ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 20 ശനിയാഴ്ച

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ഹരി പിള്ള(സിപിഐ)യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത് .ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ ലഭ്യമാണ് . ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്

കേരള അസ്സോസിയേഷൻ ഓഫ് നാഷ്‌വിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നവ്യാനുഭവമായി

നാഷ്‌വില്‍ (ടെന്നസി): കേരള അസ്സോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) ക്രിസ്മസ് പുതുവത്സരാഘോഷം നവ്യാനുഭവമായി. ജനുവരി 6 ശനിയാഴ്ച വൈകീട്ട് നോളൻസ്‌വിൽ ഹിസ്റ്റോറിക്കൽ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ആഘോഷപരിപാടികള്‍ പങ്കെടുത്തവർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചു. നൂതനമായ അവതരണം, പരിപാടികളുടെ മേന്മ, ആകർഷകമായ ഗെയിമുകൾ, സ്വാദിഷ്ടമായ ഭക്ഷണം, മനോഹരമായി അലങ്കരിച്ച ഫോട്ടോ ബൂത്ത് എന്നിവയെല്ലാം പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റി. നാഷ്‌വിൽ മാർത്തോമാ പള്ളിയിലെ ഗായകസംഘം അവതരിപ്പിച്ച ഗാനങ്ങളും, അലബാമയിൽ നിന്നുള്ള ഡിജെ കൃഷ് അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് വളരെ മികവും നൽകി. 2008 ൽ പ്രവർത്തനം ആരംഭിച്ച കാൻ പതിനഞ്ചു വർഷം പൂർത്തിയാക്കിയ വേളയിലാണ് ഈ ആഘോഷം നടന്നത്. സംഘടനയുടെ വളർച്ചയിൽ താങ്ങും തണലുമായി വ്യക്തിജീവിതത്തിന്റെ നല്ലൊരു സമയം സഘടനയുടെ പ്രവർത്തങ്ങൾക്ക് വേണ്ടി നിസ്സാര്ത്ഥമായി പ്രവർത്തിച്ച കഴിഞ്ഞ കാല നേതാക്കമാരെ പ്രത്യേകമായി ആദരിക്കാൻ പുതിയ…

നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനം മദ്യലഹരി വിരുദ്ധദിനമായി ആചരിച്ചു

ന്യൂയോർക്ക് : 2024 ജനുവരി 14 ആം തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി വേർതിരിച്ചിരിക്കണമെന്ന മാർത്തോമാ മെത്രാപ്പോലീത്തയുടെ നിർദേശത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും മദ്യലഹരി വിരുദ്ധദിനമായി ആചരിച്ചു. ലഹരിവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും അപകടകരമാംവിധം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഈ ദുരവസ്ഥയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും നാശത്തിൽ വക്കിൽ നിൽക്കുന്ന മാനവസമൂഹത്തെ രക്ഷിക്കുന്നതിനും സഭാ പ്രതിജ്ഞാബദ്ധമാണെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിൽ മെത്രാപ്പോലീത്ത ചൂണ്ടികാട്ടി സഭ ആരംഭിച്ച ലഹരി വിമോചന സമിതി ,മിഷൻ ടു പാരിഷ് , മിഷൻ ടു സ്കൂൾ കോളേജ് ആൻഡ് സൺഡേ സ്കൂൾ,മിഷൻ ടു അൽകോഹോളിക് അനോണിമസ്,മിഷൻ ടു പബ്ലിക് അവൈറ്നെസ്സ്, മിഷൻ ടു റിഹാബിലിറ്റേഷൻ എന്നീ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ചെയർമാനായുള്ള ഒരു കമ്മിറ്റി…

പ്രതികൂല ശൈത്യകാല കാലാവസ്ഥ നോർത്ത് ടെക്‌സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു

