മെർക്ക് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌കാരത്തിന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:  പ്രമുഖ ശാസ്ത്ര-സാങ്കേതിക കമ്പനിയായ മെര്‍ക്ക് തങ്ങളുടെ മൂന്നാമത് യുവ ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നതിന്റെ ഭാഗമായി  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ റോഡ് ഷോ സംഘടിപ്പിക്കും. അവാര്‍ഡിനായുള്ള രജിസ്ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 24 നാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കാമ്പസിൽ റോഡ് ഷോ നടത്തുന്നത്. ഒപ്പം അവിടത്തെ യുവ ശാസ്ത്രജ്ഞരോട് അപേക്ഷകള്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും അവാര്‍ഡിനെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യും.
സമൂഹത്തിന് ഏറെ ഗുണകരമായ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  അംഗീകരിക്കുന്നതിനുമാണ് മെര്‍ക്ക് യുവ  ശാസ്ത്രജ്ഞർക്കായുള്ള പുരസ്‌ക്കാരം നല്‍കുന്നത്. ജീവശാസ്ത്രം, രസതന്ത്രം, സുസ്ഥിര ഗവേഷണം, അതിൽ ഉൾപ്പെടുന്ന ഹരിത രസതന്ത്രം, പുനരുജ്ജീവിപ്പിക്കാവുന്നതോ/ പകരം ഉപയോഗിക്കാവുന്നതോ ആയ ഊര്‍ജ്ജം, സുസ്ഥിര വസ്തുക്കള്‍, സുസ്ഥിര ഉത്പാദനം എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദി കൂടി ഈ പുരസ്‌ക്കാരം ഒരുക്കും.

പി.എച്ച്.ഡിക്ക് ശേഷം 10 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തിപരിചയവും ഏതെങ്കിലും ഗവേഷണ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ക്കാര്‍ക്ക് പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. ആഗസ്റ്റ് 16 ആണ് അപേക്ഷിക്കുള്ള അവസാന തീയതി. 2023 നവംബറില്‍ നടക്കുന്ന മെര്‍ക്ക് പുരസ്‌ക്കാര ദാന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.

ജീവശാസ്ത്രത്തിനും രാസശാസ്ത്രത്തിനും രണ്ടും സുസ്ഥിര ഗവേഷണത്തിന് ഒന്നും രണ്ടാം സ്ഥാനത്തിന് അഞ്ചും പുരസ്‌ക്കാരങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം 350,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.  അശോക യൂണിവേഴ്സിറ്റി ഡീന്‍ ഡോ. അനുരാഗ് അഗര്‍വാള്‍, സി.എസ്.ഐ.ആര്‍-സി.ഡി.ആര്‍.ഐ ഡയറക്ടര്‍ ഡോ. രാധാ രംഗരാജന്‍, സി.എസ്.ഐ.ആര്‍-ആ.ഐ.സി.ടി ഡയറക്ടര്‍ ഡോ. ശ്രീനിവാസ് റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ ജൂറി അംഗങ്ങള്‍.

“ഇന്ത്യയിലുടനീളമുള്ള പ്രതിഭാധനരായ യുവ ശാസ്ത്രജ്ഞരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്‌ക്കാരത്തിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം ശാസ്ത്ര സമൂഹത്തില്‍ അറിയപ്പെടുന്ന ഈ അവാര്‍ഡിലൂടെ സുസ്ഥിരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,” മെര്‍ക്ക് ലൈഫ് സയന്‍സ് ലാബ് ആന്‍ഡ് സയന്‍സ് മേധാവി ധനഞ്ജയ് സിംഗ് അറിയിച്ചു.  എല്ലാക്കൊല്ലത്തെയും പോലെ, ഈ വര്‍ഷവും  അസാധാരണ പ്രതിഭകളായ ശാസ്ത്രജ്ഞരുടെ  ഗവേഷണ ശ്രമങ്ങളില്‍ നിന്ന് ഉണ്ടാകുന്ന നൂതനമായ കണ്ടെത്തലുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/MYSA2023 / https://bit.ly/Register-MYSA2023
Print Friendly, PDF & Email

Leave a Comment

More News