എടത്വ: മുട്ടാർ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് കൊല്ലംമാലിൽ പ്രിൻസ് തോമസി (34) ന്റെ കിഡ്നിമാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കൈ കോർക്കുന്നു. ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ 5 മണിക്കൂർ കൊണ്ട് 12 ലക്ഷം രൂപ സമാഹരിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഈ ഉദ്യമം വിജയിപ്പിച്ച് പ്രിൻസ് തോമസിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ നല്ലവരായ എല്ലാവരുടെയും സഹകരണ സഹായം അഭ്യർത്ഥിക്കുന്നതായി പ്രത്യാശ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ജനറൽ കൺവീനർ ജോസ് മാമൂട്ടിൽ, പ്രസിഡന്റ് സുരമ കെ, വൈസ് പ്രസിഡന്റ് മെർലിൻ ബൈജു എന്നിവർ അറിയിച്ചു. ടോണി പുളിക്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ, ലിപി മോൾ വർഗീസ്, മെമ്പർമാര്‍, ആന്റണി കെ, ലതീഷ് കുമാർ, ഷിലി അലക്സ്, ഡോളി സ്കറിയ, ശശികല സുനിൽ, റിനേഷ്…
Category: KERALA
സാമൂഹിക നീതി ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന ദർശനമാണ് സർക്കാരിനുള്ളത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും. പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും…
കടലോര ജനതയെ ചേർത്തുപിടിച്ച് മർകസ്; മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി. എക്കാലവും മർകസിനെ ചേർത്തുപിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന കടലോര ജനതയെ ഹൃദ്യമായാണ് മർകസ് സാരഥികളും പ്രവർത്തകരും വരവേറ്റത്. സമ്മേളനത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കായി ഒരുക്കിയ വിരുന്ന് കൂടിയായിരുന്നു സംഗമം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 500 ലധികം പേർ അതിഥികളായി പങ്കെടുത്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സംഗമം അഹ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശം നൽകി. നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന…
വഖഫ് ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
അങ്ങാടിപ്പുറം: ജെ പി സി യെ നോക്കുകുത്തിയാക്കി മാറ്റി സംഘപരിവാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഒന്നും മാനിക്കാതെ സംഘപരിവാറിന്റെ വംശീയതയുടെ വഴികളിലൂടെ ഭരണം നടത്തുകയാണ് നരേന്ദ്രമോദി. വിശ്വാസത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതെയാക്കി ഒരു ഏകശിലാക്രമത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിഷേധ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ട്രഷർ മനഫ് തൊട്ടോളി, വൈസ് പ്രസിഡന്റെ നസീമ മതാരി, ജോയിന്റ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; മൂന്ന് പേർ മരിച്ചു; 36 പേര്‍ക്ക് പരിക്കേറ്റു; പലരുടെയും നില ഗുരുതരം
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ വ്യാഴാഴ്ച ഒരു ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ അമ്മുക്കുട്ടി (70), ലീല (65), രാജൻ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആചാരപരമായ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ആനകൾ പരിഭ്രാന്തരായി ഓടിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശീവേലിയ്ക്കായി കൊണ്ടുവരുന്നതിനിടെ ആനകളിലൊന്ന് അതിന്റെ കൊമ്പിൽ രണ്ടാമത്തെ ആനയിൽ കുത്തി. രണ്ട് ആനകളും തമ്മിൽ വഴക്കുണ്ടായി, ഇത് വലിയ ഭീതി സൃഷ്ടിച്ചു. ഭ്രാന്തമായ ആനകളിൽ ഒന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസ് തകർത്തു. പരിക്കേറ്റവരെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് പേരുടെ നില…
പിറന്നാൾ ചെലവിന്റെ പേരിൽ കോട്ടയം നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിക്കെതിരെ നടന്നത് ക്രൂരമായ റാഗിംഗ് പീഡനം
കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്ന് പ്രതികള്‍ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ചതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ വിദ്യാർത്ഥിയോട് മദ്യം വാങ്ങാൻ പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി പണം നൽകാൻ തയ്യാറായില്ല. പണം നൽകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ്…
വഖഫ് ബില്ല്: വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: മുസ്ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുന്ന സംഘ്പരിവാർ വംശഹത്യാ പദ്ധതിയാണ് വഖ്ഫ് ബില്ലെന്നും നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർഷ. ജെപിസിയെ നോക്കുകുത്തിയാക്കി ചുട്ടെടുത്ത വഖഫ് ബില്ല് കത്തിച്ചുകൊണ്ട് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ റഫ്ഹത്ത് കെപി, പിപി മുഹമ്മദ്, അബ്ദുസ്സമദ് തൂമ്പത്ത്, മുനിസിപ്പൽ കമ്മിറ്റിയംഗങ്ങളായ എ സൈനുദ്ദീൻ, പി റഷീദ് മാസ്റ്റർ, ഇർഫാൻ എൻകെ തുടങ്ങിയവർ നേതൃത്വം നൽകി.
നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലെ കോടികൾ എവിടെ ….?: ജ്യോതിവാസ് പറവൂർ
മലപ്പുറം: സാമ്പത്തികമായി ഏറ്റവും ഭദ്രമായ നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികൾക്ക് പെൻഷൻ മുടങ്ങിയിട്ട് ഒന്നര വർഷമായി ഇത് ക്ഷേമനിധിയിലെ കോടികൾ വകമാറ്റി ചെലവഴിച്ചത് മുലമാണെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു. കോവിഡിന് മുമ്പ് ആയിരത്തി ഒരുനൂറ് കോടി ആസ്തിയണ്ടായിരുന്ന ബോർഡ് ഇന്ന് വെറും അഞ്ച് കോടി എഴുപത് ലക്ഷം രൂപ ആയത് എങ്ങനെ എന്ന് സർക്കാർ കണക്ക് പറയണമെന്നും അദ്ദേഹം പറഞ്ഞു കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ( എഫ് ഐ ടി യു ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ ധർണ്ണ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ…
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ ശില്പാശാല ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് പരിഭാഷാശില്പശാല സംഘടിപ്പിക്കുന്നു. പരിഭാഷയിൽ മുൻപരിചയമുള്ളവർക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ ഏതിലെങ്കിലും പ്രാവീണ്യമുള്ളവർക്കും പങ്കെടുക്കാം. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലിൽ ഉൾപ്പെടുത്തുന്നത്. ഫോൺ : 9496225794, 9447711458, 9747297666, 9995614097. പി ആര് ഡി, കേരള സര്‍ക്കാര്‍
സി-എപിടി കോഴ്സ് നടത്താൻ ഫ്രാഞ്ചൈസികൾക്ക് ക്ഷണം; മാര്‍ച്ച് 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തൺ, ടാലി, വി.എഫ്.എക്സ് / എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78-ഓളം കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 10 വരെ സമർപ്പിക്കാം. പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് നൽകൽ എന്നിവ സി-ആപ്റ്റിന്റെ ചുമതലയിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.captmultimedia.com, 0471 – 2467728, 9847131115, 9995444485, mma@captkerala.com പി ആര് ഡി, കേരള സര്‍ക്കാര്‍