ഡാളസ് :ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്‌സാസിലെ നിരവധി സ്‌കൂളുകൾ തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഡാളസ് ഐ.എസ്.ഡി,ഗാർലൻഡ് ഐ.എസ്.ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ചൊവ്വാഴ്ചയും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.തിങ്കളാഴ്ച രാത്രി താപനില കുറഞ്ഞതിനെ തുടർന്ന് റോഡ് വീണ്ടും മഞ്ഞുമൂടുമെന്നു പ്രതീക്ഷിക്കുന്നു. തണുത്തുറഞ്ഞ താപനില ഒറ്റരാത്രികൊണ്ട് തിരിച്ചെത്തുന്നതിനാൽ ചൊവ്വാഴ്ച രാവിലെയോടെ റോഡുകൾ വീണ്ടും മഞ്ഞുമൂടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടച്ചുപൂട്ടുന്ന സ്കൂളുകളിൽ ഇവ ഉൾപ്പെടുന്നു: ആർലിംഗ്ടൺ ISD കരോൾട്ടൺ-ഫാർമേഴ്സ് ബ്രാഞ്ച് ISD ക്രാൻഡൽ ISD ക്രോളി ഐ.എസ്.ഡി ഡാളസ് ISD ഡാളസ് കോളേജ് ഡിസോട്ട ISD എവർമാൻ ISD ഫോർണി ISD ഫോർട്ട് വർത്ത് ISD ഗാർലൻഡ് ഐ.എസ്.ഡി ഗ്രാൻഡ് പ്രേരി ISD ഹൈലാൻഡ് പാർക്ക് ISD ഇർവിംഗ് ISD കോഫ്മാൻ ISD കെല്ലർ ISD കെമ്പ് ISD കെന്നഡേൽ ISD ലങ്കാസ്റ്റർ…

ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും

ഡാളസ്: ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും ഡാലസിൽ നടന്നു. പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി (FOC) കൂട്ടായ്‌മയുടെ അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളും, ചങ്ങനാശ്ശേരിയിൽ നിന്നുള്ള മുൻ വിദ്യാർഥികളും പങ്കെടുത്തു. ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, ലൈവിലെത്തി ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശേരി കൂട്ടായ്മ ചങ്കും, സ്‍നേഹവുമാണെന്നു പറഞ്ഞ എംഎൽഎ സംഘടനക്കു ആശംസകളും അനുമോദനങ്ങളും അർപ്പിച്ചു. 2024-2025 എഫ് ഓ സി ഭാരവാഹികൾ – ടോമി നെല്ലുവേലിൽ (പ്രസിഡന്റ്), ജോസി ആഞ്ഞിലിവേലിൽ (വൈസ് പ്രസിഡന്റ്), സജി ജോസഫ് (സെക്രട്ടറി), സിജി ജോർജ് കോയിപ്പള്ളി (ട്രഷറർ), ഷേർളി ഷാജി നീരാക്കൽ , സോഫി കുര്യാക്കോസ് ചങ്ങങ്കരി (വനിതാ പ്രതിനിധികൾ ), അർജുൻ ജോർജ്ജ് (യൂത്ത്‌ പ്രതിനിധി), ബ്ലെസി ലാൽസൺ, സിജു…

അയോവ സ്‌കൂളിൽ വെടിവെയ്പിൽ വിദ്യാർത്ഥികളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ പ്രിൻസിപ്പൽ അന്തരിച്ചു

ഡെസ് മോയിൻസ്, അയോവ –  ഈ മാസമാദ്യം  സ്കൂൾ വെടിവയ്പിൽ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ  പെറി ഹൈസ്‌കൂൾ  പ്രിൻസിപ്പൽ   ഡാൻ മാർബർഗർ  ഞായറാഴ്ച അന്തരിച്ചു.1995 മുതൽ ഡാൻ മാർബർഗർ പ്രിൻസിപ്പലായിരുന്നു. പെറി ഹൈസ്‌കൂൾ പ്രിൻസിപ്പലിന്റെ  മരണം കുടുംബം ഒരു GoFundMe പേജിൽ പ്രഖ്യാപിക്കുകയും  കാൽഡ്‌വെൽ പാരിഷ് ഫ്യൂണറൽ ഹോം & ക്രിമേറ്ററി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് ജനുവരി 4 ന് നടന്ന ആക്രമണത്തിൽ മാർബർഗറിന് ഗുരുതരമായി പരിക്കേറ്റു, ക്ലാസിന് മുമ്പ് വിദ്യാർത്ഥികൾ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടുമ്പോൾ സ്കൂളിലെ കഫറ്റീരിയയിൽ ആരംഭിച്ചു. വെടിവെപ്പിൽ 11 വയസ്സുള്ള മിഡിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിയുതിർത്ത 17 വയസ്സുള്ള വിദ്യാർത്ഥിയും സ്വയം വെടിവെച്ച് മരിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി മാർബർഗറിനെ സല്യൂട്ട് ചെയ്തു.“ഇന്ന് രാവിലെ പെറിയിൽ നിന്ന് ഹൃദയഭേദകമായ വാർത്ത പുറത്തുവന്നു. പ്രിൻസിപ്പൽ മാർബർഗർ തന്റെ…

