ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് സുനിൽ തൈമറ്റം , സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു .

മുൻ നാഷണൽ പ്രസിഡണ്ടും , നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ് ചെയർമാനും, മുൻ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ടും , നാഷണൽ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന അനിൽ ആറന്മുള കൺവീനറുമായ സംഘടകസമിതിയാണ് രൂപീകരിച്ചത്.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , പ്രസിഡന്റ് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു,

Print Friendly, PDF & Email

Leave a Comment

More News