ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എയർ ഏഷ്യയുടെ നൂതന പദ്ധതി; മിതമായ നിരക്കില്‍ തിരുവനന്തപുരം-കോലാലംപൂർ സർവീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: യാത്രാപ്രേമികൾക്ക് സുവര്‍ണ്ണാവസരമൊരുക്കി എയര്‍ ഏഷ്യ രംഗത്ത്. വിമാന ടിക്കറ്റുകളുടെ വര്‍ദ്ധിച്ച ചിലവ് പരിഗണിച്ച് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിൽ മലേഷ്യയിലേക്കാണ് പ്രത്യേക സര്‍‌വ്വീസ് ആരംഭിക്കാന്‍ എയര്‍ ഏഷ്യ തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്കാണ് എയർ ഏഷ്യ അവരുടെ നേരിട്ടുള്ള രണ്ടാമത്തെ റൂട്ട് അവതരിപ്പിച്ചിരിക്കുന്നത്. നവംബർ 22 മുതൽ നവംബർ 26 വരെ ഓൾ-ഇൻ-വേ സർവീസുകൾ നടത്താനാണ് എയർലൈൻ പുതിയ റൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഈ പുതിയ റൂട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ബജറ്റ്-സൗഹൃദ ടിക്കറ്റ് നിരക്കാണ്, വെറും 4,999 രൂപ മുതൽ നിരക്ക് ആരംഭിക്കുന്നു. കൂടാതെ, വിനോദസഞ്ചാര മേഖലയ്ക്ക് മുൻഗണന നൽകാനും പൊതുജനങ്ങൾക്ക് വിമാന യാത്ര കൂടുതൽ പ്രാപ്യമാക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത എയർഏഷ്യ അധികൃതർ ഊന്നിപ്പറഞ്ഞു. അതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ നാല് തവണയുള്ള സർവീസ് 2024 ഫെബ്രുവരി 21-ന് ആരംഭിക്കും. നിലവിൽ കൊച്ചിയിൽ നിന്ന് ക്വാലാലംപൂരിലേക്ക്…

മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ സ്‌കൂൾ വിദ്യാർഥികളെ നിര്‍ബ്ബന്ധിതരാക്കിയെന്ന് ആരോപണം

കണ്ണൂർ: നവകേരള സദസ് പരിപാടിയുടെ ഭാഗമായി പാനൂരിലെ സ്‌കൂൾ കുട്ടികളെ പൊരിവെയിലത്തു നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ നിർബന്ധിതരാക്കിയതായി ആരോപണം. ചമ്പാട് എൽപി സ്കൂളിലെ വിദ്യാർഥികളോടാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കാൻ സ്കൂള്‍ അധികൃതര്‍ നിർദ്ദേശിച്ചത്. വിദ്യാര്‍ത്ഥികളുടെ അസ്വസ്ഥതയും ക്ഷീണവും അവഗണിച്ച് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിക്കാൻ വിദ്യാർഥികളോട് നിർദേശിച്ചു എന്നാണ് പരാതി. എന്നാല്‍, കുട്ടികൾ ക്ഷീണിതരായിട്ടും മുദ്രാവാക്യം വിളിക്കുന്നത് തുടരാൻ സംഘാടകർ ആവശ്യപ്പെട്ടു എന്നു പറയുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി. നവകേരള സദസ് പരിപാടിയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശത്തെ ചുറ്റിപ്പറ്റിയുള്ള മുൻ വിവാദങ്ങളെ തുടർന്നാണ് ഈ സംഭവം. ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 വിദ്യാർത്ഥികളുടെ പങ്കാളിത്തം നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. നവകേരള സദസിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. കടുത്ത…

സർക്കാർ നിലകൊള്ളുന്നത് നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ്; ആ തിരിച്ചറിവ് പ്രതിപക്ഷത്തിനു വേണമെന്ന് മുഖ്യമന്ത്രിn

നാടിനും ജനങ്ങൾക്കും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് പരിപാടികൾ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ തുടര്‍ഭരണം. നാടിന് ഒരു സര്‍ക്കാരെയുള്ളൂ. ജനങ്ങളെയാകെ കണ്ട് കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയക്ക് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇക്കാലം വരെ ക്രിയാത്മകമായ ഒരു നിര്‍ദേശവും ഒരു ഘട്ടത്തിലും നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തിനവകാശപ്പെട്ട കേന്ദ്ര വിഹിതവും സഹായവും വെട്ടിക്കുറച്ച് സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ തയ്യാറാവുന്നില്ല. പാര്‍ലമെന്റില്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അവരുടെ ശ്രമം അതിജീവിച്ചേ മതിയാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെത്തുന്ന ജനസഞ്ചയത്തെ കണ്ട് പരിഭവിച്ചിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല. നാടിന്റെ വികാരമാണിത്. അതിനാലാണ് പ്രായ, ദേശ, ഭേദചിന്തയില്ലാതെ എല്ലാവരും ഒഴുകിയെത്തുന്നത്.…

പൗരാവകാശ രേഖയും അനുബന്ധ വിവരങ്ങളും ഓൺലൈനിൽ തത്സമയം ലഭ്യമാക്കണം: വിവരാവകാശ കമ്മീഷണര്‍

ഇടുക്കി: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും അവ നൽകുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ, ഉത്തരവുകൾ, സർക്കുലറുകൾ തുടങ്ങിയവയെല്ലാം തത്സമയം ഓണ്‍ലൈനില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ അതത് ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം നിർദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം. സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങൾ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓൺലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഗസ്റ്റ് ഹൗസിൽ നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ കമ്മീഷൻ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ഓൺലൈനായോ നവമാധ്യമ സംവിധാനങ്ങൾ വഴിയോ വീഡിയോ കോൺഫറൻസിലൂടെയോ പങ്കെടുക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം. ഓരോ ഹിയറിംഗിനുമുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബർ 31 നകം ഈ സംവിധാനം പൂർണ്ണതോതിൽ നിലവിൽ…

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തിന് സാമ്പത്തിക സമ്മർദം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കോണോര്‍‌വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരിഞ്ചും മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫെഡറൽ വ്യവസ്ഥയിൽ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ അതൃപ്തിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണ്. കേന്ദ്രം അനുവദിക്കേണ്ട സാധാരണ സാമ്പത്തിക വിഹിതവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. ജി എസ് ടി വിഹിതം നിർത്തലാക്കിയതിനൊപ്പം സംയുക്ത പദ്ധതികൾക്ക് 75 ശതമാനം കേന്ദ്രം വഹിച്ചിരുന്നത് 60 ശതമാനമാക്കി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയുക്ത പദ്ധതിയുടെ ഭാഗമായി വലിയ കുടിശ്ശികയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശബ്ദിക്കാനേ തയ്യാറല്ല. എല്ലാ പദ്ധതികളെയും വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഏതു…

കരുവന്നൂർ സഹകരണ ബാങ്ക്: അക്കൗണ്ട് ഉടമകൾക്ക് 50,000 രൂപ വരെ പിൻവലിക്കാം

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി അക്കൗണ്ട് ഉടമകളുടെ സേവിംഗ്സ്‌ ബാംക് നിക്ഷേപം ഉദ്യോഗസ്ഥര്‍ തിരികെ നല്‍കിത്തുടങ്ങി. സേവിംഗ്‌ ബാങ്ക് അക്കാണ്ട്‌ ഉടമകള്‍ക്ക്‌ 50,000 രൂപ വരെ പിന്‍വലിക്കാം. തിങ്കളാഴ്ച 389 നിക്ഷേപകര്‍ 1.4 കോടി രൂപ പിന്‍വലിച്ചു. മെയിന്‍ ബ്രാഞ്ചിലും മാപ്രാണം, പൊറത്തിശ്ശേരി ശാഖകളിലും തിരക്ക്‌ കൂടിയതിനാല്‍ ചൊവ്വാഴ്ച കൂടുതല്‍ പേര്‍ക്ക്‌ ടോക്കണ്‍ നല്‍കി. ഒരു ലക്ഷം രൂപയില്‍ താഴെ സ്ഥിര നിക്ഷേപമുള്ള ആളുകളുടെ നിക്ഷേപങ്ങളുടെ മൂഴുവന്‍ റീഫണ്ടും തുടരുകയാണ്‌. ഇതുവരെ 1156 പേര്‍ക്ക്‌ 4.63 കോടി രൂപ തിരികെ നല്‍കി. ഇക്കാലയളവില്‍ 106 പേര്‍ 5.93 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 45 പേര്‍ 4.39 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും പുതുക്കി. നവംബര്‍ 2, 3 തീയതികളില്‍ നടന്ന അദാലത്തില്‍ 295 പേര്‍ പങ്കെടുക്കുകയും 78 പേര്‍ കുടിശ്ശികയായി 51.97 ലക്ഷം…

കോഴിക്കോട് സാഹിത്യ നഗരി: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരെ ആദരിക്കും

കോഴിക്കോട്: നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, റീജിയണൽ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന മൾട്ടിപ്പിൾ (പ്രിസം) പദ്ധതിയിലൂടെ കോഴിക്കോടിനെ ‘സാഹിത്യ നഗരമാക്കാൻ’ പ്രവർത്തിച്ച കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർമാരെയും ഭാരവാഹികളെയും ആദരിക്കും. നവംബർ 22-ന് വൈകീട്ട് ആറിന് നടക്കാവ് സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ‘സാഹിത്യ നഗരി’ എന്ന ടാഗ് ലഭിക്കാൻ കോർപറേഷൻ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പഠനത്തോടൊപ്പം കലയിലും സാഹിത്യത്തിലും ഏർപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്നതായിരുന്നു പ്രിസം പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. സാഹിത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ യുവതലമുറയെ ഉൾപ്പെടുത്തുക എന്നത് പ്രധാനമായിരുന്നു. തുടർന്ന് എംടിയുടെ നോവലിനെ ആസ്പദമാക്കി ദയ എന്ന നാടകം അരങ്ങേറും. സതീഷ് കെ.സതീഷാണ് സംവിധാനം.

സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എംഎൽഎയുമായ ആർ രാമചന്ദ്രൻ അന്തരിച്ചു

കൊല്ലം: കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 75 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ പുലര്‍ച്ചെ 3:55നായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ്‌ അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്‌. സിപിഐ കരുനാഗപ്പള്ളി താലൂക്ക്‌ കമ്മിറ്റി വിഭജിക്കപ്പെട്ടപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിടുണ്ട്‌. ദീര്‍ഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012ല്‍ ജില്ലാ സെക്രട്ടറിയായി. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ നിയമസഭയിലേക്ക്‌ മത്സരിക്കുന്നത്‌ വരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എല്‍ഡിഎഫ്‌ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2006-11 കാലത്ത്‌ സിഡ്കോയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പന്മന ഡിവിഷനില്‍ നിന്ന്‌ ജില്ലാ കൌണ്‍സിലിലെത്തി വിജയിച്ചു. 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന്‌ ജില്ലാ പഞ്ചായത്തിലെത്തി. 2004ല്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി.…

ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി അനുഭവിക്കാൻ കഴിയണം: മുഖ്യമന്ത്രി

കേരളത്തിലെ ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വികസനത്തിന്റെ രുചി ആസ്വദിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്- ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുൻപ് ശരാശരി കേരളീയൻ കടുത്ത നിരാശയിൽ ആയിരുന്നു. ഒന്നും ഇവിടെ നടക്കില്ല എന്ന നിരാശ. അനുവദിച്ചുകിട്ടിയ പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏഴു വർഷം മുൻപ് സംഭവിച്ച മാറ്റങ്ങൾ ജനത്തിന് കണ്ടറിയാം. ഒരിക്കലും നടക്കില്ല എന്ന് കരുതി ഓഫീസ് പൂട്ടിപ്പോയതായിരുന്നു ഗെയിൽ പൈപ്പ്‌ലൈൻ അധികൃതർ. ആ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് വാതകം എത്തി, നമ്മുടെ അടുക്കളയിൽ പോലും പൈപ്പ് വഴി പാചകവാതകം എത്തി. കൊച്ചി-ഇടമൺ പവർ ലൈൻ…

ശബരിമല തീർഥാടനം: അടിയന്തര വൈദ്യസഹായത്തിനായി കനിവ് 108-ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ കനിവ് 108 ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട്…