സില്‍വര്‍ ലൈന് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍; ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്നും സതീശന്‍ പറഞ്ഞു കെ-റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷവും മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ല. അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സില്‍വര്‍ ലൈനിനെതിരായ ജനങ്ങളുടെ സമരത്തിന് പിന്തുണ നല്‍കും. വര്‍ഗീയത എന്നത് എന്തിനും ഉപയോഗിക്കാന്‍ എകെജി സെന്ററില്‍ അടിച്ചുവച്ചിരിക്കുകയാണ്. എന്തുവന്നാലും അതിനടിയില്‍ ഒപ്പിട്ടുകൊടുക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്നും…

എതിരില്ല: ജെബി മേത്തറും റഹീമും സന്തോഷ് കുമാറും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് എ.എ. റഹീം, സിപിഐ അംഗം പി. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ മൂവരേയും വിജയികളായി പ്രഖ്യാപിച്ചു. രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി. മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക തള്ളിയത്.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും; അഡ്വ.എ.ജയശങ്കര്‍

മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് വഴിമാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്. – അഡ്വ.ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് പൂര്‍ണ്ണരൂപം: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ…

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രിയൂടെ അഭ്യര്‍ത്ഥന ഒരു സഹായാഭ്യര്‍ത്ഥന: ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ…

കെ.റെയില്‍: പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും…

പ്രതിഷേധം: തവനൂര്‍ കടകശേരിയില്‍ സര്‍വേ നടത്താനാവാതെ മടങ്ങി; പിറവത്ത് കല്ല് ഒഴിവാക്കി അടയാളമിടാന്‍ ശ്രമം

മലപ്പുറം, എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ ഇന്നും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങള്‍. മലപ്പുറം തവനൂര്‍ കടകശേരിയില്‍ പാടശേഖരത്ത് സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വൈകിട്ട് മൂന്നര കഴിഞ്ഞിട്ടും സര്‍വേ നടത്താനായില്ല. ഇതോടെ ഇനി സിഗന്ല്‍ കിട്ടി സര്‍വേ തുടങ്ങി വരുമ്പോള്‍ സമയം ഏറെ വൈകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങൂകയായിരുന്നു. പിറവത്തും ശക്തമായ പ്രതിഷേധമാണുണ്ടായത് പോലീസ് നടപടിയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു മഴ പെയ്താന്‍ വെള്ളം കയറുന്ന മേഖലയില്‍ 30 അടി ഉയരത്തില്‍ പ്രതേ്യക സോണ്‍ തിരിച്ച് കെ റെയില്‍ കൊണ്ടുവരുന്നത് ഒട്ടും പ്രയോഗികമല്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. സര്‍വേ കല്ല് ഒഴിവാക്കി മാര്‍ക്ക് ചെയ്യാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.. ഇതും നാട്ടുകാര്‍ തടഞ്ഞു.

മുല്ലപ്പെരിയാര്‍ കേസ്: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തത്തിലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ…

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 225 പവന്‍ സ്വര്‍ണം പിടികൂടി

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.  

തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടിയുമായി കെ-റെയില്‍: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കെ-റെയില്‍. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റമില്ല. പ്രചരിപ്പിക്കുന്ന മാപ്പ് വ്യാജമാണ്. അതില്‍ കെ.റെയിലിന് ഉത്തരവാദിത്തമില്ലെന്നും കെ.റെയില്‍ അധികൃതര്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ-റെയില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സര്‍വേ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.

മദ്യപിച്ച് ബഹളം വച്ചതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; യുവാവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരില്‍ സേഹാദരനെ കൊന്ന കുഴിച്ചുമൂടിയ യുവാവ് പിടിയില്‍. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവിനെയാണ് സഹോദരന്‍ കെ.ജെ സാബു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മൃതദേഹം കഴിച്ചിട്ട നിലയിലായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിനാണ് കൊലപാതകമെന്ന് കെ.ജെ സാബു സമ്മതിച്ചു.