“ക്രിട്ടിക്കൽ റേസ് തിയറി” സ്കൂളുകളിൽ അതിരുകടന്ന മാർക്സിസ്റ്റ് അധ്യാപനമെന്നു മാർക്കോ റൂബിയോ

വാഷിംഗ്‌ടൺ: സ്കൂളുകളിലെ ‘മാർക്സിസ്റ്റ്’ വംശാധിഷ്ഠിത പാഠങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത് . റിപ്പബ്ലിക്കൻ ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയും  റിപ്പബ്ലിക്കൻ നോർത്ത് ഡക്കോട്ടയുടെ സഹ-സ്‌പോൺസറായ കെവിൻ ക്രാമറുമാണ്  ചൊവ്വാഴ്ച സെനറ്റിൽ ഇതിനെതിരെ  ബിൽ അവതരിപ്പിച്ചത്  . ബില് പാസ്സായാൽ  അമേരിക്കൻ ചരിത്രത്തിനും ക്രിട്ടിക്കൽ റേസ് തിയറി (സിആർടി) പ്രോത്സാഹിപ്പിക്കുന്ന സിവിക്‌സ് ക്ലാസുകൾക്കും വേണ്ടി നികുതിദായകരുടെ ഫണ്ട് ചെലവഴിക്കുന്നത് തടയപ്പെടും. “ക്രിട്ടിക്കൽ റേസ് തിയറി നമ്മുടെ സ്കൂളുകളിൽ സ്ഥാനമില്ലാത്ത അതിരുകടന്ന, മാർക്സിസ്റ്റ് അധ്യാപനമാണ്,” റൂബിയോ ഡിസിഎൻഎഫിനോട് പറഞ്ഞു. “അമേരിക്കൻ ചരിത്രം തീവ്ര ഇടതുപക്ഷത്താൽ തിരുത്തിയെഴുതാൻ ഞാൻ അനുവദിക്കില്ല. ഇത് അപകടകരവുമാണ്. ചെറിയ കുട്ടികളെ അവരുടെ ചർമ്മത്തിന്റെ നിറത്തെ മാത്രം അടിസ്ഥാനമാക്കി വംശീയവാദികളാണെന്ന് വിഭജിക്കാനും പഠിപ്പിക്കാനും ശ്രമിക്കുന്ന പ്രചരണങ്ങളിൽ നിന്ന് ഞങ്ങളുടെ വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടതുണ്ട്. 2020 മെയ് മാസത്തിൽ ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്ന്, രാജ്യത്തുടനീളമുള്ള സ്കൂൾ ജില്ലകൾ ക്ലാസ് മുറിക്കുള്ളിൽ…

ഡാളസിൽ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു പ്രകടനം ജൂലൈ 29 നു

ഡാളസ് :ഇന്ത്യയിലെ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം  പ്രകടിപ്പിച്ചു  ജൂലൈ 29 നു ശനി രാവിലെ  10 മുതൽ  -12വരെ ഗാന്ധി മെമ്മോറിയൽ പാർക്കിൽ (1201 ഹിഡൻ റിഡ്ജ്, ഇർവിംഗ്, 1X 75088) പ്രകടനം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സമൂഹത്തോട്  ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനു ഇന്ത്യൻ കോയലിഷനിൽ ഉൾപ്പെട്ട  ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, പെരിയാർ അംബേദ്കർ സ്റ്റഡി സർക്കിൾ – അമേരിക്ക, തെലങ്കാന വിദ്യാവന്തുല വേദിക – വടക്കേ അമേരിക്ക തുടെങ്ങിയ സംഘടനകളാണ് സമാധാനപരമായ പ്രകടനത്തിന് സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്നത്.ഡാലസിലെയും സമീപപ്രദേശങ്ങളിലെയും എല്ലാവരും ഈ പ്രകടനത്തിൽ   സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

