റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മക്കരപ്പറമ്പ് കാച്ചിനിക്കാട് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി വഴിയാത്രക്കാർ പോകുന്ന റോഡരികിലും ആളുകൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി. മുൻപും മാലിന്യം ഇവിടെ തള്ളുകയും പോലീസിലും മറ്റും ജനങ്ങൾ പരാതി നൽകുകയും ചെയ്തിരുന്നു. അവർക്കെതിരെ നടപടി എടുക്കാത്തതാണ് വീണ്ടും ഇത്തരം മാലിന്യം തള്ളുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് കക്കൂസ് മാലിന്യങ്ങൾ തൊട്ടടുത്ത തോടിലേക്ക് ഒഴുകുകയും രോഗ വ്യാപനത്തിന് കാരണമാകും എന്നതിനാൽ ജനങ്ങൾ രോഷാകുലരാണ്.. പരാതി കൊടുത്തതിന് തുടർന്ന് മങ്കട എസ്ഐയും സംഘവും സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർമാരായ അനീസ് മഠത്തിൽ, പട്ടാക്കൽ കുഞ്ഞുട്ടി, ഗഫൂർ ചോലക്കൽ, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് കാച്ചിനിക്കാട് എന്നിവർ സംഭവസ്ഥല സന്ദർശിച്ചു.

മലമ്പുഴ അകമലവാരത്തെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണം; ആനക്കല്ല് ട്രൈബൽ വെൽഫെയർ സ്ക്കൂൾ ഹയർ സെക്കൻഡറി ആക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: മലമ്പുഴ അകമലവാരത്തെ പറച്ചാത്തി, കൊച്ചിത്തോട്, ആനക്കല്ല്, ചേമ്പ്ന അടക്കമുള്ള ആദിവാസി കോളനികൾ ഫ്രറ്റേണിറ്റി ജില്ല, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലടക്കം നേരിടുന്ന പ്രശ്നങ്ങൾ കോളനിവാസികൾ നേതാക്കളോട് വിശദീകരിച്ചു. മുഴുമേഖലകളിലും തികഞ്ഞ വിവേചനമാണ് അധികാരികൾ പ്രദേശത്തോടും ജനവിഭാഗത്തോടും ചെയ്യുന്നത്. അകമലവാരത്തെ കുട്ടികൾ പഠിക്കുന്നത് ആനക്കല്ല് ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്ക്കൂളിലാണ് (GTWHS, Aanakkallu ). എന്നാൽ, ഇവിടെ പത്താം ക്ലാസ് വരെയുള്ളൂവെന്നതിനാൽ കോളനികളിലെ വിദ്യാർത്ഥികൾ ഇതോടെ പഠനം നിർത്തുന്ന സ്ഥിതിയുണ്ട്. പത്തിനു ശേഷം പഠിക്കാനായി വിദ്യാർത്ഥികൾ ഏറ്റവും ചുരുങ്ങിയത് മലമ്പുഴയെങ്കിലും വരണം. അകമലവാരത്തെ കുട്ടികൾക്ക് മലമ്പുഴ ജി.വി.എച്ച്.എസ്.എസിൽ എത്താൻ കൃത്യമായ യാത്ര സംവിധാനങ്ങളില്ല. അതിരാവിലെ പുറപ്പെടേണ്ടി വരികയും രാത്രി ഏറെ വൈകിയും മാത്രം വീട്ടിൽ എത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. അതുപോലെ ഓട്ടോയിലും മറ്റും പോകേണ്ടതിനാൽ യാത്രക്കായി ഒരു ദിവസം ഒരു നേരത്തേക്ക് ചുരുങ്ങിയത് നൂറ് രൂപയെങ്കിലും…

നവോത്ഥാന ചരിത്രത്തെ അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ പ്രതിരോധിക്കണം: റസാഖ് പാലേരി

പറവൂർ: കേരളത്തെ ജനാധിപത്യവത്കരിച്ച നവോത്ഥാന ചരിത്രം അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. “ഒന്നിപ്പ്” സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ചരിത്രത്തിലെ നവോത്ഥാനത്തിന്റെ ഉള്ളടക്കം മേധാവിത്വങ്ങളോടും അധീശത്വങ്ങളോടും മൂടുറച്ച പൊതുബോധങ്ങൾക്കുമെതിരായ പോരാട്ടങ്ങളും ജനകീയ മുന്നേറ്റങ്ങളും സാമൂഹിക പരിവർത്തനങ്ങളുമായിരുന്നു എന്നും സമൂഹം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തെ ആകൃതിപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സവർണ്ണ ഹിന്ദുത്വ വംശീയത അടക്കമുള്ള പുതിയ കാലത്തെ സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ നവോഥാന പാഠങ്ങൾ പ്രചോദനമാകണമെന്നും ദലിതരും മുസ്‌ലിംകളും ആദിവാസികളും മറ്റു മത ന്യൂനപക്ഷങ്ങളും സ്ത്രീകളും ഭാഷാ ന്യൂനപക്ഷങ്ങളും ദരിദ്രരുമടങ്ങുന്ന സവർണ്ണ വംശീയതയുടെ ഇരകളെ തന്നെ സ്വാംശീകരിക്കാനുള്ള സംഘ് പദ്ധതികളെ…

വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് കൺവെൻഷൻ

ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്‌റഫ്‌ കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.  യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞലവി സ്വാഗതവും  യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.

ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം സവർണ്ണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം

കൊച്ചി: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള തിരക്കുപിടിച്ച ബി.ജെ.പി സർക്കാരിന്റെ നീക്കം സവർണ്ണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പാർട്ടി സ്കൂൾ പരിശീലകരുടെ സംസ്ഥാന തല ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ലെ തെരെഞ്ഞെടുപ്പ് വിജയം നേടാൻ ജനങ്ങളെ ധ്രുവീകരിക്കുക എന്നതും ഏകസിവിൽകോഡ് ചർച്ച എടുത്തിടുന്നതിൻ്റെ പിന്നിലുണ്ട്. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനം. മതന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, പിന്നാക്ക ഹിന്ദുക്കൾ, ദലിതുകൾ തുടങ്ങി വിവിധ ജനവിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത വൈവാഹിക രീതികളും പിന്തുടർച്ചാ രീതികളുമാണുള്ളത്. ഇതെല്ലാം ഏകീകരിക്കുക എന്നത് രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുക എന്നതിലേക്കാണ് എത്തുക. ബി.ജെ.പിയാണ് ഇത്തരം സാഹചര്യത്തിൽ ഗുണം നേടുക. അത്യന്തം അപകടകരമായ ഈ സാഹചര്യം ഒഴിവാക്കാൻ മത-മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം നീണ്ട ശില്പശാലയിൽ ഹമീദ് വാണിയമ്പലം, എസ്. ഇർഷാദ്,…

മോണ്‍സണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട ബലാത്സംഗക്കേസിൽ ഇരയായ യുവതി കെപിസിസി അദ്ധ്യക്ഷനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഭരണകക്ഷിയായ സി.പി.ഐ.എമ്മിന് തിരിച്ചടിയായി സ്വയം പ്രഖ്യാപിത പുരാവസ്തു വ്യാപാരി മോൺസൺ മാവുങ്കലിനെ ബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത ഇര കെപിസിസി അദ്ധ്യക്ഷനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. ബലാത്സംഗക്കേസിൽ മാവുങ്കൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കേസിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റും എംപിയുമായ കെ സുധാകരനെ ഏജൻസി ചോദ്യം ചെയ്‌തേക്കുമെന്ന് ഭരണകക്ഷിയായ സിപിഐഎം അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ക്രൈംബ്രാഞ്ച് പ്രതികരണം. മാവുങ്കൽ ബലാത്സംഗം ചെയ്ത സ്ഥലങ്ങളിലൊന്നിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് ഇരയായ പെൺകുട്ടി ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വന്ന റിപ്പോർട്ട് ഉദ്ധരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മറുവശത്ത്, “അത്തരമൊരു പ്രസ്താവന (ഇരയിൽ നിന്ന്) നടത്തിയിട്ടില്ല” എന്ന് ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഗോവിന്ദന്റെ വാക്കുകൾ അപകീർത്തികരമാണെന്നും സിപിഐഎം നേതാവിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇരയായ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേരെ അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേർ അറസ്റ്റിൽ. അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67), വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറയുകയായിരുന്നു. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും ചേർന്നാണ് പോലീസിനെ ഇക്കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഭക്ഷണം നൽകുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി. പെരേര (48)യാണ് മരിച്ചത്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുമ്പോഴാണ് സ്റ്റെഫിന് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ തനിച്ചായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സയ്ക്കായാണ് സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. 7ന് ആശുപത്രിയിലെത്തിയ ഇവർക്ക് 9ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഡോക്ടർമാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അതിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സ്റ്റെഫിന്റെ സംസ്‌കാരം നടത്തി. ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിന്റെ മറ്റ് സഹോദരങ്ങൾ.  

കേരള പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്തെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ കൊടും കുറ്റവാളിയെപ്പോലെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അയാളായിരുന്നോ? കേരളാ പോലീസ് ഇത്രയും തരം താണ ഒരു കാലം ഉണ്ടായിട്ടില്ല. പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി മാറിയെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ചെറുപ്പക്കാരനെ പിടികൂടിയ കേരള പൊലീസിൻ്റെ കർത്തവ്യ ബോധത്തെ അഭിനന്ദിക്കാതെ തരമില്ല. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നക്കാരൻ ഇയാളായിരുന്നല്ലോ? കേരള പൊലീസ് ഇത്രയും തരം താണ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. എ.കെ.ജി സെൻ്ററിൻ്റെ വിടുപണിക്കാരായി പൊലീസ് മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ…

സ്കോളർഷിപ്പോടെ ട്രാവൽ & ടൂറിസം ഡിപ്ലോമ പഠനവും ജോലിയും

തിരുവനന്തപുരം: ഏഷ്യാന പസിഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് (AITMS) ജെയിൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ട്രാവൽ & ടൂറിസം ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 50 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കുന്ന കോഴ്സ് കാലാവധി 6 മാസമാണ്. ഇതിൽ 4 മാസം ക്ലാസും 2 മാസം സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു. ഓൺലൈനായും കോഴ്സിന് ചേരാം. +2 യോഗ്യതയുള്ള ഏതൊരാൾക്കും കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും AITMS നൽകുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേഷന്‍ കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും ഉറപ്പാക്കുന്നത്. “സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ടൂറിസം മേഖലയുടെ പുരോഗതിക്ക് മികച്ച പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കോവിഡിന് ശേഷം എല്ലായിടത്തെയും ടൂറിസം മേഖല അതിവേഗമാണ് വളരുന്നത്. കോവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ…