സോഷ്യൽ മീഡിയയിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പോലീസിൽ പരാതി നല്‍കി

എറണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ പോലീസിൽ പരാതി. നടനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പോലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വീഡിയോ വിനായകൻ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

കൊച്ചി അസി. പോലീസ് കമ്മീഷണർക്കാണ് അജിത് അമീർ പരാതി നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിൽ നടനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിന് പുറമേ നടന്റെ ലഹരിമാഫിയ- ഗുണ്ടാ ബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണ് വിനായകൻ എന്നും പരാതിയിൽ പറയുന്നു.

ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും അപമാനിച്ച് കൊണ്ടായിരുന്നു നടന്റെ വീഡിയോ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ മാദ്ധ്യമങ്ങൾ മുഴുവൻ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. ഇതാണ് നടനെ ചൊടിപ്പിച്ചത്. ‘ ആരാണ് ഈ ഉമ്മൻ ചാണ്ടി. എന്തിനാണ് മൂന്ന് ദിവസമൊക്കെ വാർത്ത നൽകുന്നത്. നിർത്തി പോടാ, പത്രക്കാരോട് ആണ്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്ത് നിങ്ങളുടെ അച്ഛനും ചത്ത്. അതിന് ഇപ്പോൾ നമ്മൾ എന്ത് ചെയ്യണം. പ്ലീസ് നിർത്തിയിട്ട് പോ പത്രക്കാരെ. ഉമ്മൻ ചാണ്ടി ചത്ത് പോയി, അതിന് ഞങ്ങൾ എന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. അയാളുടെ കാര്യം നോക്കിയാൽ നമുക്ക് അറിയില്ലേ. നിർത്ത്. ഉമ്മൻ ചാണ്ടി ചത്ത് പോയി അത്രേ ഉള്ളൂ’ . എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Print Friendly, PDF & Email

Leave a Comment

More News