അരിസോണയില്‍ “ഓണം പൊന്നോണം 2023” ഓഗസ്റ്റ്‌ 26 ന്‌

ഫീനിക്സ്‌ (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്‌. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളണിഞ്ഞും, സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. അരിസോണയിലെ പ്രവാസി കൂട്ടായ്മയായ കെ എച്ച് എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ മഹോത്സവം “ഓണം പൊന്നോണം 2023″ ഓഗസ്റ്റ്‌ 26 ശനിയാഴ്ച പുതുതായി നവീകരിച്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ ഹാളില്‍ വച്ച്‌ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും. ഓണത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന രീതിയിലാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു കലാപരിപാടി കമ്മിറ്റിക്കു വേണ്ടി ഗംഗാ ആനന്ദ്‌, ശാന്താ ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക്‌ പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേല്‍ക്കും. തുടര്‍ന്ന്‌ ഒന്നര മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ‘ഓണപ്പുലരി’ എന്ന മെഗാഷോ അരങ്ങേറും. ഈ ഷോയുടെ ഭാഗമായി നര്‍ത്തകിയും കോറിയോഗ്രാഫറുമായ പൂജ രഘുനാഥ്‌…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: സാമൂഹ്യസേവന അവാര്‍ഡ് 2023

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോത്തിന്റെ വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് സ്വയം ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്തെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് 5-ാം തീയതിക്കുള്ളില്‍ വാട്‌സ്ആപ്പില്‍ (215-873-4365) അല്ലെങ്കില്‍ oalickal7@gmail.com ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക. ഫിലഡല്‍ഫിയയിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ സ്‌പോണ്‍സര്‍മാര്‍, മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ…

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് സുനിൽ തൈമറ്റം , സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . മുൻ നാഷണൽ പ്രസിഡണ്ടും , നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ് ചെയർമാനും, മുൻ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ടും , നാഷണൽ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന അനിൽ ആറന്മുള കൺവീനറുമായ സംഘടകസമിതിയാണ് രൂപീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അഡ്വൈസറി ബോർഡ്…

24 hours after launching his campaign, State Senator Kevin Thomas announced he has raised over $110,000 in race for NY:04

Uniondale, NY- 24 hours after announcing his entrance into the race, state Senator Kevin Thomas has raised $109,000 against Republican Anthony D’Esposito in New York’s 4th Congressional District. Thomas announced his bid to defeat D’Esposito yesterday at his parents’ house in Elmont. “I’m incredibly grateful for the early and astounding support for our campaign. In Congress, I’ll never stop fighting to help Long Island families, tackle the gun violence epidemic, protect our environment, and defend a woman’s right to choose.” About Kevin Kevin Thomas’ story is a Long Island story.…

കോവിഡ്-19നേക്കാള്‍ മാരകമായ അടുത്ത മഹാമാരി അമേരിക്കയില്‍ നിന്ന് പൊട്ടിപ്പുറപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: ചൈനയിൽ നിന്ന് COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, അടുത്ത മറ്റൊരു മാരകമായ മഹാമാരി അമേരിക്കയിലെ മാംസ വിപണിയിൽ നിന്ന് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അടുത്ത ആഗോള പാൻഡെമിക് അമേരിക്കയിൽ നിന്നായിരിക്കും പൊട്ടിപ്പുറപ്പെടുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാർവാർഡ് ലോ സ്കൂളിന്റെയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെയും റിപ്പോർട്ടിൽ മനുഷ്യരും മൃഗങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഇടപെടൽ പരിശോധിച്ചതിന് ശേഷം അപകടകരമായ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിൽ എച്ച്‌ഐവി/എയ്ഡ്‌സ്, എബോള, സിക്ക, ഫ്ലൂ, കൊവിഡ്-19 എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ മൃഗങ്ങളിലൂടെ പടരുന്നതായി റിപ്പോർട്ട് പറയുന്നു. ഈ ജനിതക രോഗങ്ങൾക്ക് പലപ്പോഴും അഴുക്ക്, ആ സ്ഥലങ്ങളിലെ വിഭവങ്ങളുടെ അഭാവമോ സുരക്ഷിതമല്ലാത്ത രീതികളോ ആണെന്ന് കുറ്റപ്പെടുത്തുന്നു. എന്നാൽ, ഇപ്പോൾ അമേരിക്ക കാരണം ആളുകൾക്കും അപകടകരമായ രോഗങ്ങൾ പിടിപെടാം. തങ്ങളുടെ രാജ്യത്ത് ഇത് സംഭവിക്കില്ലെന്നാണ് പല അമേരിക്കക്കാരും…

