അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍ ടി ഒ

പാലക്കാട്: അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടന്നതിന് ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം. സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശിനി സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. ചാലിശേരിക്ക് സമീപം പെരുമണ്ണൂർ വട്ടത്താണിയിലാണ് യുവതി ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ചാലിശേരിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന സാന്ദ്രയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം മനസ്സിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്താതെ ഓടിച്ചുപോയതാണ് സാന്ദ്രയെ പ്രകോപിപ്പിച്ചത്. ബസ് ഡ്രൈവർ എതിരെ വന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടത്. ഒന്നര കിലോമീറ്ററോളം ബസിനെ പിന്തുടർന്ന ശേഷം ചാലിശേരി മെയിന്‍ റോഡ് സെന്ററില്‍ സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസ് പാലക്കാട് നിന്നും ഗുരുവായൂരിലക്ക് പോകുന്നതിനിടയിലാണ് യുവതിയുടെ പ്രതിഷേധം. തുടർന്ന് യുവതി ജീവനക്കാരോട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇതിന് മുമ്പും…

കാസര്‍ഗോഡിന്റെ ഐശ്വര്യമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ നിറകുംഭത്തിലെ ചിങ്ങ വെള്ളം

കാസര്‍ഗോഡ്: പൊന്നിന്‍ ചിങ്ങത്തെ വരവേല്പ് നല്‍കി കാസര്‍ഗോഡ് ജില്ലയില്‍ ചിങ്ങജലം. ഓണക്കാലത്ത് കാസർഗോട് ജില്ലയിൽ മാത്രം കണ്ടുവരുന്ന ഒരു ആചാരമാണിത്. രാവിലെ ആദ്യം കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം വൃത്തിയുള്ള കിണ്ടിയിൽ ഒഴിച്ച് എല്ലാ ദിവസവും വീട്ടിൽ സൂക്ഷിക്കുന്ന വെള്ളമാണ് ചിങ്ങവെള്ളം. കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം ആദ്യം സൂര്യന് നേരെ മൂന്ന് തവണ തർപ്പണം ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ കിണ്ടിയിൽ നിറയ്ക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട് ഒരു ചെറിയ താളിയില പറിച്ചെടുത്ത് കിണ്ടിയുടെ വായ് ഭാഗം പൊതിയുന്നു. ഭക്തിനിർഭരമായി നിറകുംഭം പടിഞ്ഞാറ്റയില്‍ എത്തിച്ച് ചടങ്ങുകൾ ആരംഭിക്കും. സൂര്യദേവനെ വരവേൽക്കുന്ന ആചാരമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ചിങ്ങ മാസത്തിലെ സൂര്യന്‍ ബലവാനാണെന്നാണ് വിശ്വാസം. സൂര്യന്‍റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികള്‍ പറയുന്നത്. സൂര്യനെ ഏറ്റവും തെളിഞ്ഞ് മനോഹരിയായി കാണപ്പെടുന്നതും ചിങ്ങ മാസത്തിലാണ്. സൂര്യന് മൃതസഞ്ജീവനി…

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസില്‍ കീഴടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ആക്രമികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ കീഴടങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, രാജേഷ്, ആഷിൻ, മുഹമ്മദ് ഷബീർ ഉള്‍പ്പടെയുള്ളവരാണ് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. കീഴടങ്ങിയ ഇവരെ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐ സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. അനുവാദമില്ലാതെ ഡിവൈഎഫ്ഐ നേതാവും കുടുംബവും ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ക്രൂര മർദനമേറ്റത്. മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പ്രതി…

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനും അമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: പയ്യന്നൂർ കരിവെള്ളൂരിൽ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു. പെരുവമ്പ സ്വദേശി കെ.പി.സൂര്യയാണ് ആത്മഹത്യ ചെയ്തത്. 24 കാരിയായ സൂര്യയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021-ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള മകനുണ്ട്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

