മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി (93) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍ ഹരി ഞായറാഴ്ച രാവിലെ കൊച്ചിയില്‍ അന്തരിച്ചു. 93 വയസ്സയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തില്‍ നിന്ന്‌ ആര്‍എസ്‌എസ്‌ തലപ്പത്തെത്തുന്ന ആദ്യ പ്രചാരക്‌ ആയിരുന്നു. ആര്‍എസ്‌എസ്‌ അഖില ഭാരതീയ പ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ടാറ്റാ ഓയില്‍ മില്‍സിലെ മുന്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്ന രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ പത്മാവതിയുടെയും മകനായി 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിൽ ജനനം. അച്ഛന്‍ ആര്‍എസ്‌എസ്‌ അനുഭാവിയായിരുന്നു. നിരോധനകാലത്ത് സംസ്ഥാനത്ത് ആർഎസ്എസിനെ നയിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 13-ാം വയസ്സിൽ തുടങ്ങിയ സംഘപ്രവർത്തനം 93-ാം വയസ്സിലും തുടർന്നു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിലും, മഹാരാജാസ് കോളേജിലും പഠനം. ബാലസ്വയം സേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,സ്വർഗീയ ഭാസ്‌ക്കർ റാവുജിയുമായി അടുത്ത ബന്ധം. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ്…

കളമശേരിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്; നിരവധി പേരുടെ നില ഗുരുതരമാണ്

കൊച്ചി: കളമശ്ശേരിയിൽ നടന്ന വന്‍ സ്ഫോടനത്തില്‍ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30 ഓടെയാണ് വലിയ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ സ്ഥലത്താണ് സ്‌ഫോടനം നടന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പ്രാർത്ഥനയ്ക്കായി കൂടിനിന്നപ്പോഴായിരുന്നു ഹാളിനകത്ത് സ്‌ഫോടനം ഉണ്ടായത്. എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമല്ല. വലിയ പോലീസ് സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ചെറിയ ഹാളായതിനാൽ അപകടത്തിൻ്റെ വ്യാപ്തി വർദ്ധിച്ചുവെന്നാണ് വിവരം.

സെക്യൂരിറ്റി ഗാർഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: തിങ്കളാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേസ് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്യരുതെന്ന് കസ്റ്റംസ് പ്രിവന്റീവ് ഓഫീസറോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ഗ്രൗണ്ടിലും പിന്നീട് കാറിനുള്ളിലും വെച്ച് ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ചേർന്ന് തന്നെ മർദ്ദിച്ചതായി സെക്യൂരിറ്റി ജീവനക്കാരൻ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.

മദ്രാസിനെ ചെന്നൈ ആക്കാനും കേരളത്തെ കേരളം ആക്കാനും പറ്റുമെങ്കില്‍ ഇന്ത്യയെ ഭാരതമാക്കി മാറ്റുന്നതിൽ എന്താണ് പ്രശ്നം?

ന്യൂഡല്‍ഹി: ‘ഇന്ത്യ vs ഭാരതം’ എന്ന ചർച്ചയ്ക്കിടെ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) കമ്മിറ്റി ചെയർമാൻ പ്രൊഫസർ സിഐ ഐസക്കിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഇന്ത്യ എന്ന പേര് കുട്ടികളിൽ അഭിമാനബോധം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് എല്ലാ സ്കൂൾ സിലബസുകളിലും ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് എഴുതാൻ ഞങ്ങൾ ശുപാർശ ചെയ്തത്. എല്ലാ സ്കൂൾ പാഠപുസ്തകങ്ങളിലും ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് എൻസിഇആർടി പാനൽ നിർദ്ദേശിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. നിർദേശത്തെ എതിർക്കുന്നവർ മദ്രാസിന്റെ പേര് ചെന്നൈയെന്നും തിരുവനന്തപുരത്തിന്റെ പേര് അനന്തപുരിയാക്കി മാറ്റിയെന്നും ഐസക് പറഞ്ഞു. ‘കേരള’ത്തെ ‘കേരളം’ ആക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു. പക്ഷേ, ഞങ്ങള്‍ ഇന്ത്യ എന്ന് പറയുമ്പോൾ അവർക്ക് എന്താണ് പ്രശ്നം? “ഭാരതം എന്ന പേരിന് 7,000 വർഷമെങ്കിലും പഴക്കമുണ്ട്,” ഐസക് പറഞ്ഞു. ഇത്…

വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്: ഡോ. അബുദു സ്സലാം അഹ്മദ്

മലപ്പുറം: വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്. ഇന്ത്യ അടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കണമെന്നും ഡോ. അബുദുസ്സലാം അഹ്മദ് പറഞ്ഞു. ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടപ്പിച്ച യുവജന പ്രതിരോധ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ സ്വാതന്ത്ര്യ സമര പോരാളി ഖാലിദ് മിശ്അൽ ഓൺലൈൻ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിച്ചു സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായിരുന്നു. നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, സെക്രട്ടറി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഡോ. മുഹ്‌യുദ്ദീൻ ഖാസി, അഡ്വ. അനൂപ് വി ആർ, ജേണലിസ്റ്റ് ബി എസ് ബാബുരാജ്,…

പത്മരാജന്‍ സാഹിത്യ, സിനിമാ അവാര്‍ഡുകള്‍ക്കൊപ്പം പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡും സമ്മാനിച്ചു

‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം കരസ്ഥമാക്കി തിരുവനന്തപുരം: സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍  മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകൻ ടി.വി. ചന്ദ്രൻ അവാർഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള  ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അവാർഡിനർഹമായത്. സാറാ…

സോളിഡാരിറ്റി മലപ്പുറത്ത് സയണിസ്റ്റ് – ഹിന്ദുത്വ വംശീയതക്കെതിരെ സംഘടിപ്പിച്ച യുവജന പ്രതിരോധ സമ്മേളനത്തിൽ ഫലസ്തീൻ പോരാളികളുടെ നേതാവ് ഖാലിദ് മിശ്അൽ നിർവഹിച്ച പ്രഭാഷണം

بسم الله الرحمن الرحيم الحمد لله والصلاه والسلام على رسول الله سيدنا محمد وعلى اله واصحابه اجمعين الله اكبر كبيرا والحمد لله كثيرا وسبحان الله بكره واصيلا അല്ലയോ സഹോദരന്മാരെ സഹോദരിമാരെ, ഇന്ത്യയിലെയും കേരളത്തിലെയും മറ്റെല്ലാ മേഖലകളിലുമുള്ള പ്രിയപ്പെട്ട കർമ്മനിരതരായ യുവാക്കളെ, അസ്സലാമു അലൈക്കും. അനുഗ്രഹീതമായ ഈ വെള്ളിയാഴ്ച ആശംസകൾ നേരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണക്കും പ്രവർത്തനങ്ങൾക്കും എല്ലാ പരിശ്രമങ്ങൾക്കും ഹൃദ്യമായ നന്ദി അറിയിക്കുകയാണ്. മൂന്നാഴ്ചയായി ഗസ്സക്ക് മേൽ തുടരുന്ന സയണിസ്റ്റ് അതിക്രമങ്ങൾക്ക് ശേഷമാണ് നമ്മൾ ഇപ്പോൾ ഉള്ളത്. എന്തിനാണ് അവർ ഗസയോട് പ്രതികാരം ചെയ്യുന്നത്? കാരണം ഗസ്സ അഖ്സക്ക് വേണ്ടി പോരാടുകയാണ്. എന്തിനായിരുന്നു കഴിഞ്ഞ ഒക്ടോബർ 7 ഖസ്സാം ബ്രിഗേഡിന്റെ പോരാളികൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ അധിനിവിഷ്ട ഫലസ്തീനിലേക്ക് ഇരച്ചു കയറിയപ്പോൾ ഗസ്സക്ക് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും…

സയണിസ്റ്റ്, ഹിന്ദുത്വ വംശീയതക്കെതിരെ യുവജന പ്രതിരോധ റാലി

മലപ്പുറം : ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ആയിരങ്ങൾ പങ്കെടുത്ത യുവജന പ്രതിരോധ റാലി സംഘടിപ്പിച്ചു. ‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിൽ അണിചേരുക’ എന്ന തലക്കെട്ടിൽ നടന്ന റാലിക്ക് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൽ ബാസിത് പി പി , ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, ജില്ലാ നേതാക്കളായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, വാഹിദ് കോഡൂർ, ഹാരിസ് പടപ്പറമ്പ്, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു

തിരുവനന്തപുരം :രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രംഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന “പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമായ കാൻസർ സേഫ് കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ ഉച്ചകോടിക്ക് കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും സ്വസ്തി ഫൗണ്ടേഷന്‍ പാരിസ്ഥിതിക സംരക്ഷണത്തിൽ നിരന്തരമായ ഇടപെടലുകൾ കൂടാതെ ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും കാൻസർ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിൽ നടന്നു വരുന്ന 3 ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നുള്ള രണ്ട് വിദഗ്ധരിൽ ഡോ.എംവി പിള്ള ഓങ്കോളജിയിലെ വിസ്മയിപ്പിക്കുന്ന പരിജ്ഞാനം…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ പങ്കെടുത്ത ശശി തരൂരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോഴിക്കോട്ട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ യോഗത്തിൽ പങ്കെടുത്ത തിരുവനന്തപുരം എംപി ശശി തരൂരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹമാസിനെ ഭഗത് സിംഗിനോട് ഉപമിച്ച മുസ്ലീം ലീഗിന്റെ കാഴ്ചപ്പാട് തരൂരിന് ഉണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) കോഴിക്കോട്ട് വ്യാഴാഴ്ച സംഘടിപ്പിച്ച ഫലസ്തീൻ അനുകൂല റാലിയിൽ അതിന്റെ നേതാവ് എംകെ മുനീർ പറഞ്ഞു, “ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ, അത് തീവ്രവാദത്തിന്റെയും തീവ്രവാദത്തിന്റെയും പ്രവർത്തനമായി ബ്രിട്ടീഷ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ, സ്വാതന്ത്ര്യത്തിനായുള്ള ഫലസ്തീന്റെ പോരാട്ടം സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽ ഒരു ഭീകരപ്രവർത്തനമായിരിക്കും.” കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഈ പ്രസ്താവനയെ അപലപിക്കുകയും ദേശവിരുദ്ധമെന്ന് വിളിക്കുകയും ചെയ്തിരുന്നു. ദേശവിരുദ്ധമെന്ന് കരുതുന്ന റാലിയിൽ ശശി തരൂരിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രൻ അതൃപ്തി…