രാജ്യത്തെ പ്രതിപക്ഷ ഐക്യവും, സംഘ് വിരുദ്ധ രാഷ്ട്രീയ കേരളവും

കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ബൈ പ്രൊഡക്ട് ആണ് അനിൽ ആന്റണിയെപോലുള്ളവർ. പക്ഷെ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് എ. കെ ആന്റണി ഈ വിഷയത്തിൽ മാത്രമല്ല, ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല . ഇവരാണ് കോൺഗ്രസ്സിന്റെ മുൻ നിര നേതാക്കൾ!! രാജ്യത്ത് പൊതു തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘപരിവാറിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധവും കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങളും നടത്തേണ്ട കാലത്ത് പ്രതിപക്ഷ സംവിധാനങ്ങൾ ഒന്നിക്കുന്നില്ല എന്നത് ഏറെ നിരാശജനകമാണ്. എങ്കിലും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ രാഹുൽ ഗാന്ധിക്ക് വലിയ പിന്തുണ നൽകിയത് പ്രതിപക്ഷ മുന്നേറ്റത്തിന് കരുത്ത് പകരും. അതെല്ലാം ഒരു മൂവ്മെന്റ് ആയി മാറേണ്ടതുണ്ട്. ജനം ആഗ്രഹിക്കുന്നതും അതാണ്. രാജ്യത്തെ ശക്തമായ പ്രാദേശിക കക്ഷികളും കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും മറ്റ് നവരാഷ്ട്രീയ സംവിധാനങ്ങളും എല്ലാവരും കൂടിച്ചേർന്നുള്ള ഒരു മൂവ്മെന്റ് അനിവാര്യമാണ്. ബിജെപിക്കെതിരെ…

രാഹുൽ ഗാന്ധിയുടെ കേസിൽ യു എസ്സിന്റെ പ്രത്യേക ഇടപെടലില്ല: വേദാന്ത് പട്ടേൽ

വാഷിങ്ടൺ: ജനാധിപത്യത്തിന്റെ അടിത്തറ, നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അ മേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്നും അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് വേദാന്ത് പട്ടേൽ പറഞ്ഞു . അമേരിക്ക.അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് രാഹുലിന് ശിക്ഷ വിധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ.” ഇന്ത്യൻ പങ്കാളികളുമായുള്ള ഞങ്ങളുടെ ഇടപഴകലിൽ, രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു താക്കോൽ…

സ്‌കൂൾ വെടിവയ്പ്പിനു പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല: നാഷ്‌വില്ലെ പോലീസ്

സാൻഫ്രാൻസിസ്കോ: നാഷ്‌വില്ലെ എലിമെന്ററി സ്‌കൂൾ വെടിവയ്പ്പിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. “ഈ സ്‌കൂൾ, ഈ പള്ളി കെട്ടിടം, വെടിവെപ്പുകാരന്റെ ലക്ഷ്യമായിരുന്നു,” മൂന്ന് വിദ്യാർത്ഥികളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് ഒരു ദിവസത്തിന് ശേഷം നാഷ്‌വില്ലെ പോലീസ് വക്താവ് ഡോൺ ആരോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ, കൊലചെയ്യപ്പെട്ട ആറ് വ്യക്തികളിൽ ഒരാളെ വെടിവച്ചയാൾ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ ഞങ്ങൾക്ക് വിവരങ്ങളൊന്നുമില്ല,” ആരോൺ ഊന്നിപ്പറഞ്ഞു. നാഷ്‌വില്ലെ പോലീസ് മേധാവി ജോൺ ഡ്രേക്ക് പറയുന്നതനുസരിച്ച്, 28 കാരനായ നാഷ്‌വില്ലെ നിവാസിയായ ഓഡ്രി ഹെയ്ൽ നിയമപരമായും പ്രാദേശികമായും ഏഴ് തോക്കുകളെങ്കിലും വാങ്ങിയിരുന്നു. Hale fired a number of rounds inside the Covenant Church/School building. She was armed with these 3 guns and significant ammunition. pic.twitter.com/3LYOU2r0sh — Metro Nashville PD…

