പടപ്പറമ്പ്: ആത്മവിശ്വാസത്തോടെയുള്ള നമ്മുടെ പ്രയത്നങ്ങൾ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി പടപ്പറമ്പ് ഏരിയ കമ്മിറ്റി പടപ്പറമ്പ് അൽ ഫാറൂഖ് സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി കെ.പി അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മുഹ് യിദ്ദീൻ ചതുർവർഷ പദ്ധതി വിശദീകരിച്ചു. ജില്ലാ സമിതി അംഗം കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ജില്ലാ തല പ്രോഗ്രാം വിശദീകരിച്ചു. ടി.ഫർഹാൻ ഖുർആൻ ക്ലാസ് നടത്തി. ഒ.പി അസൈനാർ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സനീം കൊളത്തൂർ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് പി.കെ. നസീം , ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഷാദിയ യു ടി , വനിതാ…
Category: KERALA
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സംഘവും ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലേക്ക്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും അടുത്ത മാസം സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ഒക്ടോബർ 19 മുതൽ 22 വരെ സൗദിയില്‍ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന ഈ ഔദ്യോഗിക യാത്ര. മുഖ്യമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആവശ്യമായ അനുമതി ഉറപ്പാക്കാൻ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ ലണ്ടനിലും 2023 ജൂണിൽ ന്യൂയോർക്കിലും നടന്ന വിജയകരമായ പ്രാദേശിക സമ്മേളനങ്ങളെ തുടർന്നാണ് ഈ വർഷം സൗദി അറേബ്യയിൽ സമ്മേളനം നടത്താൻ തീരുമാനിച്ചത്.
സന്നദ്ധ സംഘത്തെ ആദരിച്ചു
മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം: റസാഖ് പാലേരി
തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ തീരുമാനം ജനാധിപത്യാവകാശങ്ങൾക്കു നേരേയുള്ള കടന്നുകയറ്റവും വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും നേരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സ്വാഭാവിക ജനാധിപത്യ പ്രതിഷേധങ്ങളെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കി അവയെ ഇല്ലാതാക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. നേരത്തേ പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ മതിയായിരുന്ന ഒരു പ്രതിഷേധ മുറയെ കടുത്ത വ്യവസ്ഥകൾക്ക് കീഴിലാക്കുകയും ഉയർന്ന ഫീസ് ചുമത്തുകയും ചെയ്തു കൊണ്ട് പ്രതിഷേധങ്ങളെ വരേണ്യവൽകരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ചരിത്രത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനാധിപത്യ വിരുദ്ധതക്ക് നേതൃത്വം നൽകുന്നത് അപഹാസ്യവും ചരിത്രത്തിനു നേരേ പല്ലിളിച്ച് കാട്ടലുമാണ്. – അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുയർന്നു വരേണ്ടതുണ്ടെന്നും ജനാധിപത്യാവകാശങ്ങളെ നിരാകരിക്കുന്ന തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യ സമരങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റുകൾ: നാസർ കീഴുപറമ്പ്
കൊണ്ടോട്ടി : ജനാധിപത്യത്തിലെ ശക്തമായ ആയുധങ്ങളാണ് സമരമുറകൾ എന്നത്.അത് ഇല്ലാതാക്കാനും തകർക്കാനും ആണ് കേന്ദ്രകേരള ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധപ്രകടനങ്ങൾക്ക് നേരെ വലിയ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സിഐഎ വിരുദ്ധ ജനാധിപത്യ സമരങ്ങൾക്ക് നേരെ കേരളത്തിൽ കേസെടുത്തു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരുടെ വായ പോലീസിനെ ഉപയോഗിച്ച് പൊത്തി പിടിക്കേണ്ട ഗതിയിലേക്ക് കേരള സർക്കാർ എത്തിയിരിക്കുന്നു. ജനകീയ സമരങ്ങളെ ഉപയോഗപ്പെടുത്തുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്ത ഇടതുപക്ഷ സർക്കാർ തന്നെയാണ് ഫാസിസ്റ്റ് രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി മെമ്പർമാർക്കുള്ള പാർട്ടി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്നീം മമ്പാട്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജാഫർ സി സി, ഷമീമ സക്കീർ, നൗഷാദ്…
അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് പോരാട്ടങ്ങൾ ഉണ്ടാകുന്നത്: അഡ്വ. എം. കെ. പ്രേമനാഥ്.
