വി. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

മലപ്പുറം: ഹയർ സെക്കണ്ടറി സ്ഥിര ബാച്ചുകളുടെ എണ്ണത്തിൽ മലപ്പുറവും മറ്റു ജില്ലകളും തമ്മിൽ വലിയ അസമത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാറിന്റെ വി. കാർത്തികേയൻ കമ്മീഷന്റെ ശുപാർഷകൾ നടപ്പാക്കിയും, മതിയായ സ്ഥിര ബാച്ചുകൾ അനുവദിച്ചും ശാശ്വതമായ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.

അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ തന്നെ അവസരം ഉറപ്പു വരുത്തുന്നത്‌ വരെ സമരംതുടരുമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സഫീർ ഷാ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ അധ്യക്ഷത വഹിച്ചു.

ഷിബാസ് പുളിക്കൻ,എം ഇ അൽത്താഫ്,ഹംന സി.എച്ച്, ഷാറൂൻ അഹമ്മദ്,യു. പി അഫ്സൽ ,എൻ ഷജറീന, റമീസ് ചാത്തല്ലൂർ, ജംഷീർ ചെറുകോട് എന്നിവർ പ്രസംഗിച്ചു.ജില്ലാ മണ്ഡലം നേതാക്കളായ നിസ്മ ബദർ, അജ്മൽ തോട്ടോളി, അൻഷിദ് രണ്ടത്താണി, കെ എം റഷീദ് , അബ്ദുല്ല ഹനീഫ്, ജാസിർ വണ്ടൂർ, അഷ്ഫാഖ് പൂപ്പലം, മുബഷിറ പൊന്നാനി എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News