തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ വിപുലമായ പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ ഈ മാസം 20ന് ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന് യജ്ഞമാണ് പ്രധാനം. തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി…
Category: KERALA
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേരിയമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരനായ അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുള്‍പ്പടെ അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും നാട്ടുകാരും ചേർന്ന് ബസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ കോതമംഗലത്തെയും നേര്യമംഗലത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു
മലപ്പുറം: ആലംകോട് പഞ്ചായത്തിലെ ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തുങ്കൽ വീട്ടിൽ ഗോപിനാഥിന്റെ മകൾ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഓണം ആഘോഷിക്കാൻ അമ്മയും മകളും ഒതളൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഷൈനി മകളെയും സഹോദരന്റെ മക്കളെയും നീന്തൽ പഠിപ്പിക്കാന്‍ തോട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നല്ല നീരൊഴുക്കുണ്ടായിരുന്നു. അമ്മയും മകളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തോടിനു സമീപം താമസിച്ചിരുന്ന മറ്റു കുട്ടികൾ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ അമ്മയെയും മകളെയും തോട്ടിൽ നിന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശ്ചര്യ. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ…
പള്ളിയോട അപകടത്തില്‍ കാണാതായ ചെന്നിത്തല സ്വദേശിക്കു വേണ്ടി തെരച്ചില്‍ തുടരുന്നു
ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. നേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. പള്ളിയോടം മറിഞ്ഞ സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് തിരച്ചിൽ നടക്കുന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ തിരച്ചിൽ ദുഷ്കരമായിരുന്നു. അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെന്നിത്തല തെക്ക് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17), മണാശ്ശേരി ചെറുകോൽപ്പുഴയിൽ വിനീഷ് (37) എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വിഭാഗത്തിലെ സ്കൂബാ ഡൈവേഴ്സാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നാവികസേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മാവേലിക്കരക്കടുത്ത് വലിയപെരുമ്പുഴ കടവിൽ പള്ളിയോടം ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന്…
ആറന്മുള ജലോത്സവം ചടങ്ങുകളില്‍ മാത്രം; കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കില്ല
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജ്വോളോത്സവം ചടങ്ങുകൾക്ക് മാത്രമായി നടക്കും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം തെളിയിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരം വാരിയർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും. കെ എസ് മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
തിരൂർ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറും എംഡിഎംഎയും പിടിച്ചെടുത്തു
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് (ശനിയാഴ്ച) നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 30 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ച് ട്രെയിൻ മാർഗം മയക്കുമരുന്ന് കടത്ത് വർധിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പരിശോധന കര്‍ശനമാക്കിയതും മയക്കുമരുന്ന് പിടികൂടിയതും. ട്രെയിനിന്റെ സീറ്റിനടിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തുന്നവർക്കായി അന്വേഷണം ഊർജിതമാക്കുമെന്ന് ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ പറഞ്ഞു. എക്സൈസ് സിഐ മുഹമ്മദ് സലീം, ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിനുരാജ്, ഐബി പ്രിവന്റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങുന്ന സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെട്ടു
കണ്ണൂർ: തെരുവ് നായ്ക്കൂട്ടം വിദ്യാർത്ഥികളെ ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിലാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതോടെ ഏഴാം മൈല്‍ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നീ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി രക്ഷപ്പെടുകയായിരുന്നു. തിരുവോണ ദിവസമാണ് സംഭവം നടന്നത്. വിദ്യാർഥികൾ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോഴായിരുന്നു തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. വിദ്യാർഥികളെ നായ്ക്കള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
വിഴിഞ്ഞം തുറമുഖം: ലത്തീന്‍ രൂപതയുടെ സമരത്തിന് കെസിബിസിയുടെ പിന്തുണ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 14ന് മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച് 18ന് വിഴിഞ്ഞത്ത് സമാപിക്കുന്ന പ്രചാരണ യാത്രയ്ക്ക് കെസിബിസിയുടെ ആഭിമുഖ്യത്തിൽ രൂപതകളുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. വിഴിഞ്ഞം അദാനി തുറമുഖത്ത് തീരദേശവാസികൾ നടത്തുന്ന സമരം 50 ദിവസം തികയുന്ന സാഹചര്യത്തിലാണ് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ ജനബോധന യാത്ര നടത്താൻ തീരുമാനിച്ചത്. കെസിബിസി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സമരസമിതി കണക്കുകൂട്ടുന്നു.
ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; പോലീസുകാരുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു
ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.
വ്യാപക നാശം വിതച്ച് തൃശ്ശൂരിൽ മിന്നല്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു
തൃശൂർ: തൃശൂരിൽ വീണ്ടും ഇടിമിന്നൽ. വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിലാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത തൂണുകൾ തകർന്നു. മുപ്ലിയം പാലത്തിന് സമീപം മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 11 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
