ഹൈദരാബാദിലെ ഇൻറർനാഷണൽ ടെക്ക് പാർക്കിൽ പുതിയ ഓഫീസ് തുറന്ന് യു എസ് ടി

• യു എസ് ടി യുടെ ഇന്ത്യയിലെ നാലാമത്തെ ഇന്നൊവേഷൻ ലാബ്; ഹൈടെക്ക്, ടെലികോം, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകൾക്കായുള്ള മുൻനിര സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആസ്ഥാനമാണ് പുതിയ കേന്ദ്രം.
• അടുത്ത രണ്ടു വർഷത്തോടെ ജീവനക്കാരുടെ എണ്ണം 2000ത്തിൽ നിന്ന് 4000 ആയി ഉയർത്താൻ യു എസ് ടി പദ്ധതിയിട്ടിട്ടുണ്ട്.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഹൈദരാബാദിലെ ഇൻറർനാഷനൽ ടെക്ക് പാർക്കിൽ തങ്ങളുടെ പുതിയ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച 1,18,000-ചതുരശ്ര അടി വിസ്തീർണമുളള പുതിയ ഓഫീസിൽ 2000 ജീവനക്കാർക്ക് ജോലി ചെയ്യാനാകും. കൂടുതൽ സൗകര്യങ്ങളോടെ വികസനത്തിന് സാധ്യതയുള്ള പുതിയ ഓഫീസ് നിർമിത ബുദ്ധി, മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നീ പുതുയുഗ സാങ്കേതിക വിദ്യകളുടെ ഗവേഷണ – വികസന പ്രവർത്തങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കും.

അടുത്ത 2 – 3 വർഷത്തിൽ, 4000 ജീവനക്കാരെ ഹൈദരാബാദിലെ പുതിയ ഓഫീസിൽ ഉൾക്കൊള്ളിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉൾക്കൊള്ളിക്കുന്ന ഓഫീസ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുതുയുഗ വീഡിയോ കോൺഫറൻസിങ്, ഡിസ്കഷൻ റൂമുകൾ, എന്നിവ കൂടാതെ വർക്ക് സ്റ്റേഷൻ സീറ്റുകൾ അടങ്ങിയതാണ് പുതിയ ഓഫീസ്. അമ്മമാരായ ജീവനക്കാർക്ക് അവരുടെ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ നിരവധി അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ സൗകര്യങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓഫീസ് സംവിധാനമാണ് യു എസ് ടി പുതിയ ഹൈദരാബാദ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ളത്. ജീവനക്കാരെ മുൻ നിർത്തിയുള്ള പ്രവർത്തങ്ങൾക്ക് യു എസ് ടി ഗ്രേറ്റ് പ്ലെയ്സ് റ്റു വർക്ക്, ഗ്ലോബൽ ടോപ് എംപ്ലോയർ, വനിതാ ജീവനക്കാർക്കായുള്ള മികച്ച പ്രവർത്തങ്ങൾ നടത്തുന്ന കമ്പനി, തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

2018 മുതൽ ഹൈദരാബാദിൽ സാന്നിധ്യം ഉറപ്പിച്ച യു എസ് ടി വെറും 250 ജീവനക്കാരിൽ നിന്ന് 2021 ൽ 1000 ജീവനക്കാർ എന്ന നിലയിൽ ഉയർന്നു. യു എസ് ടി യുടെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യയിലെ ഡെവലപ്മെന്റ് സെന്ററുകളിൽ ഒന്നാമതാണ് ഹൈദരാബാദിലെ പുതിയ ഓഫീസ്. ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പുണെ, കോയമ്പത്തൂർ, ഹൊസൂർ, ഡൽഹി എൻ സി ആർ എന്നിവിടങ്ങളിലെ യു എസ് ടി കേന്ദ്രങ്ങളും വികസനത്തിന്റെ പാതയിലാണ്.

ഹൈദരാബാദിലെ പുതിയ കേന്ദ്രം തെലങ്കാന വാണിജ്യ കാര്യ- ഇൻഫർമേഷൻ ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ സന്നിഹിതനായ ചടങ്ങിലാണ് ഉദ്‌ഘാടനം ചെയ്തത്. യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് എന്നിവരെ കൂടാതെ, ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയായ സുനിൽ ബാലകൃഷ്ണൻ, ഹൈദരാബാദ് സെൻറ്റർ മേധാവി വെങ്കട പേരാം, അപാക്ക് വർക്ക് പ്ലെയ്സ് മാനേജമെന്റ് ആൻഡ് ഓപ്പറേഷൻസ് മേധാവിയും സീനിയർ ഡയറക്ടറുമായ ഹരികൃഷ്ണൻ മോഹൻകുമാർ, പി ആർ ആൻഡ് മീഡിയ റിലേഷൻസ് ആഗോള മേധാവിയും ഡയറക്ടറുമായ ടിനു ചെറിയാൻ എബ്രഹാം, ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ്റ് കിഷോർ കൃഷ്ണ, എന്റർപ്രൈസ് സൊല്യൂഷൻസ് സീനിയർ ഡയറക്ടർ അശോക് ജി നായർ, ക്‌ളൗഡ്‌ ഇൻഫ്രാസ്ട്രക്ച്ചർ സർവീസസ് ഡയറക്ടർ രഞ്ജിത്ത് രവീന്ദ്രൻ, സി ഐ ഓ ഓഫീസ് വൈസ് പ്രസിഡന്റ്റ് രമ്യ കണ്ണൻ, ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് പ്രൊഫെസ്സർ ഡോ. ആനന്ദ് വിജയശങ്കരൻ എന്നിവർ പങ്കെടുത്തു.

“യു എസ് ടി യുടെ ഹൈദരാബാദ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിന് ഞങ്ങളോട് സഹകരിച്ച തെലങ്കാന സർക്കാർ, കാപിറ്റലാൻഡ് ഇൻവെസ്റ്റ്മെന്റ് എന്നിവരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. വിവിധ സാങ്കേതിക മേഖലകളിലെ വികസന പ്രക്രിയയുമായി ഞങ്ങൾ മുന്നോട്ടു പോകുമ്പോൾ തദ്ദേശീയമായി ലഭ്യമായുള്ള മികച്ച ഉദ്യോഗാർത്ഥികളെ ഞങ്ങളിലേക്ക് ആകർഷിക്കാൻ ഈ പുതിയ കേന്ദ്രം ഞങ്ങളെ സഹായിക്കും. ആഗോള വിവര സാങ്കേതിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന ഹൈദരാബാദിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നതിനൊപ്പം ഞങ്ങൾക്ക് ചുറ്റുമുള്ള സമൂഹത്തിനു മികവിന്റെ കൈത്താങ്ങാവാനും യു എസ് ടി ആഗ്രഹിക്കുന്നു,” യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. “ആഗോള തലത്തിൽത്തന്നെ അതിവേഗമായ നവീകരണ പ്രക്രിയക്ക് പേരുകേട്ട നഗരമാണ് ഹൈദരാബാദ്. ഈ നഗരത്തില ഞങ്ങളുടെ ഓഫിസുകളുടെ പ്രവർത്തനങ്ങൾ വഴി വിപണിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. യു എസ് ടി ഹൈദരാബാദിൽ വികസിക്കുമ്പോൾ, ലോകോത്തര ജീവനക്കാരോടൊപ്പം ഡിജിറ്റൽ മേഖലയിലെ ഞങ്ങളുടെ ഉപഭോകതാക്കൾക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്,” ഹൈദരാബാദ് കേന്ദ്രം മേധാവിയും യു എസ് ടി സീനിയർ ക്ലയന്റ്റ് പാർട്ണറുമായ വെങ്കട പേരാം അഭിപ്രായപ്പെട്ടു.

“ഹൈദരാബാദിലെ കാപിറ്റലാൻഡ് ഇന്റർനാഷണൽ ടെക്ക് പാർക്കിലെ യു എസ് ടി ക്യാമ്പസിന്റെ ഉദ്‌ഘാടനം ആഗോള ബിസിനസിൽ സാധ്യമായിക്കൊണ്ടിരിക്കുന്ന നവീകരണം, സംയുക്ത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പുതുയുഗ കർമ്മ മേഖലകളെ വിപുലീകരിക്കുന്ന ഒരു സ്ഥിതി ഉളവാക്കുന്നു എന്നത് യു എസ് ടി യുടെ കാഴ്ചപ്പാടിനെ അരക്കിട്ടുറപ്പിക്കുകയാണ്. വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളുടെ മുന്നേറ്റങ്ങളിൽ യു എസ് ടിയുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഞങ്ങൾ കമ്പനിയെ സ്വാഗതം ചെയ്യുന്നു,” കാപിറ്റലാൻഡ് ഇൻവെസ്റ്റ്മെന്റിന്റെ ഇന്ത്യ ബിസിനസ് പാർക്ക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരി ശങ്കർ നാഗഭൂഷണം പറഞ്ഞു.

യു എസ് ടിയുടെ ഇന്ത്യയിലെ നാലാമത്തെ ഇന്നൊവേഷൻ ലാബ് ആയ ഹൈദരാബാദ് കേന്ദ്രത്തിൽ മികവിന്റെ പര്യായങ്ങളായ എഞ്ചിനീയർമാരും ഗവേഷകരും ഉൾപ്പെടുന്നു. മറ്റു മൂന്ന് ഇന്നൊവേഷൻ ലാബുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലാണ്. ഐ ഐ ടി, ഐ എസ് ബി, ഐ ഐ ഐ ടി , തെലങ്കാന സ്റ്റാർട്ട് അപ്പ് ഹബ് എന്നീ സ്ഥാപനങ്ങളുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന യു എസ് ടി കേന്ദ്രം ഹൈദരാബാദിന്റെ ഇന്നൊവേഷൻ മേഖലയ്ക്ക് മുതൽക്കൂട്ടാകും. സാസ് പ്ലാറ്റുഫോം പ്രവർത്തനങ്ങൾ, നിർമിത ബുദ്ധി, സി ഐ എസ്, എൻജിനീയറിങ് മേഖലകളിലെ ഇന്നൊവേഷൻ എന്നിവ യു എസ് ടി യുടെ ഹൈദരബാദ് കേന്ദ്രത്തിൽ നടക്കും. അടുത്ത രണ്ടു വര്ഷത്തോട് കൂടി ആരോഗ്യം, ഫർമസ്യുട്ടിക്കൽസ്, ടെലികോം, മാനുഫാക്ച്ചറിങ്‌, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകളിലൈക്കും പ്രവർത്തനം വ്യാപിപ്പിക്കും. തെലങ്കാന ടി ഹബുമായി യു എസ് ടി ഏർപ്പെട്ടിട്ടുള്ള സഹകരണ പങ്കാളിത്തത്തിലൂടെ ഏറ്റവും മുന്തിയ സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.

യുഎസ്ടി:
കഴിഞ്ഞ രണ്ടുദശാബ്ദത്തിലേറെയായിലോകത്തെ ഏറ്റവും മികച്ച കമ്പനികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാനവ രാശിയുടെ ജീവിതഗതിയില്‍ മാറ്റങ്ങള്‍ക്കായി നിലകൊള്ളുന്ന കമ്പനിയാണ്യുഎസ്ടി. സാങ്കേതിക വിദ്യയുടെ കരുത്തും കൂട്ടായ പ്രചോദനവും മഹത്തായ ലക്ഷ്യബോധവുമാണ് ഈ യാത്രയുടെ ദിശ നിര്‍ണയിക്കുന്നത്. രൂപകല്‍പ്പന മുതല്‍ പ്രവര്‍ത്തനം വരെ നീളുന്ന ഈ പ്രക്രിയയില്‍ മികച്ച പങ്കാളിത്തമാണ് കമ്പനി നല്‍കുന്നത്. കസ്റ്റമേഴ്സ് അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളെ അതിവേഗം തിരിച്ചറിയുന്ന കമ്പനി തികച്ചും ‘ഡിസ്റപ്റ്റീവ്’ ആയ പരിഹാരങ്ങള്‍ കണ്ടെത്തി അവരുടെ ദര്‍ശനങ്ങളെ യാഥാര്‍ഥ്യമാക്കുന്നു. ആഴത്തിലുള്ള ഡൊമെയ്ന്‍ വൈദഗ്ധ്യവും ഭാവിയുടെ തത്വശാസ്ത്രവും പ്രയോജനപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളില്‍ ഇന്നൊവേഷനും ചലനാത്മകതയും കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. ലോകമെമ്പാടും വിവിധ വ്യവസായ മേഖലകളിലായി പ്രകടവും സുസ്ഥിരവുമായ മാറ്റങ്ങള്‍ കൈവരിക്കുകയാണ് ലക്ഷ്യം. 30 രാജ്യങ്ങളിലായി 30,000-ത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ലോകമെമ്പാടുമുളള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്ന സ്വാധീന ശക്തിയായി മാറലാണ് ഈ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം.

കൂടുതല്‍വിവരങ്ങള്‍ക്ക് www.UST.com സന്ദര്‍ശിക്കുക.

Print Friendly, PDF & Email

Leave a Comment

More News