ശബരിമല ഭക്തർക്ക് സേവനമൊരുക്കി മന്ത്രയും

ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ സേവാ കേന്ദ്രം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്. പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ നടന്നു. ട്രസ്റ്റീ ബോർഡ്‌ അംഗം രാജു പിള്ളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെ വിവിധ തീർഥാടന സൗകര്യങ്ങൾ മന്ത്ര ഒരുക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സേവാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു പ്രസിഡന്റ്‌ ശ്യാം ശങ്കർ അറിയിച്ചു.

ഡാളസ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പരേഡ് ജനുവരി 20 ലേക്ക് മാറ്റിവെച്ചതായി സിറ്റി

ഡാളസ് :ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ജീവിതത്തെ ആദരിക്കുന്ന ഡാളസിന്റെ വാർഷിക പരേഡ്, നോർത്ത് ടെക്‌സസിലെ തണുപ്പിന്റെ പ്രവചനത്തെത്തുടർന്ന് ജനുവരി 20-ലേക്ക് മാറ്റിവയ്ക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേ പരേഡ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത് . ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്, ഉയർന്ന കാറ്റും തണുത്തുറഞ്ഞ കാലാവസ്ഥയും വ്യാഴാഴ്ച രാത്രിയോടെ ഡാളസ് പ്രദേശത്ത് വീശിയടിക്കുകയും വാരാന്ത്യത്തിൽ തുടരുകയും ചെയ്യും. തിങ്കളാഴ്ചയിലെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുസരിച്ച് രാവിലെ നേരിയതും ശീതകാലവും ഉണ്ടാകാൻ സാധ്യതയുള്ളതുമാണ്.തിങ്കളാഴ്ച. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ് പരേഡ് നടത്താൻ നിശ്ചയിച്ചിരുന്നത് നാഷണൽ വെതർ സർവീസ് അനുസരിച്ച്, ഞായറാഴ്ച എത്തുന്ന ശക്തമായ തണുപ്പ് ഒറ്റ അക്കങ്ങളിലേക്കും താപനില താഴ്ത്തുമെന്നു…

ഇമ്മാനുവൽ മാർത്തോമാ ചർച്ചിൽ വച്ച് നടന്ന “ഹോപ്പ് ക്രിസ്മസ്” ആഘോഷം വർണ്ണാഭമായി

ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ, ഹെവൻസ് ഓൺ പ്രഷ്യസ് ഐ (ഹോപ്പ്) സംഘടിപ്പിച്ച “ഹോപ്പ് ക്രിസ്മസ്” പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ആരാധന ശുശ്രൂഷയെ തുടർന്ന് നടന്ന പരിപാടി ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ചു, പ്രമുഖ വൈദികരുടെയും സമുദായിക നേതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. റവ. ഉമ്മൻ സാമുവൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇമ്മാനുവൽ എം‌ടി‌സി ഗായകസംഘം “ഓ കം ഓൾ യേ ഫെയ്ത്ത്‌ഫുൾ” എന്ന ഗാനം ആലപിച്ചു, തുടർന്ന് മിസ്റ്റർ അലക്സാണ്ടർ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഇമ്മാനുവൽ എംടിസി വികാരി റവ.ഡോ.ഈപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ.സന്തോഷ് തോമസ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ വികാരി റവ.ഡോ.ജോബി മാത്യു ചടങ്ങിൽ മുഖ്യസ്ഥാനം അലങ്കരിച്ചു. ഹോപ്പ് സൺഡേ…

ഹൂസ്റ്റണിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനു പൗര സ്വീകരണം ജനുവരി 19നു

ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റുമായ കെ.സുധാകരൻ എംപിക്ക് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ – ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണിൽ ഉജ്ജ്വല വരവേൽപ്പ് നൽകുന്നു. “സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിക്കുന്ന സമ്മേളനം ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ  (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്നത്. സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക  സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വാവച്ചൻ മത്തായി (ഹൂസ്റ്റൺ ചാപ്റ്റർ…