തൃശ്ശൂർ: ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോഴാണ് പോരാട്ടത്തിൻറെ വഴി ജനങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നതെന്ന് മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ്. കേരള വഴിവാണിഭ സഭ(എച്ച്. എം. എസ്.)യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന ശ്രേഷ്ഠമായൊരു ഭരണഘടനയും അതിനനുസരിച്ചുള്ള നിയമസംവിധാനങ്ങളും ഇവിടെയുണ്ടെന്നുള്ളത് നമുക്ക് വളരെയധികം ആശ്വാസകരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ‘വഴിയോരക്കച്ചവടകാരുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ (NASVI) ദേശീയ നിർവ്വാഹക സമിതി അംഗം എം. എം. കബീർ ഉദ്ഘാടനം ചെയ്തു. എൽ. ജെ. ഡി. ജില്ലാ പ്രസിഡണ്ട് യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട്…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: തങ്ങളെ വഞ്ചിച്ചത് സിപിഐയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് സിപിഐ (എം)
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം അവസാനിപ്പിച്ചതോടെ സഹകരണ ബാങ്ക് ഡയറക്ടറേറ്റ് ബോർഡിലുണ്ടായിരുന്ന സി.പി.ഐ നേതാക്കൾ ബോർഡിൽ ഉണ്ടായിരുന്ന സി.പി.ഐ.എം നേതാക്കളെ കുറ്റപ്പെടുത്തി തുടങ്ങി. ബാങ്ക് ഡയറക്ടർ ബോർഡിലെ രണ്ട് സിപിഐ പ്രതിനിധികളായ സുഗതനും ലാലിതനും സിപിഐഎമ്മിലെ മറ്റ് അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ട്. സിപിഐ എം നേതാവ് സി കെ ചന്ദ്രനാണ് സഹകരണ ബാങ്കിന്റെ നിയന്ത്രണമെന്നും ഇവർ പറഞ്ഞു. ഭരണസമിതി അറിയാതെയാണ് വൻ വായ്പകൾ പാസാക്കിയത്. ഈ തീരുമാനങ്ങൾ പിന്നീട് ഡയറക്ടർ ബോർഡിലെ സിപിഐ എം പ്രതിനിധികൾ മിനിറ്റ്സ് ബുക്കിൽ ചേർത്തു. സി.പി.ഐ.എമ്മിലെ മുതിർന്ന നേതാക്കളെ രക്ഷിക്കാൻ തങ്ങളെ കുറ്റവാളികൾ ആക്കുന്നുവെന്ന് സി.പി.ഐ നേതാക്കൾ വിലപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ലക്ഷത്തിന് മുകളിൽ വായ്പയൊന്നും കണ്ടിട്ടില്ലെന്നും ഇവർ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന വായ്പാ തുക രഹസ്യമായി പാസാക്കി. പ്രസിഡന്റ്…
ടീം വെൽഫെയർ ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു
വടക്കാങ്ങര: വടക്കാങ്ങര ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി കെ നാസർ, പട്ടാക്കൽ അബൂബക്കർ, കെ ജാബിർ, കെ.ടി ബഷീർ, പി കമാൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: വടക്കാങ്ങരയിലെ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.
ടൈം മാഗസിന്റെ വളർന്നുവരുന്ന നേതാക്കളുടെ പട്ടികയിൽ മാവേലിക്കര സ്വദേശി
ടൈം മാഗസിന്റെ 2023-ലെ ലോകത്തെ രൂപപ്പെടുത്തുന്ന 100 വളർന്നുവരുന്ന നേതാക്കളുടെ പട്ടികയിൽ മാവേലിക്കരയിൽ നിന്നുള്ള ആർക്കിടെക്റ്റായ വിനു ഡാനിയലിന്റെ പേരും. ഡാനിയേലിന്റെ വാസ്തുവിദ്യാ സ്ഥാപനമായ വാൾമേക്കേഴ്സ് അതിന്റെ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ്. “ചെളിയും മാലിന്യവും പ്രധാന ഘടകങ്ങളായി” ഇത് ഘടനകൾ നിർമ്മിക്കുന്നു. “പ്രാദേശിക ജ്ഞാനത്തോടും ഭൗതിക സംസ്ക്കാരത്തോടുമുള്ള ബഹുമാനം നമ്മെ പഠിപ്പിക്കുന്നത് പരിസ്ഥിതിയോടും ഭാവിയോടുമുള്ള യഥാർത്ഥ ഉത്തരവാദിത്ത മനോഭാവത്തിന് പ്രധാനമാണ്” എന്ന് ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇഷ്ടിക ചെളിയും മറ്റ് പ്രാദേശിക വസ്തുക്കളും ഉപയോഗിച്ച് രാജ്യത്ത് സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ ഹരിത വാസ്തുവിദ്യയ്ക്ക് തുടക്കമിട്ട ലോറി ബേക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡാനിയൽ, കോളേജ് പഠനകാലത്ത് ഇതിന് തുടക്കമിട്ടത്. 2005-ൽ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബി.ആർക്ക് പൂർത്തിയാക്കിയ അദ്ദേഹം ഓറോവിൽ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു, അവിടെ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ…
ഇന്ന് പരുമലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാഴ്ചയില്‍ ജീവന് പൊലിഞ്ഞവരുടെ ഓര്‍മ്മ ദിനം
പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്ത്, കിം എന്നിവരെ കാമ്പസിനുള്ളിൽ എസ്എഫ്ഐ-മാർക്സിസ്റ്റ് ഗുണ്ടകൾ ക്രൂരമായി മർദിക്കുകയും പമ്പയാറ്റില്‍ മുക്കിക്കൊല്ലുകയും ചെയ്തിട്ട് 27 വർഷം. 1996 സെപ്തംബർ 17ന് എബിവിപി പ്രവർത്തകരെ മാർക്സിസ്റ്റ് ഭീകരർ ക്രൂരമായി മർദിക്കുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. കോളേജിലെ എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പൊരുതി വിജയിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. ഗൂഢാലോചനയുടെ ഭാഗമായി എസ്എഫ്ഐ-സിപിഎം സംഘം കോളജ് ക്യാമ്പസിനുള്ളില്‍ കയറി ഗേറ്റ് പൂട്ടി എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടിയ വിദ്യാർഥികൾക്ക് നേരെ മാർക്സിസ്റ്റ് ഭീകരർ കല്ലെറിഞ്ഞു. ആ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ടവരാരും മാർക്സിസ്റ്റുകൾക്കെതിരെ സാക്ഷ്യപ്പെടുത്താൻ തയ്യാറായില്ല. പ്രിൻസിപ്പലിന്റെ നിലപാടും പോലീസിന്റെ നിഷ്ക്രിയത്വവുമാണ് അക്രമികളെ രക്ഷപ്പെടാൻ സഹായിച്ചത്. കൊലപാതകത്തിന് ശേഷം വ്യക്തിഹത്യ എന്ന കമ്മ്യൂണിസ്റ്റ് നികൃഷ്ടത പരുമല ബലിദാനികളുടെ കാര്യത്തിലും സിപിഎം ആവർത്തിച്ചു.…