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ PAMPA അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രശസ്ത മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (PAMPA) പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അനുസ്മരണ യോഗം നടത്തി. പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാലയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണ യോഗം വികാരനിർഭരമായിരുന്നു. കറ പുരളാത്ത വ്യക്ത്തിത്വത്തിന്റെയും, ആത്മാർത്ഥതയുള്ള പൊതു പ്രവർത്തനത്തിന്റെയും മകുടോദാഹരണമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് സുമോദ് നെല്ലിക്കാല പ്രസ്‌താവിച്ചു. കർമശേഷിയിലും ലാളിത്യത്വത്തിലും മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിലും ഭാരതത്തിലും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനു, ആകമാനം തീരാനഷ്ടമാണെന്ന് സെക്രട്ടറി തോമസ് പോളും, എല്ലാ മത വിഭാഗങ്ങൾക്കും സമാരാധ്യനായിരുന്നു അദ്ദേഹം എന്ന് ട്രഷറർ റവ. ഫിലിപ്സ് മോഡയിലും അനുസ്മരിച്ചു. തുടർന്ന് അനുസ്മരണ സന്ദേശം നൽകിയ രാജൻ സാമുവേൽ സമാനകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞു. വിലാപ യാത്രയിലുടനീളം സമയകാലഭേദമെന്യേ കാണപ്പെട്ട ജനക്കൂട്ടം ജനഹൃദയങ്ങളിൽ ഉമ്മൻ…

ലോക പ്രകൃതി സംരക്ഷണ ദിനം: പ്രകൃതിയുടെ സമ്മാനം സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ പങ്ക്

എല്ലാ വർഷവും ജൂലൈ 28 ന് ആഘോഷിക്കുന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ, ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. പ്രകൃതി കേവലം ഒരു വിഭവമല്ല; ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന ഒരു സമ്മാനമാണിത്. സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതിയോടുള്ള ബഹുമാനത്തിന്റെ പുരാതന പാരമ്പര്യവുമുള്ള ഇന്ത്യ ആഗോള സംരക്ഷണ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്നു. സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു രാജ്യം എന്ന നിലയിൽ, പ്രകൃതി സംരക്ഷണത്തിൽ കാര്യമായ സംഭാവന നൽകാനുള്ള ഉത്തരവാദിത്തവും അവസരവും ഇന്ത്യക്കാർക്കുണ്ട്. ഇന്ത്യൻ തത്വശാസ്ത്രം: പ്രകൃതിയെ ദൈവമായി ആരാധിക്കുന്നു ഇന്ത്യയുടെ സാംസ്കാരിക ഘടന പ്രകൃതിയെ ആരാധിക്കുന്ന ഗഹനമായ തത്ത്വചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മീയതയുടെയും മതത്തിന്റെയും വിവിധ രൂപങ്ങളിൽ, പ്രകൃതിയെ ദൈവികമായി ബഹുമാനിക്കുകയും മനുഷ്യരാശിയുടെ ക്ഷേമവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതൽ, ഭാരതീയർ നദികളുടെയും മലകളുടെയും വനങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും…

ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19-ന്

ഫിലാഡല്‍ഫിയ: ഭാരത സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികം ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സമുചിതമായി ഓഗസ്റ്റ് 19-ന് ശനിയാഴ്ച 4:00 മണി മുതല്‍ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ക്രിസ്‌തോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (9999 Gantry Road, Philadelphia 19115 ) പ്രത്യേകമായി തയ്യാറാക്കുന്ന ഉമ്മന്‍ ചാണ്ടി നഗറില്‍ വിവിധ സാംസ്‌ക്കാരിക കലാപരിപാടികളോടെ കൊണ്ടാടുമെന്ന് പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് സാബു സ്‌കറിയ അറിയിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് സാം പിറ്റ്‌ഡ്രോട മുഖ്യ അതിഥിയായി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. നാഷണല്‍ പ്രസിഡന്റ് ലീല മാരേട്ട്, ജോര്‍ജ്ജ് എബ്രാഹം, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളിയുമായ ജയം കാമിച്ചേരി തുടങ്ങിയ അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുനുാവികളെയും സ്വതന്ത്ര്യദിനാഘോഷ സമ്മേളനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്കും ഐ.ഒ.സി ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. കൂടുതല്‍…