കാസയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ എസ്.ഐ.ഒ പരാതി നൽകി

പുൽപള്ളി : പുൽപള്ളിയിൽ ലൗ ജിഹാദിനെതിരെയും നർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എൻ.എ പുൽപള്ളി പോലീസിൽ പരാതി നൽകി. കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗ്ഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്. പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

റോയൽ എൻഫീൽഡ് ഹണ്ടർ 350 വിൽപ്പന ഒരു ലക്ഷം കവിഞ്ഞു

കൊച്ചി: റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 മോഡലിന്റെ വിൽപ്പന വെറും ആറു മാസങ്ങൾ കൊണ്ട് ഒരു ലക്ഷം കവിഞ്ഞു. പുതിയ ഉപഭോക്താക്കൾക്കായി പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനായി നിരത്തിലിറക്കിയ ഹണ്ടർ 350 മോട്ടോർസൈക്കിൾ വളരെയേറെ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. സ്റ്റൈലിഷും ആവേശം ജനിപ്പിക്കുന്നതുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വാഹനമാണ്. ഹണ്ടർ 350 ശുദ്ധമായ മോട്ടോർ സൈക്കിളിംഗിന്റെ എല്ലാ തീവ്രമായ ഫ്ലേവറുകളും ഒരുമിച്ച് കൊണ്ടുവരുന്ന മോഡലാണ്. ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, യൂറോപ്പിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, അർജന്റീന, ബ്രസീൽ, കൊളംബിയ, മെക്സിക്കോ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിപണികളിലും ഇതിനകം അവതരിപ്പിക്കപ്പെട്ട ഹണ്ടർ 350യ്ക്ക് ഇന്ത്യയിലെ മികച്ച ഓട്ടോമൊബൈൽ എഡിറ്റർമാരുടെ കൺസോർഷ്യം നൽകുന്ന ‘ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ 2023 അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ശൈലിയും പ്രകടനവും പുതുമയും…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി

*എടത്വ* കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് എടത്വയിൽ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി എടത്വ സെൻ്റ് അലോഷ്യസ് കോളജ് ജംഗ്ഷനിലേക്ക് വമ്പിച്ച പ്രകടനം നടന്നു. ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 13 ഏരിയ കമ്മിറ്റികളിൽ നിന്നും ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരികളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാർ ,മണി മോഹൻ, ജില്ലാ പ്രസിഡൻ്റ് പി.സി.മോനച്ചൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്, ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ…

തിയേറ്ററിൽ തീ പാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന “കിംഗ് ഓഫ് കൊത്ത” ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്‌. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകർക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.…

സുബി സുരേഷിന്റെ മരണം: അവയവമാറ്റത്തിനുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല; സുബിയുടെ മരണ കാരണം ഹൃദയാഘാതം: ആശുപത്രി സൂപ്രണ്ട്

എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി. കരൾ മാറ്റിവയ്ക്കൽ നടപടികൾ പുരോഗമിക്കെയാണ് സുബിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. കരൾ നൽകാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ല. ഇതിനിടയിലാണ് സുബിക്ക് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടർന്നാണ് സുബി മരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുബിയുടെ മരണശേഷം, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും പിന്നീട് നിരസിച്ചതായും…

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…

തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് വിദ്യാര്‍ത്ഥിനികളെ ആദരിച്ചു

തൃശൂര്‍ : സാറ്റലൈറ്റ് വിക്ഷേപണരംഗത്തു ഇന്ത്യയുടെ ആസാദി സാറ്റ് 02, ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ പങ്കാളികളായ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. തൃശൂര്‍ കെടിഡിസി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജിന്‍സി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് എസ് ഐ രമ്യ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നശിത ഹഫ്നാന്‍ എഎം, ഷബീറ യു എച്ച്, ഫാത്തിമ നിഹലാ വി കെ, റൈസ എംഎസ് ,ആമിന,സഫ് വാന,ഹാദിയ,നൈമ,ഹന്ന, അനഘ, എന്നിവര്‍ക്ക് ആണ് ആദരവ് നല്‍കിയത്. നാസര്‍ കപൂര്‍ ഷറീന അക്ബര്‍ ഷൈനി കൊച്ചുദേവസി ഹബീബ് വരവൂര്‍ സാബിക് സുനിത ശ്രീജിതവിനയന്‍ ഷാഹിദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു…

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?

ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…

ഒന്നര മണിക്കൂറിലേറെ കത്തുന്ന വെയിലിൽ മന്ത്രിയെ കാത്തിരുന്നു; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒന്നര മണിക്കൂർ വെയിലത്ത് നിന്നു. കടുത്ത വെയിലിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഒമ്പതിന് വെങ്ങാനൂർ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കേഡറ്റുകളുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഗതാഗത മന്ത്രി ആന്റണി രാജു 10 മണിയോടെ സ്ഥലത്തെത്തി. രാവിലെ ഒമ്പതിന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ എട്ടരയോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നിരുന്നു. വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.

കരിങ്കൊടി പേടി മാറാത്ത കേരള മുഖ്യന്‍; യൂത്ത് കോൺഗ്രസ് നേതാവവിനെ കരുതൽ തടങ്കലിലെടുത്തു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചാലിശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.