായ പാക്കേജിനെ പരാമർശിച്ച്, സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ “അന്താരാഷ്ട്ര രംഗത്ത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ തോന്നിക്കുന്ന പ്രകോപനപരവുമായ പ്രവർത്തനങ്ങൾ” അമേരിക്ക നടത്തുന്നു എന്ന്…

സണ്ണിവെയ്ൽ പോലീസ് മേധാവിയായി ബിൽ വെഗാസിനു നിയമനം

സണ്ണിവെയ്ൽ:”പുതിയ സണ്ണിവെയ്ൽ പോലീസ് മേധാവിയായി ബിൽ വെഗാസിന്റെ സ്ഥാനക്കയറ്റം നൽകിയതായി ,” ടൗൺ മാനേജർ ജെഫ് ജോൺസ് പറഞ്ഞു. “ഇടക്കാല മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ, കഴിഞ്ഞ വർഷം ടൗണും പോലീസ് വകുപ്പും നിരവധി വെല്ലുവിളികൾ നേരിട്ടപ്പോൾ  അദ്ദേഹം സ്തുത്യർഹമായ  നേതൃത്വമാണ്  പ്രകടിപ്പിച്ചത് . നിയമപാലകരിൽ ചീഫ് വെഗാസിന്റെ വിപുലമായ അനുഭവപരിചയം സണ്ണിവെയ്ൽ കമ്മ്യൂണിറ്റിക്ക് ഒരു മുതൽക്കൂട്ടാണ്, വളർന്നുവരുന്ന ഞങ്ങളുടെ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ നയിക്കാൻ സഹായിക്കും. “ചീഫ് വേഗസിന് പോലീസ് ഡിപ്പാർട്ട്‌മെന്റിനെയും സണ്ണിവെയ്‌ൽ കമ്മ്യൂണിറ്റിയെയും കുറിച്ച് ശരിക്കും താൽപ്പര്യമുണ്ട്, അത് കാണിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷ ഒരു മുൻ‌ഗണനയാണ്, കൂടാതെ ചീഫ് വെഗാസിന് ജോലി ചെയ്യാൻ ആവശ്യമായ കഴിവുകളും അനുഭവവും ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.മേയർ സജി ജോർജ് പറഞ്ഞു, 1991-ൽ ഹീത്ത് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ പോലീസ് ഓഫീസറായാണ് ചീഫ് വെഗാസ് തന്റെ കരിയർ ആരംഭിച്ചത്. ഹീത്ത്, റോയ്‌സ് സിറ്റി, മർഫി,…

ഡാലസ് കേരള അസോസിയേഷൻ പിക്നിക്ക് മാറ്റിവെച്ചു

ഗാർലാൻഡ് (ഡാളസ് ): ഡാലസ് കേരള അസോസിയേഷൻ ആഭിമുഖ്യത്തിൽ ഒൿടോബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന വാർഷിക പിക്നിക് മാറ്റിവെച്ചതായി അസോസിയേഷന്റെ സെക്രട്ടറി അനസ്വീർ മാംമ്പിള്ളി അറിയിച്ചു 28 ശനിയാഴ്ച ഡാളസ്സിൽ പരക്കെ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം ഉള്ളതിനാലാണ് പിക്നിക് മാറ്റിവെച്ചതു. പുതുക്കിയ തിയതിയും സമയവും പിനീട്‌ അറിയിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് പിക്നിക് ഡയറക്ടർ യോഹന്നാൻ 214 435 0125 ജിജി സ്കറിയ 469 494 1035 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.