വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനിലിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്സാപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പിആര്‍ഡി, കേരള സര്‍ക്കാര്‍
Category: KERALA
ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി ‘ആദിമം ദി ലിവിംഗ് മ്യൂസിയം’ കനകക്കുന്നില്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ, എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നു മുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ നിർവഹിച്ചു. അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകൾ. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. നഗാര, തുടി, മത്താളം, കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം…
ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകും: കെ എം ഷെഫ്രിൻ
മലപ്പുറം: ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ നയിച്ച മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ സമാപിച്ചു. പി എസ് എം ഓ കോളേജിൽ നിന്ന് ആരംഭിച്ച കാരവൻ എം ഇ എസ് മമ്പാട് കോളേജിൽ സമാപിച്ചു. സമാപനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം വ്യത്യസ്ഥ കാമ്പസിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, തശ്രീഫ് കെ പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്, സുമയ്യ ജാസ്മിൻ, ജില്ലാ സെക്രട്ടറി നുഹാ മറിയം, സുജിത് അങ്ങാടിപ്പുറം, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വ്യത്യസ്ഥ പന്തിഞ്ചു…
ഒരേക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിലെ ആദിവാസി സമരം അവസാനിക്കില്ല : വെൽഫെയർ പാർട്ടി
മലപ്പുറം: ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിൽ ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ 167 ദിവസമായി തുടരുന്ന ആദിവാസികളുടെ സമരം അവസാനിക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അഭിപ്രായപ്പെട്ടു. നിലമ്പൂരിൽ നടക്കുന്ന ആദിവാസി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പാർട്ടി ഓഫീസുകൾക്കും റിസോർട്ട് മാഫിയക്കും വേണ്ടി ഭേദഗതി ചെയ്ത ഭൂപരിഷ്കരണ നിയമത്തിലെ പുതിയ വകുപ്പുകൾ റദ്ദ് ചെയ്യണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും…
ലോക സമാധാനത്തിൽ മതനേതാക്കൾക്ക് വലിയ പങ്ക്: സി മുഹമ്മദ് ഫൈസി
കോഴിക്കോട്: ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി. കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങൾ എന്നീ സന്ദർഭങ്ങളിൽ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി മുസ്‌ലിയാർ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടൽ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമർശിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി…
ഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ : സിദീഖ് കാപ്പൻ
ഫലസ്ഥീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായ്രുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് , സെക്രട്ടറി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു
യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോര്‍ജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ, കോഫോര്‍ജ്, ആസ്ട്രല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍. ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിന്‍റെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ആദിവാസി ഭൂമി ആവിശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി രാപ്പകൽ സമരം
മലപ്പുറം : നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (2023 ഒക്ടോബർ 20 വൈകീട്ട് 4 മണി) മുതൽ കളക്ട്രറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ രാമൻ കൊയ്യോൻ, അംബിക മറുവാക്ക്, സുന്ദർരാജ് മലപ്പുറം, വാസു കടപ്പാറ, കൃഷ്ണൻ മഞ്ചേരി, ചന്ദ്രൻ താനൂർ, കെ കെ ഷാജഹാൻ, അഡ്വ. അമീൻ ഹസ്സൻ, നാസർ കീഴുപറമ്പ്, സഫീർ ഷാ, കൃഷ്ണൻ കുനിയിൽ തുടങ്ങി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
എസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചുഎസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചു
സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്; ഒക്ടോബര്‍ 25-ന് ഇന്റര്‍വ്യൂ
തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100. പിആര്‍ഡി, കേരള സര്‍ക്കാര്‍
