മയാമി: മലയാളികളുടെ ഹൃദയം തൊട്ട കവിയാണ് മുരുകന് കാട്ടാക്കട. കവിതകള്‍ മനോഹരമായി ചൊല്ലി കൂരമ്പുകളും വസന്തവുമൊക്കെ തീര്‍ത്ത കവി. സിനിമ ഗാനരചയിതാവ്, അനീതിക്കെതിരെ പോരാടുന്ന സാമൂഹിക പ്രവര്ത്തകന് എന്ന നിലകളിലും പ്രശസ്തനാണ് മുരുകന് കാട്ടാക്കട. കേരളാ സര്‍ക്കാരിന് കീഴിലെ സാംസ്കാരിക വകുപ്പില്‍ മലയാളം മിഷന് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുരുകന് കാട്ടക്കടയുടെ സാന്നിധ്യം ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പകിട്ടേകും . യുദ്ധങ്ങളെ കുറിച്ച് ലോകം ആകുലപ്പെടുന്ന ഒരു കാലത്തുകൂടിയാണ് ഇന്ത്യ പ്രസ് ക്ളബിന്റെ മാധ്യമ സമ്മേളനം മയാമിയില്‍ ചേരുന്നത്. അറബികഥയിലെ ബാഗ്ദാദിനെ കുറിച്ച് പാടിയ കവിയുടെ വാക്കുകള്‍ക്ക് ഇന്ന് വലിയ പ്രസക്തിയുണ്ട്. കണ്ണട, ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്, രേണുക, മനുഷ്യനാകണം തുടങ്ങി മലയാളികളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒട്ടനവധി കവിതകളുടെ സൃഷ്ടാവാണ് മുരുകന് കാട്ടാകട. നിരവധി സിനിമ ഗാനങ്ങളുടെ…
Category: AMERICA
വന്ദ്യ മത്തായി കോർ എപ്പിസ്ക്കോപ്പായുടെ (81) സംസ്ക്കാരം ഓക്ടോബർ 17 ചൊവ്വാഴ്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ
ഫിലഡൽഫിയ: കഴിഞ്ഞ ദിവസം അന്തരിച്ച മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ഫിലാഡൽഫിയയിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ചർച്ചിന്റെ സ്ഥാപക വികാരിയുമായ വന്ദ്യ മത്തായി കോർ എപ്പീസ്കോപ്പായുടെ സംസ്കാര ശുശ്രൂഷകൾ താഴെപ്പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാപക ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ചായിരിക്കും എല്ലാ സർവ്വീസുകളും നടത്തപ്പെടുക. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) ഒക്ടോബർ 13 , 2023 വെള്ളിയാഴ്ച: (ഇന്ന്) വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുർബ്ബാനയും അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ ആദ്യ ഭാഗവും നടത്തപ്പെടും. ഒക്ടോബർ 14, 2023 ശനിയാഴ്ച: വൈകിട്ട് ഏഴു മണിക്ക് സംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ഒക്ടോബർ 15 , 2023 ഞായറാഴ്ച: വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു…
ഫ്ലൂ (അദ്ധ്യായം – നാല്): ജോണ്‍ ഇളമത
സെലീന ഡേവിനെ കുടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് അപ്പോഴാണ്. അവന്റെ അറിവ്. അവന്റെ എല്ലാ സംഭാഷണങ്ങളും അവള് കൗതുകത്തോടെ കേട്ടിരുന്നു. തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം. ചരിത്രത്തോട് ഏറെ കമ്പം തോന്നി. നാട്ടിലെ പ്ലസ് ടുവും, അല്ലങ്കില്‍ ഡിഗ്രിതന്നെ വെറും പരീക്ഷകള്‍ക്കുള്ള പഠനം തന്നെ. മനസ്സില്‍ പതിഞ്ഞു നില്‍ക്കാത്ത പഠനങ്ങള്‍ക്കെന്തര്‍ത്ഥം? അറിവ് അന്വേഷണമാണ്. അതിന് ഏറ്റവും നല്ല ഉപാധി വായന പോലെതന്നെ സഞ്ചാരവുമാണ്. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും സഞ്ചാരപ്രിയരായി മാറി. കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത് നേരില്‍ കാണുന്നത് കൗതുകരമല്ലേ! അവധിക്കാലത്ത് ഞങ്ങള്‍ വിനോദസഞ്ചാരങ്ങള്‍ നടത്തി. ഫ്ലോറന്‍സില്‍ തന്നെ എന്തെന്തു കാഴ്ചകള്‍! മദ്ധ്യകാലഘട്ട യുറോപ്പിന്റെ ചരിത്രത്തെപ്പറ്റി ഡേവ് വാചാലനകാന്‍ കാരണം മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്പിയുടെ വിശ്വവിഖ്യാതമായ ഡേവിഡിന്റെ പ്രതിമ കണ്ടു നിന്നപ്പോഴായിരുന്നു. ഫ്ലോറന്‍സിലെ ഗലേറിയാ ഡെല്‍ അക്കദിമയായിലുള്ള പ്രതിമ. വെണ്‍ക്കല്ലില്‍ കൊത്തിയ മനോഹരമായ ഒരു കവിത പോലെ…
വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ വ്യാഴാഴ്ച വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു. ഫിലാഡൽഫിയയിലെ പ്രഥമ ഓർത്തഡോക്സ് വൈദീകനായിരുന്നു മത്തായി കോർ എപ്പിസ്ക്കോപ്പാ. സംസ്ക്കാര ക്രമീകരണങ്ങളും മറ്റും പിന്നാലെ അറിയിക്കുന്നതാണ് .
ശബരിമല വിമാനത്താവള പദ്ധതിക്ക് വേഗം കൂടുന്നു; അതിരു കല്ലിടാൻ പ്രാഥമിക ടെൻഡർ വിളിച്ചു; അമേരിക്കയിലെ ലൂയിസ് ബർജർ വിമാനത്താവള പദ്ധതി കൺസൾട്ടന്റ്
ഡാളസ്:അതിരു കല്ലുകൾ പാകി പദ്ധതി പ്രദേശത്തിന്റെ അലയ്ൻമെൻറ് തിട്ടപ്പെടുത്തുന്നതിനുള്ള സ്വകാര്യ ഏജൻസിയെ കണ്ടെത്തുന്നതിന് കെഎസ്ഐഡിസിപ്രാഥമിക ടെൻഡർ വിളിച്ചു. ടെൻഡർ യഥാ സമയം നടപ്പിലായാൽ അലയ്ൻമെൻ്റ് ജോലികൾ നവംബറിൽ ആരംഭിക്കാൻ കഴിയും.ഒക്ടോബർ 21ന് മുൻപ് ഇ – ടെൻഡർ ഓൺലൈനായി സമർപ്പിക്കണമെന്നാണ് പരസ്യത്തിലുള്ളത്. ടെൻഡർ ഉറപ്പിച്ചാൽ പണി ഏറ്റെടുക്കുന്നവർ ബിലീവേഴ്സ് ചർച്ചിൻ്റെ കൈവശമുള്ള എസ്റ്റേറ്റിൻ്റെ അതിരുകളിലും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ അതിരുകളിലും സർവേ പ്ലാൻ അനുസരിച്ച് സർവേ കല്ലുകൾ പാകിയാൽ മാത്രമേ സ്ഥലം എറ്റെടുക്കലിനായുള്ള അന്തിമ വിജ്ഞാപനം നടക്കൂ. നവംബർ അവസാനത്തോടുകൂടി അന്തിമ വിജ്ഞാപനം നൽകുമെന്നാണ് പ്രതീക്ഷ. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണ് ഭൂമിയേറ്റെടുക്കൽ നടപടി. വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ സാമൂഹികാഘാത പഠനത്തിന് പുറമെ വിവരശേഖരണ യജ്ഞവും നടത്തിയിരുന്നു. ഓരോ വീടുകളിലുമുള്ള അംഗങ്ങൾ, സ്ഥലത്തിന്റെ അളവ്, അംഗങ്ങളുടെ തൊഴിൽ, ഭൂമിയേറ്റെടുപ്പിൽ കുടുംബാംഗങ്ങളുടെ ആശങ്ക, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം തുടങ്ങിയവ…
വി.പി. ചാക്കോ വാഴയിൽ നിര്യാതനായി
ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം വാഴയിൽ പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ് പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC), റോബി. സി. ജോർജ് , റോഷൻ സി. ടോം. മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ. കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക. ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ…
ഇസ്രായേലിനെ പിന്തുണച്ചും ഹമാസിനെ അപലപിച്ചും ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാർ
വാഷിംഗ്ടൺ: പലസ്തീനിയൻ ഹമാസ് തീവ്രവാദി ഗ്രൂപ്പിന്റെ അഭൂതപൂർവവും അപ്രതീക്ഷിതവുമായ ഭീകരാക്രമണത്തെ നിരവധി ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാർ ശക്തമായി അപലപിച്ചു. ഒക്ടോബർ 7 ന് ഫലസ്തീൻ പോരാളികൾ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി, ഗാസയുടെ പോരാളികൾ അതിർത്തി കടന്നപ്പോൾ റോക്കറ്റുകൾ തൊടുത്തുവിടുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ പ്രതികാര ആക്രമണം നടത്തുന്നു, ഇസ്രായേൽ ഇപ്പോൾ “യുദ്ധത്തിലാണെന്ന്” പ്രഖ്യാപിച്ചു. “ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ, ഇറാനിയൻ പിന്തുണക്കാർ – അവർ ഇസ്രായേലിനെ വെറുക്കുന്നു, അവർ അമേരിക്കയെ വെറുക്കുന്നു. നമുക്ക് ശ്രദ്ധ തിരിക്കാനാവില്ല. ഇസ്രായേലിന് സംഭവിച്ചത് ഇവിടെ അമേരിക്കയിലും സംഭവിക്കുമെന്ന് ഞങ്ങൾ ഓർക്കണം, ”മുൻ സൗത്ത് കരോലിന ഗവർണറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലി പറഞ്ഞു. “ഇത് ഇസ്രായേലിനെതിരായ ആക്രമണം മാത്രമല്ല – ഇത് അമേരിക്കയ്ക്കെതിരായ ആക്രമണമാണ്. അവരെ…
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട് ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC) വെബ്സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം (…
അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ
ഡാലസ്: സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ (2635 നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ 75182 },വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ,പാസ്റ്റർ ബാബു ചെറിയാൻ വചന പ്രഘോഷണം നിർവഹിക്കും “ദി ഇയർ ഓഫ് കംഫെർട്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകിട്ട് 7 മണി മുതലും ,ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായക സംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ജോസഫ് ജോൺ കാൽഗറിയുടെ “പദ്മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ ഹാസ്യലേഖനങ്ങൾ, കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാനാമം ജെ.ജെ അടൂർ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്‍ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ് മേത്ത, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സക്കറിയ, ബോർഡ് സെക്രട്ടറി അജയ്…
