മുട്ടാർ:ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകർത്താക്കളെന്നും ജനക്ഷേമരാഷ്ട്രത്തെ നയിക്കുവാൻ പ്രാപ്തിയുള്ള ഭരണകർത്താക്കളെ തെരഞ്ഞെടുക്കുവാൻ ജനങ്ങൾ വിവേക പൂർവ്വം സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ഡോ. ജോൺസൺ വി.ഇടിക്കുള പ്രസ്താവിച്ചു.മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്ന ‘സത്യമേവ ജയതേ 2024’ ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള . അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും സമ്മതിദായക ദിനമായ ഇന്നലെ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിച്ചു.തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.സീനിയർ അസിസ്റ്റന്റ് അനിൽ ജോർജ്ജ്, ബിൽബി മാത്യു കണ്ടത്തിൽ , റോയി ജോസഫ്,അമൽ ജോസഫ്, ജിജി വർഗ്ഗീസ്,…
Category: KERALA
കെ എം ബശീർ അവാർഡ് മുസ്തഫ പി എറയ്ക്കലിന്
കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബശീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരത്തിന് എഴുത്തുകാരനും സിറാജ് ദിനപത്രം അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി എറയ്ക്കൽ അർഹനായി. അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെയും അനീതിക്ക് ഇരയാവുന്നവരുടെയും വാർത്തകളും വിശേഷങ്ങളും നിരന്തരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് അവാർഡിന് മുസ്തഫ പി എറയ്ക്കലിനെ തിരഞ്ഞെടുത്തത്. ഒന്നര പതിറ്റാണ്ടായി തുടരുന്ന സിറാജ് ദിനപത്രത്തിലെ ലോകവിശേഷം എന്ന പംക്തിയിലൂടെ വംശഹത്യക്കും അതിക്രമങ്ങൾക്കും ഇരയാവുന്ന മനുഷ്യാവസ്ഥകൾ മലയാളി സമൂഹത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ‘ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍, റോഹിംഗ്യ: വേരറ്റവരുടെ വേദനകള്‍’ എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ രാജീവ് ശങ്കരൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, രിസാല വാരിക മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ…
സ്വത്ത് തര്‍ക്കം: സഹോദരനേയും ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ബാബു കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ ഈ മാസം 29-ന് വിധിക്കും
എറണാകുളം: അങ്കമാലി മൂക്കന്നൂരില്‍ കുടുംബ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബാബു (41) കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെയുള്ള കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ശിക്ഷയുടെ അന്തിമ വാദം ഈ മാസം 29ന് നടക്കും. തുടർന്ന് പ്രതികക്ക് കോടതി ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കന്നൂരിൽ ജ്യേഷ്ഠനെയും ഭാര്യ വത്സലയെയും മകൾ സ്മിതയേയും ബാബു ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സ്മിതയുടെ രണ്ട് മക്കൾക്കും വെട്ടേറ്റിരുന്നു. എന്നാല്‍ ഇവർ ഓടി രക്ഷപെട്ടതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല. നാടിനെ നടുക്കിയ ആ കൊലപാതകത്തില്‍ അഞ്ച് വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സഹോദരൻ ശിവൻ (61), ഭാര്യ വത്സല (58), മകൾ…
കേരള ഭാഗ്യക്കുറി ക്രിസ്മസ്-പുതുവത്സര ബമ്പർ: ഒന്നാം സമ്മാനമായ ₹20 കോടി ടിക്കറ്റ് നമ്പർ XC 224091 നേടി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023-24 ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC 224091എന്ന ടിക്കറ്റ് നേടി. വിജയി ഇതുവരെ വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് പാലക്കാട്ടുള്ള ലോട്ടറി ഏജന്റിൽ നിന്ന് വാങ്ങിയ തിരുവനന്തപുരത്തെ സബ് ഏജന്റാണ് വിറ്റത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം, വിവിധ സീരീസ് ടിക്കറ്റുകളിൽ 20 വിജയികൾക്ക് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഈ വർഷം ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന് കീഴിലുള്ള മൊത്തം സമ്മാനങ്ങളുടെ എണ്ണം 3,88,840 ൽ നിന്ന് 6,91,300 ആയി സർക്കാർ വർധിപ്പിച്ചിരുന്നു. ഒന്നാം സമ്മാനം കഴിഞ്ഞ വർഷം 16 കോടി രൂപയായിരുന്നത് ഇത്തവണ 20 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 10 കോടി…
കേരളത്തെ ഡീപ്-ടെക് സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റാൻ കെ.എസ്.യു.എം
