പൗരത്വ ഭേദഗതി നിയമം: കോൺഗ്രസ് നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) കോൺഗ്രസിൻ്റെ നിലപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മാർച്ച് 15ന് (വെള്ളിയാഴ്ച) വടക്കൻ പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, പാർലമെൻ്റ് സിഎഎ പാസാക്കിയപ്പോൾ കോൺഗ്രസ് എംപിമാർ തങ്ങളുടെ പാർട്ടി പ്രസിഡൻ്റുമായി വിരുന്ന് കഴിക്കുകയായിരുന്നുവെന്ന് വിജയൻ പറഞ്ഞതായി സതീശൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ സിഎഎയ്‌ക്കെതിരെ പാർലമെൻ്റിൽ ശക്തമായി പ്രതിഷേധിച്ചു. ഇത് മാധ്യമങ്ങളും വൻതോതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും അതിൻ്റെ നിയമങ്ങളും സ്റ്റേ ചെയ്യുന്നതിനുള്ള ഹർജി മാർച്ച് 19 ന് കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. ബിൽ അവതരിപ്പിച്ചപ്പോൾ ശശി തരൂർ എംപി നിയമപരമായ എതിർപ്പുകൾ ഉന്നയിക്കുകയും ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, കബിൽ സിബൽ…

റഷ്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് വ്യാഴാഴ്ച മറ്റൊരു വലിയ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തി. റഷ്യൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ റഷ്യൻ ഹൗസിൽ തുറന്ന പോളിംഗ് ബൂത്തിൽ അറുപതോളം റഷ്യൻ പൗരന്മാർ ക്യൂവിൽ നിന്നു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മറ്റ് മൂന്ന് സ്ഥാനാർത്ഥികളും മത്സരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മാർച്ച് 15 (വെള്ളി) മുതൽ മാർച്ച് 17 (ഞായർ) വരെ റഷ്യയിൽ നടക്കുന്നു. എന്നാൽ, തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിലെ റഷ്യൻ പൗരന്മാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ വ്യാഴാഴ്ച അവസരം ലഭിച്ചു. ഇന്ത്യയിൽ ന്യൂഡൽഹിയിലെ റഷ്യൻ എംബസിയിലും ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ റഷ്യൻ കോൺസുലേറ്റുകളിലും ഗോവ, കൂടംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പോളിങ് ബൂത്തുകൾ തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച കൂടംകുളത്ത് വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താൻ ക്യൂ നിന്ന വോട്ടർമാരിൽ കേരളത്തിൽ…

150 അവാർഡുകൾ: പാഠ്യേതര വിഷയങ്ങളിൽ തിളങ്ങി കൈതപ്പൊയിൽ മർകസ്‌ പബ്ലിക്‌ സ്കൂൾ

കൈതപ്പൊയിൽ: 2023-24 അക്കാദമിക് വർഷത്തിൽ പഠ്യേതര വിഷയങ്ങളിൽ 150 ലേറെ അവാർഡുകൾ കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ്‌ പബ്ലിക്‌ സ്കൂൾ. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടന്ന വിവിധ പരിപാടികളിലായാണ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. അവാർഡുകൾ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അവാർഡ് നൈറ്റ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പബ്ലിക്‌ സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി അധ്യക്ഷത വഹിച്ചു. മർകസ്‌ ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി എ ഒ വി എം റശീദ് സഖാഫി അനുമോദന പ്രസംഗം നടത്തി. മെംസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൾ മുഹമ്മദ് ശാഫി, മർകസ്‌ ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൾ ദിൽഷാദ്, പി ടി എ പ്രസിഡണ്ട് ബശീർ അഹ്‌സനി സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൾ ലിനീഷ്…

അപ്പോസ്ത്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാർ അന്തരിച്ചു

പഴഞ്ഞി(തൃശൂർ) : ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) അന്തരിച്ചു. ഇന്ത്യൻ സമയം മാർച്ച് 13 ബുധനാഴ്ച രാവിലെ പഴഞ്ഞി ഫൈത് ഹോമിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് .പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി – ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം. “അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ” ,എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. സംസ്കാരം പിന്നീട് ഭാര്യ : പരേതയായ ആലപ്പാട്ട്‌ ചെമ്പൻ തങ്കമ്മ . മക്കൾ: ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ (യൂഎഇ ), പി സി ഡെന്നി…

പൗരത്വനിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കുകയില്ല: എഫ് ഐ ടി യു

തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായി ഇന്ത്യൻ പാർലൻ്റിൽ അവതരിപ്പിക്കുകയും . രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പൗരത്വ നിയമഭേദഗതികൾ നടപ്പിലാക്കാനുള്ള സർക്കാർ വിജ്ഞാപനം. ആർ എസ് എസ് സ്വീകരിക്കുന്ന ഇസ്ലാം മതവിശ്വാസികളോടുള്ള വിവേചനപരമായ നിലപാടുകളിൽ നിന്നും രൂപപെട്ടതാണ് ഇതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് രാജ്യത്തെ പൗരൻമാരുടെ ഉന്നതമായ മതേതര താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു

ഒറ്റത്തവണ നടപടിയെന്ന നിലയിൽ കേരളത്തിന് സാമ്പത്തിക ഭദ്രത നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാർച്ച് 31 ന് മുമ്പ് കേരളത്തിൻ്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ ഒരു “പ്രത്യേക കേസ്” എന്ന പരിഗണന കൊടുത്ത് ഒറ്റത്തവണ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു . സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് അടുത്ത സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന് ഇത് നികത്താമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. “ബെയിൽ ഔട്ട് പാക്കേജ് അസാധ്യമാണ്” എന്ന് പറഞ്ഞ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമനും, “ചെയ്യാവുന്നതൊക്കെയും ” കേന്ദ്രം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും കൂടാതെ ഏപ്രിൽ ഒന്നിന് 5,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയോട് വ്യക്തമാക്കി. “ഞങ്ങൾ വിദഗ്ധരല്ല. ഞങ്ങൾക്ക് നിങ്ങളോട് ഒരു പോംവഴി പറഞ്ഞുതരാനും കഴിയില്ല. ഒരുപക്ഷേ നിങ്ങളുടെ വിദഗ്‌ദ്ധർക്ക് കഴിയും… എന്തെങ്കിലും സാധ്യത ഉണ്ടോ…

രാജ്യത്തേക്ക് ആര് വരണം പോകണം എന്ന് തീരുമാനിക്കേണ്ടത് പിണറായി വിജയനല്ല, അത് കേന്ദ്രം നോക്കിക്കൊള്ളും: സുരേഷ് ഗോപി

തൃശൂർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുകയില്ല എന്ന സംസ്ഥാനത്തിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ അവസ്ഥ നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആരൊക്കെ വരണമെന്നും പോകണമെന്നും നോക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവിക്കേണ്ടത് സംഭവിച്ചു. ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ദാരിദ്ര്യ നിർമാർജനം അനിവാര്യമാണ്. ആത്യന്തികമായി സംഭവിക്കാൻ പോകുന്നത് ദാരിദ്ര്യ നിർമ്മാർജ്ജനമാണ്. ഇതിന് സിഎഎ അത്യാവശ്യമാണ്. നിങ്ങളെ പറഞ്ഞ് കബളിപ്പിക്കാം, അത്രയേയുള്ളൂ. ഇത് നാടിൻ്റെ ആവശ്യമാണ്. കേരളം രാജ്യത്തിൻ്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കും. നിങ്ങൾക്കത്…

നോമ്പ്: നന്മയും കാരുണ്യവും പകരുക – കാന്തപുരം

കോഴിക്കോട്: നന്മയിലധിഷ്ഠിതമായി ജീവിക്കാനും ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും കരുണ ചെയ്യാനുമാണ് നോമ്പ് വിശ്വാസികളെ ഉണർത്തുന്നതെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിശപ്പിന്റെ പ്രയാസവും ദാഹത്തിന്റെ കാഠിന്യവും നോമ്പിലൂടെ തൊട്ടറിയുന്നവരോട് മറ്റുള്ളവരിലേക്ക്കൂടി ശ്രദ്ധതിരിക്കാൻ പറയുന്നുണ്ട് റമളാൻ. അന്നവും വെള്ളവും ജീവിക്കാനുള്ള അവകാശവും ലോകത്തെ ഏത് ജീവജാലങ്ങൾക്കുമുണ്ട്. അതിൽ ജാതി മത ദേശ വ്യത്യാസമില്ല. മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഫലസ്തീൻ ജനതയോട് ഈ സമയം ഐക്യപ്പെടുന്നു. ദാരിദ്രം അനുഭവിക്കുന്നവരിലേക്ക് സഹായങ്ങളെത്തിക്കാനും അവരെ ചേർത്തുപിടിക്കാനും ഏവരും ഈ പുണ്യദിനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പലവിധ കാരണങ്ങളാൽ പൂർണമായും ഭാഗികമായും പട്ടിണി അഭിമുഖീകരിക്കുന്ന മനുഷ്യരെ മറന്ന് നോമ്പുതുറയും മറ്റും ധൂർത്തിന്റെ മേളയാക്കുന്നത് വിശ്വാസിക്ക് ചേർന്നതല്ല. വിശ്വാസപരമായും സാമൂഹ്യപരമായും അനവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ നോമ്പിലൂടെ ആത്മവീര്യം കൈവരിക്കാനും വിശ്വാസദൃഢത നേടാനും സാധിക്കേണ്ടതുണ്ട്. ഖുർആൻ പാരായണം, നിസ്കാരങ്ങൾ, ദാനധർമങ്ങൾ…

സോളിഡാരിറ്റി റമദാൻ ഹദിയ നൽകി

മക്കരപ്പറമ്പ : സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് നോമ്പ് തുറക്കാനുള്ള ഈത്തപ്പഴം ‘റമദാൻ ഹദിയ’ കൈമാറി. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ, ലബീബ് മക്കരപ്പറമ്പ്, ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം, സഹദ് മക്കരപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

സി.എ.എ. വിഭജന നിയമത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

അങ്ങാടിപ്പുറം: പ്രധാനമന്ത്രി പ്രഖ്യാപിച്ച സിഎഎ വിഭജന നിയമത്തിനെതിരെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു/ പ്രതിഷേധ നൈറ്റ് മാർച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ഒരു നിലക്കും വിവേചനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ഇന്ത്യൻ ജനതക്ക് സാധ്യമല്ല. അനീതിയോട് രാജിയാകാൻ നാമൊരുക്കവുമല്ല. പ്രക്ഷോഭങ്ങൾക്ക് മാത്രമേ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയോള്ളു എന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലിവലമ്പൂർ , സെക്രട്ടറി ശിഹാബ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്,റഹ്മത്തുല്ലാ അരങ്ങത്ത്, ഷമീർ അങ്ങാടിപ്പുറം, റഷീദ് കുറ്റീരി, അഹമ്മദ് സാദിഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.