ഡാളസിൽ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു പ്രകടനം ജൂലൈ 29 നു

ഡാളസ് :ഇന്ത്യയിലെ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം  പ്രകടിപ്പിച്ചു  ജൂലൈ 29 നു ശനി രാവിലെ  10 മുതൽ  -12വരെ ഗാന്ധി മെമ്മോറിയൽ പാർക്കിൽ (1201 ഹിഡൻ റിഡ്ജ്, ഇർവിംഗ്, 1X 75088) പ്രകടനം സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സമൂഹത്തോട്  ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനു ഇന്ത്യൻ കോയലിഷനിൽ ഉൾപ്പെട്ട  ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, പെരിയാർ അംബേദ്കർ സ്റ്റഡി സർക്കിൾ – അമേരിക്ക, തെലങ്കാന വിദ്യാവന്തുല വേദിക – വടക്കേ അമേരിക്ക തുടെങ്ങിയ സംഘടനകളാണ് സമാധാനപരമായ പ്രകടനത്തിന് സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്നത്.ഡാലസിലെയും സമീപപ്രദേശങ്ങളിലെയും എല്ലാവരും ഈ പ്രകടനത്തിൽ   സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News