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംസ്ഥാനത്തെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു വലിയ പദ്ധതി ആവിഷ്കരിക്കുന്നു. ഡീപ് ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ ഒരു എമർജിംഗ് ടെക്നോളജി ഹബ് സ്ഥാപിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക ബുധനാഴ്ച ഇവിടെ പറഞ്ഞു. തലസ്ഥാന നഗരിക്കടുത്തുള്ള പള്ളിപ്പുറത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1500 കോടി രൂപ ചെലവിൽ ഇത് സ്ഥാപിക്കും. ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ്, ബ്ലോക്ക്ചെയിൻ, കമ്പ്യൂട്ടർ ഇമേജിംഗ്, വെർച്വൽ റിയാലിറ്റി പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് ആവശ്യമായ മറ്റ് നൂതന ആപ്ലിക്കേഷനുകൾ എന്നിവയുടെ ഡൊമെയ്നുകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് എമർജിംഗ് ടെക്നോളജി ഹബ് വലിയ തോതിൽ ഗുണം ചെയ്യും,” അനൂപ് അംബിക പറഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള…
കെഎം ബഷീർ മാധ്യമ അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച
കോഴിക്കോട്: സിറാജ് ദിനപത്രം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മയായ മർകസ് അലുംനി സെൻട്രൽ കമ്മിറ്റി നൽകുന്ന മാധ്യമ അവാർഡ് ജേതാവിനെ വെള്ളിയാഴ്ച കോഴിക്കോട് പ്രഖ്യാപിക്കും. ഓർമകളിൽ മായാത്ത സ്മരണകൾ ബാക്കിവെച്ച സഹപാഠിക്ക് പൂർവ വിദ്യാർഥികൾ നൽകുന്ന സ്മരണാജ്ഞലി കൂടിയാണ് മാധ്യമ അവാർഡ്. 11111 രൂപയും ഫലകവും ശില്പവും അടങ്ങുന്ന അവാർഡ് ഇത് രണ്ടാം തവണയാണ് നൽകുന്നത്. കഴിഞ്ഞ ഒരു മാസങ്ങൾക്കിടയിൽ ലഭിച്ച നോമിനേഷനുകളിൽ നിന്ന് ജൂറി അംഗങ്ങൾ തിരഞ്ഞെടുത്ത പ്രതിഭക്കാണ് അവാർഡ് സമ്മാനിക്കുക. മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 28 ഞായറാഴ്ച നടക്കുന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലൈവിൽ അവാർഡ് സമ്മാനിക്കും.
സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് സ്റ്റോക്ക് ചെയ്തിരുന്ന അരി മറിച്ചു വിറ്റു; നാല് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണ അരി മറിച്ചു വില്ക്കാന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നാല് അദ്ധ്യാപകരെ സസ്പെന്‍ഡു ചെയ്തു. പ്രധാനാദ്ധ്യാപകൻ ഡി. ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ലഞ്ച് ഇൻചാർജ് ഭവ്നീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി അരിച്ചാക്കുകള്‍ വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പരിശോധന നടത്തി. ഡി.ഡി.ഇയുടെ പരിശോധനയില്‍ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു. മറിച്ചുവില്‍ക്കാന്‍ അരി സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്നും കണ്ടെത്തി. അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു. സമാന സംഭവം ഇതിനു മുന്‍പ് നടന്നിട്ടുണ്ടോ…
പൗര നേതാക്കൾക്ക് വിരുന്ന് ഒരുക്കുന്നതിനായി രാജ്ഭവന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ഗവർണർ-സർക്കാർ സംഘർഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ പൗര നേതാക്കൾക്ക് രാജ്ഭവനില്‍ വിരുന്നൊരുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗവർണറുടെ വിരുന്നിന് അറ്റ് ഹോം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഡിസംബർ 22ന് രാജ്ഭവൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് ജനുവരി 21ന് തന്നെ ഫണ്ട് അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. അതിനാൽ 20 ലക്ഷം ഉടൻ ട്രഷറിയിൽ നിന്ന് രാജ്ഭവന് ലഭിക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ഇപ്പോള്‍ ട്രഷറി നിയന്ത്രണമുണ്ട്. ഓവര്‍ഡ്രാഫ്റ്റ് ആയതോടെ 1000 രൂപ പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. എന്നാല്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി ഇവരുടെ ചെലവുകള്‍ക്ക് ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസാക്കി…
മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളില്‍ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിക്കും
മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ജനുവരി 25 ഉച്ചയ്ക്ക് 2ന് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
നവജീവൻ അന്തേവാസി ഫാത്തിമ ബീവി അന്തരിച്ചു
കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറു മാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) മരണപ്പെട്ടു. ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