നവംബറിൽ നടക്കുന്ന ഹിന്ദു മഹാസംഗമം വിജയിപ്പിക്കാനുള്ള അഹ്വാനവുമായി കെ.എച്.എൻ.എ. പൊതുസഭ

സനാതന ധർമ്മ പ്രചാരണ സംഘടനകളുടെ വടക്കെ അമേരിക്കയിലെ ദേശീയ കൂട്ടായ്മയായ കെ.എച്.എൻ.എ.2023 നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റൺ സത്യാനന്ദ സരസ്വതി നഗറിൽ സംഘടിപ്പിക്കുന്ന വിശ്വ ഹൈന്ദവ സംഗമം വിജയിപ്പിക്കാനുള്ള വിവിധ കർമ്മപദ്ധതികളുമായി അംഗസംഘടനകളുടെയും പ്രതിനിധികളുടെയും ഇടക്കാല പൊതുയോഗം പ്രസിഡന്റ് ജി.കെ. പിള്ളയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ശനിയാഴ്ച്ച ഹൂസ്റ്റണിൽ നടന്നു. സെക്രട്ടറി സുരേഷ് നായർ സ്വാഗത പ്രസംഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പിലാക്കിയ നിരവധി ക്ഷേമ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആർഷ ദർശന പുരസ്‌കാര സമർപ്പണമുൾപ്പെടെ കേരളത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളെയും ട്രസ്‌റ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കോളർഷിപ് വിതരണത്തെയും യോഗം ശ്ലാഘിച്ചു. തുടർന്ന് 2022-23 കാലയളവിലേക്ക് നേരത്തെ അംഗീകരിച്ച ഒരു മില്യൺ ഡോളർ വരവും അത്രയും തുകയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും നാളിതുവരെയുള്ള വരവ് ചെലവ്…

നാഷ്‌വില്ല ക്രിസ്ത്യന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു

നാഷ്‌വില്ല : നാഷ്‌വില്ല യിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങൾ നാഷ്വില്ലെ പോലീസ് പുറത്തുവിട്ടു .സിന്തിയ പീക്ക് (61) കാതറിന്‍ കൂന്‍സ് (60), മൈക്ക് ഹില്‍ (61) 9 വയസ്സുകാരായ എവ്ലിന്‍ ഡിക്ഹോസ്, ഹാലി സ്‌ക്രഗ്സ്, വില്യം കിന്നി എന്നിവര്‍ ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ഓഡ്രി ഹെയ്‌ലിനെ പോലീസ് ഉദ്യോഗസ്ഥര്‍ വധിച്ചു. രാവിലെ നടന്ന സംഭവത്തെക്കുറിച്ച് 10:15 ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടനടി സ്ഥലത്തെത്തിയ പോലീസ് ഏകദേശം 15 മിനിറ്റിനുശേഷം പ്രതിയെ കൊലപ്പെടുത്തി. വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 2001-ല്‍ സ്ഥാപിതമായ ഇപ്പോൾ 200 ഓളം വിദ്യാര്‍ത്ഥികളുള്ള ദി കവനന്റ് സ്‌കൂളിന്റെ വെബ്സൈറ്റില്‍ കൊലപ്പെട്ട കാതറിന്‍ 2016 ജൂലൈ മുതല്‍ നയിച്ചതായി അവരുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നു. കൊല്ലപ്പെട്ട സിന്തിയ പീക്ക് ഒരു പകരക്കാരിയായ അധ്യാപികയായിരുന്നു,…

ഇന്ത്യൻ ജനാതിപത്യം വീണ്ടും കുരുക്ഷേത്രത്തിലേക്കോ? ഐ ഓ സി ചിക്കാഗോ ചാപ്റ്റർ: മാത്യു പി. തോമസ്‌

