പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കെതിരെ സമാനമായ മറ്റൊരു കേസുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. നീലേശ്വരം പോലീസ് സ്റേഷനില്‍ ക്രൈം നമ്പര്‍ 465/2023 പ്രകാരം വഞ്ചനാക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഐപിസി 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതില്‍ നിന്ന് വ്യക്തമാണെന്ന് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.40ന് കോഴിക്കോട് വടകര വില്യാപ്പള്ളില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 4-6-2018 മുതല്‍ 31-3-2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ് കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തതായി കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. മഹാരാജാസിന്റെ ഓഫീസ് സീലും സ്പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലിന്റെ പദവി സീലും ഒപ്പും വ്യാജമാണ്.…
Category: KERALA
കാട്ടാക്കട പോക്‌സോ കോടതിയുടെ ആദ്യ വിധി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്
കാട്ടാക്കട: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് കാട്ടാക്കട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. വിളവൂര്‍ക്കല്‍ സ്വദേശി അഖിലിനെ (27) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്നതിന് ശേഷമുള്ള ആദ്യ വിധിയാണിത്. അഖിലിന് പത്ത് വര്‍ഷം കഠിന തടവും രണ്ട് വര്‍ഷം ലഘു തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിക തടവ് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യിരുന്ന പെണ്‍കുട്ടിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലായി. തുടര്‍ന്ന് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും…
മാധ്യമങ്ങൾ ഇഷ്ടം പോലെ ആഘോഷിച്ചില്ലേ; കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാം: കെ വിദ്യ
അഗളി: വ്യാജ എക്ട്പിീരിയന്‍സന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് അകമ്പടിയോടെയാണ് വിദ്യയെ കോടതിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. അവസാനം വരെ നിയമപരമായി പോരാടുമെന്നും വിദ്യ പറഞ്ഞു. അതേസമയം, കേസില്‍ ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ രംഗത്തെത്തി. വിദ്യ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓദ്യോഗിക ജീവിതത്തില്‍ രാഷ്ട്രിയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നിഖിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിലവില്‍ ഒളിവിലുള്ള നിഖില്‍ സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമാണ്. പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന് മുമ്പ് പതിവ് നടപടിക്രമങ്ങള്‍ ഒഴിവാക്കി നിഖില്‍ തോമസിനെ ഉടന്‍ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് തോന്നിയതിനെ തുടര്‍ന്നാണ് നിഖിലിനെ ഉടന്‍ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്. കായംകുളം എംഎസ്‌എം കോളജില്‍ എംകോമിന് പ്രവേശനം നേടുന്നതിനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കററ് നിഖില്‍ ഹാജരാക്കിയെന്നു കണ്ടെത്തിയതോടെ എസ്‌എഫ്‌ഐയും സിപിഎമ്മും ഒരേപോലെ പ്രതിരോധത്തിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ മുന്‍ എസ്‌എഫ്‌ഐ നേതാവിന്റെ സഹായം നിഖിലിന് ലഭിച്ചിരുന്നതായി നിഖിലിന്റെ…
സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം തുടര്‍ക്കഥയാവുന്നു; ബികോം സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കെഎസ്‌യു നേതാവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കേരള സര്‍വൃകലാശാലയെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്യ എഫ്‌ഐആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമൃമില്ലാ വകുപ്പുകളാണ് അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്. അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്‍സിലിന്റെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ വിസിയുടെ ഒപ്പ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ ഈ സീരിയല്‍ നമ്പറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍…
വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മണ്ണാര്‍ക്കാട്: മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ടറര്‍ തസ്തികയുണ്ടാക്കാന്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തേക്ക് യുവതിയെ പോലീസ് കസ്റ്റഡിയില്‍ വിടും. ഇവരുടെ ജാമ്യാപേക്ഷ ജൂണ്‍ 24ന് പരിഗണിക്കും. പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യ ഉണ്ടാക്കിയതായി പറയുന്ന വ്യാജരേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു പകര്‍പ്പ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് പ്രതിഭാഗം വാദിച്ചു. ഒരു തീവ്രവാദിയെ എങ്ങനെ പിടിക്കുന്നുവോ അതുപോലെയാണ് വിദ്യയെ പോലീസ് മാധ്യമങ്ങള്‍ക്ക് വേണ്ടി കൊണ്ടുപോകുന്നത്. വിദ്യ തെറ്റൊന്നും ചെയ്തിട്ടില്ല. പഠനത്തില്‍ മിടുക്കിയായ വിദ്യക്ക് ഇതൊക്കെ ചെയ്യേണ്ടതില്ല. മാധ്യമങ്ങള്‍ക്ക്…
