വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ്: പത്തനംതിട്ട ജില്ലയിലെ രണ്ട് അച്ചടിശാലകളിൽ പോലീസ് റെയ്ഡ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ വ്യാജ ഐഡി കാർഡുകളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പന്തളത്തെ രണ്ട് പ്രിന്റിംഗ് പ്രസുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. പ്രസ്സുകളിൽ നടത്തിയ റെയ്ഡിൽ, നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് അംഗം വികാസ് കൃഷ്ണ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് വികാസ് കൃഷ്ണ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട അടൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സജീവ പ്രവർത്തകരായ അഭി വിക്രം, ബിനിൽ, ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വികാസ് കൃഷ്ണയുടെ മൊഴി കേസിൽ നിർണായക തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അറസ്റ്റിലായ…

ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പു കടിയേറ്റു; ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിയ്ക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിക്കാണ് പാമ്പുകടിയേറ്റത്.കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.ആൻറി സ്‌നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) പാമ്പുകടിയേറ്റിരുന്നു. ഇതേ സ്ഥലത്ത് പിന്നെയും പാമ്പിനെ കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.  

വേൾഡ് ഇംപ്ലാന്റ് എക്സ്പോ നവംബര്‍ 26 മുതൽ കൊച്ചിയില്‍

*കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം *ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മുവാറ്റുപുഴ ആസ്ഥനമായുള്ള ഡെന്റ്കെയർ ഡെന്റൽ ലാബ് ലോക ശ്രദ്ധയിലേക്ക് കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ‘ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ മൂന്ന് ദിവസത്തെ എക്സ്പോയിൽ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ,…

വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങും; കാസര്‍കോട് കുടുംബശ്രീ വനിതകളുടെ വേറിട്ട സം‌രംഭം കൗതുകം മാത്രമല്ല പ്രചോദനവും നല്‍കുന്നു

കാസര്‍കോഡ്: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കാലത്തിനൊത്ത് നീങ്ങുകയാണ് കാസർകോട് കുടുംബശ്രീ കൂട്ടായ്മ. പുരുഷാധിപത്യം കാണപ്പെടുന്ന സമൂഹത്തിലെ പല സംരംഭങ്ങളും സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഇരുചക്ര വാഹന റിപ്പയര്‍ ഷോപ്പ് കാസർകോട് പ്രവർത്തനം ആരംഭിച്ചു. വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് ചൊവ്വാഴ്ച പുതിയ റിപ്പയര്‍ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ബിന്റോ, ബിൻസി, മേഴ്‌സി എന്നിവരാണ് റിപ്പയര്‍ ഷോപ്പിന്റെ നടത്തിപ്പുകാർ. എന്തും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ ടീമിന് പ്രചോദനമായതെന്ന് അവര്‍ പറയുന്നു. സംരംഭം തുടങ്ങാൻ ഇരുചക്രവാഹന മെക്കാനിക്ക് പരിശീലനം നേടി. കാസർകോട് കുടുംബശ്രീ മിഷന്റെ കീഴിലുള്ള ആർകെഐഇഡിപി പദ്ധതിയിൽ പരപ്പ ബ്ലോക്ക്തല നൈപുണ്യ…

പൂജാ ബമ്പർ ലോട്ടറി: ഒന്നാം സമ്മാനമായ 12 കോടി രൂപ ടിക്കറ്റ് നമ്പർ ജെസി 253199-ന്

തിരുവനന്തപുരം: കേരള പൂജാ ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാസർകോട് ഏജന്റായ മേരിക്കുട്ടി ജോജോയിൽ നിന്നാണ് ഒന്നാം സമ്മാനമായ ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷത്തെ ലോട്ടറിയിൽ 39 ലക്ഷം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണിത്. 89% ടിക്കറ്റ് വിറ്റഴിഞ്ഞതായി ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ കണക്കുകളെ മറികടന്നെങ്കിലും, ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനത്തുക 10 കോടിയിൽ നിന്ന് 12 കോടിയായി ഇത്തവണ ഉയർത്തിയിരുന്നു. രണ്ടാം സമ്മാനമായ ഒരു കോടി വീതം നാല് കോടി രൂപ വീതം നാല് ഭാഗ്യശാലികൾക്ക് നൽകും. JD, JC സീരീസിലെ ടിക്കറ്റുകളാണ് കൂടുതലും സമ്മാനത്തുകകള്‍ കരസ്ഥമാക്കിയത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്, ഓരോ സീരീസിന്…

