മെർക്ക് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌കാരത്തിന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:  പ്രമുഖ ശാസ്ത്ര-സാങ്കേതിക കമ്പനിയായ മെര്‍ക്ക് തങ്ങളുടെ മൂന്നാമത് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ റോഡ് ഷോ സംഘടിപ്പിക്കും. അവാര്‍ഡിനായുള്ള രജിസ്ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 24 നാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കാമ്പസിൽ റോഡ് ഷോ നടത്തുന്നത്. ഒപ്പം അവിടത്തെ യുവ ശാസ്ത്രജ്ഞരോട് അപേക്ഷകള്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും അവാര്‍ഡിനെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യും. സമൂഹത്തിന് ഏറെ ഗുണകരമായ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  അംഗീകരിക്കുന്നതിനുമാണ് മെര്‍ക്ക് യുവ  ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരം നല്‍കുന്നത്. ജീവശാസ്ത്രം, രസതന്ത്രം, സുസ്ഥിര ഗവേഷണം, അതിൽ ഉൾപ്പെടുന്ന ഹരിത രസതന്ത്രം, പുനരുജ്ജീവിപ്പിക്കാവുന്നതോ/ പകരം ഉപയോഗിക്കാവുന്നതോ ആയ ഊര്‍ജ്ജം, സുസ്ഥിര വസ്തുക്കള്‍, സുസ്ഥിര ഉത്പാദനം എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദി…

മണിപ്പൂർ: റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ‘പ്രധാന മന്ത്രിയുടെ മുതലക്കണ്ണീര് വിലപ്പോവില്ല; മണിപ്പൂരിലെ ന്യൂനപക്ഷ വംശഹത്യ തടയുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജോബീസ് മാൾ പരിസരത്ത് നിന്നുമാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി റിയാസ് ഖാലിദ് സ്റ്റേഷന് മുന്നിലെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ ന്യൂനപക്ഷ ഉന്മൂലനം തുടങ്ങി മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദു:ഖം തോന്നിയെന്ന് പ്രധാന മന്ത്രി പറയുന്നത്. കുക്കി വിഭാഗത്തിൽപ്പെട്ട വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്തായതിലാണ് അദ്ദേഹത്തിന് അമർഷം. അല്ലാതെ ക്രിസ്ത്യൻ, കുക്കി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യാൻ പ്രധാന മന്ത്രിക്കോ, മണിപ്പൂർ സർക്കാറിനോ ഒരു അജണ്ടയുമില്ലെന്നും അവരുടെ സ്പോൺസർഷിപ്പിൽ വംശഹത്യ അവിടെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സംഘ്പരിവാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ പൊതുസമൂഹം…

മണിപ്പൂർ ക്രിസ്ത്യൻ വംശഹത്യക്കെതിരെ ജിഐ ഓ യുടെ പ്രതിഷേധ സംഗമം

മലപ്പുറം : “മണിപ്പൂർ ക്രിസ്ത്യൻ ന്യൂനപക്ഷ വംശീയ ഉന്മൂലനം അനുവദിക്കില്ല “എന്ന തലക്കെട്ടിൽ ജി ഐ ഒ മലപ്പുറം ടൗണിൽ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു . പ്രതിഷേധ സംഗമം ജി ഐ ഒ കേരള സംസ്ഥാന സമിതി അംഗം അഫ്റ ശിഹാബ് ഉദ്ഘാടനം ചെയ്തു.വംശീയ കലാപങ്ങളിൽ എപ്പോഴും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ക്രൂരമായ നടപടികളിൽ ഇനിയും നിശബ്ദരായിരിക്കുക സാധ്യമല്ല .സംഘപരിവാർ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരവും അപകടകരവുമായ സാഹചര്യത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് അഫ്ര ശിഹാബ് കൂട്ടിച്ചേർത്തു ജി ഐ ഒ മലപ്പുറം ജില്ലാ പ്രസിഡൻറ് ജന്നത്ത് ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മുബഷിറ ഹിഷാം ജി ഐ ഓ മലപ്പുറം ജില്ലാ സെക്രട്ടറി നഹ്‌ല സാദിഖ്, നസീഹ ,ബാദിറ,ഹിമ , നസ്‌ല, ലയ്യിന തുടങ്ങിയവർ നേതൃത്വം നൽകി.