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗം തടയാൻ ഡിജിലോക്കർ സംവിധാനം അതത് കോളേജുകൾ നടപ്പിലാക്കും: കേരള സർവകലാശാല വിസി
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാന്‍ ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ സര്‍വകലാശാലയ്ക്ക് പരിശോധിച്ച് സത്യാവസ്ഥ കണ്ടെത്താനാകുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. “മറ്റ് സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടത് അതത് കോളേജുകളുടെ ഉത്തരവാദിത്തമാണ്. അതാണ് സര്‍വകലാശാല ചട്ടങ്ങളും പറയുന്നത്. ഇത്രയും കാലമായി സര്‍ട്ടിഫിക്കറ്റുകളുടെ കര്‍ശനമായ വെരിഫിക്കേഷന്‍ ഉണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ചട്ടം കര്‍ശനമാക്കി”, അദ്ദേഹം പറഞ്ഞു. “സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിമിതികളുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അവര്‍ അത് സര്‍വകലാശാലയെ അറിയിക്കണം. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത് വ്യക്തികളാണ്. രാഷ്ട്രീയ സംഘടനകളല്ല. അത് അമിതമായതുകൊണ്ടല്ല. കാമ്പസുകളിലെ രാഷ്ട്രീയം വ്യാജരേഖ ചമയ്ക്കുന്നു. നിഖിലിന്റെ പിജി പ്രവേശനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കൊന്നും പങ്കുള്ളതായി തെളിവില്ല.നിഖിലിന്റെ വിഷയത്തില്‍ ചാന്‍സലര്‍…
മഞ്ചേരി മെഡിക്കൽ കോളേജ്; ഭൂമി ഏറ്റെടുക്കാൻ തയ്യാറാവാത്ത സർക്കാർ നടപടി വിവേചനം: വെൽഫെയർ പാർട്ടി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സാധ്യമല്ല എന്ന സർക്കാർ തീരുമാനം മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ തുടർച്ചയാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ഭൂമി ഏറ്റെടുക്കാൻ പണമില്ലാ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മഞ്ചേരിക്ക് ശേഷം തുടങ്ങിയ മെഡിക്കൽ കോളേജുകൾക്ക് പോലും ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിനെ മെഡിക്കൽ കോളജാക്കി മാറ്റിയതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഭൂമിപോലും അവിടെയില്ല. നാല്പത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് വേണ്ടി അൻപത് ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധ്യമല്ല എന്ന നിലപാട് ജില്ലയിലെ ജനങ്ങളെ പരിഹസിക്കലാണ്. ഈ നിലപാട് തുടരാനാണ് സർക്കാർ തീരുമാനിക്കുന്നെതെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്,…
എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണത്തിൽ പാളിച്ച; പ്രതിഷേധവുമായി എടത്വ വികസന സമിതി
എടത്വാ: പ്രളയത്തിൽ തകർന്ന എടത്വാ സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണത്തിൽ പാളിച്ച. പ്രതിഷേധവുമായി രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക്ക സംഘടനകൾ രംഗത്ത്. ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിൻ്റെ ഇടപെടൽ മൂലം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം സ്ഥലത്ത് 650 ചതുരശ്ര അടിയിൽ ഒറ്റനില കെട്ടിടം നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ കേന്ദ്ര പോസ്റ്റൽ ഡയറക്റ്ററേറ്റ് അനുവദിച്ചിരുന്നു. വെള്ളപ്പൊക്കമോ, പേമാരിയോ ബാധിക്കാത്ത തരത്തിൽ 12 തൂണുകളിലായി റോഡ് നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിലാണ് ഒറ്റനില കെട്ടിടം പണിയുന്നത്. പൈലിംഗ് നടത്തി അടിത്തട്ട് കോൺക്രീറ്റ് ചെയ്ത് ബലവത്തായി പണിയുന്ന ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര ചരിച്ചാണ് വാർക്കുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് പണിയുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഫ്ലാറ്റായി വാർത്താൽ അടുത്ത നില പണിയാൻ കഴിയുമെന്നിരിക്കെ വിചിത്രമായ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. എടത്വയിൽ നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റിന്റെ വിചിത്ര…
വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു
നാഗ്പുർ: വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയൻ. ചെങ്ങന്നൂർ, കൊല്ലം, കോട്ടയം, കോഴഞ്ചേരി, ഗുജറാത്ത് ഗാന്ധിധാം വൈ.എം.സി.എകളുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന റെജി വർഗീസ് നിലവിൽ വൈ.എം.സി.എ കേരള റീജിയൻെറ സംസ്ഥാന സെക്രട്ടറിയാണ്. 2023 ജൂലൈ 1 ന് നാഗ്പൂർ ഓഫീസിൽ ചുമതലയേൽക്കും. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി തെക്കേമല സ്വദേശിയാണ്.
