ബിവറേജ് ഔട്ട് ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യം മോഷ്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു

വർക്കല: ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടമൂല സ്വദേശി അസിം (33), കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഔട്ട്‌ലെറ്റ് ജീവനക്കാര്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഇതോടെ മാനേജര്‍ വര്‍ക്കല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്‌ലെറ്റിനുള്ളില്‍ കടന്നത്. ഏകദേശം 60,000 രൂപ വിലമതിക്കുന്ന 31 കുപ്പി വിദേശ മദ്യമാണ് സംഘം മോഷ്ടിച്ചത്. അകത്ത് കയറിയ മോഷ്ടാക്കൾ ലോക്കർ കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ മറ്റൊരാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 50-കാരിയെ നടുറോഡിൽ വെട്ടിക്കൊന്നു; കാമുകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു എന്ന 50കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകൻ കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാ​ജേ​ഷ് കൈ​യിൽ…

നിയന്ത്രണങ്ങൾ നീക്കിയതോടെ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കുന്നുകൂടുന്നു

ഇടുക്കി: രണ്ടുമാസം മുമ്പ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു. ഒക്‌ടോബർ ഏഴ് മുതൽ ഒന്നര മാസത്തോളം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയ എൻജിനീയർമെട്ടില്‍ നിന്ന് കഴിഞ്ഞ മാസം ശാന്തൻപാറ പഞ്ചായത്ത് ഹരിത കർമ സേന 3 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌തു. നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞിട്ടും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. ഇവരിൽ പലരും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ മാലിന്യ പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എൻജിനീയർമെറ്റിലേക്കുള്ള സന്ദർശന നിയന്ത്രണം മാറ്റിയതോടെ ഇവിടെ വീണ്ടും മാലിന്യം ഉണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് അറിയിച്ചു. ഉടൻ തന്നെ ഇവ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു. നീലക്കുറിഞ്ഞിപ്പൂക്കൾ കൊഴിഞ്ഞെങ്കിലും മലനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്.

സൗഹൃദ വേദിയുടെ ക്രിസ്തുമസ് – ജീവകാരുണ്യ സംഗമം കസ്തൂർബാ ഗാന്ധിഭവനിൽ 25ന്

എടത്വ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം 25ന് രാവിലെ 11 നു അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നടക്കും. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിക്കും. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര, മീരാസാഹിബ് എന്നിവർ സന്ദേശം നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ നിർവഹിക്കും. പത്മാലയം കെ.ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യും. ഗാന്ധി പുരസ്ക്കാരം നേടിയ സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി.പത്മജ ദേവി, യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജേതാവ് കാരൂർ സോമൻ എന്നിവരെ ആദരിക്കും. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വള്ളികുന്നം…

മുഹമ്മദ് സഈദ് ടി.കെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്; അഡ്വ. റഹ്മാൻ ഇരിക്കൂർ ജനറൽ സെക്രട്ടറി

2022- 2023 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് സഈദ് ടി.കെയെയും ജനറൽ സെക്രട്ടറിയായി അഡ്വ. റഹ്മാൻ ഇരിക്കൂറിനെയും തെരെഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‌വി, അഡ്വ.അബ്ദുൽ വാഹിദ്, അസ്‌ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം, വയനാട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അഡ്വ. റഹ്മാൻ ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ സംസ്ഥാന ശൂറ…

ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീകോഡിന്റെ വിജയികളെ യു എസ് ടി പ്രഖ്യാപിച്ചു; ഡി3 ടെക്നോളജി കോൺഫറൻസ് തിരുവനന്തപുരത്ത്

വിജയികൾക്ക് ഒന്നാം സമ്മാനമായി 7 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 2 ലക്ഷം രൂപ വീതം അവസാന ഘട്ടത്തിൽ എത്തിയ മറ്റ് രണ്ട് ടീമുകൾക്കും നൽകും. ഇതിനുപുറമേ ഫൈനലിൽ എത്തിയ അവസാനത്തെ അഞ്ച് ടീമുകൾക്ക് യു എസ് ടിയിൽ ജോലി നേടാനുള്ള സുവർണ്ണാവസരവും ലഭിക്കുന്നു. തിരുവനന്തപുരം, ഡിസംബർ 14, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീക്കോഡ് രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ അനുഭവങ്ങളെ വികേന്ദ്രീകരിക്കാനും പ്രാദേശികവൽക്കരിക്കാനും ക്യുറേറ്റ് ചെയ്യാനും സന്ദർഭോചിതമാക്കാനുമുള്ള പ്രവർത്തനങ്ങൾ മെറ്റാവേഴ്സിന്റെ സഹായത്തോടുകൂടി ചെയ്യുവാനാണ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. ഈ വർഷത്തെ മത്സരത്തിൽ പ്രോഗ്രാമിങ്ങിനെപ്പറ്റിയും എൻജിനീയറിങ് മികവുകളെ പറ്റിയും കൂടുതൽ പഠിക്കാനും അറിവുകൾ മെച്ചപ്പെടുത്തുവാനും ഡിജിറ്റൽ എൻജിനീയർമാർ തിരുവനന്തപുരത്ത്…

പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തി പന്ത്രണ്ട് കോടി രൂപയോളം തട്ടിയെടുത്ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോർപറേഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അതേസമയം തട്ടിപ്പിലൂടെ കോഴിക്കോട് നഗര സഭയ്ക്ക് നഷ്ടപ്പെട്ട 10.7 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിൻറെ തീരുമാനപ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ എട്ട് വിവിധ അക്കൗണ്ടുകളിൽ നിന്ന് 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.

26 ആഴ്ച ഗർഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി

എറണാകുളം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ച് ശസ്ത്രക്രിയ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന വേളയിൽ ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകാനും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകി. നേരത്തെ ഹർജി പരിഗണിച്ച വേലയിൽ മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് കോടതി തേടിയിരുന്നു. ഗർഭാവസ്ഥ തുടരുന്നത് കുട്ടിയുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് കോടതി നടപടി. അയൽവാസിയിൽ നിന്നാണ് പെണ്‍കുട്ടി ഗർഭിണിയായത്. 24 ആഴ്ചയായപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മെഡിക്കൽ ടെർമിനേഷൻ…

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കര്‍ഷക സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുറത്തുവിട്ടിരിക്കുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണപ്രക്രിയ വെളിപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാനത്ത് സീറോ ബഫര്‍സോണ്‍ എന്ന് തീരുമാനിക്കുന്നതിന് ഉപഗ്രഹ സര്‍വ്വേ തെളിവുകള്‍ ധാരാളം മതി. വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒരു പഞ്ചായത്തില്‍തന്നെ ബഫര്‍സോണിലൂടെ രണ്ടുതരം പൗരന്മാര്‍ സൃഷ്ടിക്കപ്പെടും. ഇക്കാലമത്രയും പരിസ്ഥിതിലോലം വില്ലേജുകളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിരുന്നെങ്കില്‍ ബഫര്‍സോണ്‍ പഞ്ചായത്തടിസ്ഥാനത്തിലായിരിക്കുന്നതിലും ചതിക്കുഴിയുണ്ട്. 115 പഞ്ചായത്തുകള്‍ എന്നാല്‍ ഏതാണ്ട് 300-ലേറെ വില്ലേജുകളുണ്ടാവും. അതിനാല്‍തന്നെ ബഫര്‍സോണ്‍ പ്രത്യാഘാതം അനുഭവിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങാകും. ഡിജിറ്റല്‍ പ്രാവിണ്യമില്ലാത്ത ഗ്രാമീണ പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഠിക്കുകഅത്ര എളുപ്പമല്ല. ഓരോ വില്ലേജുകളിലും പഞ്ചായത്തുകളിലും വീട്ടുനമ്പര്‍ തിരിച്ച് ബഫര്‍സോണ്‍…

ശബരിമലയിലെ ഭക്തജനത്തിരക്ക്: സർക്കാരിന്റെ നിർദ്ദേശങ്ങളിൽ ദേവസ്വം ബോർഡിന്റെ നിലപാട് തേടി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ഭക്ത ജനത്തിരക്ക് നിയന്ത്രണവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിയിൽ സമർപ്പിച്ചു. ശിപാർശകളിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അമിക്കസ് ക്യൂറിയുടെയും ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെയും നിലപാട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കഴിഞ്ഞ ദിവസം സർക്കാർ തലത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ അടങ്ങിയ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിച്ചു. വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000 ഉം ദർശനം 19 മണിക്കൂറുമാക്കിയതുമടക്കം നിർദേശങ്ങളാണ് സമർപ്പിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങി സമീപ സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാരുടെ അറിവോടെ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് പോലീസ് നൽകിയത്. ഇത് സംബന്ധിച്ച ഹർജികൾ നാളെ വീണ്ടും പരിഗണിക്കും. പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷെഡ്യൂൾ സർവീസുകൾ പഴയപടി തുടരുന്നുവെന്ന്…