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ, കേരള ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ നടന്ന യോഗം, ഇന്ത്യൻ ജനാധിപത്യത്തിന്റെ കടക്കൽ കത്തി വച്ചുകൊണ്ടു കേന്ദ്ര ഗവെര്മെന്റ് ചെയ്തു വരുന്ന നെറികെട്ട പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചു. ഭാരത ജനതയുടെ സമാരാധ്യനായ നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽഅംഗസംഖ്യ ഉള്ള പാർട്ടിയുടെ , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായ ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിയുടെ ലോക സഭാ അംഗത്ത്വം നിരുത്തരവാദപരമായി റദ് ചെയ്തിരിക്കുക യാണല്ലോ. ലോക ജനതയ്ക്ക് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങലേല്പിച്ചുകൊണ്ടു ആർ സ് സ് ആശയങ്ങൾക്ക്‌ മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് I O C U S A ചിക്കാഗോ ചാപ്റ്ററിന്റെ ഒരു പൊതു യോഗം അഭിപ്രായപ്പെട്ടു. ആയിരങ്ങളുടെ ചോരയുടെ മണമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ ഏതറ്റം വരെയും പോകാൻ…

മകൻ സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു; മകനും മാതാവും അറസ്റ്റിൽ

ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ സ്‌കൂളിൽ വെച്ച് കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക് വിവരം ലഭിച്ചതിനെതുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മകൻ കസ്റ്റഡിയിലാണെന്ന് സ്‌കൂൾ അധിക്രതർ അമ്മയെ അറിയിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിന് നേരെ ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാമ്പസിൽ എത്തുകയും ചെയ്തു ക്യാമ്പസിൽ എത്തിയ അവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . ഓൺലൈൻ ജയിൽ രേഖകളിൽ 34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണ് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ആരോപണം .ഫോർട്ട്…

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. മാർച്ച് 23നു വ്യാഴാഴ്ച വൈകുന്നരം 7 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം. ഡബ്ലിയൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ ആമുഖപ്രസംഗം നടത്തി. അനോജ് ഡബ്ലിയു റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ റാന്നി മുതലായ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ എടുത്തു പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് ബാബു ചാക്കോ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ…

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് ഹാശാ ആഴ്ച. ഓശാന ഞായറാഴ്ച യിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, കുരിശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്. ഹോളി ടാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ആദ്യമായിട്ടാണ് ഹാശാ ശുശ്രൂഷകൾ ഭദ്രാസനം നടത്തുന്നത്. ഫാ. ജെറി വര്ഗീസ് സഹ കാർമ്മികൻ ആയിരിക്കും . ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 6:00 ന് സന്ധ്യാപ്രാർത്ഥനയോടെ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഹാശാ ശുശ്രൂഷകൾ ആരംഭിക്കും. ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.…

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിതറിപ്പാർക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു കൂടി പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിയ്ക്കുന്നതെന്ന് ഓൺലൈൻ കൺവീനർ ബാബുജി കരിമ്പന്നൂർ (റാന്നി) പറഞ്ഞു. കരിമ്പന്നൂർ മഹാകുടുംബത്തിൽ , കരിമ്പന്നൂർ, വരിക്കോലിൽ, വേലംപറമ്പിൽ, പനംന്തോട്ടത്തിൽ, ഐക്കര മണ്ണിൽ, മണിയാറ്റ്, ഒവനാലിൽ എന്നീ 7 ശാഖകളാണുള്ളത്. എല്ലാ കുടുംബാഗംങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ബാബുജി അഭ്യർത്ഥിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശാഖകൾക്ക് ഒരുമിച്ച് കൂടുന്നതിനും, അവരവർ അധിവസിക്കുന്ന ഭൂഖണ്ഡം അനുസരിച്ചു ഒരുമിച്ച് സമ്മേളിക്കുന്നതിനും സൂം ബ്രേക്ക് ഔട്ട് റൂംസ് ഉണ്ടായിരിക്കും. മീറ്റിംഗ് ഐഡി :…