‘കാർത്തികേയൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണം’ കോഴിക്കോട്: പത്താം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്ക് പഠിക്കാൻ മലബാർ ജില്ലകളിൽ ഇത്തവണയും അവസരങ്ങൾ കുറവാണെന്നും സ്ഥിരം പല്ലവി പോലെ പ്ലസ് വൺ സീറ്റിൽ അനുപാതിക വർധനവ് നടത്തിയതിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് സർക്കാർ ആദ്യമേ 30% അനുപാതിക സീറ്റ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് വിദ്യാർത്ഥികളുടെ കണ്ണിൽപൊടിയിടാൻ സാധിക്കില്ല. പ്ലസ് വൺ, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് തുടങ്ങീ മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും മലബാർ ജില്ലകളിൽ അര ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയിൽ മാത്രം 26,402 കുട്ടികൾക്ക് സീറ്റില്ല. പാലക്കാട് 10,986ഉം കോഴിക്കോട് 8643ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര് 1451 സീറ്റിൻ്റെ കുറവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 1878, 5735,…
Category: KERALA
വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. അതിർത്തി സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങാനുള്ള തീരുമാനം വിവേകപൂർണ്ണവും ഉത്തരവാദിത്തമുള്ളതുമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജനങ്ങളും രാഷ്ട്രവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകര ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ, സമാധാനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സംസ്ഥാന സർക്കാർ നേരത്തെ നാലാം വാർഷികാഘോഷങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, മെയ് 13 മുതൽ പരിപാടികൾ ആദ്യം നിശ്ചയിച്ചതുപോലെ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മെയ് 13 മുതൽ ജില്ലാതല, സംസ്ഥാനതല യോഗങ്ങൾ, എന്റെ കേരളം പ്രദർശനം, മേഖലാ അവലോകന സെഷനുകൾ എന്നിവയെല്ലാം മുൻനിശ്ചയിച്ച പ്രകാരം നടക്കും. മലപ്പുറത്ത് പുനഃക്രമീകരിച്ച ജില്ലാതല യോഗത്തിനും മെയ് 13 വരെ…
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മിന്നുന്ന വിജയം നേടി കണ്ണൂര്‍ ജില്ല
തിരുവനന്തപുരം: 2025 ലെ എസ്എസ്എൽസി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വെള്ളിയാഴ്ച (മെയ് 9, 2025) പ്രഖ്യാപിച്ചു . 99.5% വിദ്യാർത്ഥികളും (4,24,583) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 61,449 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ+ സർട്ടിഫിക്കേഷൻ നേടി. കണ്ണൂർ ജില്ലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത്. കഴിഞ്ഞ വർഷം വിജയശതമാനം 99.69 ആയിരുന്നു. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 71,831 ആയിരുന്നു. പരീക്ഷാ ഭവൻ, കൈറ്റ്, പിആർഡി തുടങ്ങിയ വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. എസ്എസ്എൽസി ഫലം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in ; https://kbpe.kerala.gov.in ; https://results.digilocker.kerala.gov.in ; https://sslcexam.kerala.gov.in ; https://prd.kerala.gov.in ; https;//results.kerala.gov.in ;…
ഇന്‍ഡോ-പാക് അതിർത്തി സംസ്ഥാനങ്ങളിലുള്ള 70 മലയാളി വിദ്യാര്‍ത്ഥികള്‍ ന്യൂഡൽഹിയിലെ കേരള ഹൗസിലെത്തി
തിരുവനന്തപുരം: പാക്കിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ പഠിക്കുന്ന 70 ഓളം മലയാളി വിദ്യാർത്ഥികൾ ശനിയാഴ്ച (മെയ് 10, 2025) രാവിലെ കേരളത്തിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെ കേരള ഹൗസിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ (സിഎംഒ) ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിമാന, റെയിൽ മാർഗം കേരളത്തിലേക്കുള്ള അവരുടെ സമയബന്ധിതമായ യാത്ര സർക്കാർ ഉറപ്പാക്കുമെന്ന് സിഎംഒ അറിയിച്ചു. ഇന്ത്യ-പാക്കിസ്താന്‍ സംഘർഷ സാഹചര്യത്തിൽ, പാക്കിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ കേരളീയർക്ക് സഹായവും പിന്തുണയും നൽകുന്നതിനായി കേരള സർക്കാർ 24/7 ഹെൽപ്പ് ലൈനുകളുള്ള കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. (നമ്പറുകൾ 0471-2517500/2517600, ഫാക്സ്: 0471-2322600, ഇമെയിൽ: cdmdkerala@kfon.in). നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ തത്സമയ സഹായവും (18004253939—ടോൾ ഫ്രീ) ഒരു മിസ്ഡ് കോൾ നമ്പറും (009118802012345) നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി സർക്കാർ ഒരു ഹെൽപ്പ് ലൈൻ…
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്‌കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ, ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി, മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കേച്ചേരി, ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ ചൊക്ലി, മർകസ് പബ്ലിക് സ്കൂൾ എ ആർ നഗർ, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 99.5 ശതമാനം പേർ വിജയികളായി. ഒമ്പത് സ്‌കൂളുകളിലായി 128 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ…