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട; കുഞ്ഞൂഞ്ഞിന്റെ അന്ത്യവിശ്രമം ഇനി പുതുപ്പള്ളിയിൽ

കോട്ടയം: സ്നേഹം കൊണ്ട് ജനമനസുകളില്‍ ഇടം നേടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണില്‍ അന്ത്യവിശ്രമം. രാവും പകലും ജനങ്ങൾക്കുവേണ്ടി ജീവിച്ച സ്വന്തം നേതാവിന് കേരളം വിട നൽകി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയെ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അദ്ദേഹം ഇനി അന്ത്യവിശ്രമം കൊള്ളുന്നത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെയാണ് മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര പള്ളിയിൽ എത്തിയത്. തുടർന്ന് പള്ളിയിലെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഇതെല്ലാം കണ്ടുനിന്ന ജനങ്ങൾക്ക് വെറുതെ നിൽക്കാനായില്ല. അവർ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…’ എന്നവർ ഒരേ ശബ്ദത്തോടെ പറഞ്ഞു. സാധാരണക്കാരനായി ജനിച്ച ഞാൻ സാധാരണക്കാരനായി ജീവിക്കും, സാധാരണക്കാരനായി…

വിമൻ ജസ്റ്റിസ് സ്ഥാപക ദിനാചരണം

മലപ്പുറം: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലൈ 20 സംസ്ഥാന തലത്തിൽ “നീതിയുടെ സ്ത്രീ പക്ഷം പോരാട്ടത്തിന്റെ നാലാണ്ട് ” എന്ന തലക്കെട്ടിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വ്യത്യസ്ത പരിപാടികൾ നടത്തി. ജില്ലാ അസ്ഥാനത്ത് പതാക ഉയർത്തി. മലപ്പുറം കുന്നുമ്മൽ പരിസരത്ത് കർക്കിടക കഞ്ഞി വിതരണം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രക്തദാനം നടത്തി. എടവണ്ണ എ എം യു പി സ്കൂളിൽ ഔഷധ ത്തോട്ടം നിർമ്മിച്ചു നൽകി. കരുവാരക്കുണ്ട് , വേങ്ങര, ഊരകം പഞ്ചായത്തുകൾ പെയിൻ& പാലിയേറ്റിവ് വൃത്തിയാക്കൽ എടയൂർ കൃഷി ഭവൻ പരിസരം അരീക്കോട് റോഡ് വൃത്തിയാക്കൽ തടപ്പറപ്പ് കരിയാരം കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണവും ആരോഗ്യ ക്ലാസ്സും , സൽവ കെയറിലെ അന്തേവാസികൾക്കൊപ്പം ഒരു സായാഹ്നം, പ്രമുഖ വ്യക്തികളെ കണ്ട് വിമൻ ജസ്റ്റിസിനെ പരിചയ പ്പെടുത്തൽ…

അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് നല്‍കി വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം; അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് മയക്കുമരുന്ന് നല്‍കിയ അതളൂര്‍ സ്വദേശി സ്വാമിയെന്നു അറിയപ്പെടുന്ന സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റു ചെയ്തു. ജ്യൂസിൽ മയക്കുമരുന്ന് കലക്കിയാണ് ഇയാള്‍ കുട്ടിക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇതിനായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കാനും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടെന്നും പോലീസ് പറയുന്നു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്‌കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ കൗൺസിലറെ അറിയിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ബന്ധം തെളിഞ്ഞത്. തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ഇതിനാവശ്യമായ നടപടികളും സ്വീകരിച്ചു. തുടർന്നാണ് പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാൾക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

