സിപി‌ഐ‌എമ്മിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സഹകരണ ബാങ്ക് തട്ടിപ്പ്; സെക്രട്ടറി ഒളിവില്‍ പോയി

കാസര്‍ഗോഡ്: കാസർഗോഡ് കാരഡ്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെക്രട്ടറി കെ.രതീശനെതിരെ സൊസൈറ്റി അംഗങ്ങൾ അറിയാതെ 4.76 കോടി രൂപയുടെ സ്വർണം പണയപ്പെടുത്തി വായ്പയെടുത്തെന്ന ആരോപണത്തെ തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും കാസർഗോഡ് അടൂർ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്. സിപിഐ എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായ രതീശൻ ഈടില്ലാതെ നിരവധി അംഗങ്ങളുടെ പേരിൽ സ്വർണപ്പണയം വാങ്ങിയെന്നാണ് ആരോപണം. 2024 ജനുവരി മുതൽ വിവിധ അംഗങ്ങളുടെ പേരിൽ 7 ലക്ഷം രൂപ വരെ വായ്പ എടുത്തതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയ തട്ടിപ്പ് കണ്ടെത്തി. ഒരാഴ്ചക്കകം പണം തിരികെ നൽകാമെന്ന് രതീശൻ ചിലർക്ക് വാക്ക് നൽകിയിരുന്നുവെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്…

നവാഗത എഴുത്തുകാരികള്‍ക്ക്‌ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്‌

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന്‌ രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന്‌ ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ്‌ മത്സരത്തിന്‌ പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്‌, യോഗ്യരായ ആഞ്ച്‌ പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക്‌ പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ്‌ ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ്‌ നാല്‌ പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല്‌ കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…

എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം: ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ട ഭര്‍ത്താവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഭാര്യക്ക് കഴിഞ്ഞില്ല

തിരുവനന്തപുരം: ഹൃദയാഘാതം മൂലം ഒമാനിലെ ഹോസ്പിറ്റലില്‍ ഐസിയുവിൽ കഴിഞ്ഞിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിഞ്ഞില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ മിന്നല്‍ പണിമുടക്കുമൂലം ഒമാനിലെക്കുള്ള യുവതിയുടെ യാത്ര തടസ്സപ്പെട്ടതാണ് കാരണം. മസ്‌കറ്റിൽ ഭർത്താവിനെ കാണാൻ മെയ് എട്ടാം തിയ്യതിക്കുള്ള ടിക്കറ്റ് അമൃത എന്ന യുവതി ബുക്ക് ചെയ്തിരുന്നു. എന്നാൽ, അവര്‍ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായ വിവരം അറിഞ്ഞത്. വിമാനത്താവളത്തില്‍ വെച്ച് അവര്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ അടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കി. പക്ഷേ നിർഭാഗ്യവശാൽ, അതും റദ്ദാക്കിയതോടെ അവരുടെ യാത്രാ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവന്നു എന്നു പറയുന്നു. ഇന്നലെ (തിങ്കളാഴ്ച) ഒമാനിൽ നിന്ന് ഭർത്താവിൻ്റെ മരണവാർത്തയാണ് നാട്ടില്‍ അറിഞ്ഞത്. “അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാതെ വന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പിടിപ്പുകേടാണെന്ന് യുവതി…

ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രോഗി കത്തിക്കരിഞ്ഞു മരിച്ചു

കോഴിക്കോട്: ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി കത്തിക്കരിഞ്ഞു മരിച്ചു. കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയയ്ക്കായി ഗോവിന്ദാപുരത്തെ ആസ്റ്റർ മിംസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാദാപുരം സ്വദേശി സുലോചന (57) മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ – സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസിയായ പ്രസീത, ഒരു നഴ്സ് – ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. അതേസമയം, സുലോചന വാഹനത്തിനുള്ളിൽ കുടുങ്ങിയതിനാൽ യഥാസമയം രക്ഷിക്കാനായില്ല. ചന്ദ്രൻ്റെ നില ഗുരുതരമാണ്, മറ്റുള്ളവർ ചികിത്സയിലാണ്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയും പിന്നീട് തീപിടിക്കുകയും ചെയ്യുകയായിരുന്നു.

താനൂർ ബോട്ട് അപകടം : കലക്ടർക്ക് നിവേദനം നൽകി

മലപ്പുറം : താനൂർ തൂവൽ തീരത്ത് നടന്ന ബോട്ടപകടത്തിൽ 11 പേർ മരണപ്പെട്ട ജാബിർ മൻസൂർ എന്നിവരുടെ കുടുംബത്തിൽനിന്ന് ഗുരുതരാവസ്ഥയിൽ രക്ഷപ്പെട്ട നാലുപേർക്ക് സർക്കാർ വിദഗ്ധ ചികിത്സയും ധനസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടുംബാംഗങ്ങൾ വെൽഫെയർ പാർട്ടി ജില്ലാ നേതൃത്വത്തോടൊപ്പം കലക്ടറെ കണ്ടു നിവേദനം നൽകി. ഒന്നര മാസത്തെ ചികിത്സക്ക് ശേഷവും ചലനശേഷിയും സംസാരശേഷിയും തിരിച്ചു കിട്ടാത്ത കുട്ടികൾക്ക് വലിയ പണം ചെലവഴിച്ചു കൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ചികിത്സയുടെ ഫലമായിട്ടാണ് അൽപ്പമെങ്കിലും ചലനശേഷിയും സംസാരശേഷിയും തിരിച്ചു ലഭിച്ചത്. മത്സ്യത്തൊഴിലാളികളായ ഈ കുടുംബം തുടർചികിത്സകൾക്ക് പ്രയാസപ്പെടുകയാണ്. അവരുടെ പ്രശ്നങ്ങൾ കലക്ടർ അനുഭാവപൂർവ്വം പരിഗണിക്കുകയും പരിഹാരം കാണാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം മണ്ഡലം സെക്രട്ടറി സാനു പരപ്പനങ്ങാടി എന്നിവർ ഉണ്ടായിരുന്നു.

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ്‍ലാമി കേരള അമീറുമായ പി. മുജീബുറഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. മധുരവിതരണം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു. മുൻസംസ്ഥാന പ്രസിഡന്റുമാരായ കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തി.

പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.

+1 ബാച്ച് അപര്യാപ്തത: മലപ്പുറം മെമ്മോറിയലിന്റെ പടപ്പുറപ്പാട് 15 ന്

മലപ്പുറത്ത് ആവശ്യമായ +1 ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭത്തിൻ്റെ പടപ്പുറപ്പാട് 15 ന് ബുധനാഴ്ച നടക്കും. മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം. മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, വഴി തടയൽ സമരം, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: മെയ്‌ 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ 21ാം സ്ഥാപകദിനം “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. കൂട്ടിൽ മുഹമ്മദാലി, ഹമീദ് വാണിയമ്പലം, പി മുജീബ് റഹ്‌മാൻ, പി. എം സാലിഹ് എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതാക ഉയർത്തി സ്ഥാപക ദിനാചരണത്തിൽ പങ്കാളിയായി. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് പി. പി ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ.പി ജില്ലാ സെക്രട്ടറിമാരായ സാബിക് വെട്ടം,യാസിർ കൊണ്ടോട്ടി,അമീൻ വേങ്ങര,ജില്ലാ സമിതി അംഗം കെ കെ അഷ്‌റഫ് എന്നിവർ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ടൗൺകളിലും ജില്ലാ…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്, പി.കെ നിയാസ് തങ്ങൾ, അസ്ഹർ നിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.