ആഗോള കത്തോലിക്കാസഭയ്ക്ക് ആത്മീയ ഉണര്‍വും അഭിമാനവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയിലൂടെ ആഗോള കത്തോലിക്കാസഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും, ആത്മീയ ഉണര്‍വും,ലോക ജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍. ക്രൈസ്തവ സ്‌നേഹത്തിന്റെയും, കത്തോലിക്കാ സഭയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും വഴികളിലൂടെ ധാര്‍മികതയുടെ ശബ്ദവും, ആത്മീയതയുടെ വെളിച്ചവും, സത്യത്തിന്റെ നേര്‍ സാക്ഷ്യവുമായി സമൂഹത്തില്‍ ശാന്തിയും സമാധാനവും സര്‍വോപരി നന്മയും, ക്ഷേമവും വാരിവിതറുവാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പായ്ക്ക് സാധിക്കട്ടെ. 2004ല്‍ കേരളത്തിലും 2006ല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്കാ സഭയുടെ സേവന ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും പ്രതീക്ഷാ നിര്‍ഭരവുമാണ്. അദ്ദേഹത്തിന്റെ ലാളിത്യവും, ജീവിതത്തെ സ്വാധീനിച്ച മിഷനറി അനുഭവങ്ങളും, ദരിദ്രരോടുള്ള പ്രത്യേക സ്നേഹവും…
അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി
മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത ഉയർത്തുന്നു വംശീയ രാഷ്ട്രീയമാണ് എന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. ആയതിനാൽ തന്നെ ഈ വംശീയ കൊലപാതകങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആർഎസ്എസ്, ബജ്റംദൾ പ്രവർത്തകരായ 20 ഹിന്ദുത്വ ഭീകരരെ കർണാടക പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അഷ്റഫിന്റെ കുടുംബത്തിന് സമ്പൂർണ്ണമായ നീതി നടപ്പിലാക്കുന്നത് വരെ കേരള സർക്കാരിൻറെ കൂടി ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തെ ജില്ലാ – ഏരിയാ നേതാക്കൾ സന്ദർശിക്കുകയും അഷ്റഫിന്റെ പിതാവിനെ കണ്ട് സോളിഡാരിറ്റിയുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും അഷ്റഫിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
ആന്റിബയോട്ടിക് ദുരുപയോഗം: 450 ഫാർമസി ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അഞ്ചെണ്ണം റദ്ദാക്കി
തിരുവനന്തപുരം: കേരള ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കർസാപ്പ്) ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിനായി 450 ഫാർമസികളുടെ ലൈസൻസ് താൽക്കാലികമായി നിർത്തിവച്ചതായും അഞ്ച് ഫാർമസികളുടെ ലൈസൻസ് റദ്ദാക്കിയതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) സംബന്ധിച്ച ഒരു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി, ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കരുതെന്ന സർക്കാർ നിർദ്ദേശം മെഡിക്കൽ സ്റ്റോറുകൾ ഏതാണ്ട് പൂർണ്ണമായും നടപ്പിലാക്കിയതായി പറഞ്ഞു. സംസ്ഥാനത്ത് ആൻറിബയോട്ടിക്കുകളുടെ ഉപയോഗം 20-30% കുറഞ്ഞുവെന്ന് മാത്രമല്ല, ഉപയോഗിക്കുന്നവ താരതമ്യേന കുറഞ്ഞ അപകടകാരികളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പാൽ, മാംസം, മത്സ്യം എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. കന്നുകാലികളിലും കോഴിത്തീറ്റയിലും ആന്റിബയോട്ടിക് അളവ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിനായി കളർ കോഡിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളിൽ എല്ലാ…
വി. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
മലപ്പുറം: ഹയർ സെക്കണ്ടറി സ്ഥിര ബാച്ചുകളുടെ എണ്ണത്തിൽ മലപ്പുറവും മറ്റു ജില്ലകളും തമ്മിൽ വലിയ അസമത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാറിന്റെ വി. കാർത്തികേയൻ കമ്മീഷന്റെ ശുപാർഷകൾ നടപ്പാക്കിയും, മതിയായ സ്ഥിര ബാച്ചുകൾ അനുവദിച്ചും ശാശ്വതമായ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ തന്നെ അവസരം ഉറപ്പു വരുത്തുന്നത് വരെ സമരംതുടരുമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സഫീർ ഷാ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ അധ്യക്ഷത വഹിച്ചു. ഷിബാസ് പുളിക്കൻ,എം ഇ അൽത്താഫ്,ഹംന സി.എച്ച്, ഷാറൂൻ അഹമ്മദ്,യു. പി അഫ്സൽ ,എൻ ഷജറീന, റമീസ് ചാത്തല്ലൂർ, ജംഷീർ ചെറുകോട് എന്നിവർ പ്രസംഗിച്ചു.ജില്ലാ മണ്ഡലം നേതാക്കളായ നിസ്മ ബദർ, അജ്മൽ…
വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര മെയ് 10 മുതൽ മലപ്പുറം ജില്ലയിൽ
മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര കഴിഞ്ഞ ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചതാണ്. നാടിൻറെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന “സാഹോദര്യ കേരള പദയാത്ര” മേയ് 10ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് എടപ്പാളിൽ നിന്ന് ജില്ലയിലെ പ്രയാണം ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പ്രാദേശിക പദയാത്രകൾ ശ്രദ്ധേയമായി രീതിയിൽ പൂർത്തിയാക്കി.…