ഉമ്മന്‍ ചാണ്ടി പകരം വെയ്ക്കാനില്ലാത്ത നേതാവ്; സാധാരണക്കാരുടെ കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പം: സുരേഷ് ഗോപി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾ പറയുന്നത് കേൾക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ പൊഴിക്കുന്ന കണ്ണീരിലാണ് അദ്ദേഹത്തിന്റെ വലിപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകൾക്കും കുടുംബത്തിനും അറിയാവുന്നതാണ്. ആ അടുപ്പം അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മ്മൻചാണ്ടിയുടെ ജീവിതവും, ജനങ്ങൾ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതൽ മികച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടു വെയ്ക്കുന്നതിന് മറ്റ് നേതാക്കൾക്ക് പ്രചോദനമാണെന്ന് നടൻ വ്യക്തമാക്കി. കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഉമ്മൻചാണ്ടി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ…

സോഷ്യൽ മീഡിയയിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പോലീസിൽ പരാതി നല്‍കി

എറണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ പോലീസിൽ പരാതി. നടനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പോലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വീഡിയോ വിനായകൻ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കൊച്ചി അസി. പോലീസ് കമ്മീഷണർക്കാണ് അജിത് അമീർ പരാതി നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിൽ നടനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിന് പുറമേ നടന്റെ ലഹരിമാഫിയ- ഗുണ്ടാ ബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണ് വിനായകൻ എന്നും പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും അപമാനിച്ച് കൊണ്ടായിരുന്നു നടന്റെ വീഡിയോ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ മാദ്ധ്യമങ്ങൾ മുഴുവൻ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. ഇതാണ് നടനെ…

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജനസാഗരം ഒഴുകിയെത്തി; ഉമ്മന്‍ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് മാറ്റം വരുത്തി

കോട്ടയം: തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയ ജനസാഗരത്തെ കണക്കിലെടുത്ത്, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് മാറ്റം വരുത്തി. വിലാപ യാത്രയിലും ശവസംസ്‌കാര ചടങ്ങുകളിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ സംസ്‌കാര ചടങ്ങുകളുടെ സമയം മാറ്റി വെയ്ക്കേണ്ടി വന്നു. സംസ്‌കാരം വൈകിട്ട് 7.30ന് പുതുപ്പള്ളി പള്ളിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്‌കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൗതികശരീരം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് 4:30ന് തറവാട്ടിൽ നിന്ന് ഭൗതികദേഹം പുതിയ വീട്ടിലേക്ക് പൊതുദർശനത്തിന് എത്തിക്കും. അതിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. തുടർന്ന് ഏഴ് മണിക്ക് വീട്ടിൽ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് മൃതദേഹം…

ചരിത്രത്തിലെ ഈ ദിനം: തിരുവിതാംകൂർ മുൻ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമ വർമ്മ നാടു നീങ്ങി

ചരിത്രത്തിലെ ഈ ദിവസം : 1991 ജൂലൈ 20-ന്, തിരുവിതാംകൂറിലെ മുൻ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ വിയോഗത്തോടെ ഇന്ത്യൻ ചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യായം അവസാനിച്ചു. പുരോഗമനപരമായ പരിഷ്‌കാരങ്ങൾക്കും ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട മഹാരാജ ചിത്തിര തിരുനാളിന്റെ വിയോഗം തിരുവിതാംകൂർ മേഖലയുടെ ഭാഗധേയം രൂപപ്പെടുത്തിയ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചു. ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന പൈതൃകം തുടരുന്ന ഈ വിശിഷ്ട ഭരണാധികാരിയുടെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും ഒരു എത്തിനോട്ടം. ആദ്യകാല ജീവിതവും സിംഹാസനവും: മഹാറാണി സേതു പാർവതി ബായിയുടെയും കിളിമാനൂർ രാജാ രവിവർമ കോയിൽ തമ്പുരാന്റെയും മൂത്ത മകനായി 1912 നവംബർ 7 നാണ് ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ജനനം. പാരമ്പര്യമനുസരിച്ച്, തിരുവിതാംകൂറിലെ മഹാറാണി ലക്ഷ്മി ബായി അദ്ദേഹത്തെ തിരുവിതാംകൂറിലെ രാജകുടുംബത്തിലേക്ക് ദത്തെടുത്തു. 1924-ൽ മൂലം തിരുനാൾ മഹാരാജാവിന്റെ അകാല വിയോഗത്തെത്തുടർന്ന് ഈ ദത്തെടുക്കൽ അദ്ദേഹത്തിന്റെ…