വമ്പന്‍ ക്രിസ്തുമസ് പുതുവത്സര സമ്മാനം പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: 2023-24-ലെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പര്‍ പ്രഖ്യാപനവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതം 20 കോടി രൂപ രണ്ടാം സമ്മാനമാണ് നൽകും. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും ലഭിക്കും. ഇതോടെ ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികൾ. 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് 2 ലക്ഷം…

ശക്തമായ മഴ; പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു; മലയോരമേഖകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (നവംബർ 22) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്നതിനാൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍ , ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള യാത്രകൾ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണ്. ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍…

ഭിന്നശേഷി സംവരണത്തിനായി മുസ്‌ലിം സംവരണം വെട്ടിക്കുറച്ചത് സമുദായ വഞ്ചന

ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കുന്നതിനായി മുസ്‍ലിം സംവരണം 2 ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ സംവിധാനം നിർദ്ദേശിച്ച് കൊണ്ട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വഞ്ചനയാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. ഭിന്നശേഷി സംവരണത്തെ സംവരണത്തിന്റെ മൊത്തം ശതമാനം വർദ്ധിപ്പിച്ചോ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയോ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്. 2019 ൽ സാമൂഹികനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിനു നേരെ വിമർശനം ഉയർന്നപ്പോൾ മുസ്‍ലിം സമുദായത്തിന് യാതൊരുവിധ നഷ്ടവും വരാതെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. എന്നാൽ നൽകിയ ഉറപ്പിന് വിലകൽപ്പിക്കാതെ മുസ്‍ലിം സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ തന്നെയാണ് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആകെയുള്ള സംവരണ തോത് വർദ്ധിപ്പിച്ച് പ്രശ്നത്തിന്…

നവകേരള സദസ് പ്രചാരണ ജാഥയിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം

കോഴിക്കോട്: നവകേരള സദസിന്റെ പ്രചാരണ ജാഥയിൽ സജീവമായി പങ്കെടുക്കാൻ കോഴിക്കോട് നഗരത്തിലെ സർക്കാർ ജീവനക്കാർക്കു നിർദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയുള്ള ഘോഷയാത്ര പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. നാളെ നടക്കുന്ന ജാഥയിൽ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവികൾക്ക് കത്ത് നൽകി. ഉദ്യോഗസ്ഥര്‍ പ്രചാരണ പരിപാടികളിൽ ഏർപ്പെടുമ്പോഴും സിവിൽ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ ഊന്നിപ്പറയുന്നുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്താനുള്ള വിവാദ തീരുമാനത്തെ തുടർന്നാണ് ഈ നിർദേശം. ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെങ്കിലും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (ഡിഇഒ) നിർദേശിച്ചിരുന്നു. തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡിഇഒയുടെ നിർദേശം. ഔദ്യോഗിക സർക്കുലർ പുറത്തുവരുന്നതിന്…

ഹൈദരാബാദിലെ ഇൻറർനാഷണൽ ടെക്ക് പാർക്കിൽ പുതിയ ഓഫീസ് തുറന്ന് യു എസ് ടി

• യു എസ് ടി യുടെ ഇന്ത്യയിലെ നാലാമത്തെ ഇന്നൊവേഷൻ ലാബ്; ഹൈടെക്ക്, ടെലികോം, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകൾക്കായുള്ള മുൻനിര സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആസ്ഥാനമാണ് പുതിയ കേന്ദ്രം. • അടുത്ത രണ്ടു വർഷത്തോടെ ജീവനക്കാരുടെ എണ്ണം 2000ത്തിൽ നിന്ന് 4000 ആയി ഉയർത്താൻ യു എസ് ടി പദ്ധതിയിട്ടിട്ടുണ്ട്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഹൈദരാബാദിലെ ഇൻറർനാഷനൽ ടെക്ക് പാർക്കിൽ തങ്ങളുടെ പുതിയ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച 1,18,000-ചതുരശ്ര അടി വിസ്തീർണമുളള പുതിയ ഓഫീസിൽ 2000 ജീവനക്കാർക്ക് ജോലി ചെയ്യാനാകും. കൂടുതൽ സൗകര്യങ്ങളോടെ വികസനത്തിന് സാധ്യതയുള്ള പുതിയ ഓഫീസ് നിർമിത ബുദ്ധി, മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നീ പുതുയുഗ സാങ്കേതിക വിദ്യകളുടെ ഗവേഷണ – വികസന പ്രവർത്തങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കും. അടുത്ത…