അദ്ധ്യാപികയെ ബലാത്സംഗം ചെയ്തെന്ന ആരോപണം: എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

തിരുവനന്തപുരം: അദ്ധ്യാപികയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയോട് ഒക്ടോബർ 20നകം വിശദീകരണം നൽകണമെന്ന് കെപിസിസി അന്ത്യശാസനം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. സുധാകരൻ വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെതിരെ കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതിനാൽ പ്രസ്തുത വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് കൃത്യമായ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം എംഎൽഎയ്ക്ക് കത്ത് നൽകിയിരുന്നു.

വഴിയാത്രക്കാരിയെ നടുറോഡില്‍ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമം; 25-കാരനെ പോലീസ് അറസ്റ്റു ചെയ്തു

കോട്ടയം: നടുറോഡില്‍ വഴിയാത്രക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേ തോട്ടിൽ വീട്ടിൽ സജികുമാറിന്റെ മകൻ അഭിജിത്ത് കുമാറിനെ (25)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാന്നാനം ഷാപ്പുപടി ഭാഗത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ സ്‌കൂട്ടറിൽ എത്തിയ ഇയാൾ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്ഐ വിദ്യ വി, മാർട്ടിൻ അലക്സ്, അരവിന്ദ് കുമാർ, എഎസ്ഐ സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വഫ ഫിറോസിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാഹനാപകടത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം. കുറ്റപത്രത്തിൽ തനിക്കെതിരെ ഒരു സാക്ഷി പോലും മൊഴി നൽകിയിട്ടില്ല. സംഭവം മോട്ടോർ വാഹന നിയമത്തിന് കീഴിലാണെന്നും വഫ പറയുന്നു. അതേസമയം, ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന്‌ എതിര്‍പ്പ്‌ ഫയല്‍ ചെയ്യും. 2019 ഓഗസ്റ്റ്‌ മൂന്ന്‌ പുലര്‍ച്ച ഒരു മണിക്കാണ്‌ 2013 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്‌.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ ഗവർണർ ആരാഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞതില്‍ പ്രകോപിതനായി നടപടികൾ കർശനമാക്കാനൊരുങ്ങി ഗവർണർ. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിശദാംശങ്ങൾ അദ്ദേഹം തേടിയിട്ടുണ്ട്. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ഗവർണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അംഗങ്ങൾക്കൊപ്പം വിട്ടുനിന്നു. ഇവരെ പിൻവലിക്കുന്നതിനൊപ്പം കർശന നടപടികളും ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ്‌ സെനറ്റ്‌ അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട്‌ പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ്‌ യോഗത്തിനെത്തിയത്‌. 21 പേരാണ്‌ ഹാജരാകേണ്ടിയിരുന്നത്‌. ഇടത്‌ സെനറ്റ്‌ അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത്‌ ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വിട്ടുനിന്നത്. നടത്തിയ യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം.

ഇലന്തൂരിലെ നരബലി: മുഖ്യപ്രതിയെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി : രണ്ട് സ്ത്രീകളുടെ മരണത്തിനിടയാക്കിയ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജു അറിയിച്ചു. കൂടാതെ, ഇരകളുടെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം സംസ്കരിച്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ വില്ലേജിലെ പ്രതിയുടെ വീടും സമീപത്തെ വസ്തുവും ഉൾപ്പെടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 11 ന് നടന്ന ദാരുണമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ മസാജ് തെറാപ്പിസ്റ്റായ ഭഗവൽ സിംഗ് (68), ഭാര്യ ലൈല (59) എന്നിവരെ ഷാഫി (52) എന്നിവരോടൊപ്പം അറസ്റ്റ് ചെയ്തു. നരബലി തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും ഐശ്വര്യം കൊണ്ടുവരുമെന്നും ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെത്തുടർന്ന്, തെരുവുകളിൽ ലോട്ടറി ടിക്കറ്റ് വിറ്റ് നിത്യജീവിതം നയിച്ചിരുന്ന രണ്ട് സ്ത്രീകളെ അവർ “ബലിയർപ്പിച്ചു”. മരിച്ചവരുടെ…

ഇലന്തൂർ നരബലി സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി

എറണാകുളം: ഇലന്തൂരില്‍ നടന്ന ഇരട്ട നരബലി സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്നും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്. വിചിത്രമായ വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, ആചാരങ്ങളും തുടങ്ങിയവ പ്രചരിപ്പിക്കാന്‍ പ്രധാനമായും facebook, മൊബൈൽ ഫോൺ, YouTube തുടങ്ങിയ ആധുനിക ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഫലത്തിൽ, ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നു. അതേസമയം, അത്തരം പിന്തിരിപ്പൻ പ്രവർത്തനങ്ങൾ സമൂഹത്തെ പിന്നോട്ടടിക്കുന്നു. അന്വേഷിക്കേണ്ട 20 പ്രത്യേക മേഖലകൾ അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കേസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ശരിയായതും സമഗ്രവുമായ അന്വേഷണത്തിന് കൂടുതൽ സൂചനകളും വിവരങ്ങളും ലഭിക്കുന്നതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. പ്രതികളെ…

ജന്മദിനത്തിൽ അമ്മയെ കാണാൻ പതിനായിരങ്ങളെത്തി

സ്വന്തം ജീവിതത്തിൽ മനുഷ്യൻ സൃഷ്ടിക്കുന്ന വേർതിരിവുകളുമാണ് ഇന്നത്തെ എല്ലാ ദു:ഖങ്ങൾക്കും കാരണം; മാതാ അമൃതാനന്ദമയി ദേവി കൊല്ലം: ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ അർധസ്വപ്‌നത്തിലെന്ന പോലെയാണ് അവന്റെ കർമ്മങ്ങൾ ചെയ്യുന്നതെന്നും സ്വന്തം ജീവിതത്തിലും സമൂഹത്തിലും മനുഷ്യൻ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിടവുകളും വേർതിരിവുകളുമാണ് മനുഷ്യന്റെ ഇന്നത്തെ എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഈ ജീവിതവും സുഖവും സൗഭാഗ്യങ്ങളുമെല്ലാം ഈശ്വരനെന്ന മഹാശക്തിയുടെ ദാനമാണെന്നുള്ളതാണ് സത്യമെന്നും യഥാർത്ഥ പ്രേമം ഉണ്ടെങ്കിലേ ഈശ്വരനും പ്രകൃതിയും മനുഷ്യനിൽ അനുഗ്രഹം ചൊരിയുകയുള്ളൂവെന്നും 69ാം ജന്മദിനത്തിൽ അമൃതപുരി ആശ്രമത്തിൽ ജന്മദിന സന്ദേശം നൽകവേ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജന്മദിനത്തിൽ മാതാ അമൃതാനന്ദമയി ദേവിയെ ദർശിക്കാൻ പതിനായിരങ്ങളാണ് വ്യാഴാഴ്ച അമൃതപുരിയിലേക്ക് ഒഴുകിയെത്തിയത്. ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഇത്തവണത്തെ പിറന്നാൾ ആചരണം. രാവിലെ 5 മണി മുതൽ അമൃതപുരി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു. ലളിതാ…

ശോഭ മെഡോസ്-വിസ്പറിംഗ് ഹിൽ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ടിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കം

പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ആദ്യ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ട്ടാണ് ശോഭ മെഡോസ്-വിസ്പറിങ്ങ് ഹിൽ. തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായ ശോഭ ലിമിറ്റഡ്, തിരുവനന്തപുരത്തെ ആക്കുളത്ത് ‘ശോഭ മെഡോസ് വിസ്പറിങ്ങ് ഹിൽ’ എന്ന തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റുകളുടെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു. അന്താരാഷ്ട്ര നിലവാരത്തിലും ആഡംബരത്തിലും ഉയർന്ന ജീവിതശൈലിയിലുമുള്ള പ്രോജക്ടുകൾക്ക് പേരുകേട്ട ശോഭ തങ്ങളുടെ പുതിയ അപ്പാർട്മെന്റ്റ് പ്രോജക്ടിലൂടെ ഉപഭോക്താക്കൾക്ക് ആഡംബര ജീവിതശൈലിക്കും ഉയർന്ന നിക്ഷേപത്തിനുമുള്ള മാർഗങ്ങളാണ് തുറന്നുകൊടുക്കുന്നത്. അന്താരാഷ്ട്ര എയർപോർട്ട്, നാഷണൽ ഹൈവേ 66, റെയിൽവേ സ്റ്റേഷൻ, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കേരളത്തിലെ പ്രധാനപ്പെട്ട ഐടി ഹബ്ബ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് അപ്പാർട്മെന്റുകൾ സ്ഥിതി ചെയ്യുക. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉയർന്ന നിലവാരത്തിലുള്ള പ്രോജക്ടുകൾ ആവിഷ്കരിക്കുന്നതിൽ കേരള വിപണിക്ക്…

ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപി‌എം

ന്യൂഡൽഹി: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എം. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് ഇതിന് ഉദാഹരണമാണെന്ന് സിപിഎം ആരോപിച്ചു. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സിപിഎം രൂക്ഷമായി വിമർശിച്ചത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷാ പ്രാവീണ്യം നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിവേചനപരമാണ്. മാതൃഭാഷ ഹിന്ദിയല്ലാത്തവരോടുള്ള കടുത്ത വിവേചനമാണിതെന്നും സിപിഎം ആരോപിച്ചു. കേന്ദ്ര സർവകലാശാലകളിൽ ഹിന്ദി പഠന മാധ്യമമാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ, ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രംഗത്തെത്തിയതോടെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെയും കേന്ദ്ര സർവകലാശാലകളിൽ മാത്രം ഹിന്ദി പഠനമാധ്യമമാക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ എല്ലാ വിദ്യർഥികൾക്കും കേന്ദ്ര സർവകലാശാലകളിൽ…

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചു; പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെതിരെ പ്രതികാര നടപടിയുമായി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രികയുടെ ആകൃതിയിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഡോക്ടർമാരുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയതിന് യുവതിയുടെ ഭർത്താവിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകി. തെറ്റ് പറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോയിലാണ് നടപടി. അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രികയുടെ രൂപത്തിലുള്ള ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് മറ്റേതെങ്കിലും ആശുപത്രിയില്‍ സംഭവിച്ചതാകാം എന്നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുടെ പ്രാഥമിക വിശദീകരണം. ഈ വാദം പൊളിച്ചെഴുതുന്ന വീഡിയോ പിന്നീട് പുറത്തുവന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി. ഇതിനിടെയിലാണ് യുവതിയുടെ ഭർത്താവ് അഷ്‌റഫിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇന്ന് വൈകിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി അഷ്‌റഫ് പറഞ്ഞു. അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കാട്ടി മെഡിക്കൽ കോളജ് മദർ ആൻഡ് ചൈൽഡ് കെയർ…