കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 -ന് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും.

അമേരിക്കയില്‍ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഒന്‍പതാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. മല്‍സരത്തിന് വിവിധ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറായ ഇടവകവികാരി ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിന് എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാര്‍ത്ഥം നല്കപ്പെടുന്ന എം. വി. പി കപ്പ് കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്ക് ലഭിക്കും. വ്യക്തിഗതട്രോഫികളും, എം. വി. പി കപ്പും, മെഡലുകളും റോഷിന്‍ പ്ലാമൂട്ടിലായിരിക്കും സ്‌പോണ്‍സര്‍ ചെയ്യുന്നത്.

എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റും, ഇടവക കൈക്കാരനുമായ റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി കുരുവിള ജയിംസ് (ജെറി), സേവ്യര്‍ മൂഴിക്കാട്ട്, ആന്‍ഡ്രു കന്നാടന്‍ എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു. എസ് എം സി സി വൈസ് പ്രസിഡന്റ് ജോജോ കോട്ടൂര്‍, ജോ. സെക്രട്ടറി ജോസഫ് ചെറുവേലില്‍, ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, ജോ. ട്രഷറര്‍ സാലി ജോസഫ്, കമ്മിറ്റി അംഗങ്ങളായ ഷാജി മിറ്റത്താനി, ജോര്‍ജ് വി ജോര്‍ജ്, ജോര്‍ജ് നടവയല്‍, ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു, ജിമ്മി ചാക്കോ, ജോര്‍ജ് പനയ്ക്കല്‍, ജയ്ബി ജോര്‍ജ്, സണ്ണി പടയാറ്റില്‍, ജയിംസ് ജോസഫ് എന്നിവരും ട്രസ്റ്റിമാരായ ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, രാജു പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, ഇടവകാംഗങ്ങള്‍, യുവജനങ്ങള്‍, സ്‌പോര്‍ട്‌സ് സംഘാടകര്‍ എന്നിവരും ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment