ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ യാജകയായി രംഗത്തിറങ്ങി പ്രതിഷേധിച്ച വൃദ്ധയ്ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് സിപിഎം വെട്ടിലായത്. മേരിക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും വിദേശത്ത് ജോലി ചെയ്യുന്ന മക്കളുമുണ്ടെന്നാണ് സിപിഎം പ്രചരിപ്പിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയത്. ദേശാഭിമാനി പറയുന്ന തന്റെ ഉടമസ്ഥതയിലുള്ള ഭൂമി എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. താൻ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചു. അവര്‍ക്കും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി…
Category: KERALA
മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരായ ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംഡിആർഎഫ്) സഹായം അനുവദിക്കുന്നതിലെ സ്വജനപക്ഷപാതം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 17 മുൻ മന്ത്രിമാർക്കും എതിരെ സമർപ്പിച്ച ഹർജി കേരള ലോകായുക്ത തിങ്കളാഴ്ച തള്ളി. സിഎംഡിആർഎഫിൽ നിന്ന് സഹായം അനുവദിച്ചതിൽ സ്വജനപക്ഷപാതമോ അഴിമതിയോ തെളിയിക്കുന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ലോകായുക്ത ബെഞ്ചാണ് ഹർജി തള്ളിയത്. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത പറഞ്ഞു. “സിഎംഡിആർഎഫ് ഫണ്ട് ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നുമില്ല. ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി 3 ലക്ഷം രൂപ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.. ”ലോകായുക്ത പറഞ്ഞു. കേരള സർവകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗം…
സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; പുല്‍പ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റുള്‍പ്പടെയുള്ളവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
മാനന്തവാടി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എബ്രഹാം ആണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് എബ്രഹാമിന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. കേസിൽ പത്ത് പ്രതികളാണുള്ളത്. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് നടത്തിയിരുന്നത്. എബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറി, ബോർഡ് അംഗങ്ങൾ, സജീവൻ കെടി എന്ന സ്വകാര്യ വ്യക്തി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇഡിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറയുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടി. ഇവരുടെ സ്വത്തുക്കൾ ഈ മാസം 10-ാം തീയതിയാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി.…
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് തയ്യാറാക്കിയതിൽ പിഴവ് വരുത്തിയ ബി മധുസൂദനൻ നായര്‍ക്ക് സ്ഥാന ചലനം
തിരുവനന്തപുരം: വാർഷിക ക്ഷേത്രപ്രവേശന വിജ്ഞാപനം തയ്യാറാക്കുന്നതിൽ പിഴവ് വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കി. തിങ്കളാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ എൺപത്തിയേഴാം വാർഷികം ആഘോഷിക്കാൻ തയ്യാറാക്കിയ നോട്ടീസ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്നിവരെയാണ് ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നത്. എന്നാല്‍, തയ്യാറാക്കിയ അറിയിപ്പിൽ, അവരെ ഹെര്‍ ഹൈനസ് എന്നും തമ്പുരാട്ടിമാര്‍ എന്നുമായിരുന്നു വിശേഷിപ്പിച്ചത്. നോട്ടീസില്‍ ഇങ്ങനെ സംബോധന ചെയ്തത് രാജവാഴ്ചയ്ക്ക് അനുകൂലമാണെന്ന് ആരോപിച്ച് ചില കോണുകളിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. സംഭവം വിവാദമായതോടെ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സംഭവം അന്വേഷിക്കുകയും ഇപ്പോൾ ബി…
കോതമംഗലം എംഎ കോളേജിൽ ഹമാസ് അനുകൂല പ്രചരണം നടത്തിയതായി ആരോപണം
കോതമംഗലം: ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജിലെ ടെക് ഫെസ്റ്റിനിടെ ഭീകരസംഘടനയായ ഹമാസിനെ വെള്ളപൂശാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. യാതൊരു മുന്നറിയിപ്പുമില്ലാതെ കോളേജിലെ പൊതുപരിപാടിയിൽ ഫലസ്തീൻ പതാക ഉയർത്തി ഹമാസിനെ വെള്ളപൂശാൻ ശ്രമിച്ചുവെന്നണ് ആരോപണം. അമേരിക്കയും ഫ്രാൻസുമടക്കം ചില വെള്ളക്കാരായ രാജ്യങ്ങളെല്ലാം ഫലസ്തീനിലെ നിരപരാധികളെ കൊല്ലുകയാണെന്നായിരുന്നു അവതാരകന്റെ കമന്റ്. വേദിയിൽ സ്ഥാപിച്ച ഡിജിറ്റൽ സ്ക്രീനില്‍ പലസ്തീൻ പതാക പ്രദർശിപ്പിച്ചതിന് ശേഷമാണ് പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തിയത്. ഫലസ്തീനിയൻ കുട്ടികളെപ്പോലും ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവതാരകൻ ആരോപിച്ചു, എന്നാൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. “എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, പല ദൃശ്യങ്ങളും കാണുമ്പോൾ എനിക്ക് ഒരു നിർവികാരത അനുഭവപ്പെടുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കണം. ആ ഒരു കാര്യം മാത്രമേ നമ്മൾ ഓരോരുത്തരും മനസ്സിൽ കാണാവൂ. മാനസികമായും വാചാലമായും ഫലസ്തീൻ നമ്മോടൊപ്പമുണ്ടാകണം,” ഇതായിരുന്നു…
ഒരാഴ്ച മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് യുവാവ്
കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി സൈനബ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി കാറിൽ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവുമായി തെരച്ചില്‍ നടത്താന്‍ ഗൂഡല്ലൂരിലെത്തി. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കാറിൽവെച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് യുവാവ് നൽകിയ മൊഴി. കൊലപാതകത്തിൽ ഇയാള്‍ക്ക് ഗൂഡലൂർ സ്വദേശി സുലൈമാൻ എന്ന ആളുടെയും സഹായം ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഒരാഴ്ച മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ(59) കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയുടെ…
ലൈഫ് മിഷന് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; 73-കാരന് ആത്മഹത്യ ചെയ്തു
പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീട് പൂർത്തീകരിക്കാൻ പണം കിട്ടാതായതോടെ വയോധികൻ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ശനിയാഴ്ചയാണ് 73 കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമല്ലൂർ ബിജു ഭവനിൽ ഗോപി (73) ആണ് വീടുപണി പൂർത്തിയാക്കാനാകാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. പള്ളത്ത് സന്തോഷ്മുക്ക്-മുതുകുടക്ക റോഡിൽ വീട് നിർമാണത്തിനായി ഇറക്കിയ മെറ്റലിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുന്നുവെന്നുമാണ് വയോധികൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ‘വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലീല ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. വൃക്കരോഗിയായ ഗോപിയെ, ഭാര്യയുടെ രോഗവും വീടുപണി തീർക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകൾ ബിന്ദുമോൾ പറയുന്നു.…
നാടിൻ്റെ സഹായത്തിന് കാത്തു നില്‍ക്കാതെ അജീഷ് യാത്രയായി
എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണ വാർത്തയെത്തി. തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണ വാർത്തയെത്തിയത്. ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത്…
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ. ഫാ. വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ്, റെന്നി തേവേരിൽ, അദ്ധ്യാപകരായ ശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോഓർഡിനേറ്റർ മെൽവിൻ ജോസഫ് , ജിയോ ജേക്കബ്, മന്ന ജോബി, ഏബൽ, കെവിൻ മാത്യൂ, എയ്ഡൻ, സേറ സിജി എന്നിവർ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരെ അവഗണിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് ഗവര്‍ണ്ണര്‍
ആലപ്പുഴ: തകഴിയിലെ ബിജെപി കർഷക സംഘടനാ നേതാവും ആലപ്പുഴയിൽ ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദിന്റെ ദാരുണമായ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സർക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടനാട്ടിലെ കർഷക ആത്മഹത്യകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണരുതെന്നും, പകരം ഗുരുതരമായതും വ്യാപകവുമായ ആശങ്കയായി കാണണമെന്നും ഗവർണർ ഊന്നിപ്പറഞ്ഞു. പെൻഷൻ പോലും ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുവേണ്ടി സർക്കാർ വൻതുകയാണ് ചിലവഴിക്കുന്നത്. എന്നാൽ, പാവപെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക പരാധീനതകൾക്കിടയിലും ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. കർഷകരും പെൻഷൻകാരും ഒരുപോലെ നേരിടുന്ന കടുത്ത പ്രതിസന്ധി സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രസാദിന് അന്തിമോപചാരം അർപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു, സ്ഥിതിഗതികളുടെ…