എറണാകുളം: പള്ളിക്കരയിൽ അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശി സുബ്രുവാണ് പള്ളിക്കര ഊത്തിക്കരയിൽ ഭാസ്കരന്റെ മകൾ ലിജയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു കൊലപാതകം. സുബ്രുവിനെ ചൊവ്വാഴ്‌ച രാവിലെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മൂന്ന് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയില്‍ കല്ലാട്ടുമുക്ക് റോഡ്; ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് നിവാസികളുടെ താക്കീത്

തിരുവനന്തപുരം: “ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. വോട്ട് ചെയ്ത ജനം തിരിഞ്ഞു കൊത്തും” ഇതൊരു മുന്നറിയിപ്പല്ല, ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് കല്ലാട്ടുമുക്ക് നിവാസികളുടെ താക്കീതാണ്. തകർന്ന് കൂറ്റൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട കല്ലാട്ട്മുക്ക്-കമലേശ്വരം റോഡിൽ കാൽനടയാത്രക്കാര്‍ക്കു പോലും ദുരിതമാണ് നല്‍കുന്നത്. മഴക്കാലം ആരംഭിച്ചതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. തകർന്ന കല്ലാട്ട്മുക്ക് റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനയാത്രികർ ഈ കുഴികളിൽ വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും നാട്ടുകാരാണ് രക്ഷകരാകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അശാസ്‌ത്രീയമായ ഡ്രെയിനേജ് സംവിധാനമാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പകലും രാത്രിയും ഇവിടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. വാഹനങ്ങൾ കുഴികളിൽ മറിഞ്ഞ് വീണ് രാത്രി കാലങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. നാട്ടുകരുടെ പ്രതിഷേധം കഴിഞ്ഞ സെപ്റ്റംബറിൽ കല്ലാട്ട്മുക്ക് റോഡിൻ്റെ…

തലസ്ഥാനത്തെ അതിതീവ്ര മഴ: മലയോര മേഖലയിലേക്ക് യാത്രാ നിരോധനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മലയോര, തീരദേശ യാത്രകൾക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലേക്കും കായലോരങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരം നിരോധിച്ചിരിക്കുന്നു. ക്വാറി, ഖനനം, ക്വാറി പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (സെപ്റ്റംബർ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. പൊന്‍മുടി മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചു പോയി. നാട്ടുകാരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ 120 സെന്‍റിമീറ്റര്‍ ഉയര്‍ത്തി.

തെരുവുനായ കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണനക്കെടുക്കും

ന്യൂഡൽഹി: കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ അക്രമത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് തേടുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇത് സംബന്ധിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായകളുടെ സ്വന്തം നാടായി മാറിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പേ വിഷബാധ തടയാനുള്ള വാക്സിനേഷന്റെ ലഭ്യതക്കുറവ് കേരളത്തിലും നേരിടുന്നുണ്ട്. പാവപ്പെട്ടവരും കുട്ടികളും തെരുവു നായകളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നു. അതിനാൽ സുപ്രീം കോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ചു വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ എന്നിങ്ങനെ പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും…

വാക്സിനേഷൻ നൽകിയിട്ടും മരണം സംഭവിച്ചു; വൈറസ് ജനിതകമാറ്റം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പേ വിഷ ബാധ വൈറസിന്റെ ജനിതക വ്യതിയാനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളെ നിഷ്ഫലമാക്കുന്ന ജനിതകമാറ്റങ്ങൾ പേവിഷബാധയിൽ വിരളമാണ്. എന്നാൽ, അടുത്തിടെ പേ ബാധിച്ചവരിൽ വാക്‌സിനും സെറവും എടുത്തവരും ഉള്ളതിനാലാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വൈറസുകളുടെ സമ്പൂർണ ജനിതക ക്രമം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 12 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പന്ത്രണ്ടുകാരി അഭിരാമിക്ക് എലിപ്പനി സ്ഥിരീകരിച്ചു. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അഭിരാമിയുടെ മരണം. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് മൂന്ന് ഡോസ് ആന്റിറാബീസ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് അഭിരാമിക്ക് ശരിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്ന് രാവിലെ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ റാന്നി പെരിനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ…