ശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഇണ്ടംതുരുത്തി മനയിൽ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവര്‍ക്കും ഈ മഹാഭാഗ്യം കൈവന്നത്. ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കൃതികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ മലപ്പട്ടം കീഴ്ത്രിൽ ഇല്ലത്തിൽ നിന്നാണ് ജയരാമൻ നമ്പൂതിരി. വെളളിക്കുടത്തിൽ പേരുകൾ നിക്ഷേപിച്ച് ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് എൻ ഭാസ്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മേൽശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി വിഷ്ണു നമ്പൂതിരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ കോടതി അത് നിരസിച്ചു.
Category: KERALA
ഗവർണർക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല: വി ഡി സതീശന്
തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗവർണറുടെ അധികാരം പ്രത്യേക ഇടപെടലുകൾക്കായി ഉപയോഗിക്കേണ്ടതാണ്. സർക്കാരും ഗവർണറും തമ്മിൽ തർക്കമില്ലെന്നും ഇപ്പോൾ നടക്കുന്നത് തമാശ മാത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്റെ വീഴ്ചകൾ കാരണം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ ഭരണം ഭരണഘടനയ്ക്ക് അതീതമായ അധികാരമല്ല. ഗവർണറുടെയും സർക്കാരിന്റെയും സ്ഥാനം ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. അല്ലാതെ ഗവർണർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് മന്ത്രിമാരെ പിൻവലിക്കാനാകില്ല. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഗവർണർ സംസാരിക്കരുത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
തെക്കൻ കേരളത്തിൽ വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ തെക്കൻ കേരളത്തിൽ തുടരുകയാണ്. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ വഞ്ചുവയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാലോടെയാണ്…
പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടെയും വെറോണിക്കയുടെയും മകനായി കൊച്ചിയിലായിരുന്നു കിത്തോയുടെ ജനനം. ചിത്രകലയിലും ശില്പകലയിലും കുട്ടിക്കാലം മുതല്‍ താത്പര്യമുണ്ടായിരുന്ന കിത്തോ മുതിര്‍ന്നപ്പോള്‍ ചിത്രകൗമുദി എന്ന സിനിമാ മാഗസിനില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ഇല്യുസ്ട്രേഷന് ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ കലാസംവിധാനവും പരസ്യകലയും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പരസ്യങ്ങൾക്കൊപ്പം നിരവധി സിനിമകൾ നിർമ്മിക്കുകയും കഥകൾ എഴുതുകയും ചെയ്തിട്ടുണ്ട്. കിത്തോ പിന്നീട് ചലച്ചിത്രമേഖലയിൽ നിന്ന് വിരമിക്കുകയും ആത്മീയ ജീവിതത്തിലേക്കും ബൈബിൾ പുസ്തകങ്ങളുടെ ചിത്രീകരണത്തിലേക്കും തിരിയുകയും ചെയ്തു. കൊച്ചിയിൽ മകനോടൊപ്പം കിത്തോസ് ആർട്ട് എന്ന സംഘടന നടത്തിവരികയായിരുന്നു. ഭാര്യ: ലില്ലി, മക്കൾ: അനിൽ കിത്തോ, കമൽ…
തന്നെയും തന്റെ ഓഫീസിന്റെയും അന്തസ്സ് താഴ്ത്തുന്നതിനെതിരെ ഗവർണർ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം : തന്നെയും തന്റെ ഓഫീസിനെയും വിമർശിച്ച സംസ്ഥാന മന്ത്രിമാർക്ക് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ചില മന്ത്രിമാരുടെ പ്രസ്താവനകൾ ഗവർണറുടെ പദവിയുടെ അന്തസ്സ് കുറയ്ക്കുകയാണെങ്കിൽ, അത് അവരുടെ സ്വാതന്ത്ര്യം തടയുന്നത് പോലുള്ള പ്രതികാര നടപടികൾക്ക് കാരണമാകും,” ഗവർണർ തന്റെ ട്വീറ്റിൽ പറഞ്ഞു. “വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്ന” ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവര്‍ണ്ണറെ വിമർശിച്ചതിന് പിന്നാലെണ് ഗവര്‍ണ്ണറുടെ പ്രതികരണം. “ഭരണഘടനയുടെ പരിധിയിൽ വരുന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതനുസരിച്ച് പെരുമാറണം. അദ്ദേഹത്തിന്റെ ആർഎസ്എസ് ആസ്ഥാന സന്ദർശനം ഞങ്ങൾ എല്ലാവരും സാക്ഷികളായിരുന്നു, ഇത് ആശാവഹമല്ല,” എന്നാണ് മന്ത്രി ആര് ബിന്ദു പറഞ്ഞത്. ഗവർണറുമായി ഒരു തരത്തിലുള്ള സംഘർഷത്തിലും ഏർപ്പെടാനുള്ള മാനസികാവസ്ഥ സംസ്ഥാന സർക്കാരിനില്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടി.…
തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം അദാനിക്ക് കൈമാറുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും വികസിപ്പിക്കാനും അദാനി എന്റർപ്രൈസസിന് അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കേരള സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾ ഒക്ടോബർ 17ന് സുപ്രീം കോടതി തള്ളി. ഈ സമയത്ത് ഹൈക്കോടതി വിധി മറികടക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം .ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കാരണം, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഒരു സ്വകാര്യ കമ്പനിയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹൈക്കോടതി വിധിക്കെതിരെ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും (എഎഇയു) മറ്റ് കക്ഷികളും നൽകിയ അപ്പീലും ജഡ്ജിമാർ തള്ളിയിരുന്നു. “2021 ഒക്ടോബർ മുതൽ സ്വകാര്യ സ്ഥാപനം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, ഇടപെടേണ്ട ആവശ്യമില്ല,” അപേക്ഷകൾ തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. എന്നാൽ, വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്വത്ത് ആരുടേതാണെന്ന കാര്യം ഇപ്പോഴും ചർച്ച ചെയ്യപ്പെടാമെന്ന് സുപ്രീം…
കേരളത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ എണ്ണവും കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണവും ഓരോ വര്‍ഷവും പെരുകുന്നു. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ മാത്രമായി കൃഷി വകുപ്പിന്റെ ആവശ്യമുണ്ടോയെന്ന് ഭരണനേതൃത്വങ്ങള്‍ ഗൗരവമായി ചിന്തിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച ഒരു കാര്‍ഷിക പദ്ധതിപോലും വിജയം കാണാത്തപ്പോള്‍ കൃഷിയുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കപ്പെടുന്നത് അന്വേഷണവിധേയമാക്കണം. കാര്‍ഷികവളര്‍ച്ചയ്ക്കുതകുന്ന വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി അന്യസംസ്ഥാനങ്ങളുടെ കൃഷിരീതികളും കര്‍ഷകസംരക്ഷണവും പാഠമാക്കാന്‍ ശ്രമിക്കണം. ഞങ്ങളും കൃഷിയിലേയ്ക്ക്’പദ്ധതിയും ചിങ്ങം ഒന്നിലെ ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍…
ശബരിമല മേൽശാന്തി നറുക്കെടുപ്പ്: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷും പൗർണ്ണമിയും ശബരിമലയിലേക്ക് തിരിച്ചു
പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷ് വർമ, പൗർണ്ണമി ജി. വർമ എന്നീ കുട്ടികള്‍ ഇരുമുടി കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയായ നറുക്കെടുപ്പിനാണ് കുട്ടികള്‍ ശബരിമലയിലേക്ക് പോയത്. 2011ലെ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ജസ്റ്റിസ് കെ.ടി. തോമസിന്റെ മധ്യസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിച്ച കുട്ടികളാണ് ഇരുവരും. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷം മേല്‍ശാന്തിമാരായി ചുമതലകൾ നിർവഹിക്കേണ്ടവരെ തുലാം ഒന്നാം തിയ്യതി, അതായത് നാളെ (ഒക്ടോബര്‍ 18) സന്നിധാനത്ത് നറുക്കെടുപ്പിലൂടെ നിർണ്ണയിക്കും. ശബരിമല മേൽശാന്തിയെ കൃതികേഷ് വർമയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി. വർമയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനുപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃതികേഷ് വർമ. എറണാകുളം ഗിരിനഗർ…
കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസ്സിനെ കണ്ടു പഠിക്കണമെന്ന് എ കെ ആന്റണി
തിരുവനന്തപുരം: കോൺഗ്രസിന്റെ ജനാധിപത്യ മര്യാദ സിപിഎമ്മും ബിജെപിയും കണ്ടു പഠിക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജനാധിപത്യത്തിന്റെ തിളക്കമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നത്. സിപിഎമ്മിനോ ബിജെപിക്കോ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ പ്രത്യേകത. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസിന്റെ ഐക്യമാണ് തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍: ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല; ദയാബായി നിരാഹാര സമരം തുടരുമെന്ന്
തിരുവനന്തപുരം: കാസര്‍ഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും കഴിഞ്ഞ ദിവസം സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സമരസമിതിയുടെ ഒട്ടുമിക്ക ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദയാബായിയെ സന്ദർശിച്ച് മന്ത്രിമാർ ഇക്കാര്യം അറിയിച്ചു. എന്നാൽ, രേഖാമൂലം ഉറപ്പുനൽകാനാണ് ദയാബായി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇന്ന് സർക്കാർ രേഖാമൂലമുള്ള ഉറപ്പ് ദയാബായിക്ക് കൈമാറി. ഇന്നലത്തെ ചർച്ചയിൽ നൽകിയ എല്ലാ ഉറപ്പുകളും ഇതിൽ ഉൾപ്പെട്ടില്ലെന്ന് സമരസമിതി പറഞ്ഞു. മെഡിക്കൽ ക്യാമ്പ് ഉടൻ സംഘടിപ്പിക്കാമെന്ന ആവശ്യം മാത്രമാണ് രേഖാമൂലം നൽകിയിട്ടുള്ളത്. ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാസർകോട് മെഡിക്കൽ കോളേജിൽ ന്യൂറോജി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുക, പാലിയേറ്റീവ് ഡേ കെയർ സൗകര്യം ഒരുക്കുക തുടങ്ങിയവ ഇന്നലത്തെ ചർച്ചയിൽ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ,…
